"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(HM NAME,PTA PRESIDENT NAME,NUMBE OF STUDENTS)
(FR,NUMBER OF STUDENTS)
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| ആൺകുട്ടികളുടെ എണ്ണം=120
| ആൺകുട്ടികളുടെ എണ്ണം=141
| പെൺകുട്ടികളുടെ എണ്ണം= 700
| പെൺകുട്ടികളുടെ എണ്ണം= 692
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 820
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 833
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപിക = SMT.JOLLY K GEORGE
| പ്രധാന അദ്ധ്യാപിക = SMT.JOLLY K GEORGE
| പി.ടി.ഏ. പ്രസിഡണ്ട്=GEEVARGHESE THOMAS KIZHAKKEDATHU
| പി.ടി.ഏ. പ്രസിഡണ്ട= FR. GEEVARGHESE THOMAS KIZHAKKEDATHU
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=

19:38, 11 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്
വിലാസം
മണര്‍കാട്

കോട്ടയം ജില്ല
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSMT.JOLLY K GEORGE
അവസാനം തിരുത്തിയത്
11-08-2017033089




ചരിത്രം

1928- ല്‍ കളത്തിപ്പടിയില്‍ പൂവക്കുന്നേല്‍ ശ്രീ. പി.ഐ.ഇട്ടി സാര്‍ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അന്നയുടെ പേര് നിലനിര്‍ത്തുന്നതിനായി അന്ന മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ മണര്‍കാട് ഒരു സ്കൂള്‍ ആരംഭിച്ചു.പ്രവര്ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തി​​​യായപ്പോള്‍ 1938 ല് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു ട്രയിനിംഗ് സ്കൂള്‍ ഇവിടെ ആരംഭിച്ചു.അങ്ങനെ സേതു പാര് വതി ഭായിമെമ്മോറിയല്‍ ട്രയിനിംഗ് സ്കൂള്‍ നിലവില്‍ വന്നു.പില്കാലത്ത് സര്‍ക്കാര്‍ തീരുമാനപ്രകാരം സംസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം കുറയ്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്കൂളും നിര്‍ത്തലാക്കി.ശ്രീ. പി.ഐ.ഇട്ടിസാറിന്റെ ഭാര്യ ശ്രീമതി ആണ്ടമ്മ ഇട്ടി ആയിരുന്നു അന്നത്തെ മാനേജര്‍.അവര്‍ നഷ്ടപ്പെടുന്ന സ്കൂളിനു പകരം സര്‍ക്കാരിനോട് ഒരു ഗേള്‍സ് സ്കൂള്‍ ആവശ്യപ്പെടുകയും അത് ലഭിക്കുകയും ചെയ്തു.തന്റെ ഭര്‍ത്താവിന്റെ പേര് നിലനില്കണമെന്ന ആഗ്രഹത്തോടെ അവര് സ്കൂളിന് പി. ഐ​. ഇട്ടി മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയതു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ മലങ്കര കത്തോലിക്കാ സഭയിലെ ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ജനോദ്ധാരണവും നടത്തി വന്നിരുന്നു.ദൈവനിയോഗമാവാം 1982 ല് ബഥനി സന്യാസിനീ സമൂഹം തിരുവല്ലാ പ്രോവിന്‍സ് ഈ സ്കൂള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സിസ്ററര്‍.അപ്പ്ളോണിയ ആയിരുന്നു പ്രധാനാധ്യാപിക. ശ്രീ. പി.ഐ.ഇട്ടിസാറിന്റെ പുത്രനായ ശ്രീ പി.ഐ വര്‍ഗീസും സഹധര്‍മ്മിണിയും അക്കാലം മുതല്‍ ഇവിടെ സേവനം അനുഷ്ഠിച്ചുപോന്നു.സിസ്റ്റേഴ്സിന്റെ മാസ്മരികമായനേത്രത്വവും ഇച് ഛാ ശക്തിയും ഈശ്വരകാരുണ്യവും കൊണ്ട് മാനേജ്മെന്റ് മാറിയപ്പോഴുണ്ടായ ആശങ്കയൊക്കെ മാറി. 1986 ല്‍ സിസ്ററര്‍ അനന്‍സിയേററ പ്രധാനാധ്യാപിക ആയിരുന്നപ്പോള് സ്കൂളിന്റെ പേര് ഇന്‍ഫന്റ് ജീസസ്സ് ബഥനി കോണ് വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എന്ന് മാററി. അച്ചടക്കത്തിലും വ്യക്തിത്വരൂപീകരണത്തിലും അധിഷ്ഠിതമായ അധ്യയനം, കര്‍മ്മനിരതവും ആത്മാര്‍ത്ഥവുമായ അധ്യാപനം, ബഥനി സന്യാസിനീ സമൂഹത്തിന്റെ സവിശേഷമായ നേതൃത്വപാടവം ഇവ ഈ സ്കൂളി നെ എന്നും ഒരു പടി ഉയര്‍ത്തി നിര്‍ത്തി. സിസ്ററര്‍. അന്നമ്മ എം.സി ഹെഡ്മിസ്ട്രസായി സേവനം ചെയ്യുന്നു

