"ഹൈസ്കൂൾ പരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ചരിത്രം== | == ചരിത്രം== | ||
അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകള്‍ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതല്‍ ചരിത്രപരമായ പ്രത്യേകതകള്‍ ഈ നാടിനെ മറ്റുള്ള ഇടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു.1941 - ല്‍ ഒരു മലയാളം മിഡില്‍സ്കൂളായി ആരംഭിച്ച സ്കൂള്‍ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെടുകയും ചെയ്തു. | അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകള്‍ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതല്‍ ചരിത്രപരമായ പ്രത്യേകതകള്‍ ഈ നാടിനെ മറ്റുള്ള ഇടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു.1941 - ല്‍ ഒരു മലയാളം മിഡില്‍സ്കൂളായി ആരംഭിച്ച സ്കൂള്‍ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെടുകയും ചെയ്തു. | ||
'''പരിപ്പും പരിപ്പിലെ | |||
സരസ്വതീമന്ദിരങ്ങളും''' | |||
കോട്ടയം പട്ടണത്തില്‍നിന്നും ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി വേമ്പനാട്ടുകായല്‍വരെ വ്യാപിച്ചു കിടക്കുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പരിപ്പു്. പുരാതന കാലത്ത് ഈ പ്രദേശത്തിന്റെ ഭരണനൈപുണ്യത്തെ മുന്‍നിര്‍ത്തി | |||
മറ്റുള്ളവര്‍ ഈ കൊച്ചു ഗ്രാമത്തിനു് ''ഭരിപ്പ്'' എന്ന പേരു നല്കി. കാലാന്തരത്തില്‍ ''ഭരിപ്പ്''എന്ന വാക്ക് പരിപ്പു് ആയിത്തീര്‍ന്നു. ''പരിപ്പില്‍ നായരുണ്ടെന്നും നായര്‍ക്കു് പരിപ്പുണ്ടെന്നും ഇവിടെ വന്നപ്പോള്‍ ബോധ്യമായി'' എന്നു് 1935-ല്‍ ശ്രീ മന്നത്തു പത്മനാഭന്‍ പ്രസ്താവിച്ചതു് ഇവിടെ സ്മരണീയമാണു്. മീനച്ചിലാറിന്റെ പോഷകനദികളുടെ പരിലാളനമേറ്റു് സന്ദര്‍ ശകരെ സ്വീകരിക്കാന്‍ നിറകുടങ്ങളുമായി കാത്തുനില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും,പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെല്‍പാടങ്ങളും ഇടകലര്‍ന്നു സ്ഥിതിചെയ്യുന്ന മനോഹരമായ ഈ ഗ്രാമത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു മുതല്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചിരുന്നു. ഇന്നും അതിനു് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. | |||
ചരിത്രപരമായ ഐതീഹ്യം | |||
കേരളത്തിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ പരിപ്പിലേയും ആദിമനിവാസികള്‍ ദ്രാവിഡരായിരുന്നു. ഇവര്‍ നാഗാരാധകരുമായിരുന്നു. പുരയിടങ്ങളിലും ചില പുഞ്ചപ്പാടങ്ങളിലും ഇന്നു കാണുന്ന നാഗപ്രതിഷ്ഠകള്‍ ഇതിനു തെളിവാണ്. പരശുരാമപ്രതിഷ്ഠിതമായ നൂറ്റി എട്ട് ശിവാലയങ്ങളില്‍ ഒരെണ്ണം പരിപ്പിലാണു് സ്ഥാപിക്കപ്പെട്ടത്. ഈ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നതിനു് മലയാള ബ്രാഫ്മണരേയും മറ്റടിയന്തിരാദികള്‍ നടത്തുന്നതിനു് മറ്റുള്ളവരേയും കൊണ്ടുവന്നു താമസിപ്പിക്കുകയും അവര്‍ക്ക് കരമൊഴിവായി ഭ്രമി പതിച്ചു നല്‍കുകയുംചെയ്തിരുന്നു. പുരാതന കാലത്തു് ഭരണസൗകര്യത്തിനുവേണ്ടി കേരളത്തെ പല ''തളികകളായി''(ജില്ലകള്‍)തിരിച്ചിരുന്നു.അതില്‍ വടക്കന്‍ പറവൂര്‍ മുതല്‍ മീനച്ചിലാറുവരെയുള്ള (ചുങ്കം) പ്രദേശങ്ങള്‍ ഉള്‍പ്പെട്ട തളിയുടെ ഭരണം ''ചേലയ്ക്കാപ്പള്ളി''സ്വരൂൂപത്തിനായിരുന്നു. ഇവരുടെ രാജധാനി ഇടപ്പള്ളിയിലായിരുന്നു. പ്രസ്തുത രാജകുടുംബത്തിന്റെ ഒരു ശാഖ ഇന്ന് ''പാറയില്‍'' എന്ന പേരിലറിയപ്പെടുന്ന സ്ഥലത്ത് താമസിച്ചിരിന്നു. | |||
തളികാതിരിമാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട് | |||
പെരുമാള്‍ ഭരണം കേരളത്തില്‍ നിലവില്‍വന്നു. ചേരമാന്‍ | |||
പെരുമാളിന്റെ അന്ത്യകാലത്ത് മക്കള്‍ക്കും മരുമക്കള്‍ക്കും ആശ്രിതര്‍ക്കുമായി കേരളത്തെ വീതിച്ചുകൊടുത്തു. അങ്ങനെ പരിപ്പും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്നഭൂവിഭാഗം "ഇടത്തില്‍” രാജാക്കന്‍മാരുടെ(തെക്കുംകൂര്‍) ഭരണത്തിന്‍ കീഴിലായി.ഇവര്‍ മീനച്ചിലാറിന്റെ തീരത്തുള്ള നട്ടാശ്ശേരിയില്‍ സ്ഥിര താമസമുറപ്പിച്ചിരുന്നു. ഈ രാജകുടുംബത്തിന്റെ ഒരു ശാഖ ഒളശ്ശയിലുള്ള ഇടത്തില്‍ പുരയിടത്തില്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ കാലത്തും പരിപ്പ് ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് ചേലയ്ക്കാപ്പള്ളി കുടുംബക്കാര്‍ തന്നെയായിരുന്നു. ഇടത്തില്‍ തമ്പുരാക്കന്മാര്‍ ഈ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍== | == ഭൗതികസൗകര്യങ്ങള്‍== |
00:25, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈസ്കൂൾ പരിപ്പ് | |
---|---|
വിലാസം | |
പരിപ്പ് കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
09-08-2017 | 33036 |
ചരിത്രം
അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകള്‍ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതല്‍ ചരിത്രപരമായ പ്രത്യേകതകള്‍ ഈ നാടിനെ മറ്റുള്ള ഇടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു.1941 - ല്‍ ഒരു മലയാളം മിഡില്‍സ്കൂളായി ആരംഭിച്ച സ്കൂള്‍ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെടുകയും ചെയ്തു.
പരിപ്പും പരിപ്പിലെ സരസ്വതീമന്ദിരങ്ങളും കോട്ടയം പട്ടണത്തില്‍നിന്നും ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി വേമ്പനാട്ടുകായല്‍വരെ വ്യാപിച്ചു കിടക്കുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പരിപ്പു്. പുരാതന കാലത്ത് ഈ പ്രദേശത്തിന്റെ ഭരണനൈപുണ്യത്തെ മുന്‍നിര്‍ത്തി മറ്റുള്ളവര്‍ ഈ കൊച്ചു ഗ്രാമത്തിനു് ഭരിപ്പ് എന്ന പേരു നല്കി. കാലാന്തരത്തില്‍ ഭരിപ്പ്എന്ന വാക്ക് പരിപ്പു് ആയിത്തീര്‍ന്നു. പരിപ്പില്‍ നായരുണ്ടെന്നും നായര്‍ക്കു് പരിപ്പുണ്ടെന്നും ഇവിടെ വന്നപ്പോള്‍ ബോധ്യമായി എന്നു് 1935-ല്‍ ശ്രീ മന്നത്തു പത്മനാഭന്‍ പ്രസ്താവിച്ചതു് ഇവിടെ സ്മരണീയമാണു്. മീനച്ചിലാറിന്റെ പോഷകനദികളുടെ പരിലാളനമേറ്റു് സന്ദര്‍ ശകരെ സ്വീകരിക്കാന്‍ നിറകുടങ്ങളുമായി കാത്തുനില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും,പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെല്‍പാടങ്ങളും ഇടകലര്‍ന്നു സ്ഥിതിചെയ്യുന്ന മനോഹരമായ ഈ ഗ്രാമത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു