"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Important updates) |
|||
വരി 28: | വരി 28: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 404 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 404 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ജയശ്രീ .എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷാജിമോൻ റ്റി പി | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജിമോൻ റ്റി പി | ||
| പ്രിന്‍സിപ്പല്‍= മാനുവൽ അലക്സ് | | പ്രിന്‍സിപ്പല്‍= മാനുവൽ അലക്സ് | ||
വരി 70: | വരി 70: | ||
ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂര്‍ത്തികരണവുമാണ് NSS ല | ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂര്‍ത്തികരണവുമാണ് NSS ല | ||
ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസു | ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസു | ||
കള്‍ , ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി | കള്‍ , ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി അൻസാരി പി എച്ച് സേവനം നടത്തി വരുന്നു. | ||
[[ചിത്രം:32057 nss.jpg|450px]] | [[ചിത്രം:32057 nss.jpg|450px]] | ||
വരി 141: | വരി 141: | ||
*2012-2013 ഉഷാകുമാരി പി കെ | *2012-2013 ഉഷാകുമാരി പി കെ | ||
*2013 - 2016 എ എച്ച് ജലാലുദ്ദീന്‍ | *2013 - 2016 എ എച്ച് ജലാലുദ്ദീന്‍ | ||
*2016 - 2017 ഒ എം ഗോപാലൻ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
21:23, 31 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് | |
---|---|
വിലാസം | |
തിടനാട് കോട്ടയം ജില്ല | |
സ്ഥാപിതം | 21 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം - ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-07-2017 | Gvhssthidanad |
ചരിത്രം
തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളില്‍ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ല്‍ (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞ്ഞാണ് (12.10.1949) ഈ എല്‍. പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിലും ഭരണങ്ങാനത്തും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈസ്കൂളായും 1984 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായും ഉയര്‍ന്നു. അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരമ്പര്യം ഉറപ്പിക്കാനും ഈ വിദ്യാലയം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.
സ്സുവർണ്ണ ജൂബിലി ആഘോഷങ്ങൾ
തലമുറകളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അറിവിൻറെ ശക്തമായ പിൻബലം പകർന്ന തിടനാട്ഗവ.വൊക്കേഷണൽ ഹയർസെക്കൻണ്ടറിസ്കൂൾ ശതാബ്ദി നിറവിലെത്തി നിൽക്കുകയാണ്.തിടനാട് ഗ്രാമത്തിന്റെ സാംസ്കാരിക പിള്ളത്തൊട്ടിൽ എന്നു വിശേഷിപ്പിക്കാവുന്ന വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കപ്പെട്ടു.
ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 മാണ്ട് ജനുവരി18 ഞായറാഴ്ച ബഹു.കേരളാമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി നിർവഹിച്ചു.ജില്ലാപഞ്ചായത്തിന്റയും എം.പി. എം.എൽ.എയമാരുടെയും ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഇരുനിലകെട്ടിടത്തിന്റ്റെ ശിലാസ്ഥാപനവും നിർവഹിക്കപ്പെട്ടു.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.ജയിംസുകുട്ടി കൊട്ടാരത്തിൽ സ്കൂളിനു അതിമനോഹരമായ ഒരു പ്രവേശനകവാടം നിർമ്മിച്ചു നൽകി.ശതാബ്ദിവർഷത്തിൽ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം സ്കൂളുമായി ബന്ധപ്പെട്ട സകലരുടെയും ബൗദ്ധികവും മാനസികവുമായ ഉന്നമനത്തെ ലക്ഷ്യം വയ്ക്കുന്ന പരിപാടികൾ അടങ്ങിയ പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
- ഒരേക്കര്‍ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതല്‍ V H S S വരെ 22 ക്ലാസ്സ് മുറി കളിലായി അദ്യായനം നടക്കുന്നു. ഒരു കമ്പ്യൂട്ടര്‍ ലാബും അതിനോടനുബന്ധിച്ച് ഒരു മള്‍ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കംബ്യൂട്ടര്‍ ലാബിലും ഓഫീസിലുമായി 20 ഡെസ്കടോപ്പ് കംബ്യൂട്ടറും9ലാപ്ടോപ്പും7l.c.dപ്രൊജക്ടറും 29 ന്റെ ഒരു ടെലിവിഷനും ഒരു ഹാന്‍ഡിക്യാമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലാബില്‍ ലഭ്യമാണ്. അതിവിശാലമായ ഒരു ലൈബ്രെറി,ഇതില്‍ ഹിന്ദി , ഇംഗ്ലീഷ് മലയാളം മുതലായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നു. സയന്‍സ് വിഷയങ്ങള്‍ക്കായി V H S S ക്കും ഹൈസ് സ്കൂളിനുമായി പ്രത്യേകം ലാബുകള്‍ ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ടിന്റേയും ഗൈഡിംഗിന്റേയും ഒരു ശാഖഇവിടെ പ്രവര്‍ത്തിക്കുന്നു. രാജ്യ പുരസ്കാ ര്‍ നേടിയ ഒട്ടേറെ കുട്ടികള്‍ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളി ന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വളരെ സേവനം നല്‍കിവരുന്നു.2014-15 അധ്യയനവർഷത്തിൽ 6 വിദ്യാർത്ഥിനികളും 2015-16 ൽ ഒരു വിദ്യാർത്ഥിനിയും രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരാവുകയുണ്ടായി.
