"എ.എൽ.പി.എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 37
| ആൺകുട്ടികളുടെ എണ്ണം= 40
| പെൺകുട്ടികളുടെ എണ്ണം=  35
| പെൺകുട്ടികളുടെ എണ്ണം=  35
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  72
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  75
| അദ്ധ്യാപകരുടെ എണ്ണം= 4   
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകന്‍=  പി.എം സോമസുന്ദരൻ         
| പ്രധാന അദ്ധ്യാപകന്‍=  പി.എം സോമസുന്ദരൻ         
| പി.ടി.ഏ. പ്രസിഡണ്ട്=    പി.രാമചന്ദ്രൻ     
| പി.ടി.ഏ. പ്രസിഡണ്ട്= മനോഹരൻ      
| സ്കൂള്‍ ചിത്രം= school-1.jpg‎ ‎|
| സ്കൂള്‍ ചിത്രം= school-1.jpg‎ ‎|
}}
}}

07:47, 11 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കണ്ണമംഗലം
വിലാസം
കണ്ണമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-07-201720212




ചരിത്രം

1952ൽ തീർത്തും പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 1954ൽ 5 ക്ലാസ്സുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്ക്കൂൾ എന്ന നിലയിൽ പ്രവർത്തിച്ചു തുടങ്ങി. അതുവരെ പ്രാഥമിക വിദ്യാഭ്യാസത്തിനായി 4 കി.മീ അകലെ ഉള്ള ചെറുമുണ്ടശ്ശേരി എ.യു.പി സ്ക്കൂളിനേയും വയങ്കാവ് എൽ.പി സ്ക്കൂളിനേയുമാണ് ആശ്രയിച്ചിരുന്നത്. ഇക്കാരണം കൊണ്ടു തന്നെ മിക്കവരും സ്ക്കൂളിൽ പോകാനോ പഠിക്കാനോ തയ്യറായിരുന്നില്ല. വിദ്യാലയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി കെട്ടിടം പുതുക്കി പണിതു. അത്യാവശ്യം ഫർണീച്ചർ സംഘടിപ്പിച്ചു. എങ്കിലും ഒരു ഐഡഡ് സ്ക്കൂളിനു ഉള്ള എല്ലാ പരിമിതികളും ഇവിടെയും ഉണ്ടായിരുന്നു. ലൈബ്രറി,ലബോറട്ടറി സൗകര്യങ്ങൾ അപര്യാപ്തവും റ്റോയ്ലറ്റ് സൗകര്യങ്ങൾ മോശവുമായിരുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരക്ഷരരും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരുമായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ 50 സെന്റ് വിസ്തൃതി ഉള്ള വളപ്പിൽ ഓടിട്ട ഒരു I ബ്ളോക്ക് കെട്ടിടവുമായിട്ടയിരുന്നു പ്രവർത്തിച്ചു വന്നത്. 1984ൽ സ്ക്കൂളിനു ചുറ്റും കല്ലുകൊണ്ട് അതിർത്തി പടവു നടത്തുകയും സ്റ്റേജ് നിർമ്മിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്ക്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവും കണക്കിലെടുത്ത് 1960ൽ നാലു ക്ലാസ്സുകളിൽ പരിമിതപ്പെടുത്തി. 1997/98 വർഷത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായുള്ള പുതിയ പാഠ്യ പദ്ദതി നിലവിൽ വന്നു. ഇതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയ ധനസഹായം ഉപയോഗിച്ച് വിവിധ സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടർച്ചയായി എസ്.എസ്.എ പദ്ധതിയും സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായി. ഇപ്പോൾ സ്ക്കൂളിൽ ഒരു നല്ല ലൈബ്രറി ഉണ്ട്. ആവശ്യത്തിനു അലമാരകൾ, ലബോറട്ടറി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ,മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു. ശാരീരികമായി അവശതകൾ ഉള്ളവർക്ക് സ്ക്കൂളിലേക്കു കയറുന്നതിനായി റാമ്പ് റൈൽ ഉണ്ടാക്കി. ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.

