"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (sss)
(ചരിത്രം)
വരി 36: വരി 36:
</gallery>
</gallery>
== ചരിത്രം ==
== ചരിത്രം ==
ദ്വാരകയുടെ തിലകക്കുറിയായി 1983 ല്‍ റവ.ഫാദര്‍ മാത്യു കാട്ടടി സേക്രഡ് ഹാര്‍ട്ട് ഹൈസ്ക്കൂള്‍ സ്ഥാപിച്ചു.
അന്നത്തെ വിദ്യാഭ്യാസമന്ത്രി പിജെ ജോസഫാണ്
ഈ വിദ്യാലയത്തിനു പ്രാഥമികാനുമതി നല്കിയത്.
1983 September 3-)0 തീയതി ഈ സരസ്വതീ ക്ഷേത്രത്തിന് അംഗീകാരം ലഭിച്ചു.

വളര്‍ച്ചയുടെ പന്ഥാവില്‍ 2000 ഓഗസ്റ്റ് 8 ന് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ നിലവില്‍ വന്നു.ആദ്യത്തെ
      വയനാടിന്റെ ഭൂപടത്തില്‍ മാനന്തവാടിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയായി, കോഴിക്കോട് റോഡില്‍ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാല്‍, നാലാം മൈല്‍ പ്രദേശത്തിനിടയിലായി ദ്വാരക ടൗണില്‍ നിന്നും 500 മീറ്റര്‍ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകര്‍ന്ന് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു.
ഹെഡ് മിസ്ട്രസായി സി. സിന്‍ക്ളെയര്‍, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലായി ശ്രീമതി കാതറീന്‍ പി ജെ  എന്നിവര്‍ നിയമിതരായി.
    വയനാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സുവര്‍ണ്ണ നക്ഷത്രമായി ഇപ്പോള്‍ വിരാജിക്കുന്ന ഈ പ്രദേശത്തില്‍ വികസനത്തിന്റെ വെളിച്ചം കടന്നു വന്നിട്ടില്ലാത്ത കാലം. റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന്റെ അധികാരം കരിങ്ങാട്ടിരി തറവാട്ടിലെ പ്രഗദ്ഭനായ സി.കെ.നാരായണന്‍ നായര്‍ക്കായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട് ഓരോ ദേശത്തിന്റെയും ഭരണാധികാരികളായ നാടുവാഴിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അങ്ങനെയാണ് സി.കെ നാരായണല്‍ നായര്‍ ഈ പ്രദേശത്തിന്റെ അധികാരിയായി മാറിയത്. 1953-ല്‍ ഒരു എല്‍പി സ്കൂള്‍ അദ്ധേഹം സ്ഥാപിച്ചു. അദ്ധേഹത്തിന്റെ വീട്ടുപേര് ചേര്‍ത്ത് ദ്വാരക എല്‍പി സ്കൂള്‍ എന്നായിരുന്നു സ്കൂളിന്റെ പേര്. ഈ പ്രദേശത്തിന്റെ വികസന പാതയില്‍ ക്രമേണ അത് ദ്വാരകയെന്ന സ്ഥലനാമമായി പരിണമിച്ചു. 1982 വരെയും ഈ സ്കൂള്‍ മാത്രമായിരുന്നു ദ്വാരകയുടെ  വെളിച്ചം. അഞ്ചുകുന്ന്, കാരയ്ക്കാമല, കാപ്പുംകുന്ന്, കൊമ്മയാട്, ദ്വാരക, പീച്ചംകോട്  തു‌ടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്തികള്‍ക്ക് ഹൈസ്കൂള്‍ പഠനത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ടതായി വന്നു. ഈ പശ്ചാത്തലത്തില്‍ അറിവിന്റെ പൊന്‍തിരിയിട്ട ഒരു ഹൈസ്കൂള്‍ ദ്വാരകയില്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാന്തദര്‍ശിയും, വിദ്യാഭ്യാസ വിചക്ഷണവും, ആദര്‍ശധീരനുമായ റവ.ഫാ.മാത്യു കാട്ടടിയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളില്‍ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രവര്‍ത്തിക്കുകയും, അപ്പോള്‍ മാനന്തവാടി മൈനര്‍ സെമിനാരി റെക്ടറുമായിരുന്നു. ബഹ. മാത്യു കാട്ടടിയച്ചന് താന്‍ മുമ്പില്‍ കാണുന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച്  വ്യതിരിക്തവും, ആദര്‍ഷ്ഠവും, സര്‍വ്വോപരി ദൈവോന്മുഖവുമായ  പദ്ധതികളും സ്വപ്നങ്ങളുമുണ്ടായിരുന്നു. താന്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്നതായിരിക്കണമെന്നും അദ്ധേഹം മുന്നില്‍ കണ്ടു.
    വ്യത്യസ്ത മത വിഭാഗങ്ങളും ആദിവാസികളും വസിക്കുന്ന  ഈ പ്രദേശത്ത് കാട്ടടിയച്ചന്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ പശ്ചാതലത്തില്‍ പ്രദേശവാസികളായ ധാരാളം വ്യക്തികളുടെ സഹകരണത്തോടെ സ്കൂളിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. ശ്രീ. ആണ്ടൂര്‍ മത്തായി മാസ്റ്ററുടെ പ്രാധിനിത്യം ഇത്തരിണത്തില്‍ പ്രത്യേകം സ്മരണീയമാണ്. ബഹു. മാത്യു കാട്ടടിയച്ചന്റെ സഹോദരനായ റവ. ഫാ.അലോഷ്യസ് കാട്ടടിയുടെ പേരിലുള്ള 3.5ഏക്കര്‍ സ്ഥലം അതിനായി തിരഞ്ഞെടുത്തു. കിഴക്കെപറമ്പില്‍ ജോസ്, ഒറവച്ചാലില്‍ വര്‍ക്കി ചാത്തു, കാലായില്‍ തുടങ്ങി ഒട്ടേറെ അഭ്യുദയ കാംക്ഷികളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
    1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പി‍താവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീര്‍വ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന  ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകള്‍ സ്കൂളിന്റെ ചുവടുവയ്പുകള്‍ക്ക് ശക്തിയേകി.
    1983 ജൂണ്‍ മാസത്തില്‍ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തില്‍ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. സെപ്റ്റംബര്‍ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബര്‍ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിര്‍ത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍
ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍  വള്ളോപ്പിള്ളി പിതാവ് ഈ ശ്രീകോവില്‍ ആശീര്‍വ്വദിച്ച് ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു.
    വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ പശ്ചാത്തലങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് 1986-ലെ ഒന്നാമത്തെ ബാച്ചിന്റെ (60 കുട്ടികള്‍) 100% വിജയം ദ്വാരക ഹൈസ്കൂളിന്റെ കുതിപ്പിന് തുടക്കം കുറിച്ചു. 1988-ലും  100% വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന ജില്ലയിലെയും സ്കൂളിലെയും വിദ്യാലയങ്ങളില്‍ വിജയശതമാനത്തില്‍ ഉയര്‍ന്നു നില്‍ക്കുവാന്‍ നാളിതു വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1992-ല്‍ വിപുലമായി നടന്ന ദശ വാര്‍ഷികത്തോട് അനുബന്ധിച്ച് പി.ടി.എയുടെ സഹായത്തോടെ സ്കൂള്‍ ചുറ്റുമതിലിന്റെ നിര്‍മാണവും പൂര്‍ത്തികരിച്ചു.
      കേവലം നാല് ഡിവിഷനുകളോടെ ആരംഭിച്ച ഹൈസ്കൂള്‍ 2000-മാണ്ടില്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 2 സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്  ബാച്ചുമായി ആരംഭിച്ച ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സമര്‍ത്ഥരായ അധ്യപകര്‍ നിയമിതരായതോടൊപ്പം ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റര്‍ എല്‍സാ ജയിംസ് പ്രിസിപ്പലായും നിയമിതയായി.
    സ്ഥാപക മാനേജര്‍ എന്ന നിലയില്‍ മാതൃകാപരമായ രീതിയില്‍ അക്ഷീണം പ്രവര്‍ത്തിച്ച ബഹു.മാത്യൂ കാട്ടടിയച്ചന്‍ വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാല്‍ 2002-ല്‍ സ്കൂള്‍ മാനന്തവാടി നോബര്‍ട്ടെന്‍ സഭയ്ക്ക് കൈമാറി. തുടര്‍ന്ന മാനേജറായി നിയമിതനായ റവ. ഫാ. ജോണ്‍ നെല്ലുവേലിയച്ചന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. 2007-ല്‍ ഒരു വര്‍ഷത്തെ രജതജൂബിലി ആഘോഷങ്ങള്‍ വമ്പിച്ച പരിപാടികളോടെ ഈ സ്കൂളില്‍ നടന്നു.
    പ്രഥമ മാനേജറും കര്‍മ്മയോദ്ധാവുമായിരുന്ന ആദരണീയനായ റവ.ഫാ. മാത്യയൂ കാട്ടടി 2010 ആഗസ്റ്റ് 11-ന് ഈ ലോകത്തോട് വിടപറഞ്ഞ് സ്വര്‍ഗസ്ഥിതനായി. 
ആ പുണ്യാത്മാവിന്റെ മഹത് സ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍  അര്‍പ്പിക്കുന്നു. ഒപ്പം വരും തലമുറയ്ക്കും  അദ്ധേഹത്തിന്റെ കര്‍മ്മവീഥികള്‍ സ്മരിക്കുന്നതിനായി റവ. ഫാ.മാത്യൂ കാട്ടടി മെമ്മോറിയല്‍ ഓ‍ഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്.
      റവ.ഫാ. ജോണ്‍ നെല്ലുവേലിക്കു ശേഷം റവ.ഫീ.സലു ജേക്കബ്, റവ.ഫാ.ജോസ് ചെറുപ്ലാവില്‍, റവ.ഫാ. ജോസ് ചെമ്പോട്ടിക്കന്‍, റവ.ഫാ.സുനില്‍ കറുമ്പന്താനം എന്നിവര്‍ യഥാക്രമം മാനേജറായി സ്കൂളിന്റെ സര്‍വ്വോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ സാരഥ്യം വഹിച്ച പ്രഥമ ഹെഡ്മിസ്ട്രസ് സി.സിന്‍ക്ലെയര്‍, സി.എല്‍സാ ജയിംസ്, ശ്രീ. മാത്യൂ ജോസഫ്, പ്രിന്‍സിപ്പല്‍മാരായിരുന്ന ശ്രീമതി കാതറിന്‍ ഫി.ജെ.,ശ്രീമതി ലൗലി ജോസഫ് തുടങ്ങിയ അധ്യാപക      പ്രതിപകളുടെ നിസ്തുല സേവനവും സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണയക പങ്ക് വഹിച്ചിട്ടുണ്ട്.
    ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും പാഠ്യരംഗത്തും പാഠ്യേതരരംഗത്തും അസൂയാവഹമായ വളര്‍ച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതി. 2014-ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ് ബാച്ചു കൂടി അനുവധിക്കപ്പെട്ടതോടെ ഇന്ന് ഈ സ്ഥാപനം 1661 വിദ്യാര്‍ത്തികളും 59 അധ്യാപകരും 9 അനധ്യാപകരും അടങ്ങുന്ന ഒരു വലിയ കുടുബമായി പടര്‍ന്നു പന്തലിച്ചിരി
ക്കുന്നു.
    ദ്വാരകയുടെ യശസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ള ക്ലാസ്മുറികള്‍, കംബ്യൂട്ടര്‍ ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, സയന്‍സ് ലാബുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, വിശാലമായ പ്ലേ ഗ്രൗണ്ട് എന്നിവയുമുണ്ട്. കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളര്‍ത്താനുതകുന്ന എന്‍എസ്എസ്, ജൂനിയര്‍ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയര്‍ ഗൈഡന്‍സ്, ബാലജനസഖ്യം, ഭൂമിത്രസേന, സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെല്‍ത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകള്‍, കുട്ടികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടം വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കലാകായിക രംഗത്തും അനേകം പ്രതിഭകളെ സംഭാവന ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹസാന്ത്വനം പകരാന്‍ ഈ സ്ഥാപനം അവിരാമം ശ്രദ്ധ ചെലുത്തുന്നു.
    വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എല്‍സി ബാച്ചില്‍ 13 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 47 വിദ്യാര്‍ത്ഥികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീര്‍ത്ഥമായി നിലകൊള്ളുന്നു.
    സ്കൂള്‍ മാനേജര്‍ റവ. ഫാ. സുനില്‍ കടുമ്പന്താനത്തിന്റെയും പ്രിന്‍സിപ്പല്‍ ശ്രീമതി. ‍ഡോ.ഷൈമ ടി ബെന്നിയുടെയും ഹെഡ്മിസ്ടസ് ശ്രീമതി. മോളി ബെസിന്റെയും, പിടിഎയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ യാതൊരു വിധ ലാഭവും കാംക്ഷിക്കാതെ, ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന മഹത്തായ ആദര്‍ശം നെഞ്ചിലേറ്റി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:36, 14 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക
വിലാസം
ദ്വാരക

