"ജി എം എൽ പി എസ് കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
    തൃക്കലങ്ങോട് പഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിന്‍ റോഡിന്‍റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എല്‍.പി.സ്കൂള്‍ കാരകുന്ന് ഈ നാടിന്‍റെ വിദ്യാഭ്യാസ വികസന പ്രക്രിയയില്‍ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവര്‍ത്തിച്ചു വരുന്നു.
    പടപ്പംകുന്നില്‍ 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിന്‍റെ ആരംഭം.1912 മുതല്‍ മുളങ്കാലില്‍ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിച്ചു വന്നതായി രേഖകളില്‍ കാണുന്നു.സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായത് 1924-ല്‍ ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്‌മെന്‍റ് രണ്ടു ഷെഡുകള്‍ നിര്‍മ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവര്‍ത്തിച്ച് തുടങ്ങിയതോടെയാണ്.
      1940-ല്‍ അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ല്‍ സ്കൂള്‍ പൂര്‍ണ്ണമായും കേരള സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടര്‍ന്നു.1973-ല്‍ 250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂര്‍ണ്ണമായും സര്‍ക്കാരിനെ ഏല്പ്പിക്കുകയുണ്ടായി.
      1979-ല്‍ നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-ല്‍ SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ്‌ മുറി ലഭ്യമായി.അതേ വര്‍ഷം തന്നെ സര്‍ക്കാര്‍  അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റര്‍ റൂമും 2 ക്ലാസ്സ്‌ മുറികളും SSA-യില്‍ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിന്‍റെ ഭാഗമായി കുട്ടികളുടെ പാര്‍ക്ക് 2012-13ല്‍ നിലവില്‍ വന്നു.
        നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
282

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/350101" എന്ന താളിൽനിന്ന് ശേഖരിച്ചത്