"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
[[ചിത്രം:04789.jpg]] | [[ചിത്രം:04789.jpg]] | ||
[[ചിത്രം:pho.jpg]] [[ചിത്രം:mmbn.jpg]][[ചിത്രം:dddd.gif]] | [[ചിത്രം:pho.jpg]] [[ചിത്രം:mmbn.jpg]][[ചിത്രം:dddd.gif]] | ||
== മികവ് നിലനിര്‍ത്തുന്ന ഘടകങ്ങള്‍ == | |||
== ഹെല്‍പ്പ് ഡെസ്ക്ക് == | == ഹെല്‍പ്പ് ഡെസ്ക്ക് == | ||
<font color=blue size=4> | <font color=blue size=4> | ||
12:13, 22 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
| രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി | |
|---|---|
| വിലാസം | |
മൊകേരി കണ്ണുര്‍ ജില്ല | |
| സ്ഥാപിതം | 26 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണുര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ |
| അവസാനം തിരുത്തിയത് | |
| 22-03-2017 | 14028 |
രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ്.മൊകേരി
1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. കണ്ണൂര്‍ ജില്ലയില്‍, മൊകേരി പഞ്ചായത്തില്‍ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
ചരിത്രം
1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍സൊസൈ റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. 1995 ജൂണ്‍ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്.1995 ല്‍ 55 വിദ്യാര്‍ത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളില്‍ ഉച്ചവരെയും സ്ക്കൂള്‍ പ്രവര്‍ത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 20 വര്‍ഷവും തുടരുന്നു. 1995 ല്‍ തുടങ്ങി തുടര്‍ന്ന വരുന്ന എല്ലാ വര്‍ഷവും സ്ക്കൂളുകളില്‍ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു .ഇന്ന് 95 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 3900 ല്‍ പരം വിദ്ധ്യാര്‍ത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളര്‍ന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റര്‍.ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍ സി.പി.സുധീന്ദ്രന്‍ ,പ്രിന്‍സിപ്പാള്‍ എ.കെ.പ്രേമദാസന്‍ , സ്റ്റാഫ് സെക്രട്ടറി ഉണ്ണി കെ എം.
സ്കൂളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുക സഹര്‍ഷം
ഭൗതികസൗകര്യങ്ങള്‍
നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഉതകുന്ന രീതിയില്‍ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്, കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.
മികവ് നിലനിര്‍ത്തുന്ന ഘടകങ്ങള്‍
ഹെല്‍പ്പ് ഡെസ്ക്ക്
8ാം ക്ലാസ്സില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്ലാസ്സ് തലത്തില്‍ ഈ അക്കാദമിക വര്‍ഷം വിദ്യാലയത്തില്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് ഹെല്‍പ്പ് ഡെസ്ക്ക് .ഇതിന്റെ ഭാഗമായി ക്ലാസ്സിലെ സമര്‍ത്ഥരായ കുട്ടികളെ അവരുടെ താത്പര്യം, അറിവ് എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കൊണ്ട് വിഷയാടിസ്ഥാനത്തില്‍ 5 ഗ്രൂപ്പകളില്‍ ഉള്‍പ്പെടുത്തുന്നു.ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു ഡെപ്യുട്ടി ലീഡറും ഉണ്ട്.ഓരോ ഗ്രൂപ്പിന്റെയും ലീഡര്‍ കൈവശം ഒരു നോട്ട്ബുക്ക് സൂക്ഷിക്കുന്നു.വിവിധ വിഷയങ്ങളില്‍ ഉയര്‍ന്ന നിലവാരം നേടിയെടുത്ത വിദ്യാര്‍ത്ഥികളെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ സംശയ നിവാരണത്തിന് സമീപിക്കുകയും അവ ഗ്രൂപ്പിനെ ഏല്‍പ്പിച്ച പുസ്തകത്തില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഹെല്‍പ്പ് ഡെസ്ക്ക് അംഗങ്ങള്‍ അവരെ സമീപിക്കുന്ന കുട്ടികളുടെ പേരും പാഠഭാഗത്തിന്റെ പേരും തീയ്യതിയും സമയവും നോട്ട്ബുക്കില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നു.ഈ നോട്ട്ബുക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ക്ലാസ്സ് ടീച്ചര്‍ ക്ലാസ്സ് സഭയില്‍ വെച്ച് കൃത്യമായ മോണിറ്ററിംഗിന് വിധേയമാക്കുന്നു.ഗണിതം,സയന്‍സ് ,സാമൂഹ്യശാസ്ത്രം ,ഹിന്ദി ,മലയാളം എന്നീ വിഷയങ്ങളിലാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനം ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.ഹെല്‍പ്പ് ഡെസ്ക്ക് ലഭ്യമാക്കിയ വിഷയങ്ങളുടെ പേരും അംഗങ്ങളുടെ പേരും ഒരു ചാര്‍ട്ടില്‍ ക്ലാസ്സില്‍ ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികള്‍ക്ക് ഒഴിവു സമയങ്ങളിലും ഇടവേളകളിലും ഹെല്‍പ്പ ഡെസ്ക്ക് അംഗങ്ങളുടെ സേവനം ലഭ്യമാണ്.ഇതിലൂടെ കഴിഞ്ഞ 5 മാസങ്ങള്‍ കൊണ്ട് പിന്നോക്കാവസ്ഥയിലുള്ള കുട്ടികളില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമാണ്.
