"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(യാത്രാസൗകര്യം) |
||
വരി 72: | വരി 72: | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
മട്ടാഞ്ചേരി ആനവാതില്‍ ബസ്റ്റോപ്പില്‍ നിന്ന് അരകിലോമീറ്റര്‍ പടിഞ്ഞാറായി പാലസ്റോഡിന് ഇടതുവശത്തായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയില്‍ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപനങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താന്‍. | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | [[വര്‍ഗ്ഗം: സ്കൂള്‍]] | ||
== മേല്‍വിലാസം == | == മേല്‍വിലാസം == |
12:02, 19 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്ഥലപ്പേര്= മട്ടാഞ്ചേരി
എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-09-2017 | Sks |
മുഖക്കുറി
ബഹുമാനപ്പെട്ട ഹാജി ഈസ ഹാജി മൂസ സേട്ട്
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശമായിരുന്നു പശ്ചിമകൊച്ചി.പ്രത്യേകിച്ച് മട്ടാഞ്ചേരിയും പരിസരപ്രദേശങ്ങളും .ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ വിദ്യ അഭ്യസിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവും അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നില്ല.ഈ അവസരത്തില്‍ യശ്ശ:ശരീരനായ ഹാജി ഈസ ഹാജി മൂസ സേട്ട് അവര്‍കളുടെ നേതൃത്വത്തില്‍ ഈ മഹത്തായസ്ഥാപനത്തിന് തുടക്കം കുറിച്ചു.
ആമുഖം
20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നം 1936 ല്‍ സാക്ഷാത്കൃതമായപ്പോള്‍ സമൂഹത്തീലെ താഴേ തട്ടിലുള്ള ജനങ്ങള്‍ക്കു് ഉയര്‍ത്തെഴുന്നേല്പിനുള്ള വലിയ അവസരമാണ് കൈവന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കസാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികളാണ് ഈ പള്ളിക്കൂടത്തില്‍ അധ്യയനം നടത്തുന്നത്.അവരെ എല്ലാ പ്രകാരത്തിലും ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമുള്ള 11 അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.റഗുലര്‍ ക്ലാസ്സിനു മുന്‍പ് രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 5.30 മണി വരെയും പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്‍ നടത്തിവരുന്നു.കൂടാതെ പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നാളിതു വരെ ഈ സ്ഥാപനം മികവിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.പുതിയ പഠന വികസന പദ്ധതികളുമായി മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കൃതജ്‍ഞതയുടെ അനുസ്മരണപൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
ചരിത്രം
ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുന്‍പ് വൈജ്ഞാനിക മേഖലകളിലും നവോത്ഥാന രംഗത്തും കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഭാരതത്തിന്റെ തെക്കെയറ്റത്ത് നവോത്ഥാന പ്രസ്ഥാനങ്ങളും നായകന്മാരും രംഗത്തു വന്നെങ്കിലും ഒരു ജനത പൊതുവിലും മുസ്ലീം സമൂഹം പ്രത്യേകിച്ചും മതാന്ധതയുടെയും പൌരോഹിത്യത്തിന്റെയും മടിയില്‍ സായൂജ്യമടഞ്ഞ് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.എന്നാല്‍ കൊച്ചി തികച്ചും വ്യത്യസ്തമായ രൂപത്തില്‍ നിലകൊണ്ടു.ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭാഷ ദേശ വേഷ വംശ വൈജാത്യങ്ങളുടെ കലവറയും വിവിധ നാഗരികതകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു അത്.ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൊച്ചി.ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ വിരിമാറ് അറബിക്കടലിന്റെറാണി എന്ന് അതിന് പ്രത്യേകം നാമകരണം ചെയ്തു. മട്ടാഞ്ചേരിയുടെ മുഖച്ഛായക്ക് മാറ്റം സംഭവിക്കുകയും മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മണ്ഡലങ്ങളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.
19-)0 നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ സംഭവിച്ച ഈ മാറ്റങ്ങല്ള്‍ ഒന്നും തന്നെ മട്ടാഞ്ചേരിയിലെ മുസ്ലീങ്ങളെയും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളെയും പിടിച്ചു കുലുക്കിയില്ല.അപ്പോഴും അവര്‍ അജ്ഞതയുടെ കൂരകൂരിരുട്ടില്‍ ആലസ്യത്തിന്റെ കമ്പളിപുതപ്പിനുള്ളില്‍ സര്‍വ്വസ്വവും മറന്നുറങ്ങുകയായിരുന്നു.അവരെക്കുറിച്ചറിയാനും ,പഠിക്കാനും ,ഭാവിയുടെ വിജയസോപാനത്തിലേയ്ക്ക് കൈപിടിച്ചാനയിക്കാനും പര്യപ്തമായ പരിഷ്കര്‍ത്താക്കളായ നവോത്ഥാന നായകര്‍ രംഗത്ത് വന്നില്ല.ജീവിതം അലക്ഷ്യവും വേദനയുടെയും യാതനയുടെയുംതീച്ചൂളയില്‍ വെന്തെരിയുകയും ചെയ്തിരുന്ന ഒരു സമൂഹത്തെ വൈജ്ഞാനിക മേഖലകളെ വളര്‍ത്തിക്കൊണ്ടുവരുവാനും ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റാനും ആരും തയ്യാറായില്ല.വിദ്യ കരസ്ഥമാക്കുക എന്നത് അവര്‍ക്ക് അജ്ഞേയമായിരുന്നു.
