"ജി എച്ച് എസ് എസ് കാരാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാനേജ്മെന്റിന് ചില നിര്‍ദ്ദേശങ്ങള്‍
(ചരിത്രം കുറച്ച് എഴുതി)
(മാനേജ്മെന്റിന് ചില നിര്‍ദ്ദേശങ്ങള്‍)
വരി 120: വരി 120:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''ഹൈടെക്ക് ആക്കുന്നതിന് ചില നിര്‍ദ്ദേശങ്ങള്‍'''


പരിമിതികള്‍
ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ വിഭാഗങ്ങള്‍ക്ക് ആവശ്യമായ ക്ലാസ് മുറി, ലൈബ്രറി, ലാബറട്ടറി, വര്‍ക്ക് ഷോപ്പ്, മള്‍ട്ടിമീഡിയ റൂം തുടങ്ങിയ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത.
പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല.
വിശാലമായ സ്കൂള്‍ കാംപസ് കുട്ടികളുടെ അക്കാദമിക് മികവിന് യോജിച്ചവിധത്തില്‍ സംവിധാനം ചെയ്തിട്ടില്ല.
വിശാലമായ കളിസ്ഥലവും മികച്ച കളിയുപകരണങ്ങളും ഇല്ല.
കുടിവെള്ളവിതരണം, ശുചിത്വസംവിധാനങ്ങള്‍ എന്നിവ കുട്ടികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ടിട്ടില്ല.
ഉച്ചഭക്ഷണസാമഗ്രികള്‍ സൂക്ഷിക്കാനും എല്ലാ കുട്ടികള്‍ക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത.
കമ്പ്യൂട്ടര്‍ - ഇന്‍റര്‍നെറ്റ് - മള്‍ടിമീഡിയാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.
എല്ലാ കുട്ടികളെയും വായനയിലേക്ക് എത്തിക്കുവാന്‍ സഹായകമായ വിധത്തിലുള്ള ലൈബ്രറി സംവിധാനം ഇല്ല.
ഐ.ടി.അധിഷ്ഠിത പഠനസാധ്യതകള്‍ വേണ്ടവിധം കണ്ടെത്താനും പ്രയോജനപ്പെടുത്താനും കഴിയുന്നില്ല.
വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ പരമാവധി കുട്ടികളിലെത്തിക്കാനുള്ള ഏകോപിച്ച ശ്രമങ്ങളുടെ അഭാവം.
ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനും വിവിധ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും സഹായകമായ കരിയര്‍ ഗൈഡന്‍സ് സംവിധാനങ്ങളുടെ കുറവ്.
പഠന-പാഠാനുബന്ധ-സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ രൂപീകരണം, നടത്തിപ്പ്, വിലയിരുത്തല്‍ പ്രക്രിയകളില്‍ ഗുണഭോക്താക്കളായ കുട്ടികളുടെ പങ്കാളിത്തം എല്ലായ്പ്പോഴും ഉറപ്പുവരുത്താന്‍ കഴിയുന്നില്ല.
വികസന കാഴ്ചപ്പാട്
അടുത്ത 3 വര്‍ഷത്തിനുള്ളില്‍ -
ക്ലാസ് മുറികള്‍, ലൈബ്രറി-ലാബ് സൗകര്യങ്ങള്‍, കായിക-സ്പോര്‍ട്സ് മേഖല, ശുചിത്വം, കുടിവെള്ളം, ഉച്ചഭക്ഷണപരിപാടി, തുടങ്ങിയവയ്ക്കാവശ്യമായ മുഴുവന്‍ ഭൗതികസാഹചര്യങ്ങളും ഉറപ്പാക്കുക.
പരിസ്ഥിതി സൗഹൃദപരവും വൃത്തിയുള്ളതും ആകര്‍ഷകവുമായ സ്കൂള്‍ കാംപസ് സൃഷ്ടിക്കുക.
എല്ലാ വിഭാഗത്തിലെയും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും ഇ+ ഗ്രേഡിനു താഴെയുള്ള കുട്ടികള്‍ ഒരു ക്ലാസിലും ഇല്ലെന്ന് ഉറപ്പുവരുത്തുകയും.
ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികളെ, അവരുടെ അഭിരുചിക്കും കഴിവിനും ചേരുന്ന കോഴ്സുകളും തൊഴിലുകളും തെരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും അറിവും ഉള്ളവരാക്കി മാറ്റുക.
