"പി കെ വി എസ് എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ
  സാമൂഹ്യ ബന്ധങ്ങളില്‍ വന്ന മാറ്റത്തോടുകൂടി പാരമ്പര്യമായി കൈമാറിവന്ന വിജ്ഞാനം പുതിയ വെല്ലുവിളികളും ആവിശ്യങ്ങളും നേരിടുന്നതിന് അപര്യാപ്തമായി വന്നു. അറിവിന്റെ ചക്രവാളം വിപുലമായതോടുകൂടി പുതിയ അറിവുകള്‍ പഠിക്കുന്നതിന്റെ അനിവാര്യത ബോധ്യപ്പെട്ട സമൂഹം ആധുനീക വിദ്യാഭ്യാസം നേടുന്നതിനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായികൂടി പള്ളികൂടങ്ങളും സ്കൂളുകളും സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ഇരിണാവിലെ വിദ്യാഭ്യാസരംഗത്തെ ശുകനക്ഷത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ വിദ്യാലയത്തിന്റെ തുടക്കവും. ഈ പ്രദേശത്തെ മുസ്ലീംങ്ങള്‍ ആധുനീക വിദ്യാഭ്യാസം നേടുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന കാലത്ത് അവരെ വിദ്യയുടെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കുക എന്നതായിരുന്നു ഈ സ്ഥാപന ത്തിന്റെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലൂടെ പടിപടിയായി ഉയര്‍ന്ന് മികച്ച സ്ഥാപനമായി ഈ വിദ്യാലയം മാറിക്കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ കുട്ടികള്‍ കുറഞ്ഞ് പോയതുകൊണ്ട് അംഗീകാരം പിന്‍വലിക്കുമെന്ന ഘട്ടംവരെയെത്തിയെങ്കിലും അതില്‍ നിന്നെല്ലാം ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയര്‍ത്തെഴുന്നേറ്റു. മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസം ലക്ഷ്യമാക്കി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നാനാജാതി മതസ്ഥരുടേയും വിദ്യാകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.
  1924ല്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉല്‍പതിഷ്ണുവുമായ ഹസ്സന്‍ മുസ്ലിയാരാണ് ഇതിനു സൃഷ്ടികര്‍മ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരന്‍ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതില്‍ പിന്നോക്കം നില്‍ക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകര്‍ക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തില്‍ നിന്നും ഉയര്‍ന്ന ചെറിയ എതിര്‍പ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഗ്രാന്റ് സ്കൂളും തുടര്‍ന്ന് ഗവണ്‍മെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകള്‍.
  ഹസ്സന്‍ മുസ്ലിയാരുടെ മരണത്തോടെ സ്കൂളിന്റെ മാനേജരായി അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്‍ ഹക്കീം മാസ്റ്റര്‍ ചുമതലയേറ്റു. അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകന്‍ കൂടിയായിരുന്നു. കീച്ചേരി സ്വദേശിയായ ശ്രീ.കെ.പി.കൃഷ്ണന്‍ മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്‍. പി.അബ്ദുളിളകുട്ടി, കെ.കൃഷ്ണന്‍ നമ്പ്യാര്‍,പി.അബ്ദുള്ള എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍.
