"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 100: വരി 100:
'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള റഫ്റന്‍സ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും കുട്ടികളില്‍ വായന അഭിരുചി വളര്‍ത്തുകയും ചെയ്യുന്നു. പ്രദര്‍ശിപ്പിച്ച പുസ്തകങ്ങളില്‍ നിന്നും 10 പുസ്തകങ്ങള്‍ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'

'''സയന്‍സ് ലാബ്'''<br/>
'''സയന്‍സ് ലാബ്'''<br/>[[പ്രമാണം:Exhibition.jpg|thumb|science]]
'കുട്ടികളില്‍ ശാസ്ത അഭിരുചി വളര്‍ത്തുന്നതിന് ഉതകുന്ന തരത്തില്‍ സജ്ജമായ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ചെയ്യുന്നതിന് സയന്‍സ് ലാബ് സഹായിക്കുന്നു.'

18:47, 5 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ
വിലാസം
വരാപ്പുഴ

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
05-03-201725078

ആമുഖം

school

ചരിത്രം
'1890 ല്‍ വരാപ്പുഴയില്‍ കര്‍മ്മലീത്താ സന്യാസിനിമാരായ തെരേസ്യന്‍ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.അവര്‍ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടര്‍ന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ല്‍ ഇത് ഒരു മിഡില്‍സ്ക്കൂളായി ഉയര്‍ന്നു.1931 ല്‍ ഒരു ഹൈസ്ക്കൂള്‍ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയര്‍ന്നിരിക്കുന്നു.ദൂര സ്ഥലങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോര്‍ഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.രാവിലെ 9.30 മുതല്‍ 3.30 വരെയാണ് സ്ക്കൂള്‍ പ്രവര്‍ത്തന സമയം.എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകള്‍ നടക്കുന്നു.പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവല്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നു.സ്പോര്‍ട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക എന്ന നിലയില്‍ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ റവ.മദര്‍ പൗളിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ഈ സ്ക്കൂളില്ഇന്റര്‍ സ്ക്കൂള്‍ ഗേള്സ് വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നു.'

മാനേജ്മെന്റ്

കോണ്‍ഗ്രിഗേഷന്‍ ഒാഫ് തെരേസ്യന്‍ കാര്‍മലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 10 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജരായി റവ. സി.സ്റ്റൈന്‍ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ആനി ടി.എ. സേവനം ചെയ്യുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1.റവ.മദര്‍ ജെല്‍ത്രൂദ്
2.റവ.മദര്‍ മാര്‍ഗരറ്റ്
3.റവ.മദര്‍ ഇസബല്‍
4.ശ്രീ.കെ.എം.തോമസ്
5.റവ.സി.ഇസിദോര്‍
6. റവ.സി.പ്ലാവിയ
7. ശ്രീമതി കെ.ടി. ഏലിയാമ്മ
8. ശ്രീമതി സോസ് കുര്യന്‍
9. റവ.സി.കാര്‍മ്മല്‍
10. ശ്രീമതി ഏലിയാമ്മ ചെറിയാന്‍
11. ശ്രീമതി ടി.സി ശോശാമ്മ
12.റവ.സി.ഫിലമിന്‍
13.റവ.മദര്‍ പോളിന്‍
14. റവ.സി.ലൂഡ്സ്
15. റവ.സി.മെലീറ്റ
16. റവ.സി.ലിസീനിയ
17.റവ.സി.സിബിള്‍
18.റവ.സി.കോര്‍ണേലിയ
19. റവ.സി.മെല്‍വീന
20.റവ.സി.പ്രേഷിത
21.റവ.സി.ലിസ്ലെറ്റ്
22. റവ.സി.കുസുമം
23. റവ.സി.ആനി ടി.എ.

സവിശേഷതകള്‍

  • നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
  • അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
  • ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
  • അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
  • ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങള്‍ ആഘോഷിക്കുന്നു.
  • പഠന പ്രക്രീയയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു.
  • ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
  • പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂള്‍ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
  • ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
  • സ്ക്കൂളില്‍ അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ പ്പെടെ 1151 പേ൪ പഠിക്കുന്നു.
  • ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.
റീഡിംഗ് റൂം 

'നിശബ്ദമായി കുട്ടികള്‍ക്ക് വായനയില്‍ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളില്‍ വായനാമൂലയും കുട്ടികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.' ലൈബ്രറി
'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള റഫ്റന്‍സ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നു. വായനാവാരത്തില്‍ പുസ്തകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും കുട്ടികളില്‍ വായന അഭിരുചി വളര്‍ത്തുകയും ചെയ്യുന്നു. പ്രദര്‍ശിപ്പിച്ച പുസ്തകങ്ങളില്‍ നിന്നും 10 പുസ്തകങ്ങള്‍ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'

സയന്‍സ് ലാബ്

science

'കുട്ടികളില്‍ ശാസ്ത അഭിരുചി വളര്‍ത്തുന്നതിന് ഉതകുന്ന തരത്തില്‍ സജ്ജമായ ഒരു സയന്‍സ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ചെയ്യുന്നതിന് സയന്‍സ് ലാബ് സഹായിക്കുന്നു.'