കിലേൃമരശ്ലേ ണവശലേ ആീമൃറ ഉള്‍പ്പെടെയുള്ള നവീനസാങ്കേതികവിദ്യയുപയോഗിച്ച് കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക.
വായന, കലാപഠനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, സ്പോര്‍ട്സ് എന്നിവയില്‍ അഭിരുചികള്‍ക്കനുസരിച്ച് പരിശീലനം നേടാനും മികവ് പുലര്‍ത്താനും എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കുക.
രക്ഷാകര്‍ത്താക്കളുള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്‍റെ വിജ്ഞാനകേന്ദ്രമായും ഒത്തുചേരല്‍ ഇടമായും സ്കൂളിനെ മാറ്റുക.
കുട്ടികളില്‍ ശാസ്ത്രബോധം, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവ സ്വാഭാവികമായി വളര്‍ന്നുവരുന്നതിന് സഹായകമായവിധത്തില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക.
ആരോഗ്യം
ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനം
അ. ദീര്‍ഘകാലാടിസ്ഥാനപദ്ധതികള്‍
1. പുതിയ ക്ലാസ്മുറികള്‍.
നിലവില്‍ സ്കൂളില്‍ ഉള്ള കുട്ടികളുടെ എണ്ണത്തിനനുസൃതമായ ക്ലാസ്മുറികളും ലാബറട്ടറി, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബുകള്‍, വര്‍ക്ക്ഷാപ്പ്, സ്പോര്‍ട്സ്റൂം, സ്റ്റാഫ് റൂം, ഓഫീസ്, കൗണ്‍സിലിങ് റൂം എന്നിവയും ആവശ്യമാണ്.
നിലവില്‍ 20ഃ20 അടി അളവില്‍ ........ റൂമുകളും 30ഃ20 അടി അളവില്‍ .................. റൂമുകളും 40ഃ20 അളവുള്ള ......... റൂമകളും ആണ് ഉള്ളത്. താഴെ കൊടുത്ത എണ്ണം ക്ലാസ്മുറികള്‍കൂടി നിര്‍മ്മിക്കണം.
20ഃ20 - 10 മുറികള്‍
30ഃ20 - 3 മുറികള്‍
40ഃ20  - 4 മുറികള്‍
2. ഭക്ഷണശാല, സ്റ്റോര്‍ മുറി
80ഃ20 അടി അളവില്‍ ഭക്ഷണശാലയും 20ഃ20 അടി അളവില്‍ സ്റ്റോര്‍ റൂമും നിര്‍മ്മിക്കുക.
3. ഓഡിറ്റോറിയം
പ്രൈമറി വിഭാഗം കെട്ടിടത്തിനു മുന്‍വശത്ത് നിലിവുള്ള സ്റ്റേജിന് സ്ഥിരസ്വഭാവമുള്ള മേല്‍ക്കൂരയും, അതിനു മുന്നില്‍ 60ഃ30 അടി അളവില്‍ ഓഡിറ്റോറിയവും നിര്‍മ്മിക്കുക.
4. ഓപ്പണ്‍ ഓഡിറ്റോറിയം
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, വി..എച്ച്.എസ്.ഇ. എന്നീ വിഭാഗങ്ങളില്‍ ഓപ്പണ്‍ ഓഡിറ്റോറിയങ്ങള്‍. കുട്ടികള്‍ക്ക് സിനിമാപ്രദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനും വൈകുന്നേരങ്ങളില്‍ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒത്തുചേരുന്നതിനും ഈ ഓപ്പണ്‍ എയര്‍ സംവിധാനം ഉപയോഗിക്കാം.
5. മഴവെള്ളസംഭരണി
പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, വി..എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ മഴവെള്ളം സംഭരിച്ച് കിണറുകളെ റീ-ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സംവിധാനം നിര്‍മ്മിക്കുക.
6. സൗരോര്‍ജ്ജപാനല്‍
ഹൈസ്കൂള്‍ വിഭാഗം കെട്ടിടത്തിനു മുകളില്‍ സ്കൂളിലെ ദൈനംദിനാവശ്യത്തിനു പര്യാപ്തമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിച്ച് കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെയുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പു വരുത്തുക. ഊര്‍ജ്ജലഭ്യതയിലും ഉപയോഗത്തിലും സ്വയംപര്യാപ്തത കൈവരിക്കുക.
