"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) |
Prwhssktda (സംവാദം | സംഭാവനകൾ) |
||
| വരി 217: | വരി 217: | ||
=='''''<font color ="red"> <font size =5">'''ഹായ് സ്കൂള് കുട്ടിക്കൂട്ടം'''' == | =='''''<font color ="red"> <font size =5">'''ഹായ് സ്കൂള് കുട്ടിക്കൂട്ടം'''' == | ||
[[പ്രമാണം:കുട്ടിക്കൂട്ടം.jpg|thumb|കുട്ടിക്കൂട്ടം]] | |||
[[പ്രമാണം:44018121.jpg|center|300px|thumb|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിലെ അംഗങ്ങള്‍]] | [[പ്രമാണം:44018121.jpg|center|300px|thumb|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടത്തിലെ അംഗങ്ങള്‍]] | ||
[[പ്രമാണം:ഹായ്സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉത്ഘാടനം.jpg|center|thumb|ഹായ്സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉത്ഘാടനം പി.റ്റി.എ പ്രസിഡന്റ് നി൪വ്വഹിക്കുന്നു.]] | [[പ്രമാണം:ഹായ്സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉത്ഘാടനം.jpg|center|thumb|ഹായ്സ്കൂള്‍ കുട്ടിക്കൂട്ടത്തിന്റെ ഉത്ഘാടനം പി.റ്റി.എ പ്രസിഡന്റ് നി൪വ്വഹിക്കുന്നു.]] | ||
13:32, 29 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട | |
|---|---|
| വിലാസം | |
കാട്ടാക്കട തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 30 - May - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 29-03-2017 | Prwhssktda |

തിരുവനന്തപുരം ജില്ലയില്‍, കാട്ടാക്കട താലൂക്കില്‍, വെള്ളനാട് ബ്ലോക്കില്‍,കാട്ടാക്കട പഞ്ചായത്തില്‍, കുളത്തുമ്മല്‍ വില്ലേജില്‍,കാട്ടാക്കട-ഡാം റോഡില്‍ ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന കാട്ടാക്കട താലൂക്കിലെ ആദ്യത്തെ ഹൈസ്ക്കൂള്‍ വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪സെക്കന്ററി സ്ക്കൂള്.

ചരിത്രം
സാമൂഹിക- സാംസ്കാരിക പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കന്‍കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ഒരു എല്‍ എം. എസ് പ്രൈമറി സ്കൂള്‍1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍ഈ സ്കൂളില്‍പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആര്‍വില്യം എന്നായിരുന്നു അദ്ദേഹത്തിന്‍റ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂള്‍തുടങ്ങാന്‍ശ്രീ പിആര്‍വില്യം ശ്രമമാരംഭിച്ചു. സ്കൂള്‍ റിക്കോര്‍ഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഈ സ്കൂളിലെ ഇന്നും നില്‍ക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടില്‍ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കട പഞ്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.
സ്കൂള്‍സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജര്‍കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃതത്തില്‍ വിദ്യാര്‍ഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തില്‍ഒരു കുട്ടി ഡാംറിസര്‍വോയറിലേക്കു വീണു.നീന്തല്‍ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമില്‍ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാല്‍ ഡാമില്‍ നിന്ന് കരകയറുവാന്‍കഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പന്‍പിളള .
ആദ്യ പ്രഥമാധ്യാപകന്‍ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാര്‍ഥി ശ്രീ.വേലായുധന്‍ ആയിരുന്നു. 1929-ല്‍ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ല്‍ഈ സ്കൂളില്‍ആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂള്‍ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ല്‍ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആര്‍വില്യംസ് ഹയര്‍സെക്കന്ററി സ്കൂള്‍ പുനര്‍നാമകരണം ചെയ്തു. ആകെയുളള തൊളളായിരത്തി എണ്‍പത്തി മൂന്ന് വിദ്യാര്‍ഥികളില്‍ നൂറ്റിയഞ്ച് ആണ‍്‍ കുട്ടികളും നൂറ്റിയഞ്ച് പെണ്‍കുട്ടികളടക്കം 210 പേര്‍പട്ടികജാതി വിഭാഗത്തിലുംഅഞ്ച്പേര്‍പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ആകെ അധ്യാപകര്‍ മുപ്പത്തിഎട്ട് .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗില്‍ഡയാണ്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പില്‍ഡി. സ്ററാന്‍ലോ ജോണ്‍.2016 മാര്‍ച്ചില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ 200 കുട്ടികളില്‍ പന്ത്രണ്ട് പേര്‍ക്ക് ഫുള്‍ A+ഗ്രേഡ് കിട്ടി.വിജയശതമാനം തൊണ്ണൂറ്റി ഒന്‍പതായിരുന്നു.മുന്‍ വര്‍ഷങ്ങളിലും 98% ത്തില്‍ അധികം എസ് എസ് എല്‍ സിയ്ക്ക് വിജയം നിലനിര്‍ത്തിപോരുന്നു.
അധ്യാപക൪ & അനധ്യാപക൪

ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂള്‍ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയില്‍ വയ൪ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പതിനൊന്ന് മുറികള്‍ ഐ സി റ്റി ടൂള്‍ ഉപയോഗിച്ച് പഠിപ്പിക്കുന്നതിന് സജ്ജമാക്കിയിരിക്കുന്നു.കുുട്ടികള്‍ക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ 3 കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളില്‍ ലഭ്യമാണ്.സയന്‍സ് ലാബ്,കംപ്യൂട്ട൪ ലാബ്,ലൈബ്രറി,വായനാമൂറി എന്നിവ നിലവിലുണ്ട്., പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ്സ് മുറികള്‍ സജ്ജമാക്കിയിരിക്കുന്നു. റിസോഴ്സ് അധ്യാപകന്റെ സേവനം ലഭ്യമാണ്.ക്ലാസ്സ്റൂമിനുള്ളിലും,പുറത്തുമായി 16 സി.സി.റ്റി.വി ക്യാമറകള് സ്ഥാപിച്ചിട്ടുണ്ട്.
പ്രവേശനോത്സവം
മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ ഒന്നാംതിയതി പ്രവേശനോത്സവത്തോടെ 2016- 17 അധ്യയന വ൪ഷം ആരംഭിച്ചു. സ്കൂളും പരിസരവും കൊടിത്തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച് വാദ്യമേളത്തിന്റെ അകമ്പടിയോടെ
പുത്തന്‍ പ്രതീക്ഷകള്‍ക്ക് ചിറക് വിട൪ത്തി ഓടിയെത്തിയ കുരുന്നുകളെ വരവേറ്റു. തുട൪ന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ഗില്‍ഡ റ്റീച്ച൪ അക്ഷര ദ്വീപം തെളിയിച്ചു. ഭാവിവാഗ്ദാനങ്ങളായ നവാഗത൪ക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് മധുരം നല്കി ക്ലാസ്സുകളിലേയ്ക്ക് ആനയിച്ചു. ഉച്ചയ്ക് 1:45ന് എച്ച് എമ്മിന്റെ അധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് നടന്നു. തുട൪ന്ന് നടന്ന ച൪ച്ചയില്‍ സ്റ്റാഫ് സെക്രട്ടറി, എസ് ആ൪. ജി കണ്‍വീന൪, സബ്ജക്റ്റ് കണ്‍വീനേഴ്സ്, ക്ലബ് കണ്‍വീനേഴ്സ് തുടങ്ങിയവരെ തിരഞ്ഞെടുക്കുകയും ചെയ്തു. 2016- 17 ലെ വാ൪ഷിക കലണ്ട൪ തയ്യാറാക്കുകയും ചെയ്തു.
|

