"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 49: വരി 49:
അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു
അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു
കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.
കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌.
കോട്ടയം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പൽ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ശ്രീ കെ ആർ നാരായണൻ,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണൻ,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവൻ തുടിക്കുന്ന വാഗ്മയ ചിത്രങ്ങൾ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീർ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സർവ്വശ്രീ മുട്ടത്തുവർക്കി, ചെമ്പിൽ ജോൺ, കവി പാലാ നാരായണൻനായർ,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാൻ,ശ്രീ.മന്നത്തു പത്മനാഭൻ,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥൻമാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.
===പ്രധാന പട്ടണങ്ങൾ===
===പ്രധാന പട്ടണങ്ങൾ===
കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി, പൊൻകുന്നം,വൈക്കം,പാമ്പാടി,ഈരാററുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, കടുത്തുരുത്തി, പുതുപ്പള്ളി, കൊടുങ്ങൂർ, പള്ളിക്കത്തോട്.
കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി, പൊൻകുന്നം,വൈക്കം,പാമ്പാടി,ഈരാററുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, കടുത്തുരുത്തി, പുതുപ്പള്ളി, കൊടുങ്ങൂർ, പള്ളിക്കത്തോട്.

15:51, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ഞിരമറ്റം എന്റെ ഗ്രാമം

കോട്ടയം ജില്ലയിൽ-അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ- പാലായ്ക്കടുത്തുള്ള പ്രദേശമാണ് കാഞ്ഞിരമറ്റം

കാഞ്ഞിരമറ്റം

===കൃഷി===്‍‍ റബ്ബർ, കുരുമുളക്, തെങ്ങ്, നെല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷി.

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ

  • പൊൻങ്കുന്നം 14.3 കി. മീ.
  • പാലാ 7.9 കി. മീ.
  • പൈക 2.2 കി. മീ.
  • വിളക്കുമാടം 3.1 കി. മീ.
  • ഇടമറ്റം 4.3 കി. മീ.
  • പൂവത്തോട് 7.8 കി. മീ.
  • മല്ലികശ്ശേരി 5.7 കി. മീ.
  • എലിക്കുളം 5.1 കി. മീ.
  • ഇല്ലിക്കോൺ
  • ചെങ്ങളം 7.5 കി. മീ.
  • കാഞ്ഞിരമറ്റം 6.2 കി. മീ.
  • കൊഴുവനാൽ 6.6
  • മേവട 5.7
  • അകലക്കുന്നം 9.1
  • മഞ്ഞമറ്റം 10.0
  • മറ്റക്കര
  • കൂരൊപ്പട
  • പള്ളിക്കത്തോട്
  • ആനിക്കാട്

പ്രധാന റോഡുകൾ

  • സംസ്ഥാനപാത 8
  • പൈക-ഭരണങ്ങാനം റോഡ്
  • പൈക-കൊച്ചുകൊട്ടാരം-കൊഴുവനാൽ റോഡ്

പ്രധാന സ്ഥാപനങ്ങൾ

മതസ്ഥാപനങ്ങൾ

ഭാഷകൾ

മലയാളം ആണ് പ്രധാനഭാഷ.

അകലക്കുന്നം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്ക് പരിധിയിലാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് . അകലക്കുന്നം, ചെങ്ങളം ഈസ്റ്റ് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .

ഭൂപ്രകൃതി

34.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് അകലക്കുന്നം ഗ്രാമപഞ്ചായത്തിനുള്ളത് . ഇടവിട്ട് കല്ലും, പാറകളും സമൃദ്ധമായി പഞ്ചായത്തു പ്രദേശത്തു കാണാം.ഈ പ്രദേശങ്ങളിലെ മണ്ണ് നാണ്യവിളകൾക്ക് പ്രത്യേകിച്ച് റബ്ബറിന് വളരെ പ്രയോജനകരമാണ് .

അതിർത്തികൾ

വടക്ക് കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ. കിഴക്ക് എലിക്കുളം പഞ്ചായത്ത്. തെക്ക് പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ. പടിഞ്ഞാറ് അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ

ചരിത്രം

1953-ലാണ് അകലക്കുന്നം പഞ്ചായത്ത് രൂപംകൊണ്ടത് .പഞ്ചായത്തു രൂപീകൃതമാകുന്നതുവരെ പ്രവൃത്തി കച്ചേരി അല്ലെങ്കിൽ പകുതി കച്ചേരി എന്ന് അറിയപ്പെട്ടിരുന്ന വില്ലേജോഫീസായിരുന്നു നിലനിന്നിരുന്നത് . അകലക്കുന്നം വില്ലേജിന്റെ ആസ്ഥാനം അക്കാലത്ത് തെക്കുംതലയിലായിരുന്നു. പുലിയന്നൂർ-വാഴൂർ റോഡ് ഉണ്ടായതിനുശേഷമാണ് വില്ലേജോഫീസ് പള്ളിക്കാത്തോട്ടിലേക്ക് മാറ്റിയത്. പഴയ “അകലക്കുന്നം പകുതി” പിൽക്കാലത്ത് അകലക്കുന്നം, ആനിക്കാട് എലിക്കുളം, ചെങ്ങളം, എളങ്ങുളം എന്നീ അഞ്ചു വില്ലേജുകളിലായി വിഭജിക്കപ്പെട്ടു. പണ്ട് ഏറ്റുമാനൂരിൽ നിന്ന് കിടങ്ങൂർ വഴി ചിറക്കടവിലെത്തി ആര്യങ്കാവ് വഴി ചെങ്കോട്ട തുടങ്ങിയ തമിഴ്നാട് പ്രദേശങ്ങളിലേക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് ഇളപ്പുകൾ എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു.