വയനാട് ജില്ല
സ്ഥാപിതം15 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-08-201715005

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

5.5 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 25 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ളാസ് മുറികളും വൃത്തിയുള്ള ബാത്ത് റൂമുകളും അതിവിശാലമായ കളിസ്ഥലവും കൊണ്ട് ഈ സ്ക്കൂള്‍ അനുഗൃഹീതമാണ്.ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൌകര്യമുള്ള 2 കമ്പ്യൂട്ടര്‍ ലാബുകളും നിലവിലുള്ള വിദ്യാലയമാണിത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • നാഷണല്‍ സര്‍വ്വീസ് സ്ക്കീം
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്
  • ഓയിസ്ക്ക ഇന്റര്‍ നാഷണല്‍ കരിയര്‍ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് യൂണിറ്റ്.
  • സഞ്ചയിക നിക്ഷേപ പദ്ധതി
  • മാത്തമാറ്റിക്സ് അസോസിയേഷന്‍

മാനേജ്മെന്റ്

1983 മുതല്‍ 2002 ഏപ്രില്‍ 20 വരെ റവ.ഫാദര്‍ മാത്യു കാട്ടടിയുടെ കീഴിലായിരുന്നു ഈ സ്ഥാപനം. പിന്നീട് അദ്ദേഹം നോബര്‍ട്ടൈന്‍ മിഷനറി സംഘത്തിന് ഈ വിദ്യാലയം കൈമാറി. അവരുടെ മേല്‍നോട്ടത്തില്‍ സിംഗിള്‍ മാനേജ്മെന്‍റായി ഇന്നും നിലകൊള്ളുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984 മാര്‍ച്ച് 30 മുതല്‍ 1999 മാര്‍ച്ച് 31 വരെ ശ്രീമതി കാതറീന്‍ പിജെ: ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍: 2006 ജൂണ്‍ 15 മുതല്‍ 2009 മാര്‍ച്ച് 31 വരെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.759917, 76.010383| zoom=13 }}