മുതല്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചിരുന്നു. ഇന്നും അതിനു് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ചരിത്രപരമായ ഐതീഹ്യം കേരളത്തിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ പരിപ്പിലേയും ആദിമനിവാസികള്‍ ദ്രാവിഡരായിരുന്നു. ഇവര്‍ നാഗാരാധകരുമായിരുന്നു. പുരയിടങ്ങളിലും ചില പുഞ്ചപ്പാടങ്ങളിലും ഇന്നു കാണുന്ന നാഗപ്രതിഷ്ഠകള്‍ ഇതിനു തെളിവാണ്. പരശുരാമപ്രതിഷ്ഠിതമായ നൂറ്റി എട്ട് ശിവാലയങ്ങളില്‍ ഒരെണ്ണം പരിപ്പിലാണു് സ്ഥാപിക്കപ്പെട്ടത്. ഈ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നതിനു് മലയാള ബ്രാഫ്മണരേയും മറ്റടിയന്തിരാദികള്‍ നടത്തുന്നതിനു് മറ്റുള്ളവരേയും കൊണ്ടുവന്നു താമസിപ്പിക്കുകയും അവര്‍ക്ക് കരമൊഴിവായി ഭ്രമി പതിച്ചു നല്‍കുകയുംചെയ്തിരുന്നു. പുരാതന കാലത്തു് ഭരണസൗകര്യത്തിനുവേണ്ടി കേരളത്തെ പല തളികകളായി(ജില്ലകള്‍)തിരിച്ചിരുന്നു.അതില്‍ വടക്കന്‍ പറവൂര്‍ മുതല്‍ മീനച്ചിലാറുവരെയുള്ള (ചുങ്കം) പ്രദേശങ്ങള്‍ ഉള്‍പ്പെട്ട തളിയുടെ ഭരണം ചേലയ്ക്കാപ്പള്ളിസ്വരൂൂപത്തിനായിരുന്നു. ഇവരുടെ രാജധാനി ഇടപ്പള്ളിയിലായിരുന്നു. പ്രസ്തുത രാജകുടുംബത്തിന്റെ ഒരു ശാഖ ഇന്ന് പാറയില്‍ എന്ന പേരിലറിയപ്പെടുന്ന സ്ഥലത്ത് താമസിച്ചിരിന്നു.
തളികാതിരിമാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട് പെരുമാള്‍ ഭരണം കേരളത്തില്‍ നിലവില്‍വന്നു. ചേരമാന്‍ പെരുമാളിന്റെ അന്ത്യകാലത്ത് മക്കള്‍ക്കും മരുമക്കള്‍ക്കും ആശ്രിതര്‍ക്കുമായി കേരളത്തെ വീതിച്ചുകൊടുത്തു. അങ്ങനെ പരിപ്പും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്നഭൂവിഭാഗം "ഇടത്തില്‍” രാജാക്കന്‍മാരുടെ(തെക്കുംകൂര്‍) ഭരണത്തിന്‍ കീഴിലായി.ഇവര്‍ മീനച്ചിലാറിന്റെ തീരത്തുള്ള നട്ടാശ്ശേരിയില്‍ സ്ഥിര താമസമുറപ്പിച്ചിരുന്നു. ഈ രാജകുടുംബത്തിന്റെ ഒരു ശാഖ ഒളശ്ശയിലുള്ള ഇടത്തില്‍ പുരയിടത്തില്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ കാലത്തും പരിപ്പ് ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് ചേലയ്ക്കാപ്പള്ളി കുടുംബക്കാര്‍ തന്നെയായിരുന്നു. ഇടത്തില്‍ തമ്പുരാക്കന്മാര്‍ ഈ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികള്‍, മികച്ച IT ലാബ്,സയന്‍സ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മള്‍ട്ടിമീഡിയ തിയേറ്റര്‍,ഹൈസ്കൂളിനും മിഡില്‍ സ്കൂളിനും ബ്റോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബുകള്‍,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും
പൊതുവിദ്യാലയ സംരക്ഷണയജ്ഞം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- 'ഹൈസ്കൂള്‍ പരിപ്പ്/ വിദ്യാരംഗം കലാ സാഹിത്യ വേദി'
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- കെ. സി കേശവന്‍നായര്‍
- കെ. എസ് ശിവരാമകൃഷ്ണഅയ്യര്‍
- റ്റി. ആര്‍ കൃഷ്ണന്‍നായര്‍
- പി. പത്മനാഭപിള്ള
- കെ. എസ് .ഓമന
- എസ്. ബി. കൃഷ്ണകുമാരി
യാത്രാ വിവരണം
൧
വഴികാട്ടി
{{#multimaps:9.618912 ,76.478285| width=500px | zoom=16 }}