"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കരുനാഗപ്പളളിയില്‍ നിന്ന് ആരംഭിച്ച് പുതിയകാവില്‍ നിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളില്‍ ഏതിലെങ്കിലും കയറി 8 കി.മീ യാത്ര ചെയ്താല്‍ '''തഴവാ അമ്പലമുക്കില്‍''' എത്താം. | ||
|---- | |---- | ||
* | * |
17:48, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ | |
---|---|
വിലാസം | |
തഴവാ കൊല്ലം ജില്ല | |
സ്ഥാപിതം | -2 - -ജനുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-12-2009 | Thazhavagirls |
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ. ഈ സ്കൂള്‍ തഴവാ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1958-ല്‍ സ്ഥാപിച്ച ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും 1975 ല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കുള്‍ എന്ന പേരില്‍ വേര്‍പിരിഞ്ഞ ഈ വിദ്യാലയം 1995 ജനുവരി 1 വരെ ഒരേ കെട്ടിടത്തില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്ക്കൂളുമായി പ്രവര്‍ത്തിക്കുകയും 1995 ജനുവരി 2 മുതല്‍ സ്വന്തമായി കെട്ടിടമുണ്ടായി മാറ്റപ്പെടുകയും ചെയ്തു. 2002 ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം തഴവാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്..
ചരിത്രം
1918 ല്‍ ലോവര്‍ പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രമേണ അപ്പര്‍ പ്രൈമറി സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യന്‍ പോറ്റിയുടെ സംഭാവനയാണ് ഈ സ്കൂളും സ്ഥലവും. അതുകൊണ്ടാണ് ആദിത്യ വിലാസം എന്ന പേര്‍ ലഭിച്ചത്. അയ്യായിരത്തിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1975 ല്‍ ബോയ്സും ഗേള്‍സുമായി വേര്‍തിരിക്കപ്പെടുകയും ഇതിലെ ഗേള്‍സ് സ്കൂളാണ് ഇപ്പോഴത്തെ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയത്.
ഭൗതികസൗകര്യങ്ങള്‍
രണ്ടു കെട്ടിടങ്ങളിലായി മൂന്നു നിലയിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും വെവ്വേറെ സയന്‍സ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതുവായി ഒരു കമ്പ്യൂട്ടര്‍ ലാബുളള കൊല്ലം ജില്ലയിലെ ഏക സ്ഥാപനമാണിത്. ടൈംടേബിള്‍ ക്രമീകരിച്ച് മൂന്ന് കൂട്ടരും കൂടി ഉപയേഗിക്കുന്ന ഈ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജില്ലയിലെ ഏക സ്ഥാപനം കൂടിയാണിത്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം എന്നിവയും സ്കൂളിന്റെ പ്രത്യേകളാണ്. ഹയര്‍ സെക്കണ്ടറിക്കു വേണ്ടി അഞ്ചു മുറികളുളള പുതിയ കെട്ടിടം പണിപൂര്‍ത്തിയായി. ജനുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- നാഷണല്‍ സര്‍വ്വീസ് സ്കീം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : തയ്യാറാക്കി വരുന്നു..
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
തയ്യാറാക്കി വരുന്നു..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|