വിദ്യാലയത്തിന്റെ വികസന കാഴ്ച്ചപ്പാട്

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അനുയോജ്യമായ രീതിയിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം , വിദ്യാഭ്യാസ നിയമത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പ്രദാനം ചെയ്യുന്നു എന്ന ലക്ഷ്യം വെച്ച് അടുത്ത 3 വർഷത്തേക്ക് അക്കദമിക ഭൗതിക സാമൂഹിക മേഖലകളിൽ നടപ്പിലാക്കുന്ന പദ്ധതികളിലൂടെ വിദ്യാലയത്തിനു സമഗ്ര പുരോഗതി കൈവരിക്കുകയാണ് വിദ്യാലയ വികസന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

അക്കാദമികം

  • ദിനാചരണങ്ങൾ
  • എസ്.ആർ.ജി
  • നിരന്തര മൂല്യനിർണയം
  • പഠനോപകരണ നിർമ്മാണം
  • പഠനയാത്ര
  • അസ്സംബ്ലി
  • സ്ക്കൂൾ തല മേളകൾ
  • അക്ഷരദീപം
  • സി.ഡി ലൈബ്രറി
  • ഇംഗ്ലീഷ് അസ്സംബ്ലി
  • ഐ.ടി അധിഷ്ഠിത പഠനം
  • അധ്യാപക ശാക്തീകരണം
  • കടംകഥാ ക്ലാസ്സ്

ഭൗതികസൗകര്യങ്ങള്‍

  • ശിശു സൗഹാർദ ക്ലാസ്സ്
  • റാമ്പ് റൈൽ
  • സ്റ്റെപ്പുകൾ (ശിശു സൗഹൃദം)
  • ചുറ്റുമതിൽ
  • കമ്പ്യൂട്ടറുകൾ
  • ലൈബ്രറി വിപുലീകരണം
  • സ്റ്റോറൂം
  • Gas kitchen
  • Broad band കണക്ഷൻ
  • ഡിജിറ്റൽ ക്ലാസ്സ് റൂം
  • അലമാരകൾ (എല്ലാ ക്ലാസ്സിലും)
  • ഫാനുകൾ (എല്ലാ ക്ലാസ്സിലും)
  • പ്രധാനധ്യപകനു പ്രത്യേകം കാബിൻ
  • സ്റ്റാഫ് റൂം
  • കുടിവെള്ളം ഫിൽട്ടർ യൂണിറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോൽസവം
  • പി.ടി.എ ശക്തീകരണം
  • സി.പി.ടി.എ
  • പൂർവ വിദ്യാർത്ഥി സംഗമം
  • ഗൃഹ സന്ദർശനം
  • ബോധവൽക്കരണ ക്ലാസ്സുകൾ
  • വാർഷികം
  • ജനകീയ ദിനാഘോഷങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പി.എം സരോജിനി അമ്മ,കുറുപ്പത്ത്,ചെറുമുണ്ടശ്ശേരി പി.ഒ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കുഞ്ഞിരാമൻ മാസ്റ്റർ (1952-1987)

മുന്‍ അദ്ധ്യാപകര്‍

  • കെ. നാരായണൻ നായർ (1953-1973)
  • പി.ഗോവിന്ദൻ കുട്ടി നായർ (1954-1983)
  • പി.കുഞ്ഞിരാമൻ നായർ (1954-1983)
  • എം.ശങ്കരനാരായണൻ നായർ (1954-1985)
  • കെ.പ്രഭാകരൻ (1982)
  • കെ.കെ. മോഹനദാസ്(1985-2016)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ. ജയശ്രീ‌ - ശാസ്ത്രജ്ഞ ISRO
  • കെ.ഷണ്മുഖദാസ് - HSS അദ്ധ്യാപകൻ
  • കെ.സൂര്യനാരായണൻ - ബാങ്ക് മാനേജർ



വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കണ്ണമംഗലം&oldid=368316" എന്ന താളിൽനിന്ന് ശേഖരിച്ചത്