കോട്ടയംജില്ല

വലത്ത്

കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന്‌ 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.
അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ, നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായികിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌. കോട്ടയം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പൽ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ശ്രീ കെ ആർ നാരായണൻ,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണൻ,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവൻ തുടിക്കുന്ന വാഗ്മയ ചിത്രങ്ങൾ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീർ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സർവ്വശ്രീ മുട്ടത്തുവർക്കി, ചെമ്പിൽ ജോൺ, കവി പാലാ നാരായണൻനായർ,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാൻ,ശ്രീ.മന്നത്തു പത്മനാഭൻ,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥൻമാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.

പ്രധാന പട്ടണങ്ങൾ

കോട്ടയം, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി, പൊൻകുന്നം,വൈക്കം,പാമ്പാടി,ഈരാററുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, കടുത്തുരുത്തി, പുതുപ്പള്ളി, കൊടുങ്ങൂർ, പള്ളിക്കത്തോട്.

പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ

  • വൈക്കം മഹാദേവക്ഷേത്രം
  • ഏറ്റുമാനൂർ മഹാദേവക്ഷേത്രം
  • വാഴപ്പള്ളി മഹാക്ഷേത്രം
  • കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കുമാരനല്ലൂർ കാർത്ത്യായനിക്ഷേത്രം
  • തിരുനക്കര മഹാദേവ ക്ഷേത്രം
  • തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
  • തിരുവാർപ്പ് മഹാവിഷ്ണുക്ഷേത്രം
  • പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
  • കടുത്തുരുത്തി തളി മഹാദേവക്ഷേത്രം
  • തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • കടപ്പാട്ടൂർ മഹാദേവക്ഷേത്രം
  • ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം
  • പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം
  • കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
  • ചമ്പക്കര ദേവീക്ഷേത്രം
  • പുലിയന്നൂർ മഹാദേവക്ഷേത്രം
  • അയ്മനം നരസിംഹസ്വാമി ക്ഷേത്രം
  • കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം
  • പൂവരണി മഹാദേവക്ഷേത്രം
  • പൈക ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
  • വെന്നിമല ശ്രീരാമ ക്ഷേത്രം
  • മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രം
  • കിളിരൂർകുന്നിൽ ഭഗവതീ ക്ഷേത്രം
  • പനച്ചിക്കാട് സരസ്വതീ ക്ഷേത്രം (ദക്ഷിണമൂകാംമ്പി)
  • വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രം
  • നാഗമ്പടം മഹാദേവക്ഷേത്രം
  • വെട്ടികാവുങ്കൽ മഹാദേവക്ഷേത്രം
  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം കറുകച്ചാൽ
  • മേജർ ദേവി ക്ഷേത്രം കൊടുങ്ങൂർ
  • മണർകാട് ദേവി ക്ഷേത്രം
  • അരീപ്പറമ്പ് മഹാദേവർ ക്ഷേത്രം (ഒരു മതിൽക്കെട്ടിനുള്ളിൽ രണ്ടു കൊടിമരങ്ങളോടുകൂടി രണ്ടു ശിവക്ഷേത്രങ്ങളെന്ന പ്രത്യേകത)
  • ആനിക്കാട് ശ്രീ ഭഗവതി ക്ഷേത്രം

പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ

  • വിമലഗിരി പള്ളി
  • കോതനെല്ലുർ പള്ളി
  • ഭരണങ്ങാനം പള്ളി
  • അരുവിത്തുറ പള്ളി
  • ളാലം പള്ളി - പാലാ
  • ചേർപ്പുങ്കൽ പള്ളി
  • മണർകാട് പള്ളി
  • പുതുപ്പള്ളി പള്ളി
  • കോട്ടയം വലിയപള്ളി
  • കോട്ടയം ചെറിയപള്ളി
  • കോട്ടയം ജറുസലേം മാർത്തോമ പള്ളി
  • കടുത്തുരുത്തി ക്നാനായ പള്ളി
  • കുറവിലങ്ങാട് പള്ളി
  • അതിരമ്പുഴ പള്ളി
  • ദേവലോകം പള്ളി
  • പാണമ്പടി പള്ളി
  • നല്ല ഇടയൻ പള്ളി
  • കുടമാളൂർ പള്ളി

മു*ട്ടുചിറ ഫൊറോന പള്ളി

പത്രങ്ങൾ

മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപ്പത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം,[ചന്ദ്രിക], വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്‌.

വ്യവസായം

ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻ‌കൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.

തുറമുഖം

ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.[1] കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കു നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കം (കണ്ടൈനർ) നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സം‌യുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ തിരുവിതാംകൂറിന്റെ വികസനത്തിൽ വലിയപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ബാർജുകളുപയോഗിച്ച് ജലമാർഗ്ഗമുള്ള ചരക്കുനീക്കം വഴി റോഡ് ഗതാഗതം മൂലമുണ്ടാവുന്ന മലിനീകരണം, ഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും സഹായകരമാണ്.