  അന്ന് നാലാംതരം പാസ്സായവര്‍ക്കും അദ്ധ്യാപകനാകാം. നാലാംതരം പഠിച്ചവര്‍ക്ക് LETTC (ലോവര്‍ എലിമെന്ററി ടീച്ചേര്‍സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്), എട്ടാം തരം പഠിച്ചവര്‍ക്ക് HETTC (ഹയര്‍ എലിമെന്ററി ടീച്ചേര്‍സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്), കോഴ്സുകള്‍ ഉണ്ടായിരുന്നു. 1956  ല്‍ ലോവര്‍ ട്രെയിന്‍ഡ് അദ്ധ്യാപകരുടെ സേവനത്തെപ്പറ്റി ചില നിയമപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു.ലോവല്‍ ട്രെയിനിങ്ങ് മാത്രമുള്ള ശ്രീ.ഹക്കീം മാസ്റ്റര്‍ സര്‍വ്വീസീല്‍നിന്നും ഒഴിഞ്ഞു. ഈ കാലഘട്ടത്തില്‍ മുസ്ലീം വിഭാഗത്തിലെ കുട്ടികള്‍ മാത്രമാണ് പഠിച്ചിരുന്നത്. കുട്ടികളുടെ ദൗര്‍ലഭ്യം സ്കൂളിനെ വല്ലാതെ ബാധിച്ചു അഞ്ചുക്ലാസ്സുകളിലും കൂടി നൂറില്‍താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂള്‍ കെട്ടിടമാണെങ്കില്‍ പഴയതും ദുര്‍ബലവും ആയിരുന്നു. പുതുക്കി പണിയാനുള്ള സാമ്പത്തീക ബുദ്ധിമുട്ട് മാനേജ്മെന്റിനെ വല്ലാതെ അലട്ടി. അങ്ങനെയാണ് സ്കൂള്‍ വില്പന നടത്തുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്.
  ഈ സാഹചര്യത്തില്‍ ഇരിണാവിലെ സാമൂഹ്യരാഷ്ട്രീയരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭ ഭിഷഗ്വരന്‍ പയ്യനാട്ട് കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്കൂള്‍ വിലക്കുവാങ്ങാന്‍ തയ്യാറായി. അദ്ദേഹത്തിനു പ്രേരണയായി ഇരിണാവിലെ പുരോഗമന ചിന്താഗതിക്കാരും വിശിഷ്യ ശ്രീ പാറക്കാട്ട് മമ്മു, കോനായില്‍ മമ്മദ്, എന്‍.കെ.അബ്ദുള്ള തുടങ്ങിയവരുമുണ്ടായി രുന്നു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീകനേട്ടം ലക്ഷ്യം വെച്ച് തുടങ്ങിയതല്ല ഈ സ്ഥാപനം. അത് ആ അര്‍ത്ഥത്തില്‍ തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ക്ക് സാധിക്കുമെന്ന ദീര്‍ഘവീക്ഷണം മാനേജരായിരുന്ന അബ്ദുള്‍ ഹക്കീം മാസ്റ്റര്‍ക്കും ഇതിനു പ്രേരണയായി നിന്നവര്‍ക്കുമുണ്ടായിരുന്നു. അങ്ങനെ 1957 ഡിസംബര്‍ 26 തീയ്യതി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്കൂള്‍ വിലക്കുവാങ്ങി. പുതിയ മാനേജ്മെന്റ് സ്കൂളിന്റെ പുരോഗതിയിലേക്കുള്ള മാറ്റത്തിനു വഴിതെളിയിച്ചു. പുതിയ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചു. കേരളത്തില്‍ അപ്പോഴുണ്ടായ രാഷ്ട്രീയമാറ്റം ഈ സ്കൂളിന്റെ കാര്യത്തിലും പ്രതിഫലിച്ചു. മാടായി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എല്‍.എയും വൈദ്യരുടെ സുഹൃത്തുമായിരുന്ന ശ്രീ.കെ.പി.ആര്‍ ഗോപാലന്റെ ശ്രമഫലമായി ഇരിണാവ് മുസ്ലിം എയിഡഡ് യു.