|
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'
സ്കൂള്‍ അസംബ്ലി
|

റെഡ്ക്രോസ്'
2009 -ല്‍ പി ആ ര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂളില്‍ ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയില്‍ നടന്നുവരുന്നു. റെഡ്ക്രോസിന്റെഭാഗമായി ബോധവല്ക്കരണ ക്ലാസ്സുകളും, ഡിസംബ൪ 1 ന് ലോക എയ്ഡ്സ്ദിന റാലിയും നടത്തി.
എന്‍ സി സി
എന്‍ സി സി യുടെ ആഭിമുഖ്യത്തില്‍, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എന്‍ സി സി യിലെ കുട്ടികള്‍ മുന്‍കൈയെടുത്ത് പ്രവ൪ത്തിക്കുന്നു. ഉദയന് സാറിന്റെ നേതൃത്വത്തിലാണ് എന്‍ സി സി
നല്ല രീതിയില് നടന്നുവരുന്നത്.
സ്വാതന്ത്ര്യദിനാഘോഷം
ബാന്റ് ട്രൂപ്പ്

ക്ലാസ് മാഗസിന്‍
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ് പ്രവ൪ത്തനങ്ങള്‍
ഇംഗ്ലീഷ് ക്ലബ്
06/06/2016 തിങ്കള് ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.ഇംഗ്ലീഷ് ക്ലബിന്റെ കണ്‌വീനറായി ജെനി റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു.ആകെ 50 കുട്ടികളെ ക്ലബിലെ അംഗങ്ങളാക്കി.അറബി ക്ലബ്
അറബി ക്ലബിന്റെ കണ് വീന൪ സബിത റ്റീച്ചറാണ്.ക്ലബിലെ കുട്ടികള് സബ്ജില്ലാ കലോല്സവത്തില് മികച്ച പങ്ക് വഹിച്ചു.റീഡേഴ്സ് ക്ലബ്
മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ വിഷയങ്ങള് കൈകാര്യംചെയ്യുന്ന അദ്ധ്യാപക൪ ലൈബ്രറി പിരീഡ് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് എടുത്ത് കുട്ടികള്ക്ക് വായിക്കുവാ൯ നല്കുന്നു. വായിച്ചതില് നിന്ന് എന്ത് മനസ്സിലാക്കി എന്നതിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാ൯ ആവശ്യപ്പെടുന്നു. ഏറ്റവും നന്നായി കുറിപ്പ് തയ്യാറാക്കുന്നവ൪ക്ക് അസംബ്ളിയില് സമ്മാനം നല്കുന്നു.സയ൯സ് ക്ലബ്
08/06/2016 ബുധനാഴ്ച ഉച്ചയ്ക്ക് 1 pm ന് സയ൯സ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.സയ൯സ് ക്ലബിന്റെ കണ്‌വീനറായി സജിത റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1 pm ന് സയ൯സ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു. ക്വിസ്സ് മത്സരം നടത്തി വിജയികളായ കുട്ടികളെ ക്ലബിലെ അംഗങ്ങളാക്കി.സ്കൂളിലെ ഒരു വ൪ഷത്തെ സയ൯സ് ക്ലബിലെ പ്രവ൪ത്തനങ്ങളെക്കുറിച്ച് ച൪ച്ച ചെയ്തു.സോഷ്യല്‍ സയ൯സ് ക്ലബ്
09/06/2016 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 pm ന് സോഷ്യല്‍ സയ൯സ് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു. സോഷ്യല്‍ സയ൯സ് ക്ലബിന്റെ കണ്‍വീനറായി ഗീതാദേവി റ്റീച്ചറിനെ തിരഞ്ഞെടുത്തു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 1 pm ന് സോഷ്യല്‍ സയ൯സ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു. ക്വിസ്സ് മത്സരം നടത്തി വിജയികളായ കുട്ടികളെ ക്ലബിലെ അംഗങ്ങളാക്കി.സ്കൂളിലെ ഒരു വ൪ഷത്തെ സോഷ്യല്‍ സയ൯സ് ക്ലബിലെ പ്രവ൪ത്തനങ്ങളെക്കുറിച്ച് ച൪ച്ച ചെയ്തു.സബ്ജില്ലാ ഗണിത ശാസ്ത്ര മത്സരത്തില് ക്ലബിലെ അംഗങ്ങള്‍ക്ക് എ ഗ്രേഡ് ലഭിച്ചു.കണക്ക് ക്ലബ്
10/06/2016 വെള്ളി ഉച്ചയ്ക്ക് 1 pm ന് കണക്ക് ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.കണക്ക് ക്ലബിന്റെ കണ്‌വീനറായി ചിത്ര റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ മാസവും കണക്ക് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു. ക്വിസ്സ് മത്സരം നടത്തി വിജയികളായ കുട്ടികളെ ക്ലബിലെ അംഗങ്ങളാക്കി.സ്കൂളിലെ ഒരു വ൪ഷത്തെ കണക്ക് ക്ലബിലെ പ്രവ൪ത്തനങ്ങളെക്കുറിച്ച് ച൪ച്ച ചെയ്തു.ഐ റ്റി ക്ലബ്
10/06/2016 വെള്ളി ഉച്ചയ്ക്ക് 1 pm ന് ഐ റ്റി ക്ലബിന്റെ ഉത്ഘാടനം ഹെഡ്മിസ്ടസ് നി൪വ്വഹിച്ചു.ഐ റ്റി ക്ലബിന്റെ കണ്‌വീനറായി പ്രീത റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1 pm ന് ഐ റ്റി ക്ലബ് കൂടുന്നതിന് തീരുമാനിച്ചു. ക്വിസ്സ് മത്സരം നടത്തി വിജയികളായ കുട്ടികളെ ക്ലബിലെ അംഗങ്ങളാക്കി.സ്കൂളിലെ ഒരു വ൪ഷത്തെ ക്ലബിലെ പ്രവ൪ത്തനങ്ങളെക്കുറിച്ച് ച൪ച്ച ചെയ്തു. എസ് എസ് ഐ റ്റിസി, ജോയിന്റ് എസ് എസ് ഐ റ്റിസി എന്നിവരെ തിരഞ്ഞെടുത്തു.ക്ലബിലെ അംഗങ്ങള്ക്ക് മലയാളം ടൈപ്പിംഗിനും,കംപ്യൂട്ടറിന്റെ ഭാഗങ്ങള് പരിചയപ്പെടുന്നതിനും,കംപ്യൂട്ട൪ സംബന്ധമായ മറ്റ് ഉപകരണങ്ങള് പരിചയപ്പടുന്നതിനുമുള്ള അവസരങ്ങള് നല്കി. ഐറ്റി മല്സര ഇനങ്ങള് പരിചയപ്പെട്ടു.പരിശീലനം നല്കി.ഡിജിറ്റല് പെയിന്റിംഗില് സബ്ജില്ലയില് ആദിത്യന് എ ഗ്രേഡ് ലഭിച്ചു.ഗാന്ധിദ൪ശ൯
==
കാായികം
ചിത്രരചന
|

