ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
[[പ്രമാണം:28012 SP1.jpg|thumb|left|സ്ക്കൂള്‍ വാര്‍ഷികസമ്മേളനം 2016-17 ഉദ്ഘാടനം]]
[[പ്രമാണം:28012 SP3.JPG|thumb|left|സ്ക്കൂള്‍ വാര്‍ഷികസമ്മേളനം 2016-17 ഉദ്ഘാടനം]]
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം 2017 ജൂണ്‍ 1 വ്യാഴാഴ്ച സ്ക്കൂള്‍ ഹാളില്‍ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവഗാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു ആദ്ധ്യക്ഷം വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.എൻ.പ്രഭകുമാർ 2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ  പ്രിൻസിപ്പാൾ ശ്രീമതി. ലേഖാ കേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു.
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം 2017 ജൂണ്‍ 1 വ്യാഴാഴ്ച സ്ക്കൂള്‍ ഹാളില്‍ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവഗാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു ആദ്ധ്യക്ഷം വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.എൻ.പ്രഭകുമാർ 2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ  പ്രിൻസിപ്പാൾ ശ്രീമതി. ലേഖാ കേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു.
യോഗാനന്തരം മധുരം വിതരണം ചെയ്തു.
യോഗാനന്തരം മധുരം വിതരണം ചെയ്തു.
----
----


==ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും കുടുംബസംഗമവും ==
==ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും കുടുംബസംഗമവും ==

12:07, 19 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം

സ്ക്കൂള്‍ വാര്‍ഷികസമ്മേളനം 2016-17 ഉദ്ഘാടനം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 2017-18 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം 2017 ജൂണ്‍ 1 വ്യാഴാഴ്ച സ്ക്കൂള്‍ ഹാളില്‍ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവഗാനത്തോടെ രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു ആദ്ധ്യക്ഷം വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.എൻ.പ്രഭകുമാർ 2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി. ലേഖാ കേശവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം മധുരം വിതരണം ചെയ്തു.


ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും കുടുംബസംഗമവും

യാത്രയയപ്പുസമ്മേളനം മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ഇരുപത്താറു വര്‍ഷത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപനവൃത്തിക്കുശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പ് നല്‍കി. 2017 മെയ് 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൂത്താട്ടുകുളം കുഴലനാട്ട് സോണിയ റിട്രീറ്റ് ഹാളില്‍ നടന്ന സമ്മേളനം മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ പൂര്‍വ്വാദ്ധ്യാപകരും അദ്ധ്യാപകേതരജീവനക്കാരും കുടുംബാംഗങ്ങളും തുടര്‍ന്നു നടന്ന കുടുംബസംഗമത്തിലും സ്നേഹവിരുന്നിലും പങ്കെടുത്തു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവന്‍ സ്നേഹോപഹാരം സമര്‍പ്പിച്ചു.


സ്ക്കൂള്‍ വാര്‍ഷികവും യാത്രയയപ്പും

സ്ക്കൂള്‍ വാര്‍ഷികസമ്മേളനം 2016-17 ഉദ്ഘാടനം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ 2016-17 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ 2017 ഫെബ്രുവരി 2 വെളിയാഴ്ച സ്ക്കൂള്‍ ഹാളില്‍ നടന്നു. രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാ കേശവന്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി, ഉച്ചയ്ക്ക് 1 മണിവരെ വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികളളൊരുക്കിയ കലാവിരുന്ന് അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം വാര്‍ഷിക സമ്മേളനം നടന്നു. കൂത്താട്ടുകുളം നഗരസഭാചെയര്‍മാന്‍ ശ്രീ പ്രിന്‍സ് പോള്‍, നഗരസഭാ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയര്‌മാന്‍ സി. എന്‍. പ്രഭാകുമാര്‍ വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2016 മാര്‍ച്ചില്‍ എസ്.എസ്. എല്‍. സി, പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ അമൃത എം. സജീവ്, ആഷ്‌ലി എസ്. പാതിരിക്കല്‍, പ്രവീണ ടി. സണ്ണി, ശ്രീലക്ഷ്മി എസ്., നീരജ രാജന്‍, ദേവിക അശോക്, ഹരിഗോവിന്ദ് എസ്. എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ടി. പി. ഗിരിജക്കുട്ടി ടീച്ചറിന് യാത്രയയപ്പും നല്‍കി. 5 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാമാക്കിയ കുട്ടികള്‍ക്കുള്ള വിവിധ എന്‍‍ഡോവ്മെന്റുകളും വിതരണം ചെയ്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ 2017

കൂത്താട്ടുകുളം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ സ്ക്കൂള്‍തല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ കൂത്താട്ടുകുളം ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്നു. രാവിലെ 10 മണിക്ക് രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും വിദ്യാലയ അഭ്യുദയകാംക്ഷികളും ചേര്‍ന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടമായി നീക്കംചെയ്തു. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സ്ഥലത്തെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. നഗരസഭാംഗം വത്സാ കുര്യാക്കോസ് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.


റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം 2017

കൂത്താട്ടുകുളം: ഭാരതത്തിന്റെ 67ആം റിപ്പബ്ലിക് ദിനം കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 ന് ഹെഡ്‌മിസ്ട്രസ് ലേഖാ കേശവന്‍ പതാക ഉയര്‍ത്തി. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സ്കൗട്ട് & ഗൈഡ്, ജൂനിയര്‍ റെഡ്ക്രോസ്, എന്‍.എസ്.എസ്. വാളന്റിയര്‍മാരുടെ നേതൃത്തില്‍ ദേശഭക്തി ഗാനാലാപനം, സ്ക്കൂള്‍ പരിസരശൂചീകരണം എന്നിവ നടന്നു. മധുര വിതരണത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.