പി.സ്കൂളായി ഉയര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ വിദ്യാലയത്തിന് മറ്റൊരു രൂപമാറ്റം കൂടിവനന്നു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ എല്ലാ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം കൊടുക്കുന്ന സ്ഥിതിവന്നു. അതിനുപറ്റിയ ഒരു സാഹചര്യവും ഈ പ്രദേശത്തുണ്ടായി. അതുവരെ ഇരിണാവിന്റെ തെക്കേ അറ്റത്തു ഈ സ്കൂളിനു സമീപത്തായി ഹിന്ദുമതത്തില്‍പ്പെട്ട കുട്ടികള്‍മാത്രം പഠിച്ചിരുന്ന ഒരു എലിമെന്ററി സ്കൂള്‍ ഉണ്ടായിരുന്നു. ശ്രീ.കെ.എം.ഗോവിന്ദന്‍ നായരുടെ മാനേജ്മെന്റിനു കീഴിലായിരുന്ന ഇരിണാവ് യു.പി.സ്കൂള്‍ എന്ന വിദ്യാലയം 2 കിലോമീറ്റര്‍ അകലെ പയ്യട്ടം പ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ചു. അത്രയും ദൂരെ കുട്ടികളെ അയക്കുന്നതിന് രക്ഷിതാക്കള്‍ മടികാണിച്ചു. 64 കുട്ടികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ച് ഈ സ്കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് ഓരോ വര്‍ഷവും പുതിയ ക്ലാസ്സുകളും പുതിയ ഡിവിഷനുകളുമുണ്ടായി. പുതിയ കെട്ടിടങ്ങള്‍, പുതുതായി അദ്ധ്യാപക നിയമനം ഉണ്ടായി. അദ്ധ്യാപക നിയമനത്തിനു കോഴയോ മറ്റ് ഉപാധികളോ വാങ്ങാത്ത മാനേജരെന്ന ഖ്യാതി നാടെമ്പാടും പരന്നു. ഏകദേശം ഒരു ദശവര്‍ഷക്കാലം കൊണ്ട് പാപ്പിനിശ്ശേരി സബ്ജില്ലയിലെ ഒരു മികച്ച സ്കൂളായി മാറാന്‍ ഇരിണാവ് മുസ്ലീം യു.പി.സ്കൂളിനു കഴിഞ്ഞു. ഈ കാലയളവില്‍ പ്രധാനദ്ധ്യാപകന്‍ ശ്രീ.കെ.പി.കൃഷ്ണ ന്‍മാസ്റ്ററായിരുന്നു. 1958 മുതലുള്ള ദശവര്‍ഷക്കാലം ഈ സ്കൂളിന്റെ വളര്‍ച്ചയുടെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു.
  ഈ സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ഇതുവരെ 70 പേര്‍ അദ്ധ്യാപകരായി ചേര്‍ന്നിട്ടുണ്ട്. പലരും ഹ്രസ്വമായ കാലത്തേക്കും ലീവ് വേക്കന്‍സികളിലും ചേര്‍ന്നവരാണ്. (വിശദമായ പട്ടിക അന്യത്ര ) 1976 വരെ ശ്രീ.കെ.പി.കൃഷ്ണന്‍ മാസ്റ്ററായിരുന്നു പ്രധാനദ്ധ്യാപകന്‍. 1976 മുതല്‍ 1981 വരെ ശ്രീ.കെ.കൃഷ്ണന്‍ നമ്പ്യാരും 1981 മുതല്‍ 1991 വരെ ശ്രീമതി ടി.ജാനകി ടീച്ചറും 1991 മുതല്‍ 1993 വരെ ശ്രീ.പി.പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റരും 1993 മുതല്‍ 1996 വരെ ശ്രീ.കെ.വി.ബാലന്‍ മാസ്റ്റരും 1996 മുതല്‍ 2006 വരെ ശ്രീമതി. പി. തങ്കം ടീച്ചറും 2006 മുതല്‍ 2010 വരെ ശ്രീമതി. പി. ലളിത ടീച്ചറും 2010 മുതല്‍ 2011 വരെ ശ്രീമതി. പി.വി.ദേവി ടീച്ചറും പ്രധാനാധ്യാപകരായിരുന്നു. ശ്രീമതി. പി.വി.ദേവി ടീച്ചര്‍ വിരമിച്ചതിനു ശേഷം 2011 ല്‍  പി. മനോഹരന്‍  പ്രധാനാദ്ധ്യാപകനായി.
