"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
24018-gol3.jpg
24018-gol3.jpg
</gallery>
</gallery>
<!--visbot  verified-chils->

23:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ് (2016-17)

           വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹവും പ്രകൃതി സംരക്ഷണവും വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷത്തോടെയാണ് എല്ലാ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത്. സ്കൂൾ വളപ്പിൽ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ മത്സരം എന്നിവയും വിദ്യാർത്ഥികൾക്ക് വായനക്കായുള്ള കാർഷിക പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കുന്നു. പീച്ചി, ചിന്നാർ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിൽ  രണ്ടു മൂന്നു ദിവസം താമസിച്ചു കൊണ്ടുള്ള പഠന ക്യാമ്പുകളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികൾക്ക് ട്രക്കിംഗിനും കാടിനെ അടുത്തറിയാനും ഇതുവഴി അവസരം ലഭിക്കുന്നു. അധ്യാപികമാരായ ജസീന്ത വി.പി, ജാൻസി ഫ്രാൻസിസ് എന്നിവരാണ് ക്ലബ്ബ് കോ-ഓഡിനേറ്റർമാർ.



പരിസ്ഥിതി ദിനാഘോഷം 2017-18

2017 ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ദിനാഘോഷത്തിന്റെ പ്രാധാന്യം പങ്കുവെച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീമതി. ജാൻസി ഫ്രാൻസിസ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാമ്പ തൈ നട്ടു. ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും വി.പി ജസീന്ത ടീച്ചറും ഓഫീസ് സ്റ്റാഫ് വിജുവും സന്നിഹിതരായിരുന്നു.


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്വിസ് മത്സരവും വിവിധ സസ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള മത്സരവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. മത്സരം ഹെഡ്‌മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ഉദ്‌ഘാടനം ചെയ്യുകയും അധ്യാപകനായ ശ്രീ. ഇ വി ജസ്റ്റിൻ സസ്യങ്ങളെ കുറിച്ച് ലഘു പ്രഭാഷണം നടത്തുകയും ചെയ്തു. പരിപാടികൾക്ക് ക്ലബ് കൺവീനർമാരായ ജാൻസി ഫ്രാൻസിസ് ടീച്ചർ , വി പി ജസീന്ത ടീച്ചർ എന്നിവരും വി പി കൃഷ്ണൻ മാസ്റ്റർ, ഡെജോ ജോസഫ് മാസ്റ്റർ എന്നിവരും നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനമായി പൂച്ചെടികൾ നൽകി.


സ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷമായ ഈ അധ്യയന വർഷത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ 50 ഗ്രൊ ബാഗുകളിലായി പച്ചക്കറി തൈകൾ നട്ടു. ഹെഡ്മാസ്റ്ററും പ്രിൻസിപ്പാളും സംയുക്തമായി തൈ നട്ടു കൊണ്ട് സംരഭം ഉദ്ഘാടനം ചെയ്തു. 5,6,7 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് തൈകളുടെ പരിപാലനം ഏൽപ്പിച്ചിരിക്കുന്നത്. ക്ലബ്ബ് അംഗങ്ങളും കൺവീനർമാരും മറ്റു അധ്യാപകരും സന്നിഹിതരായിരുന്നു.