"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ചക്കിട്ടപാറ[[പ്രമാണം:ജൈവകൃഷി.jpg|thumb|പച്ചക്കറികള്‍]]
| സ്ഥലപ്പേര്=ചക്കിട്ടപാറ[[പ്രമാണം:ജൈവകൃഷി.jpg|thumb|പച്ചക്കറികള്‍]]
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി SALPS Chakkittapara 20170323 111843.jpg
[[പ്രമാണം:SALPS Chakkittapara 20170323 111843.jpg|ലഘുചിത്രം|വലത്ത്‌]]
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47646
| സ്കൂള്‍ കോഡ്= 47646

11:24, 23 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ
വിലാസം
ചക്കിട്ടപാറ
പച്ചക്കറികള്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല[[ഡിഇഒ താമരശ്ശേരി SALPS Chakkittapara 20170323 111843.jpg
| താമരശ്ശേരി SALPS Chakkittapara 20170323 111843.jpg
]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-03-201747646

[[Category:താമരശ്ശേരി SALPS Chakkittapara 20170323 111843.jpg

വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]





കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.

പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.

ചരിത്രം

രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറില്‍നിന്നും മലബാറിലേക്ക്കുടിയേറിപ്പാര്‍ത്ത മുന്‍ഗാമികള്‍.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങള്‍ക്ക് അക്ഷരാഭ്യാസംനുകരാന്‍ ,ഭാവി ശോഭനമാക്കാന്‍ നാളെയുടെ നായകരാകുവാന്‍ മാര്‍ഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുന്‍പ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയില്‍ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂള്‍ പേരാമ്പ്ര' എന്ന പേരില്‍ ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂള്‍ അന്ന് 1942-ല്‍ കുളത്തുവയല്‍ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചന്‍ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെന്‍റ ആന്‍റണീസ് എല്‍ പി സ്കൂള്‍ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.ആദ്യകാലകുടിയേറ്റകര്‍ഷകനും സാമൂഹ്യസംസ്കാരിക പ്രവര്‍ത്തകരില്‍ പ്രമുഖനുമായ പനമറ്റത്തില്‍ ഔത എന്ന ഉദാരമതിയാണ് 1 എക്കര്‍ സ്ഥലം സ്കൂളിനു സംഭാവന നല്‍കിയത് . ഇവിടെ ആദ്യ വിദ്യാര്‍ഥി 21-6-1944 ല്‍ പ്രവേശനം നേടിയ അബ്രാഹം s/o വി എ മാത്യു വട്ടക്കുന്നേല്‍ ആണെങ്കില്‍ പ്രഥമ ഹെഡ്മാസ്റ്റര്‍ ബഹുമാനപ്പെട്ട നാരായണന്‍ അടിയോടിയാണ് (1944-46 ). ആദ്യകാല അധ്യാപകര്‍ ശ്രീമതി കെ ഏലിയാമ്മ , ശ്രീ എം രാമന്‍ ഗുരുക്കള്‍ , കുമാരി പി ഒ മറിയം പനമറ്റം പറമ്പില്‍ എന്നിവരയിരുന്നു .മധുരാനുഭവങ്ങള്‍ മാത്രം അയവിറക്കാനുള്ള ഈ സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സേവനത്തിലൂടെ കഴിവ് തെളിയിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ ഇന്നും സ്മരിക്കുന്നു .