അജ്ഞതയുടെ ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നില്‍ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂര്‍മതയും ദീര്‍ഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാന്‍ സാഹിബ് ഇസ്മായില്‍ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായി പടുത്തുയര്‍ത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയല്‍ ഹൈസ്കള്‍.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകള്‍ പെറുക്കിയെടുക്കുമ്പോള്‍ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ദിനരാത്രങ്ങള്‍ ചരിത്ര താളുകളില്‍ കാണാന്‍ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നല്‍കുവാനും ബുദ്ധിപരമായ കരുക്കള്‍ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകള്‍ ചവിട്ടിയിറങ്ങിയ നിരവധിയാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുന്‍ സ്പീക്കര്‍ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ പേഴ്സണല്‍ ഡൊക്ടര്‍ പി.അ.മുഹമ്മദാലി,കലാഭവന്‍ അന്‍സാര്‍ ,കലാഭവന്‍ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തില്‍ ഹരിശ്രീ കുറിച്ചവരാണ്..
നേട്ടങ്ങള്‍
വര്‍ഷങ്ങളായി സകൂളിലെ അധ്യാപകരുടെ പ്രവര്‍ത്തനഫലമായി സ്കൂള്‍ പുരോഗതിയലേക്കു കുതിച്ച് കൊണ്ടിരിക്കുകയാണ്.സ്കൂളിന്ടെ പഠനനിലവാരം ഉയര്‍ന്നുകൊണ്‍ടിരിക്കുകയാണ്.വര്‍ഷങ്ങളായി ഗുസ്തീയില്‍ സ്കൂളിലെ കുട്ടികള്‍ ഉപജില്ല ചാമ്പ്യന്‍ഷിപ്പ് കൈയടക്കിവച്ചിരിക്കുകയാണ്. സ്കൂളിലെ പച്ചക്കറിത്തോട്ടം പ്രമുഖ പത്രങ്ങളില്‍ ചര്‍ച്ചാവിഷയമായതാണ്.ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ശുദ്ധജലം നല്‍കാന്‍ കഴിഞ്ഞത് മട്ടാഞ്ചേരിയിലെ കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കുട്ടികള്‍ക്ക് ഒരനുഗ്രഹമായി.കടുത്ത ചൂടുള്ള പ്രദേശമായതിനാല്‍ കൈത്തറീയൂണിഫോം കുട്ടികള്‍ക്ക് ഒരാശ്വാസമാണ്.
പ്രദേശമായതിനാല്‍ കൈത്തറീയൂണിഫോം കുട്ടികള്‍ക്ക് ഒരാശ്വാസമാണ്.
എല്ലാ അര്‍ത്ഥത്തിലും വളരെ മികവ് പുലര്‍ത്തിപ്പോരുന്ന ഈ സ്ഥാപനം 2015 SSLC പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കുകയുണ്ടായി. '
2016 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വീണ്ടും 100% വിജയം കരസ്ഥമാക്കുകയുണ്ടായി.
2017 ജൂണ്‍ 1-ം തിയതി സ്കൂളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സ്കൂള്‍ എച്ച്.എം. സ്കൂളിനെ പ്ലാസ്റ്റിക് വിരുദ്ധമേഖലയായി പ്രഖ്യാപിക്കുകയും കുട്ടികള്‍ക്ക് മഷിപ്പേനകള്‍ വിതരണം നടത്തുകയും ചെയ്തു
കേരള സര്‍ക്കാറും , വിദ്യാഭ്യാസ വകുപ്പും സ്കുൂള്‍ പ്രവേശനോത്സവങള്‍ക്ക് നല്‍കിയ പ്രാധാന്യം
ഉള്‍ക്കൊണ്ട് തന്നെ ജന പ്രതിനിധികളുടേയും , അദ്ധ്യാപകരുടേയും, രക്ഷിതാക്കളുടേയും സഹകരണത്തോടെ വിപുലവും വര്‍ണ്ണാഭയവുമായ രൂപത്തില്‍ ആഘോഷിച്ചു. കരഞ്ഞ് കൊണ്ട് കയറിവന്ന പിഞ്ചോമനകള്‍ക്ക് ബലൂണുകളും മിഠായികളും മനോഹരമായ തൊപ്പികളും നല്‍കി പാട്ടും പാടി സ്വീകരിച്ചപ്പോള്‍ പുഞ്ചിരിക്കുന്ന മുഖങ്ങളോടെ ക്ലാസ് ടീച്ചറുടെ കൈകളും പിടിച്ച് L.K .G., 1-ാം ക്ലാസ് എന്നിവിടങ്ങളിലേക്ക് അവര്‍ പിച്ചവെച്ച് നടന്നു.
2017 ആഗസ്റ്റ് 15-ം തിയതി സ്കൂളില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
യാത്രാസൗകര്യം
മട്ടാഞ്ചേരി ആനവാതില്‍ ബസ്റ്റോപ്പില്‍ നിന്ന് അരകിലോമീറ്റര്‍ പടിഞ്ഞാറായി പാലസ്റോഡിന് ഇടതുവശത്തായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.രാജഭരണകാലത്ത് നഗരത്തിലെ പ്രധാനപാതയായിരുന്നു പാലസ്റോഡ്.ഇന്നും തിരക്കുള്ള ഈ പാതയില്‍ എല്ലാ തരത്തിലുമുള്ള കച്ചവടസ്ഥാപനങ്ങളുമുണ്ട്.ഇവിടെ വരുന്ന വാഹനങ്ങളുടെ തിരക്കിനിടയിലൂടെ വേണം സ്കൂളിലെത്താന്‍.