നമ്മുടെ സ്കൂളില്‍ ഇദംപ്രഥമമായി V H S S വിഭാഗത്തില്‍ നാഷണല്‍ സര്‍ വീസ് സ്കീമിന്റെ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലൂ ടെ കുട്ടികളുടെ വ്യക്തിത്വ വികസനവും വിദ്യാഭ്യാസപൂര്‍ത്തികരണവുമാണ് NSS ല ക്ഷ്യമാക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ക്ലാസു കള്‍ , ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. പ്രോഗ്രാം ഓഫീസറായി അൻസാരി പി എച്ച് സേവനം നടത്തി വരുന്നു.
വി എച്ച് എസ് എസ് പാഠ്യ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ 50 സെന്റോളം സ്ഥലത്തു് ജൈവ പച്ചക്കറികൾ കൃഷിചെയ്തുവരുന്നു . സ്കൂളിലെ എല്ലാ കുട്ടികളേയും ഒരു കാർഷിക സംസ്കാരത്തിലേക്ക് കൈപിടിച്ചുനടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനമെന്നനിലയിൽ കാർഷിക ക്ലബ്ബും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
കൂടുതൽ ചിത്രങ്ങൾക്ക് ഞങ്ങളുടെ https://www.facebook.com/GVHSSThidanadu പേജ് സന്ദർശിക്കുക
കുട്ടികളിലെ കലാഭിരുചിയും തനതുപ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ക്ലസ് മാഗസിനുകള്‍ അധ്യാപകരുടെമേല്‍നോട്ടത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ കാസ്സ് മാഗസിനുകള്‍ തയ്യാറാക്കുന്നു.
ശ്രീമതി ജിൻസി ജോസഫിന്റെ മേല്‍നോട്ടത്തില്‍ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും പരിശീലനം നല്‍കുവാനും സഹായിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്
- സോഷ്യല്‍ സയന്‍സ് ക്ലബ്ശ്രീമതി നിർമ്മലാ പി എൻ ന്റ നേതൃത്വത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പഠനയാത്രകള്‍ , ക്വിസ് മത്സരങ്ങള്‍ , പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല സോഷ്യല്‍ സയന്‍സ് മേളയില്‍ ഇവിടുത്തെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടുന്നു.
- സയന്‍സ് ക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.റ്റീനാ റ്റി.എം എന്നിവരുടെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ് ഭംഗിയായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ശാസ്ത്ര പരമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ ശാസ്ത്രപ്രദര്‍ശനം , ക്വിസ് മത്സരങ്ങള്‍ എന്നിവസംഘടിപ്പിക്കുന്നു.
- മാത്സ് ക്ലബ് ശ്രീ എം . ആര്‍ വിജയന്റെ നേതൃത്വത്തില്‍ മാത്സ്ക്ലബ് പ്രവര്‍ത്തിക്കുന്നു. സബ്ജില്ല, ജില്ലാ മത്സരങ്ങളില്‍ ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ കുട്ടിള്‍ സമ്മാനങ്ങള്‍നേടുകയും ചെയ്യുന്നു.
- ഊര്‍ജക്ലബ് ശ്രീമതി വിശ്വലക്ഷ്മി റ്റി.വി.യുടെ നേത്രൃത്വത്തിൽ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു
ശ്രീ ഡോ.സിന്ധുമോൾ റ്റി.യുടെ നേതൃത്വത്തില്‍ ഹിന്ദിക്ലബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ഭാഷാ പരമായ വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ മികച്ച പ്രകടനം ഹിന്ദി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു.
- ഐ.റ്റി.ക്ളബ്.
കംബ്യൂട്ടര്‍ പഠനത്തിനു പ്രാധാന്യം നല്‍കുന്നതിനുവേണ്ടി U P മുതല്‍ High Schoolവരെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു. 29 ഇഞ്ച് ടി . വി ഉള്‍പ്പെടുന്ന നല്ലൊരു മള്‍ട്ടിമീഡിയായും പ്രവര്‍ത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് അതി നൂതന ആശയങ്ങള്‍ കുട്ടികളില്‍ എത്തിക്കാന്‍ ഇതുവഴി ഴിയുന്നു.ഐ.റ്റി.മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.