ഭൗതിക സാഹചര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 15 ക്ളാസ്സ് മുറികളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിപുലമായ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും സ്വന്തമായുണ്ട് . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്

ദേശസ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും കുട്ടികളില്‍ വളര്‍ത്തുന്നതിനായി സ്കൗട്ട് & ഗൈഡ്സിന്റെ ഒരു യൂണിററ് സിസ്ററര്.ഏലിയാമ്മ സി.എം ന്റെ നേതൃത്വത്തില്‍ പ്രവര്ത്തിച്ചു വരുന്നു.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.

കുട്ടികളുടെ വിവിധ കഴിവുകള് പ്രകടിപ്പിക്കുന്നതിനായി എല്ലാ ക്ളാസുകളും മാഗസിന് തയ്യാറാക്കുന്നുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ഏറെ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്സ് , ഗണിതം , സാമൂഹ്യശാസ്ത്രം മുതലായ ക്ലബ്ബുകളും പരിസ്ഥിതി പ്രവര്ത്തനങ്ങളും റോഡ് സുരക്ഷാപ്രവര്‍ത്തനങ്ങളും നടക്കുന്നു.

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത്. തിരുവല്ലാ അതിരൂപതാ അധ്യക്ഷന് ആര്ച്ച്ബിഷപ്പ് ഡോ.തോമസ് മാര് കൂറിലോസ് patron ഉം റവ.സി.ജിയോവാനി ,കോര്‍പ്പറേറ്റ് മാനേജരും സി.അന്നമ്മ.എം.സി പ്രധാനാധ്യാപികയും ആയി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

ശ്രീമതി.ആണ്ടമ്മ ഇട്ടി, ശ്രീമതി.അമ്മിണി കുര്യന്, സിസ്ററര്‍.അപ്പ്ളോണിയ എസ്.ഐ.സി.,സിസ്ററര്‍.ഇഗ്നേഷ്യസ് എസ്.ഐ.സി.,സിസ്ററര്‍.അനന്‍സിയേററ എസ്.ഐ.സി.,സിസ്ററര്‍.ലോറ എസ്.ഐ.സി.,സിസ്ററര്‍.മാര്‍ട്ടീന എസ്.ഐ.സി.,സിസ്ററര്.ഹിലാരിയ എസ്.ഐ.സി.,സിസ്ററര്‍.ജിയോവാനി എസ് .ഐ.സി., സിസ്ററര്‍.ദീപ്തി എസ്.ഐ.സി.,സിസ്ററര്‍.ലിററില്‍ തെരേസ് എസ്.ഐ.സി., സിസ്ററര്‍.ജോസിയ എസ് .ഐ.സി.,സി.ആനീസ് എസ്.ഐ.സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മലങ്കര കത്തോലിക്കാ സഭ തിരുവല്ലാ അതിരൂപത മുന്‍ അധ്യക്ഷന്‍ മോസ്ററ്.റവ.ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ്
  • ചലച്ചിത്രതാരം ഭാമ
  • ഡോ.ശ്രീവിദ്യ.കെ.ആര്‍

വഴികാട്ടി

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിക്കു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.599324	,76.581875| width=500px | zoom=16 }}