"പി.ടി. എം. വൈ.എച്.എസ്.എടപ്പലം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
(edit)
(edit)
വരി 1: വരി 1:
ഇനി എടപ്പലം പി.ടി.എം ഹൈസ്കൂളിലെ കുട്ടികളുടെ കാവ്യപഠനം ക്ലാസ് മുറികളുടെ സമയവൃത്തതിൽ അവസാനിക്കുന്നില്ല, സ്കൂളിലെ മലയാളം അധ്യാപകരും ഒരുകൂട്ടം വിദ്യാർത്ഥികളും ചേർന്ന് എട്ടാക്ലാസിലെ മലയാളം കവിതകളും കാവ്യപരിചയവും ഉൾപ്പെടുത്തി 'കാവ്യസൗഹൃദം' എന്ന പേരിൽ ഒരു ഓഡിയോ സി.ഡിയുടെ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. കവികളെയും കവിതകളെയും പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടികൾ കവിതകൾ ഭാവഭംഗിയോടെ ആലപിക്കുന്നു. മലയാളം ക്ലബിന്റെ ഈ തനത് പ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക സഹായം നല്കുന്നത് ഐ.ടി ക്ലബ് ആണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനപ്പുറവും കവിതാസ്വാദനത്തിനും പഠനത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഓഡിയോ സി.ഡി, ബ്ലോഗ്, വാട്സപ്പ് എന്നീമാധ്യമങ്ങളുടെ സാധ്യതകൂടി ഇവിടെ പ്രയോജനപ്പെടുത്തുന്നു. കുട്ടികളുടെ ഈ കൊച്ചു സംരംഭത്തിന് സ്കൂളിനകത്തുനിന്നും പുറത്തുനിന്നും സഹായവുമായി എത്തിയവർ ഏറെയാണ്. കാവ്യഭാഗങ്ങൾ പരിചയപ്പെടുത്തുന്നത് പ്രശസ്തകവിയും നടുവട്ടം ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനുമായ പി. രാമനാണ്. കവിതകളുടെ സംഗീതാവിഷ്ക്കാരം നടത്താൻ മഞ്ഞളുർ സുരേന്ദ്രൻ മാഷും സാങ്കേതിക സഹായങ്ങൾക്ക് ലക്കിടി ശ്രീശങ്കരാ സ്കൂളിലെ അധ്യാപകനുമായ ത്രിവിക്രമനും കുട്ടികളോടൊപ്പം ഉണ്ടായുരുന്നു. ഗായത്രി ഉണ്ണി, ഇശ്രത്ത് ജഹാൻ. ഫിദ ജലീൽ, സാന്ദ്ര പുല്ലാനിക്കാട്, ആർദ്ര, ശ്രീലക്ഷ്മി, ഋത്വിക്ക്, വൈഷ്ണവ് മുരളി, ദേവദത്തൻ എന്നീ വിദ്യാർത്ഥികൾ കവിതകൾക്ക് ശബ്ദം പകർന്നു. ഹെഡ്ഫോണും മൈക്രോഫോണുമൊക്കെവച്ചു വയലാറിന്റെയും, ജിയുടെയുമൊക്കെകവിതകൾ പാടുമ്പോൾ സ്കൂൾ ഐ.ടി ലാബ് അവരുടെ റിക്കോഡിംഗ് സ്റ്റുഡീയോ ആയിമാറി. ഒക്ടോബർ മാസത്തോടെ സി.ഡി പ്രകാശനം നടത്തി കൂടുകാരുടെ കൈയിലെത്തിക്കാനുള്ള തിരക്കിലാണ് കുട്ടികൾ.




582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/417907" എന്ന താളിൽനിന്ന് ശേഖരിച്ചത്