|
റീഡേഴ്സ് ക്ളബ്ബ്
ബോധപൗ൪ണ്ണമി
കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് മറുപടിയെന്നോണം കേരളകൌമൂദിയും,ആരോഗ്യവകുപ്പും, സംയുക്തമായി നടപ്പിലാക്കിയ ഒരു ബോധവല്‍ക്കരണ ക്ലാസാണ് ബോധപൌ൪ണ്ണമി. ബഹു. ഐ ബി സതീഷ് എം എല് എ ഉത്ഘാടനം നിര്‍വ്വഹിച്ചു .
ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം
മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി 2016 - 2017 അധ്യയനവ൪ഷത്തില്‍ "ആ൪ദ്രം 2016" എന്നപദ്ധതി ആവിഷ്ക്കരിച്ചു. ഇതിന്റെ തുടക്കമെന്നോണം 2016 നവംബ൪13ന് ആറ് വിദ്യാ൪ത്ഥികള്‍ക്ക് ധനസഹായംനല്കി. പി റ്റി എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ "ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം" എന്നപദ്ധതി ബഹു.എം എല് എ. ഐ ബി സതീഷ് ഉത്ഘാടനം ചെയ്തു.ബ്ലോോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‍് എന്നിവരുടെ സാന്നിധ്യവും ഈ അവസരത്തില്‍ ഉണ്ടായിരുന്നു.മുരുകന്‍ കാട്ടാക്കട കവിത ചൊല്ലി.
വിനോദയാത്ര

|
ഇക്കോക്ലബ്
|

|

ഉണര്‍വ്വ്
ജില്ലാപഞ്ചായത്തിന്റെ "ഉണര്‍വ്വ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികളുടെ പഠനത്തിലെ പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കുന്നതിലേക്കായുള്ള ക്ലാസ്സുകള്‍ നടന്നു വരുന്നു.ആശാസിന്ധു റ്റീച്ചറിനാണ് ഉണര്‍വ്വ് എന്ന പദ്ധതിയുടെ ചുമതല.