7. ഇന്‍ററാക്ടീവ് വൈറ്റ് ബോര്‍ഡ് സംവിധാനമുള്ള സ്മാര്‍ട്ട് ക്ലാസ്സ്റൂമുകള്‍
ആദ്യവര്‍ഷം 8-ാം ക്ലാസിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 9, 10,11,12 ക്ലാസുകളിലും എല്ലാ ക്ലാസ് മുറികളും ഇന്‍ററാക്ടീവ് വൈറ്റ് ബോര്‍ഡ് സംവിധാനമുള്ളതായി മാറ്റുക. സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയ പഠനപാക്കേജുകള്‍ ആവിഷ്കരിച്ച് സ്മാര്‍ട്ട് ക്ലാസ്റൂം എന്ന സങ്കല്പം പൂര്‍ണ്ണമായി നടപ്പാക്കുക.
8. കമ്പ്യൂട്ടര്‍ ലാബ്-മള്‍ട്ടി മീഡിയ സംവിധാനങ്ങള്‍
പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, വി.എച്ച്.എസ്.ഇ.വിഭാഗങ്ങളിലെ കമ്പ്യൂട്ടര്‍ ലാബുകളില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കു പുറമേ 100 കമ്പ്യൂട്ടറുകള്‍ കൂടി വേണം.
പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടര്‍, എല്‍.സി.ഡി.പ്രൊജക്ടര്‍, ഇന്‍ററാക്ടീവ് വൈറ്റ് ബോര്‍ഡ് സംവിധാനങ്ങളുള്ള ഒരു മള്‍ടി മീഡിയ റൂം.
ലൈബ്രറിയിലും എല്ലാ വിഭാഗങ്ങളിലും ഉള്ള ലാബറട്ടറികളിലും എല്‍.സി..ഡി.പ്രൊജക്ടര്‍ സഹിതം മള്‍ടിമീഡിയാ സംവിധാനം.
9. ഫര്‍ണീച്ചര്‍
ഫലപ്രദമായ ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസ്മുറിയിലെ ഇന്നത്തെ ബഞ്ച്, ഡസ്ക് സംവിധാനങ്ങള്‍ക്ക് മാറ്റം വരുത്തണം. രണ്ടുപേര്‍ക്ക് ഉപയോഗിക്കാവുന്ന മേശ, കസേരകള്‍, പഠനസാമഗ്രികളും പുസ്തകങ്ങളും ടീച്ചര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സൗകര്യം തുടങ്ങിയ സംവിധാനങ്ങളുള്ള ക്ലാസ്മുറികള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ കാഴ്ച്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ സ്കൂളിലെ മുഴുവന്‍ ക്ലാസ്റൂം ഫര്‍ണീച്ചറുകളും പടിപടിയായി പരിഷ്കരിക്കുക.സ്റ്റാഫ് റൂം, ഓഫീസ് ഫര്‍ണീച്ചറുകള്‍ പുന:സംവിധാനം ചെയ്യുക.ഭക്ഷണശാലയില്‍ നീളത്തിലുള്ള മേശയും സ്റ്റൂളും ഒഴിവാക്കി കുട്ടികള്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഫ്ളക്സിബിള്‍ ഫര്‍ണീച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തുക.
10. കുടിവെള്ളം
പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, വി..എച്ച്.എസ്.ഇ. വിഭാഗങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തിയ കുടിവെള്ളം ക്ലാസ്മുറികള്‍ക്ക് പരമാവധി സമീപത്തുതന്നെ ലഭ്യമാക്കുക. 
ഉച്ചഭക്ഷണശാലയോടു ചേര്‍ന്നും, ടോയ്ലറ്റുകളിലും കൈ കഴുകുന്നതിനും ശുചീകരണത്തിനുമുള്ള വാട്ടര്‍ ടാപ്പുകള്‍ കുട്ടികളുടെ ആവശ്യാനുസരണം ലഭ്യമാക്കുക.