ദേശീയ സമ്മതിദായകദിനം ആഘോഷിച്ചു

ബി.എല്‍.ഓ.മാരും സമ്മതിദായകരും

കൂത്താട്ടുകുളം:പതിനെട്ട് വയസ് തികഞ്ഞവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂളില്‍ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആഘോഷിച്ചു. രാവിലെ സ്ക്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിദായകദിന പ്രതി‍ജ്ഞയെടുത്തു. പിറവം നിയോജകമണ്ഡലത്തിലെ മൂന്നു സമ്മതിദായകബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ക്കൂളില്‍ നിരവധി സമ്മതിദായകര്‍ പുതിയ വോട്ടര്‍ കാര്‍ഡ് സ്വീകരിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു. ബി.എല്‍.ഓ.മാരായ ബിനു പി. എം., രാജേഷ് പ്രതാപ് എന്നിവരുടെ നേതൃത്വത്തില്‍ വോട്ടര്‍ കാര്‍ഡ് വിതരണം നടന്നു.


ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു

പിറവം എം.എല്‍.എ. അനൂപ് ജേക്കബ് അവാര്‍ഡുകള്‍ വിതരണംചെയ്യുന്നു.

മൂവാറ്റുപുഴ: ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്ററി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പ്രതിഭകള്‍ക്ക് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് പിറവം എം.എല്‍.എ. അനൂപ് ജേക്കബ് വിതരണംചെയ്തു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മക്കള്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്. കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഹരിഗോവിന്ദ് എസ്., ആഷ്‌ലി എസ്. പാതിരിക്കല്‍ എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായി. ചടങ്ങില്‍ എറണാകുളം ഡയറ്റ് പ്രിസിപ്പാള്‍ ബി. നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍ ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.


പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം

മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാമും പിറവം എം.എല്‍.എ. അനൂപ് ജേക്കബും സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആസുത്രണംചെയ്ത് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം 2017 ജനുവരി 23 ന് മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. സ്ക്കൂളില്‍ നടന്നു. മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാമും പിറവം എം.എല്‍.എ. അനൂപ് ജേക്കബും സംയുക്തമായാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍കന്‍ പ്രൊഫ. സീതാരാമന്‍ ഹരിതവിദ്യാലയ സന്ദേശം നല്‍കി. ജില്ലയിലെ വിവിധസ്ക്കൂളുകളിലെ പ്രധമാദ്ധ്യാപകര്‍, പി.ടി.എ. പ്രസിഡന്റുമാര്‍ വിദ്യാര്‍ത്ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


പ്രഭാതസായാഹ്നക്ലാസ്സുകള്‍ ആരംഭിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ പ്രഭാതസായാഹ്നക്ലാസ്സുകള്‍ ജനുവരി 10 ന് ആരംഭിച്ചു. 2017 മാര്‍ച്ചില്‍ നടക്കുന്ന എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎയുടെ ആഭിമുഖ്യത്തില്‍ പ്രഭാതസായാഹ്ന ഭക്ഷണവും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരോടൊപ്പം രക്ഷകര്‍ത്താക്കളും ഈ പദ്ധതിയുടെ ഭാഗമായി രാവിലെയും വൈകുന്നേരവും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രവിലെ എട്ടുമണി മുതലും വൈകുന്നേരം ആറുമണിവരെയുമാണ് ക്ലാസ്സുകള്‍ നടക്കുന്നത്.


സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്യുന്നു.

കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 30 ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും നടന്നു. ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്തു. പാലക്കുഴ കൂത്താട്ടുകുളം മേഖലയിലെ നിരവധി ഗ്രാമവാസികള്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.


എന്‍. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്

ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു

കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ സപ്തദിന സഹവാസക്യാമ്പ് കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 26 മുതല്‍ 2017 ജനുവരി 1വരെ നടന്നു. ശുചിത്വഭാരതം സുന്ദരഭാരതം മാലിന്യ നിര്‍മ്മാര്‍ജന പരിപീടിയാണ് പൊതു വിഷയമായി തെരഞ്ഞെടുത്തിരുന്നത്. സേവനത്തിലൂടെ ഗ്രാമവികസനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ പരിസരം ശുചീകരിക്കുകയും ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ഔഷധോദ്യാനം നിര്‍മ്മിക്കുകയും ചെയ്തു. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാക്യാമ്പും മരുന്നു വിതരണവും നടക്കും.


വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ'

നവപ്രഭ 2016 പദ്ധതിയുടെ ഉദ്ഘാടനം
റിപ്പോര്‍ട്ടര്‍

കൂത്താട്ടുകുളം: സെക്കന്ററി തലത്തില്‍ ഒമ്പതാംക്ലാസ്സില്‍ നിശ്ചിത ശേഷികള്‍ ആര്‍ജിക്കാതെ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകപരിശീലനം നടത്തി പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.എം.എസ്.എ. കേരളം ആവിഷ്കരിച്ച 'നവപ്രഭ' പദ്ധതി കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ 08-12-2016 വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവന്‍ സ്വാഗതം ആശംസിച്ച യോഗം പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു ഉദ്ഘാടനംചെയ്തു. ജീവശാസ്ത്രാദ്ധ്യാപകന്‍ ശ്രീ അനില്‍ ബാബു ആദ്യക്ലാസ്സിന് തുടക്കം കുറിച്ചു. മാസ്റ്റര്‍ അജിത് എന്‍. കെ. യോഗത്തിന് കൃതജ്ഞതപറഞ്ഞു.

ഒന്‍പതാം ക്ലാസ്സിലെ പതിനാറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഗണിതശാസ്ത്രം, ശാസ്ത്രം, മലയാളം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം ലഭിക്കുക എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.