                         ഈ സ്ഥാപനത്തില്‍ പ്രധാനധ്യാപകരായി സേവനമാനുഷ്ട്ടിച്ചവര്‍, 

1.ശ്രീ നാരായണന്‍ അടിയോടി 2. ശ്രീ കുഞ്ഞിക്കണ്ണന്‍ കുറുപ്പ് 3. കൃഷ്ണ മാരാര്‍ 4. ശ്രീ സി സി ജോസഫ്‌ 5. ശ്രീ പി കൃഷ്ണമാരാര്‍ 6. ശ്രീ ഇ ഡി ആന്‍റണി 7 .ശ്രീ സി വി ദേവസ്യ 8.ശ്രീ കുട്ടികൃഷ്ണ വാര്യര്‍ 9. ശ്രീ പി ഡി ജോര്‍ജ് 10. ശ്രീ ദേവസ്യകുട്ടി മാസ്റ്റര്‍ 11.ശ്രീമതി ഫിലോമിന ടീച്ചര്‍ 12. ശ്രീ ടി എം എബ്രഹാം 13.ശ്രീ കെ സി തോമസ്‌ 14. ശ്രീമതി അന്നമ്മ കുരിശുംമൂട്ടില്‍ 15. ശ്രീ കെ എം ജോസ് കുരിശുംമൂട്ടില്‍ 16. ശ്രീമതി മറിയാമ്മ മാത്യു 17.ശ്രീമതി ഏലികുട്ടി എ ടി 18. ശ്രീമതി ആലിസ് ആഗസ്റ്റിന്‍.

           ഇപ്പോഴത്തെ കോര്‍പറേറ്റ് മാനേജര്‍ റവ ഫാദര്‍ വിനോയ് പുരയിടത്തിലും ലോക്കല്‍ മാനേജര്‍ റവ.ഫാ.ഫ്രാന്‍സിസ് വെള്ളമാക്കലും സ്കൂള്‍പ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യുവും 10 അധ്യാപകരും 1 അറബി അധ്യാപകനും ഇന്നു ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 

ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത് . പഞ്ചായത്ത്തല കലമേളകളിലും കായിക മേളകളിലും തുടര്‍ച്ചയായി എല്‍ പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാണ് ഈ വിദ്യാലയം . 10 ഡിവിഷനുകളിലായി 368 കുട്ടികള്‍ ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു . വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന P TA യും M PTA യും ഈ വിദ്യാലയത്തില്‍ ഉണ്ട് . ചക്കിട്ടപാറ ഗ്രമാപഞ്ചയത്തിന്റെ പൂര്‍ണ്ണസഹകരണവും എല്ലാകാര്യത്തിലും ഉണ്ടായിട്ടുണ്ട് . എല്ലാവര്‍ഷവും LSS നവോദയ പരിശീലനക്ലാസുകള്‍ നല്‍കുകയുംകുട്ടികള്‍മികച്ചവിജയംകൈവരിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളിന്‍റെ ഉന്നതിക്കുവേണ്ടി എന്ത് സഹായവും ചെയ്തുതരാന്‍ തയ്യാറുള്ള ഒരു വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കിട്ടപാറയിലുണ്ട് .സ്വാതന്ത്ര്യദിനത്തില്‍ പായസത്തിനുള്ള സാമ്പത്തികചെലവ് , പാവപ്പെട്ട കുട്ടികള്‍ക്ക് യുണിഫോം , കുട എന്നിവ നല്‍കികൊണ്ട് ജില്ലയില്‍ത്തന്നെ മാതൃക കാണിക്കുന്ന വ്യാപാരി വ്യവസായി യുണീറ്റാണ് ചക്കിട്ടപാറയിലുള്ളത് . സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന മാനേജര്‍ , ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന PTA , ത്യഗമാനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഗുരുഭൂതര്‍, ശിഷ്യഗണങ്ങള്‍ എല്ലാവരും ഈ സ്കൂളിന്റെ യശസ്സ് വാനോളം ഉയര്‍ത്തുന്നു .

ഭൗതികസൗകരൃങ്ങൾ

  കുട്ടികള്‍ക്കാവശ്യമായ എല്ലാ  ഭൗതികസൗകരൃങ്ങളും ഈ വിദ്യലയത്തില്‍ ഉണ്ട് . ഓഫീസ് , സ്റ്റാഫ് റൂം ,കമ്പ്യൂട്ടര്‍ ലാബ്‌ , ലൈബ്രറി , പത്ത് ക്ലാസ്സ്‌റൂം ,

ഇവയടങ്ങിയതാണ് ഈ വിദ്യാലയം.കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് വാട്ടര്‍ പ്യുരിഫയര്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ ഉപയോഗത്തിനായി ആണ്‍കുട്ടികള്‍ക്ക് അഞ്ചും പെണ്‍കുട്ടികള്‍ക്ക് അഞ്ചും ശുചിമുറികള്‍ ക്രമീകരിചിരിക്കുന്നു . കുട്ടികള്‍ക്ക് കളിക്കുവാനും സ്പോര്‍ട്സ് ആവിശ്യങ്ങള്‍ക്കുമായി വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിന്‍റെ അടുത്താണ് ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .

</gallery>

മികവുകൾ

ജൈവ പച്ചക്കറി കൃഷി

St.ആന്‍റെണീസ് എല്‍ . പി .സ്കൂളിലെ 2016-17 അധ്യയനവര്‍ഷത്തെ കാര്‍ഷിക ക്ളബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി. കുട്ടികളില്‍ കര്ഷികാഭിമുഖ്യം വളര്‍ത്തുവാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുവാന്‍ കഴിഞ്ഞു . സമൂഹത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തില്‍ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയികൊണ്ടിരിക്കുന്ന മണ്ണില്‍ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം ഫലം തരുമെന്നും കുട്ടികള്‍ക്കും, സമൂഹത്തിനും മനസ്സിലക്കികൊടുക്കുവാന്‍ കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയില്‍നിന്നും വ്യത്യസ്തമയി അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതിചെയ്യുന്ന കാരറ്റ് , ബീറ്റ്റൂട്ട് , കൊളിഫ്ലോവെര്‍ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .

കൃഷിരീതി (പ്രക്രിയ )

മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബര്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ട്രേകളില്‍ മണ്ണ്‍നിറച്ച് വിത്തുകള്‍ പാകി . മുളച്ച തൈകള്‍ പാകത്തിന് വലിപ്പമായപ്പോള്‍ , പ്രത്യേകം തടങ്ങള്‍ എടുത്ത് ട്രേയില്‍ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും അടിവളമായിട്ടു .


കാര്‍ഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും മേല്‍നോട്ടത്തിലാണ് എല്ലാപ്രവര്‍ത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളില്‍ കളപറിക്കല്‍, വളപ്രയോഗം,മണ്ണ്‍കൂട്ടികൊടുക്കല്‍ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതില്‍ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികള്‍ തന്നെയാണ് മുന്‍കൈയ്യെടുത്തത് . കൃഷിക്കവിശ്യമായ ചാണകപൊടി , മണ്ണിരകമ്പോസ്റ്റ് എന്നിവ കുട്ടികള്‍ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി നല്‍കി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവര്‍ എന്നിവ കൊണ്ടുവന്ന കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നല്‍കിയത് . കുട്ടികളുടെ പേരുകള്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികള്‍ക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു . സ്കൂള്‍ പരിസരത്ത് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളില്‍ ഈ ചെടികളുടെ പരിപാലനം നാട്ടുകാര്‍ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികള്‍ക്ക് ജലസേചനം നടത്താന്‍ മറന്നില്ല . ഇതുവഴി കടന്നുപോയവര്‍ക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .

വിളവെടുപ്പ്

2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും

ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളില്‍ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഈ ഉദ്യമം തീര്‍ത്തും വിജയകരമായിരുന്നു .

ഇപ്പോള്‍ പല കുട്ടികളുടേയും വീടുകളില്‍ അവര്‍ പച്ചക്കറികള്‍ നട്ടു പരിപാലിക്കുന്നുണ്ട് .

