"ജി.എച്ച്.എസ്.എസ്. അരീക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

==അരീക്കോട്-നാട്ടുചരിത്രത്തിൽ നിന്ന് ചില അടരുകൾ==

[[പ്രമാണം:ചാലിയാർ.jpg|thumb|ചാലിയാർ]]

മലപ്പുറം ജില്ലയിൽ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്‌. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച്‌ നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക്‌ തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും.

'''പ്രാക് ചരിത്രം'''
'''പ്രാക് ചരിത്രം'''
[[പ്രമാണം:അരീക്കോട് മസ്ജിത്.jpeg|thumb|അരീക്കോട് മസ്ജിത്]]

രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ഈ പ്രദേശം ഹിന്ദു ആധിവാസ കേന്ദ്രമായിരുന്നു. അക്കാലത്ത് ഈ പ്രദേശം ചെമ്പാഴി, പുല്ലൂർമ്മണ്ണ, അറ്റുപുറം, മൂസത് എന്നീ ജന്മിമാരുടെ കൈവശമായിരുന്നു.

വരി 16: വരി 18:

മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.

[[പ്രമാണം:ദൂരക്കാഴ്ച.jpg|thumb|ദൂരക്കാഴ്ച]]

ടൗണിൽ നിന്ന് അൽപം മാറി പെരുമ്പറമ്പിൽ‍ പല സ്ഥലങ്ങളിലും ഭൂമിക്കടിയിൽ പല കാലങ്ങളിലായി ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ കാണപ്പെട്ടിട്ടുണ്ട്. അവിടെ‍ രണ്ട് അറകളോട്‌ കൂടിയ ഒരു ഗുഹയും കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടതുമായ സാധനങ്ങൾ ഒളിപ്പിച്ചുവെക്കാനുള്ളവയായിരുന്നു ഈ കല്ലറകൾ എന്നു കേൾക്കുന്നു.

വരി 22: വരി 25:

'''ഗതാഗതം'''
'''ഗതാഗതം'''
[[പ്രമാണം:അരീക്കോട് പാലം.jpg|thumb|അരീക്കോട് പാലം]]

അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.

ആദ്യകാലത്ത് അരീക്കോട്ടുണ്ടായിരുന്നത് മഞ്ചേരിയിൽ നിന്ന് അരീക്കോട്ടുവന്ന് അവസാനിക്കുന്ന ഒരേയൊരു റോഡ് മാത്രമായിരുന്നു. റോഡ് അവസാനിക്കുന്ന നാട് എന്ന പരിഹാസപ്പേരും അരീക്കോടിനുണ്ടായിരുന്നു. 1939ൽ കടുങ്ങല്ലൂർ പാലവും തുടർന്ന് അരീക്കോട്, പൂങ്കുടി, പെരകമണ്ണ പാലങ്ങളും വന്നതോടെ റോഡുകളുടെ വികസനം ത്വരിതഗതിയിലായി. അരീക്കോട്ടെ ആദ്യത്തെ ബസ് സർവീസ് 1933ലായിരുന്നു ആരംഭിച്ചത് -അൽ ഇസ്‌ലാം മോട്ടോർ സർവീസ്. തുടർന്ന് റൂറൽ മോട്ടോർ സർവീസും നിലവിൽ വന്നു. അരീക്കോടുനിന്നും മഞ്ചേരി വഴിയായിരുന്നു കോഴിക്കോട്ടേക്ക് പോയിരുന്നത്. അന്ന് കോഴിക്കോട്ടേക്ക് അരീക്കോടു നിന്നുള്ള ബസ് ചാർജ്ജ് പന്ത്രണ്ട് അണ (75 പൈസ) ആയിരുന്നു.

23:13, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

അരീക്കോട്-നാട്ടുചരിത്രത്തിൽ നിന്ന് ചില അടരുകൾ

ചാലിയാർ

മലപ്പുറം ജില്ലയിൽ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്‌. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച്‌ നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക്‌ തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും.

പ്രാക് ചരിത്രം

അരീക്കോട് മസ്ജിത്

രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ഈ പ്രദേശം ഹിന്ദു ആധിവാസ കേന്ദ്രമായിരുന്നു. അക്കാലത്ത് ഈ പ്രദേശം ചെമ്പാഴി, പുല്ലൂർമ്മണ്ണ, അറ്റുപുറം, മൂസത് എന്നീ ജന്മിമാരുടെ കൈവശമായിരുന്നു.