- ഇംഗ്ലീഷ് ക്ലബ്
ഇംഗ്ളീഷ് അധ്യാപികയായ ശ്രീമതി ഉഷ കെ.പി.യുടെ നേതൃത്വത്തിൽ
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളര്‍ത്തുന്നതിനും ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്താനുള്ള കഴിവു വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ക്ലബംഗങ്ങള്‍ റവന്യൂജില്ലാടിസ്ഥാനത്തില്‍ നടത്തിയ ഇംഗ്ലീഷ് റോള്‍ പ്ലേ മത്സരത്തില്‍ സമ്മാനം നേടി.
കലാകായികരംഗത്ത് തുടര്‍ച്ചയായനേട്ടങ്ങള്‍ കൊയ്തുവരുന്നു. കലോത്സവങ്ങളില്‍ സബ്ജില്ലാടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ഗവര്‍മെന്റ് സ്കൂളിനുള്ള ഓവറോള്‍ കിരീടം നേടിവരുന്നു. V H S E , S S L C – യ്ക്ക് ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കുന്നു. ഈ വിഭാഗങ്ങളില്‍ ഉയര്‍ന്ന ശതമാനം മാര്‍ക്ക് നേടുന്നകുട്ടികള്‍ക്ക് ഫാ. അലക്സ് ഐക്കര എന്‍ഡോവ്മെന്റ് , ശ്രീ രാമ മാരാര്‍ എന്‍ഡോവ്മെന്റ് , ശ്രീ A . P വിജയകുമാര്‍ സ്കോളര്‍ഷിപ്പ് , P . T . A ക്യാഷ് അവാര്‍ഡ് , വിവിധ വിഷയങ്ങളില്‍ എ പ്ലസ് നേടുന്നവര്‍ക്ക് അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ , വിവിധ ക്ലബ്ബുകള്‍ എന്നിവര്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ശ്രീ പൊന്‍കുന്നം വര്‍ക്കി ഈ സ്കൂളിലെ മുന്‍ അധ്യാപകന്‍ ആയിരുന്നു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- T . G പുരുഷോത്തമന്‍ നായര്‍
- രാമഭദ്രന്‍ നായര്‍
- V . P ഇബ്രാഹിം
- കോരുള ജോസഫ്
- A കൃഷ്ണ മുരളി
- 2001 – 02 T . സുഭദ്ര
- 2002 – 03 V . M സതി
- 2003 – 05 മേഴ്സികുട്ടി അബ്രാഹം
- 2005 – 08 N . J തോമസ്
- 2008 – 09 അംബിക എം
- 2009 – ജുലൈ - സെലീനാമ്മ സെബാസ്റ്റ്യന്‍
- 2009 - 2010 സെപ്തംബര്‍ - T . സുധാകരന്‍
- 2010 - 2011 റ്റി. ലക്ഷ്മി
- 2011 - 2012 മേരി ജോസഫൈന്‍
- 2012- ജൂണ്‍ - സെപ്തംബര്‍ -കെ ജയകുമാര്‍
- 2012-2013 ഉഷാകുമാരി പി കെ
- 2013 - 2016 എ എച്ച് ജലാലുദ്ദീന്‍
- 2016 - 2017 ഒ എം ഗോപാലൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- K J തോമസ് ഐ . പി .എസ്
- ഡോ . എം . എന്‍ വാസുധദവന്‍ നായര്‍
- ഫാ . അലക്സ് ഐക്കര
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017
തിടനാട് ഗവ.വി.എച്ച്.എസ്.എസി ല്‍ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേര്‍ന്ന അസംബ്ളിയില്‍ ബഹു.ഹെഡ്മാസ്റ്റര്‍ ഒ.എം.ഗോപാലന്‍ സാര്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകള്‍ ആരംഭിച്ചു. അതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍, വികസനസമിതി അംഗങ്ങള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,പൂര്‍വ്വ അധ്യാപകര്‍,നാട്ടുകാര്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒന്നിച്ചുകൂടി.സ്കൂള്‍ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ വൃത്തിയാക്കി.തുടര്‍ന്ന് സ്കൂള്‍ കവാടത്തിനു മുന്‍പില്‍ വെച്ച് ഹെഡ്മാറ്റര്‍ ഒ.എം ഗോപാലന്‍സാര്‍ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേര്‍ന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് റ്റി.പി ഷാജിമോന്‍,പഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ,വിവിധ പഞ്ചായത്ത് മെമ്പര്‍മാര്‍,പി.റ്റി.എ എക്സിക്യൂട്ടിവ് അംഗങ്ങള്‍,SMDC ചെയര്‍മാന്‍,കെ.വി അലക്സാണ്ടര്‍ സാര്‍,വിവിധ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes">
9.680989, 76.778834
തിടനാട് ഠൗണ്‍
</googlemap>
|