ഈ സ്കൂളില്‍ ആദ്യമായി ചേര്‍ന്ന അദ്ധ്യാപികയും ആദ്യത്തെ പ്രധാനാധ്യാപികയും എന്ന ബഹുമതി ശ്രീമതി. ടി.ജാനകി ടീച്ചര്‍ക്കുള്ളതാണ്. സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.പി.കൃഷ്ണന്‍ മാസ്റ്ററായി തുടര്‍ന്ന് ഹെഡ്മാസ്റ്ററായിരുന്ന കെ.കൃഷ്ണന്‍ നമ്പ്യാര്‍, ടി.ജാനകി, പി.പി.കുഞ്ഞിമൊയ്തീന്‍, കെ.വി.ബാലന്‍ തുടങ്ങിയവരും സ്കൂളിന്റെ യശ്ശസ്സുയര്‍ത്തുന്നതില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ്, സഹകാരി, ജില്ലാ കൗണ്‍സില്‍, മെമ്പര്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു ശ്രീ.കെ.വി.ബാലന്‍ മാസ്റ്റര്‍. അദ്ധ്യാപനത്തോടുള്ള ആത്മാര്‍ത്ഥതകൊണ്ടും സ്കൂളിനോടുള്ള കൂറുകൊണ്ടും സഹാദ്ധ്യാപകരെല്ലാം സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ്. പി.അബ്ദുള്ളക്കുട്ടി, പി.അബ്ദുള്ള, എ.വി.കുഞ്ഞപ്പനായര്‍, കെ.വി.ഗോവിന്ദന്‍, കെ നാരായണന്‍, പി.പൊക്കന്‍, എം.കുഞ്ഞിക്കണ്ണന്‍, ടി.കെ.ലീല, എം.കരുണാകരന്‍, കെ.പുഷ്പവല്ലി, പി.പി.കാസിം, കെ.ചന്ദ്രശേഖരന്‍, സി.ഗോവിന്ദന്‍, സ്കൂള്‍ പ്യൂണ്‍, ശ്രീ.കാടേന്‍ കണ്ണന്‍ തുടങ്ങിയവരുടെയും പുതിയ തലമുറയിലെ മറ്റ് മുഴുവന്‍ അദ്ധ്യാപകരുടെയും സേവനങ്ങള്‍ പ്രത്യേകം സ്മരണീയമാണ്.
  സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പാരമ്പര്യമാണ് സ്കൂള്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി (പി.ടി.എ)ക്കുള്ളത്. ഇരിണാവിലെ പൊതുരംഗത്ത് സജീവ സാനിദ്ധ്യമായ ശ്രീ.ഒ.പി.ബാലന്‍ കല്ല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന ശ്രീ.പി.കുഞ്ഞഹമ്മദ്, ശ്രീ.കെ.സി.ലക്ഷ്മണന്‍, ശ്രീ.ടി.മനോഹരന്‍, ശ്രീ.കപ്പള്ളി ശശി, ശ്രീ.കെ.കെ.അനില്‍കുമാര്‍, ശ്രീ. കെ സുധാകരന്‍ ഇപ്പോള്‍ നിലവിലുള്ള പ്രസിഡണ്ട് ശ്രീ.രാമചന്ദ്രന്‍ കാക്കാടിതുടങ്ങിയവര്‍ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഠന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന ചെയ്ത പി.ടി.എയെ നയിച്ചവരില്‍ എടുത്തുപറയേണ്ട നാമധേയങ്ങളാണ്.
  നല്ല ശിക്ഷണം നല്‍കുന്നതിനും ആവശ്യമായ അധ്യാപകരുടെ കൂട്ടായ്മയും ആസൂത്രണവും രക്ഷാകര്‍തൃസമിതിയും നാട്ടുകാരും യഥാസമയം ഇടപെട്ടുകൊണ്ട് നടക്കുന്ന സ്കൂള്‍ പ്രവര്‍ത്തനവും ഈ സ്കൂളിനെ നമ്മുടെ പ്രദേശത്തെ ഒരു മികച്ച സ്ഥാപനമായി മാറ്റിയിരിക്കുന്നു. തൊട്ടടുത്ത ഹൈസ്കൂളുകളില്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ അയക്കുന്നതില്‍ മുന്‍പന്തിയില്‍ ഈ സ്ഥാപനമാണുള്ളത്. പുതിയ കാലഘട്ടത്തിന്റെ ആവിശ്യം ഉള്‍ക്കൊണ്ട് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കിവരുന്നു.