കംപ്യൂട്ടര്‍ ലാബ്
'യു.പി ,ഹൈസ്കുള്‍ ക്ലാസ്സുകള്‍ക്കായി രണ്ട് കംപ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്. 10 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 6 ലാപ്ടോപ്പുകളും പ്രവര്‍ത്തന സജ്ജമായി കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്കുന്നു.അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസന്‍റേഷനുകളും കുട്ടികള്‍ക്ക് ലാബില്‍ വച്ച് നല്കുന്നു. '

നേട്ടങ്ങള്‍

എല്ലാ വര്‍ഷവും  എസ്.എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു.  ഉപജില്ലാ പ്രവര്‍ത്തിപരചയമേള, കലോല്‍സവം,സയന്‍സ്, മാത്സ് എക്സിബിഷന്‍ എന്നിവയില്‍യില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി. പൂര്‍വിദ്യാര്‍ത്ഥി സംഗമം മധുരസ്മരണകള്‍ എന്ന പേരില്‍ 125 വര്‍ഷങ്ങള്‍ക്കുശേഷം ഈ അധ്യയന വര്‍ഷത്തില്‍ സംഘടിപ്പിച്ചു. 

സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. വിളവെടുക്കുന്ന ഫലമൂലാതികള്‍ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കു്ന്നു.

vege1

മറ്റു പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

♥ സ്കൗട്ട് & ഗൈഡ്സ്
♥ ബാന്റ് ട്രൂപ്പ്.
♥ ക്ലാസ് മാഗസിന്‍.
♥ വിദ്യാരംഗം കലാ സാഹിത്യ വേദി.
♥ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
♥ റെഡ്ക്രോസ്

♥ കെ.സി.എസ്.എല്‍

മാഗസി൯

സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളില്‍ പ്രത്യേകം പ്രത്യേകമായി മാഗസിനുകള്‍ തയ്യാറാക്കുന്നു.

ക്ലബ് പ്രവ൪ത്തനങ്ങള്‍

സയ൯സ്, മാത് സ്, മലയാളം, സോഷ്യല്‍ സയ൯സ്, , ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴില്‍ ക്ലബുകള്‍ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.

സ്കൗട്സ് & ഗൈഡ്സ്, റെഡ് ക്രോസ്, വിദ്യാരംഗം,സ൪ഗ്ഗവേദി തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും സജീവമായി പ്രവര്‍ത്തിക്കുന്നു.

കായികം

ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷിമി കാതറിന്‍ ലൂയീസിന്‍റെ കീഴില്‍ കായിക പരിശീലനം സജീവമായി നടക്കുന്നു. വോളിബോള്‍, ടേബിള്‍ ടെന്നീസ്, അതലിറ്റിക്സ് & ഗെയിംസ് ഇനങ്ങളില്‍ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളില്‍ മികവ് പുല൪ത്തുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

♦ കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എല്‍ . ജോസഫ് ഫ്രാന്‍സിസ്
♦ സെന്‍റ് ആല്‍ബട്ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എല്‍. ജോസ്
♦ സെന്‍റ് ആല്‍ബട്ട്സ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടൈറ്റസ് കൊറയ
♦ മഞ്ഞുമല്‍ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ. വിന്‍സന്‍റ് ചക്യത്ത്
♦ കെ.പി.സി.സി. വൈസ് പ്രസി‍ഡന്‍റ് അഡ്വ.ലാലി വിന്‍സന്‍റ്
♦ ദിവംഗതനായ ശ്രീ. ജോര്‍ജ്ജ് ഈഡന്‍ എം.പി.
♦ കേരള സഭയില്‍ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

യാത്രാസൗകര്യം

'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി സ്കൂള്‍ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങള്‍ ഒാട്ടോറിക്ഷകള്‍,സെെക്കിള്‍,എന്നിവയില്‍ കുട്ടികള്‍ വരുന്നു. കോതാട്,ചേന്നൂര്‍,പിഴല,ചരിയംതുരുത്ത് എന്നീ ദ്വീപുകളില്‍നിന്നുളള കുട്ടികള്‍ക്കായി ഒരു കെ.ഡബ്ളിയു.ആര്‍.ടി.സി. ബോട്ട് സര്‍വീസ് നടത്തുന്നു.ഏലൂര്‍,ചേരാനല്ലൂര്‍ എന്നുവിടങ്ങളില്‍നിന്നുളള കുട്ടികള്‍ ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാലയത്തില്‍ എത്തിച്ചേരുന്നത്.'

മേല്‍വിലാസം

'സെന്‍റ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാന്‍ഡിങ് പി.ഒ. ,പിന്‍കോഡ് 683517'

വഴികാട്ടി

'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കരമാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും കുട്ടികള്‍ വിദ്യാലയത്തില്‍ എത്തിച്ചേരുന്നു.' {{#multimaps:10.068128,76.278936|width=800px|zoom=16}} വര്‍ഗ്ഗം: ഹൈസ്ക്കൂള്‍