ദിനാചരണങ്ങൾ

പ്രേവേശനോത്സവം

ചക്കിട്ടപറ ഗ്രാമത്തിന്‍റെ പ്രാഫമിക വിദ്യാഭ്യാസ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന സെന്‍റെ . ആന്‍റെണീസ് എല്‍ പി സ്കൂളില്‍പ്രവേശനോത്സവം 2016-2017 യഥാര്‍ത്ഥത്തില്‍ ഉത്സവദിനമയി മാറി . നിറഞ്ഞു കവിഞ്ഞ സ്കൂള്‍ ഹാളില്‍ വെച്ച് സ്കൂള്‍ മാനേജര്‍ ബഹു . ഫാ . ഫ്രാന്‍സീസ് വെള്ളമാക്കല്‍ അക്ഷരദീപം കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്ററര്‍ ശ്രീ .ഷിബു മാത്യു ചടങ്ങിനു സ്വാഗതം ആശംസിച്ചു . പി ടി എ പ്രസിഡന്‍റെ ശ്രീ ജോണ്‍സന്‍ നെല്ലനിക്കല്‍ ആധ്യഷത വഹിച്ചു . ചടങ്ങില്‍ ഗ്രാമപഞ്ചായത്തു മെമ്പര്‍ശ്രീമതി ഡെയ്സി ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി .പ്രവേശനോത്സവ ഗാനം അലയടിച്ച വേദിയിലേക്ക് നവാഗതരായ കുരുന്നുകളെ ആനയിച്ച് മിഠായിയും സമ്മാനകിറ്റും നല്‍കി സ്വീകരിച്ചു . സ്റ്റാഫ് പ്രധിനിധി ഫൈസല്‍ വി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു . തുടര്‍ന്ന് പി ടി എ യുടെ സഹകരണത്തോടെ തയ്യാറാക്കിയ പാല്‍പായസം മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവോളം പകര്‍ന്നു നല്‍കി . അങ്ങനെ 2016-17 അദ്ധ്യാന വര്‍ഷത്തെ പ്രവേശനോത്സവം ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു അനുഭവമായി മാറ്റുവാന്‍ സാധിച്ചു .

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജൂണ്‍6 തിങ്കളായ്‌ച്ച അഘോഷിച്ചു . സ്കൂള്‍ ഹീട്മാസ്റെര്‍ ശ്രീ ഷിബു മാത്യു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . സെന്‍റെ് ആന്‍റെണീസ് ദേവലയതിന്‍റെ അസിസ്ടെന്‍റ്റ് വികാരി ബഹു .ഫാ .കുരുവിള അരീപ്പറമ്പില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു . സ്കൂള്‍ അങ്കണത്തില്‍ ഒരു വൃഷതൈ നടുകയും ചെയ്തു .

വായനാവാരം

പി എന്‍ അനുസ്മരണദിനമായ ജൂണ്‍ 6 വായനാദിനമായും തുടര്‍ന്നുള്ള ദിവസങ്ങള്‍ വയനാവാരമായും ആചരിച്ചു . ഈ ദിവസങ്ങളില്‍ നടത്തിയ അസ്സംബ്ലിയില്‍ വയനാവാരത്തിന്‍റെ സവിശേഷതകളും വായനകൊണ്ട്‌ ഉണ്ടാവുന്ന ഗുണങ്ങളും ഉള്‍ക്കൊള്ളിച്ചു മനോഹരമായ ഒരു സന്ദേശം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യു കുട്ടികള്‍ക്ക് നല്‍കി . സാഹിത്യ ക്വിസും വായനാവാരപ്പതിപ്പ് പ്രദര്‍ശനം അന്നിവയും ഉണ്ടായിരുന്നു .

ബഷീര്‍ അനുസ്മരണം

മലയാള സാഹിത്യലെ പ്രമുഖനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ ആദരിക്കുന്ന ബഷീര്‍ അനുസ്മരണ ദിനം ആഘോഷിച്ചു . ബഷീറിന്‍റെ ജീവചരിത്രവും കൃതികളും ഉള്‍പ്പെടുത്തി ഒരു പ്രസംഗം അവതരിപ്പിച്ചു.

ചാന്ദ്രദിനം

ചാന്ദ്ര ദിനമായ ജൂലൈ 21 സ്കൂളില്‍ വിവിധ പരിപടികളോടെ ആഘോഷിച്ചു . ഈ ദിനത്തിന്‍്റ ആവിശ്യകതയെയും പ്രധാന്യത്തെ യും കുറിച്ച് ശ്രീ ഷിബു മാത്യു കുട്ടികള്‍ക്ക് സന്ദേശം നല്‍കി . സൌരയൂഥത്തിലെ വിസ്മയ കഴ്ച്ചകളുടെ ഒരു വീഡിയോ കുട്ടികളെ കാണിക്കുകയും ചെയ്തു.