സ്ഥലനമോൽപത്തി

ഇവിടെ താമസിച്ചിരുന്ന ഒരു ജന്മികുടുംബം സൗജന്യമായി അരി വിതരണം നടത്തിയിരുന്നു എന്നും അങ്ങനെ അരീക്കോട് എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പണ്ടുകാലത്ത് അടക്കകൃഷി കൂടുതലായുണ്ടായിരുന്ന പ്രദേശമായതിനാൽ ബ്രിട്ടീഷുകാരാൽ അരിക്കനട്ട് ൽ നിന്നും അരീക്കോട് എന്ന് നാമകരണം വന്നുവെന്നും പറയപ്പെടുന്നു.

പ്രാചീനാവശിഷ്ടങ്ങൾ

മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.

ദൂരക്കാഴ്ച

ടൗണിൽ നിന്ന് അൽപം മാറി പെരുമ്പറമ്പിൽ‍ പല സ്ഥലങ്ങളിലും ഭൂമിക്കടിയിൽ പല കാലങ്ങളിലായി ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ കാണപ്പെട്ടിട്ടുണ്ട്. അവിടെ‍ രണ്ട് അറകളോട്‌ കൂടിയ ഒരു ഗുഹയും കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടതുമായ സാധനങ്ങൾ ഒളിപ്പിച്ചുവെക്കാനുള്ളവയായിരുന്നു ഈ കല്ലറകൾ എന്നു കേൾക്കുന്നു. ചാലിയാറിന്റെ ഇരുകരകളിലും നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നതിന്റെ തെളിവ് ചില അവശിഷ്ടങ്ങളിൽ ‍നിന്നും മനസ്സിലാക്കാം. ഊർങ്ങാട്ടിരിയിലെ മൂർക്കനാട്‌ എന്ന സ്ഥലത്ത് വല്യോലോത്ത് (വലിയകോവിലകത്ത്), ചെറിയോലോത്ത് (ചെറിയ കോവിലകത്ത്) എന്നീ പേരുകളുള്ള വീടുകളുണ്ട്. എളയേടത്ത്, തിരുമംഗലത്ത് എന്നീ പേരുകളിലുള്ള സ്ഥലങ്ങളുമുണ്ട്. തിരുമംഗലത്തെ ഒരു വൻകിണർ ഞാൻ നേരിൽ കണ്ടതാണ്. ഏകദേശം ഇരുപതടി വ്യാസമുണ്ട്. ഇരു വരിയിലും ചെങ്കല്ല് കൊണ്ടാണ് പാർശ്വങ്ങൾ പണിയിച്ചിട്ടുളളത്. എന്റെ മാതൃഗൃഹമായ വല്യോലോത്തെ മുറ്റത്തിന്റെ അതിർകെട്ടിയ ചെങ്കല്ലുകൾ അസാമാന്യ വലുപ്പമുള്ളവയാണ്. അഞ്ചാറാളുകൾ ഒന്നിച്ചാലേ അവ പൊക്കാൻ പറ്റൂ. ഇതുപോലെയുള്ള ആവാസാവശിഷ്ടങ്ങൾ‍ കീഴുപറമ്പിലും ഉണ്ട്.

ഗതാഗതം

അരീക്കോട് പാലം

അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു. ആദ്യകാലത്ത് അരീക്കോട്ടുണ്ടായിരുന്നത് മഞ്ചേരിയിൽ നിന്ന് അരീക്കോട്ടുവന്ന് അവസാനിക്കുന്ന ഒരേയൊരു റോഡ് മാത്രമായിരുന്നു. റോഡ് അവസാനിക്കുന്ന നാട് എന്ന പരിഹാസപ്പേരും അരീക്കോടിനുണ്ടായിരുന്നു. 1939ൽ കടുങ്ങല്ലൂർ പാലവും തുടർന്ന് അരീക്കോട്, പൂങ്കുടി, പെരകമണ്ണ പാലങ്ങളും വന്നതോടെ റോഡുകളുടെ വികസനം ത്വരിതഗതിയിലായി. അരീക്കോട്ടെ ആദ്യത്തെ ബസ് സർവീസ് 1933ലായിരുന്നു ആരംഭിച്ചത് -അൽ ഇസ്‌ലാം മോട്ടോർ സർവീസ്. തുടർന്ന് റൂറൽ മോട്ടോർ സർവീസും നിലവിൽ വന്നു. അരീക്കോടുനിന്നും മഞ്ചേരി വഴിയായിരുന്നു കോഴിക്കോട്ടേക്ക് പോയിരുന്നത്. അന്ന് കോഴിക്കോട്ടേക്ക് അരീക്കോടു നിന്നുള്ള ബസ് ചാർജ്ജ് പന്ത്രണ്ട് അണ (75 പൈസ) ആയിരുന്നു.