ക്ലാസ്സ് തല ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രധാന നേട്ടങ്ങള്‍ 1.കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ലാസ്സില്‍ വെച്ച് തന്നെ പരിഹാരം ലഭിക്കുന്നു. 2.ഹെല്‍പ്പ് ഡെസ്ക്ക് അംഗങ്ങള്‍ക്കും പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ സാധിക്കുന്നു. 3.സങ്കോചത്താല്‍ സംശയ നിവാരണത്തിന് അധ്യാപകരെ സമീപിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- റെഡ് ക്രോസ് സൊസൈറ്റി
- എസ്.പി.സി യൂനിറ്റ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
[1]visualisation based on rafeeque ahammed poem" thoramazha"
സ്കൂളിന്റെ blog address
saharsham
malayalam srg blog
malayalaratham blog
kavyam sugeyam blog
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- English club
- പരിസ്ഥിതി ക്ലബ്
[[ഫലകം:Enviourment]]
- ഫിലിം ക്ലബ്
- വാല്യു ക്ലബ്
- computer lab
മാനേജ്മെന്റ്
വള്ള്യയി ചാരിറ്റബിള്‍ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. യശ്ശശരീരനായ മഹീന്ദ്രന്‍ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജര്‍ ആര്‍.കെ.നാണു മാസ്റ്റര്‍. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍
| 1995-2008 | കെ .കൃഷ്ണന്‍ മാസ്റ്റര്‍ |
മറ്റ് വിവരങ്ങള്‍ക്കായി ഉപതാളുകള്‍
| ചരിത്രം | കല | കായികം | നേട്ടങ്ങള്‍ 2009-10 | സ്കൂള്‍:ഓര്‍മ്മകള്‍| | അദ്ധ്യാപകര്‍-എച്ച്.എസ് | അനദ്ധ്യാപകര്‍ |
PHOTO GALLERY
-
ചാക്യാര്‍ കൂത്ത്-സംസ്ഥാന കലോല്‍സവം സെക്കന്‍ഡ് എ ഗ്രേഡ്
-
യക്ഷഗാനം-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
കോല്‍കളി-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
തുഞ്ചന്‍ പറമ്പിലേക്കുള്ള പഠനയാത്ര
-
നിള നദിക്കരയില്‍
-
ഒപ്പന-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
സംഘഗാനം-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
പരിചമുട്ടു കളി-സംസ്ഥാന കലോല്‍സവം എ ഗ്രേഡ്
-
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
-
സ്കൂളില്‍ വെച്ച് നടത്തിയ ആനിമേഷെന്‍ പരിശീലനം
എസ്.എസ്.എല്‍.സി വിജയശതമാനം
| അധ്യയന വര്‍ഷം | പരീക്ഷ എഴുതിയവര്‍ | വിജയികള്‍ | വിജയ ശതമാനം | A+ |
|---|---|---|---|---|
| 1997 - 1998 | 58 | 58 | 100% | |
| 1998 - 1999 | 240 | 237 | 99% | |
| 1999 - 2000 | 337 | 315 | 93.5% | |
| 2000 - 2001 | 388 | 367 | 94.5% | |
| 2001 - 2002 | 477 | 472 | 98.9% | |
| 2002 - 2003 | 521 | 515 | 99% | |
| 2003 - 2004 | 538 | 538 | 100% | |
| 2004 - 2005 | 590 | 574 | 97.2% | |
| 2005 - 2006 | 772 | 745 | 96.5% | |
| 2006 - 2007 | 753 | 751 | 99.73% | |
| 2007 - 2008 | 758 | 758 | 100% | |
| 2008 - 2009 | 890 | 889 | 99.9% | |
| 2009 - 2010 | 871 | 870 | 99.9% | |
| 2010 - 2011 | 831 | 831 | 100% | 46 |
| 2011 - 2012 | 992 | 990 | 99.8% | 48 |
| 2012 - 2013 | 971 | 967 | 99.7% | 65 |
| 2013 - 2014 | 1087 | 1085 | 98.8% | 107 |
| 2014 - 2015 | 1154 | 1154 | 100% | 90 |
| 2015 - 2016 | 1191 | 1183 | 98.9% | 107 |
Full A+ 2010-2011
പ്രമാണം:2005..gif
Full A+ 2011-2012
Full A+ 2013-2014
പ്രമാണം:2005..gif
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.787352, 75.594681}}