|

|
വിദ്യാജ്യോതി
പത്താം ക്ലാസ്സിലെ വിദ്യാ൪ത്ഥികളുടെ വിജയശതമാനം മെച്ചപ്പടുത്തുന്നതിന് വേണ്ടിയും, പഠനത്തില് പിന്നോക്കം നില്ക്കുന്ന കുട്ടികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയും ആവിഷ്ക്കരിച്ച ഈ പദ്ധതിയില്‍ നമ്മുടെ സ്ക്കൂളില്‍
100 കുട്ടികള്‍ പങ്കടുക്കുന്നു. രാവിലെ 9 മുതല്‍ 10 വരെയും വൈകുന്നേരം 3.45 മുതല്‍ 5.30 വരെയുമാണ് ക്ലാസ്സ്. കൃത്യമായ ടൈംടേബിള്‍പ്രകാരം എല്ലാവിഷയങ്ങള്‍ക്കും പ്രാധാന്യം നല്കി ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു കൂടാതെ കുട്ടികള്‍ക്ക് വൈകുന്നേരം ലഘുഭക്ഷണവും നല്കുന്നു.

|
'ഹായ് സ്കൂള് കുട്ടിക്കൂട്ടം'


മികവ്






പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം
27/01/2017 ന് രാവിലെ 9.30 ന് അസംബ്ലി നടത്തി പൊതുവിദ്യാലയ സംരക്ഷണ യജ്ഞം സംബന്ധിച്ച പ്രതിജ്ഞ വിദ്യാ൪ത്ഥികള്‍ ചൊല്ലി. പൂര്‍വ്വവിദ്യാര്‍ത്ഥികളും, പി ററി എ, എം.പി.റ്റി.എ, മറ്റു രക്ഷകര്‍ത്താക്കളും ചേര്‍ന്ന് സ്കൂളിനകത്തും, പുറത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റി വൃത്തിയാക്കി.
11 മണിയ്ക്ക് കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി സുനിത, വാര്‍ഡ് മെമ്പര്‍ ശ്രീമതി ശ്രീലേഖ, ബ്ലോക്ക് പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ജി സ്റ്റീഫന്‍, പി റ്റി എ പ്രസിഡന്റ് ശ്രീ മാഹീന്‍, പി റ്റി എ മെമ്പര്‍മാര്‍,എം പി റ്റി എ പ്രസിഡന്റ്ശ്രീമതി ഷീജ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പാള്‍ ശ്രീ.ഡി. സ്റ്റാന്‍ലോജോണ്‍
, ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്.ഗില്‍ഡ തുടങ്ങിയവര്‍ ചേര്‍ന്ന് വിദ്യാലയത്തിന് ചുറ്റും വലയം സൃഷ്ടിക്കുകയും, പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലുകയും, ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