11. ടോയ്ലറ്റുകള്‍
ഇപ്പോള്‍ ഉള്ളതിനു പുറമേ ഹൈസ്കൂള്‍ വിഭാഗത്തിന് 28 യൂണിറ്റും, ഹയര്‍ സെക്കന്‍ററിക്ക് 10 യൂണിറ്റും  ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുക. നിലവിലുള്ള ടോയ്ലറ്റുകളില്‍ ജലലഭ്യത ഉറപ്പുവരുത്തുക, ഡ്രയിനേജ് സംവിധാനം കുറ്റമറ്റതാക്കുക.
12. കായികപരിശീലനവും സ്പോര്‍ട്സും
നിലവില്‍ 65ഃ35 മീറ്റര്‍ വലുപ്പമുള്ള ഒരു ചെറിയ ഗ്രൗണ്ട് മാത്രമേ സ്കൂളിനുള്ളൂ. 200 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടുകൂടിയ ഒരു വലിയ ഗ്രൗണ്ട് ആവശ്യമാണ്.
മള്‍ടി പര്‍പസ് ജിംനേഷ്യം, ലോങ് ജമ്പ് പിറ്റ്, വോളിബോള്‍-ഷട്ടില്‍ കോര്‍ട്ടുകള്‍ എന്നിവ നിര്‍മ്മിക്കണം.
ഹൈജമ്പിനുള്ള ഫോം ബെഡ്, റെസലിങ് മാറ്റ്, ക്രിക്കറ്റ് മാറ്റും ഉപകരണങ്ങളും, ഹഡില്‍സ്, ജിംനേഷ്യത്തിനുള്ള ഉപകരണങ്ങള്‍ - ഇവ ആവശ്യമാണ്.
നിലവിലുള്ള കളിസ്ഥലത്തിനു ചുറ്റും സ്ഥിരം ഗാലറി നിര്‍മ്മാണം.
13. കൃഷി-ശുചീകരണ ഉപകരണങ്ങള്‍
കുടുംബശ്രീയുടെ സഹകരണത്തോടെ സ്കൂള്‍ കാര്‍ഷികക്ലബ്ബ് ഉച്ചഭക്ഷണപരിപാടിക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൃഷിക്കും സ്കൂള്‍ ശുചീകരണത്തിനും ആവശ്യമായ കോണ്‍ക്രീറ്റ് വെയ്സ്റ്റ് ബിന്‍, ഡസ്റ്റ് ബിന്നുകള്‍, വിവിധ കാര്‍ഷിക-ശുചീകരണ ഉപകരണങ്ങള്‍, സാമഗ്രികള്‍ തുടങ്ങിയവ ആവശ്യമാണ്.
14. സ്കൂള്‍ കാംപസ് സൗന്ദര്യവത്കരണം
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍, വയറിങ്-പ്ലംബിങ്, പെയിന്‍റിങ്, പൂന്തോട്ടം, സ്കൂള്‍ കാംപസ്സിലെ വൃക്ഷങ്ങളുടെ സംരക്ഷണം, കെട്ടിടങ്ങളുടെ പിന്നിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനും സൗകര്യപ്രദമായ വിധത്തില്‍ പുന:സംവിധാനം ചെയ്യല്‍, ചുറ്റുമതില്‍, സ്വാഭാവികസസ്യജാലങ്ങളുടെ സംരക്ഷണം, ചുരുങ്ങിയത് 5 സെന്‍റ് സ്ഥലം സ്വാഭാവികവനം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുക.
15. സ്കൂള്‍ ലൈബ്രറി
അക്ഷരപ്പുരക്ക് തൊട്ടടുത്തുള്ള രണ്ടു ക്ലാസ് മുറികള്‍ ഒന്നിച്ചുചേര്‍ത്ത് സ്കൂള്‍ ലൈബ്രറി സജ്ജീകരിക്കുന്നു. അക്ഷരപ്പുര കൂടുതല്‍ ഇരിപ്പിടസൗകര്യങ്ങളോടെ പുതുക്കിയെടുക്കുന്നു.
ഡിജിറ്റല്‍ ലൈബ്രറി സംവിധാനം നടപ്പാക്കുന്നു.
സ്കൂളിലെ ലഭ്യമായ എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യുന്നു.
കാരാകുര്‍ശ്ശിയിലെ പൊതുജനങ്ങള്‍ക്ക് ലൈബ്രറിയുടെ പ്രയോജനം ലഭിക്കുന്നവിധത്തില്‍ പ്രവര്‍ത്തനം പരിഷ്കരിക്കുന്നു.