പാഠ്യ വിഷയങ്ങളിലും യുവജനോത്സവങ്ങളിലും കായീകമേളകളിലും സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ സ്താപനത്തിന് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാതലത്തില്‍ നടന്ന സാഹിത്യോത്സവത്തില്‍ രണ്ട് പ്രാവിശ്യം നല്ല നിലയില്‍ ആതിഥ്യമരുളാനും സാധിച്ചു.
  സ്കൂളില്‍ പ്രശസ്ത വിജയം കരസ്ഥമാക്കുന്ന കുട്ടികള്‍ക്ക് ഈ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ശ്രീ.കെ കൃഷ്ണന്‍ നമ്പ്യാര്‍ അദ്ധേഹത്തിന്റ മാതാവായ കുറുവയില്‍ പാര്‍വ്വതി അമ്മയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും ഇരിണാവിലെ  ശ്രീ.കാക്കാടി കൊട്ടന്റെയും ശ്രീമതി.പി.പി.ചീയ്യയിയുടേയും സ്മരണാര്‍ത്ഥം അവരുടെ മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും നല്‍കിവരുന്നുണ്ട്.
അഭിവന്ദ്യനായ മുന്‍മാനേജര്‍ ശ്രീ.പി.കുഞ്ഞിക്കണ്ണന്‍ വൈദ്യരുടെ സ്മരണാര്‍ത്ഥം ഏഴാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിക്കുന്ന വിദ്യാര്‍ത്ഥിക്കും ഈ സ്കൂളില്‍ നിന്നും പഠിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ചകുട്ടിക്കും സ്കൂള്‍ മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും നല്‍കിവരുന്നുണ്ട്.
  സ്കൂളിന്റെ മാനേജരായിരുന്ന പ്രശസ്തനായിരുന്ന ഭിഷ്വഗരനും ഇരിണാവിന്റെ സാമൂഹീക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയുമായ ശ്രീ. പി.കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ 1998 ആഗസ്ത് 30ന് ദിവംഗതനായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ പി രഘു മാനേജരായി ചുമതലയേറ്റു. സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പുതിയ മാനേജ്മെന്റും ശ്രദ്ധയോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു.
  അഭിവന്ദ്യനായ മുന്‍ മാനേജരുടെ സ്മരണാര്‍ത്ഥം 2002 ഓഗസ്ത് 30ന് പി.കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം എയ്ഡഡ് യു.പി. സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
  നമ്മുടെ പ്രദേശത്തിന്റെ പുരോഗതിയില്‍ ഈ വിദ്യാലയം സുപ്രധാനമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ ഒട്ടേറെ മഹത് വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നത് അഭിമാനകരമാണ്. സമൂഹത്തിന്റെ എല്ലാ നിലകളിലും എത്തിച്ചേര്‍ന്നിട്ടുള്ള ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നിര്‍ലോഭമായ സ്നേഹവും സഹകരണവും ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഊര്‍ജ്ജമായി മാറിയിട്ടുണ്ട് - ഈ സന്ദര്‍ഭത്തില്‍ ഈ വിദ്യാലയത്തിന്റെ എക്കാലത്തുമുള്ള മേന്മകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാ സുമനസ്സുകളെയും സ്മരിക്കുന്നു. കാലം ഏല്‍പ്പിച്ച് തരുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ മുന്‍പന്തിയില്‍ ഈ സ്ഥാപനവും ഉണ്ടാവും.
**********

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

08:14, 19 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി കെ വി എസ് എം യു പി സ്കൂൾ
വിലാസം
ഇരിണാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-09-201713667

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.975425, 75.285454 | width=800px | zoom=12 }}
"https://schoolwiki.in/index.php?title=പി_കെ_വി_എസ്_എം_യു_പി_സ്കൂൾ&oldid=386828" എന്ന താളിൽനിന്ന് ശേഖരിച്ചത്