അല്‍ഫോന്‍സ വാരം

താമരശ്ശേരി കോപപറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളില്‍ രൂപതാ മധ്യസ്ഥനായ വി . അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടെ അനുബന്ധിച്ച് നടത്തിവരുന്ന അല്ഫോന്‍സാവാരം സഘോഷം കൊണ്ടാടി . അല്‍ഫോന്‍സാ വാരത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രത്യേക അസംബ്ളി നടത്തുകയും വിശുധ്ദയെ പരിചയപ്പെടുത്തുകയും ചെയ്തു .തിരുനാളിനോടനുബന്ധിച്ച് സ്കൂള്‍ മാനേജ്‌മെന്‍റെ വക പാചോര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഉച്ചക്കുശേഷം പാല്പായസവിതരണവും ഉണ്ടായിരുന്നു.

കര്‍ഷക ദിനം

ചിങ്ങം 1 കര്‍ഷകദിനമായി ആചരിച്ചു .ഇതിനോടനുബന്ധിച്ചു ചുമര്‍ പത്രിക നിര്‍മ്മാണവും നടത്തി . കുട്ടികളുടെ സന്നിത്യത്തില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ ശ്രീ ഷിബു മാത്യു മാഗോസ്ററിന്‍ തൈ നട്ടു .കര്‍ഷക ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ മനോഹരമാക്കുന്നതിനാവിശ്യമായ ഒരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു . ദേശീയപതാക ഉയര്‍ത്തലിലും മാസ്ഡ്രില്ലിനുമെല്ലാം ആവിശ്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയിരുന്നു.സ്വാതന്ത്രിയദിനാഘോഷങ്ങളുടെ ഭാഗമായി പതാക നിര്‍മ്മാണം പതിപ്പുനിര്‍മ്മാനം തുടങ്ങിയവ സംഘടിപ്പിച്ചു.ആഗസ്റ്റ്‌15 രാവിലെ8.30-ന് കുട്ടികള്‍ സ്കൂളില്‍ എത്തിചേര്‍ന്നു.സ്കൂള്‍ മാനേജര്‍ ഫാ.ഫ്രാന്‍സിസ് വെള്ളംമാക്കല്‍ പതാക ഉയര്‍ത്തി സ്വാതന്ത്യദിന സന്ദേശവും നല്‍കി. തുടര്‍ന്ന്‍ പായസവിതരണം ഉണ്ടായിരുന്നു.നിരവധി പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

അദ്ധ്യാപകർ

ഷിബു മാത്യു

മേരി ചെറിയാന്‍

ഏലിയാമ്മ കെ ജെ

ലൈസമ്മ പി ജെ

മേരി തോമസ്

ജോയ്സി എ എം

മിനി ആന്റോ

ലീനമ്മ കെ ജെ

ഫൈസല്‍ വി എം

സി.ജെന്‍സി കെ ജെയിംസ്‌

അഞ്ജു സന്തോഷ്‌

=ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്‌

  2016-17അധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്‍റെ പ്രവര്‍ത്തനം വളരെ വിപുലമായ രീതിയില്‍ നടത്തി 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വെള്ളിയാഴ്ചകളില്‍  പ്രത്യേക അവസരം നല്‍കുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികള്‍ ഇംഗ്ലീഷ് പത്രവാര്‍ത്ത ദിവസവും എഴുതാറുണ്ട്.

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

കുട്ടികള്‍ ജൈവകൃഷി രീതിയില്‍ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവര്‍,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളില്‍ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികള്‍ കുട്ടികള്‍ തന്നെ ചെയ്യുന്നു

ഹിന്ദി ക്ളബ്=

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ആടസ് ക്ലബ്ബ്

  സ്പോര്‍ട്സ്ക്ലബ്ബ്

വഴികാട്ടി

ഫലകം:11.580521,75.797784