ആ. അക്കാദമിക ഗുണമേന്മാപദ്ധതികള്‍
16. മിനിമം സി പ്ലസ് - എസ്.എസ്.എല്‍.സി. ടാര്‍ജറ്റ് 2018
2018 മാര്‍ച്ച് എസ്.എസ്.എല്‍.സി. ബാച്ചിലെ എല്ലാ കുട്ടികളും ഏറ്റവും ചുരുങ്ങിയത് സി+ ഗ്രേഡ് നേടുമെന്ന് ഉറപ്പു വരുത്തുന്ന വിധത്തില്‍ പത്താം ക്ലാസ്സിലെ പഠനപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. സ്കൂള്‍ തുറന്ന് ആദ്യ ആഴ്ചയില്‍ത്തന്നെ നിലനിര്‍ണ്ണയപ്രവര്‍ത്തനങ്ങളിലൂടെ ഓരോ കുട്ടിയുടെയും പഠനനിലവാരം കണ്ടെത്തി ഗ്രേഡനുസരിച്ച് ഓരോ വിഭാഗത്തെയും കൂടുതല്‍ മികച്ച നിലവാരം കൈവരിക്കാനുള്ള പ്രവര്‍ത്തനപാക്കേജ് ആസൂത്രണം ചെയ്യുക. പ്രതിമാസ വിലയിരുത്തലുകള്‍, രക്ഷാകര്‍തൃയോഗങ്ങള്‍, ഠഅഏ രൂപീകരണം, ഗൃഹസന്ദര്‍ശനം, കൗണ്‍സിലിങ്, വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകള്‍ എന്നിവയിലൂടെ പടിപടിയായി പഠനനിലവാരം മെച്ചപ്പെടുത്തുന്നു.
എല്‍.പി. വിഭാഗത്തില്‍ എല്ലാ കുട്ടികള്‍ക്കും ഏറ്റവും ചുരുങ്ങിയത് ആ ഗ്രേഡ്, യു.പി.വിഭാഗത്തില്‍ ഇ ഗ്രേഡ്, 8,9 ക്ലാസുകളില്‍ ഇ+ ഗ്രേഡ് ഉറപ്പാക്കുന്ന വിധത്തില്‍ പഠനപ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുന്നു.
17. ആക്റ്റീവ് ഹയര്‍ സെക്കന്‍ററി
ഹയര്‍ സെക്കന്‍ററി വിഭാഗത്തിലെ എല്ലാ കുട്ടികള്‍ക്കും ഐച്ഛികവിഷയങ്ങളില്‍ ആഴത്തിലുള്ള ജ്ഞാനം ഉറപ്പു വരുത്തുന്നതിനും അവരവരുടെ അഭിരുചിക്കിണങ്ങിയ മത്സരപരീക്ഷകളില്‍ മികവു പുലര്‍ത്തുന്നതിനും വേണ്ടി സമഗ്രപരിശീലനം.
18. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി - സംരംഭകപരിശീലനം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി കോഴ്സ് പൂര്‍ത്തിയാക്കുന്ന ഓരോ കുട്ടിക്കും സ്വയം ഒരു തൊഴില്‍ തെരഞ്ഞെടുത്തു ചെയ്യാനുള്ള ശേഷി വളര്‍ത്തുക. ഈവിഭാഗത്തിലെ കുട്ടികളുടെ കഴിവ് പ്രയോജനപ്പെടുത്തി സമൂഹത്തില്‍ അത്യാവശ്യമുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നിര്‍മ്മാണവും വിപണനവും.
19. അക്ഷരവെളിച്ചം-സമഗ്ര വായനാപരിശീലനം
സ്കൂളിലെ മുഴുവന്‍ കുട്ടികളെയും വായനയുടെ ലോകത്തേയ്ക്ക് പ്രവേശിപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടി. ഓരോ ക്ലാസും ഒരു വര്‍ഷം വായിക്കേണ്ട പുസ്തകങ്ങള്‍, രചനകള്‍, പരിശോധിക്കേണ്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവയും ഏറ്റെടുക്കേണ്ട വായനാപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. വായനാദിനത്തില്‍ ആരംഭിച്ച് ഡിസംബര്‍ അവധിക്കാലത്തോടെ പൂര്‍ത്തിയാകുന്ന വിധം അക്ഷരവെളിച്ചം പരിപാടി.