നവകേരളമിഷന്‍
ഹരിതകേരളം പദ്ധതി വഴി നടപ്പാക്കൂന്ന പ്രവ൪ത്തനങ്ങളായ, മരത്തൈ നടീല്, സ്കൂല് പരിസരവും സമീപപ്രവ൪ത്തനങ്ങളും വൃത്തിയാക്കല്‍, ഖര, ജൈവമാലിന്യങ്ങള്‍ കൈകാര്യം ചെയ്യത് ശുദ്ധജലസരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ വിദ്യാ൪ത്ഥകളെയും അത് വഴി സമൂഹത്തെയും ബോധവല്കരിക്കണ്ടതാണ്.ഇതിന്റ്െ ഭാഗമായി നമ്മുടെ സ്കൂളില്‍ ഡിസംബ൪ 8 -ാം തിയതി പരിസരം ശുചിയാക്കുന്നതിനും പച്ചക്കറി തോട്ടം നി൪മ്മിക്കുന്നതിന് തുടക്കം കുറിയ്ക്കാനും തീരുമാനിച്ചു. ഇതിന്റെ കണ്‍വീനറായി ലിറ്റില്‍ഫ്ലവ൪ റ്റീച്ചറിനെ ചുമതലപ്പെടുത്തി.അന്നേ ദിവസം പച്ചക്കറി തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനക൪മ്മം നി൪വ്വഹിക്കുന്നതിനും 200
'നവപ്രഭ
സയന്‍സ്,മലയാളം,കണക്ക് എന്നീ വിഷയങ്ങളില്‍ പന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്ക് രാവിിലെ ഒന്‍പത് മണി മുതല്‍ പത്ത് മണിവരെയും, നാല് മുതല്‍ അഞ്ചുവരെയും ക്ലാസ്സുകള്‍ നടത്തിവരുന്നു.45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസ്സ് ആണ്.
യോഗ
വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും,ഉന്മേഷവും നിലനിറുത്തുന്നതിനുവേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് യോഗ. ഇതിന്റെ ചുമതല ഷീന്‍ സാറിനാണ്.
|

|
' മാനേജ്മെന്റ്
സ്കൂളിന്റെ സ്ഥാപകന് ശ്രീ.പദ്മനാഭന് റിച്ചേല് വില്യം ആയിരുന്നു.രണ്ടാമത്തെ മാനേജ൪ പദ്മനാഭന് റിച്ചേല് വില്യത്തിന്റെ മൂത്ത പുത്രനായ ബോണ് വില്യം ആയിരുന്നു.അടുത്ത മാനേജ൪ ജോഫ്ി വില്യം ആയിരുന്നു.പിന്നെ കുറച്ചുകാലം ബോവസ് വില്യത്തിന്റ ഭാര്യയായ ശ്രീമതി മേഴ്സി വില്യം മാനേജരായിരന്നു.അടുത്ത കുറച്ചുകാലം ശ്രീ വില്ബ൪ട്ട് വില്യം,അജിത്ത് വില്സ് നി൪മ്മല് തുടങ്ങിയവ൪ മാനേജ൪മാരായിരുന്നു. ഇപ്പോള് ശ്രീ ബോസ് വില്യം ആണ് മനേജര്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ലാന്‍സ് ലാറ്റ്ബായി, ലില്ലി ജോയി, കമലം, രത്നരാജ്, വിജയകുമാരി, വനജ,വത്സല, മഹേശ്വരിയമ്മ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

"മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്' എം എല് എ ഐ ബി സതീഷ്, വാ൪ഡ് മെംപ൪ അനില്കുമാര് കെ, തഹസില്ദാ൪ വേലായുധന് നായ൪, രഘുരാമന് സാ൪,റവ.ഡോ.അജിത് കുമാ൪,ഡോ.പ്രവീണ് രാജ്, ഡോ.ദൃശ്യ ഗോപിനാഥ്, ഡോ.സുഷമ,ഡോ.ധനിഷ്മ,ഡോ.ധനിത,എഞ്ചിനീയ൪മാ൪,അധ്യാപക൪.........
വഴികാട്ടി
<{{#multimaps: 8.50841, 77.0850849| width=800px | zoom=16 }} PRW HSS Kattakada
എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കാട്ടാക്കട പഞ്ചായത്താണ് എന്റെ ഗ്രാമം.
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
കുട്ടികളുടെ വായനാശീലവും,ലോകപരിജ്ഞാനവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രമായ ഡെക്കാണ്‍ക്രോണിക്കിള്‍,മലയാള മനോരമ,ദേശാഭിമാനി,ജന്മഭൂമി,വീക്ഷണം എന്നീ പത്രങ്ങള്‍ ഞങ്ങളുടെ സ്കൂളില്‍ വരുത്തുന്നു. ( " വീക്ഷണം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
|}






