20. ക്ലബ്ബിങ് ദ ക്ലബ്സ് ഫോര്‍ എക്സലന്‍സ്
സ്കൂളിലെ വിദ്യാരംഗം കലാ-സാഹിത്യവേദി, ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്രക്ലബ്ബുകള്‍, ആരോഗ്യ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, പ്രവൃത്തിപരിചയക്ലബ്ബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പരസ്പരബന്ധിതമായി നടപ്പാക്കുന്നു.
ക്ലാസ്.സ്കൂള്‍ തലങ്ങളില്‍ ചിത്രം, സംഗീതം, അഭിനയം, നിര്‍മ്മാണം, ശാസ്ത്രപരീക്ഷണങ്ങള്‍, കളികള്‍ (കായികം), തുടങ്ങിയ 10 ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്റൂം പഠനവുമായി ഒത്തിണക്കി ഏകോപനത്തോടെ നടപ്പാക്കുന്നു.
21. സ്കൂള്‍ ജനാധിപത്യവേദി
കുട്ടികളെ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ, ക്ലാസ്, സ്കൂള്‍ തലങ്ങളില്‍ രൂപീകരിക്കുന്ന കൂട്ടായ്മ. വാര്‍ഷികപ്ലാന്‍ തയ്യാറാക്കല്‍, ദിനാചരണങ്ങള്‍, മേളകള്‍, പഠനയാത്രകള്‍, ഉച്ചഭക്ഷണപരിപാടി, സ്കൂള്‍ അസംബ്ലി, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിക്കാന്‍ സാധിക്കുന്ന തരത്തില്‍ സ്കൂള്‍ ജനാധിപത്യവേദി പ്രവര്‍ത്തിക്കുന്നു. ഘടന, പ്രവര്‍ത്തനരീതി, ചുതലകള്‍ എന്നിവയ്ക്ക് തെരഞ്ഞെടുത്ത അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന ഒരു ഏകദിനശില്പശാലയിലൂടെ രൂപം നല്‍കുന്നു.
22. സ്കൂള്‍ സമൂഹത്തിലേയ്ക്ക്
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി കുട്ടികളുടെ നിര്‍മ്മാണപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണകരമായ ചില വസ്തുക്കളുടെയും സാമഗ്രികളുടെയും ഉത്പാദനം, കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ ഉച്ചഭക്ഷണപരിപാടിക്കുള്ള പച്ചക്കറികളുടെ ഉല്പാദനം, സ്കൂളിന്‍റെ ഐ.ടി.ഉള്‍പ്പെടെയുള്ള ഭൗതികസൗകര്യങ്ങളും അക്കാദമിക് വൈദഗ്ധ്യവും  പ്രയോജനപ്പെടുത്തി സമീപത്തെ എല്‍.പി.-യു.പി.സ്കൂളുകളിലെ കുട്ടികള്‍ക്കും, പൊതുജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങളും പരിശീലനങ്ങളും നല്‍കല്‍.
23. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു പഠനപരിശീലനകേന്ദ്രം.
ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനപരിശീലനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍, കളിയുപകരണങ്ങള്‍, സവിശേഷപഠനത്തിനുള്ള ഭൗതികസൗകര്യങ്ങള്‍ എന്നിവ ഒരുക്കിയ ഒരു കേന്ദ്രം. കെട്ടിടം, സൗകര്യങ്ങള്‍, റിസോഴ്സ് അധ്യാപക ഗ്രൂപ്പ്, വാര്‍ഷികപ്രവര്‍ത്തന പദ്ധതി എന്നിവ തയ്യാറാക്കുന്നു.
24. കളിപ്പാഠശാല - പ്രീ-പ്രൈമറി സ്കൂള്‍
3 വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് കളിയിലൂടെ പ്രീ-സ്കൂള്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന കളിപ്പാഠശാല. ആവശ്യമായ കെട്ടിടം, അടിസ്ഥാനസൗകര്യങ്ങള്‍, കളിയുപകരണങ്ങള്‍, തുറന്ന കളിസ്ഥലം, അധ്യാപിക, ആയ, തുടങ്ങി എല്ലാ ഭൗതിക-അക്കാദമിക ഘടകങ്ങളും തയ്യാറാക്കുന്നു.
25. നൈപുണി - സ്കൂള്‍ തല അധ്യാപക പരിശീലനം
പൊതുവായ അധ്യാപകപരിശീലനത്തിനു പുറമേ, സ്കൂളിന്‍റെ സവിശേഷമായ സാഹചര്യങ്ങള്‍, ആവശ്യങ്ങള്‍, വാര്‍ഷികപദ്ധതി ഇവ പരിഗണിച്ച് വ്യത്യസ്ത ചുമതലകള്‍ കാര്യക്ഷമമവും സമയബന്ധിതവുമായി നടപ്പാക്കുന്നതിന് സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഓരോ ടേമിലും ഏകദിനപരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു.
26. ഹെരിറ്റേജ് മ്യൂസിയം
പ്രാദേശികമായ സാംസ്കാരികസവിശേഷതകള്‍, ഉപകരണങ്ങള്‍, സാമഗ്രികള്‍, നാട്ടറിവുകള്‍, കലാരൂപങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും പുനരുപയോഗത്തിനും സാധ്യമാകുന്ന വിധത്തില്‍ ഹെരിറ്റേജ് മ്യൂസിയം. ആദ്യഘട്ടത്തില്‍ ഒഴിവുള്ള ഒരു ക്ലാസ്മുറിയും, തുടര്‍ന്ന് പ്രത്യേകമായി നിര്‍മ്മിക്കുന്ന കെട്ടിടവും പ്രയോജനപ്പെടുത്തുന്നു. നാട്ടറിവുകളുടെ സംരക്ഷണത്തിന് ഐ.സി.ടി.-മള്‍ടിമീഡിയ സാധ്യതകള്‍ ഉപയോഗിക്കുന്നു.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള എല്ലാ അക്കാദമിക് പദ്ധതി പ്രവര്‍ത്തനങ്ങളും 2015 ജൂണില്‍ത്തന്നെ ആരംഭിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയുടെ ആസൂത്രണം, നടത്തിപ്പ്, വിലയിരുത്തല്‍, മെച്ചപ്പെടുത്തല്‍ എന്നീ ഘട്ടങ്ങള്‍ സബ്ജക്റ്റ് കൗണ്‍സിലുകള്‍, എസ്.ആര്‍.ജി., സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ., സ്കൂള്‍ ജനാധിപത്യവേദി, എസ്.എം.സി.എന്നീ 6 ഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇതിനാവശ്യമായ കൂടിച്ചേരലുകള്‍ അടക്കം പ്രതിപാദിക്കുന്ന സ്കൂളിന്‍റെ വാര്‍ഷിക പ്രവര്‍ത്തനകലണ്ടര്‍ ജൂണ്‍മാസം ആദ്യവാരംതന്നെ തയ്യാറാക്കണം. എസ്.ആര്‍.ജി.ക്ക് ചുമതല.
ഫണ്ട് ലഭ്യത, ശാസ്ത്രീയമായ രൂപകല്പന, ടെന്‍ഡര്‍ ജോലികള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ  പുതിയ കെട്ടിടങ്ങള്‍, നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികള്‍, വയറിങ്, സോളാര്‍ പാനല്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഐ.സി.ടി.ഉപകരണങ്ങള്‍, ഫര്‍ണീച്ചര്‍, പഠന-കളിയുപകരണങ്ങളുടെ ശേഖരണം തുടങ്ങിയവ ആരംഭിക്കുന്നതിന് കഴിയൂ.
മോണിറ്ററിങ്ങ്
വിദ്യാലയപദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് സമിതിയുടെയും, വിദ്യാഭ്യാസവകുപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സ്കൂള്‍തലമോണിറ്ററിങ് സമിതി പദ്ധതിപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി വിലയിരുത്തും. സ്കൂള്‍ മോണിറ്ററിങ് ഗ്രൂപ്പില്‍ പ്രിന്‍സിപ്പാള്‍, വി.എച്ച്.എസ്.ഇ.പ്രിന്‍സിപ്പാള്‍, ഹെഡ്മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, പി.ടി.എ.പ്രസിഡന്‍റ്, എല്‍.എസ്.ജി.അസി.എന്‍ജിനീയര്‍, സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.


==വഴികാട്ടി==
==വഴികാട്ടി==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/380120" എന്ന താളിൽനിന്ന് ശേഖരിച്ചത്