"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പെൺകുട്ടികളുടെ എണ്ണം= 59
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  153
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  153
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=    M A  VALSALAN
| പ്രധാന അദ്ധ്യാപകന്‍=    M A  VALSALAN
| പി.ടി.ഏ. പ്രസിഡണ്ട്=  SUDEER P T         
| പി.ടി.ഏ. പ്രസിഡണ്ട്=  SUDEER P T         
വരി 89: വരി 89:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
അധ്യാപകര്‍
എം.എ വത്സലന്‍ (പ്രധാനധ്യാപകന്‍)
സോണി കെ.ആര്‍ (പി.ഡി ടീച്ചര്‍)
ഷിബി ശങ്കര്‍ (പി.ഡി ടീച്ചര്‍)
പ്രിയ ( എല്‍. പി. എസ്. എ )
അജിത്കുമാര്‍ ( എല്‍. പി. എസ്. എ )
ആഷ ( എല്‍. പി. എസ്. എ )
റിപ്സി ( എല്‍. പി. എസ്. എ )
ലിസ ( പ്രവര്‍ത്തി പരിചയം)
ഹരി ( കായിക അധ്യാപകന്‍)
#
#
#
#

21:39, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് എളന്തിക്കര
വിലാസം
ELENTHIKKARA
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201725804





== ചരിത്രം ==നമ്മുടെ വിദ്യാലയം

     നമ്മുടെ ഗ്രാമത്തില്‍ 1947 ല്‍ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സര്‍ക്കാര്‍ പള്ളിക്കൂടമായി നമ്മുടെ മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തില്‍ ഡോ.ശങ്കരന്‍ അവര്‍കള്‍ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനം കൂടിയായിരിക്കാം.
        വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്ന നമ്മുടെ ഗ്രാമത്തിലെ പൂര്‍വ്വികര്‍ ഏറെ ത്യാഗം സഹിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ ദൂരസ്ഥലമായ ചേന്ദമംഗലം, പറവൂര്‍ എന്നിവിടങ്ങളിലാണ് പോയിരുന്നതെന്നോര്‍ക്കുമ്പോള്‍ നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യം കെട്ടിപൊക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചതിന്റെ  സാക്ഷ്യപത്രമാണെന്ന തിരിച്ചറിവ് നമുക്കേവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. ഏറെ പ്രകൃതി രമണീയവും എളന്തിക്കര ദേശത്തിന്റെ തിലകക്കുറിയുമായ ഒരു കുന്നിന്റെ മുകളിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഉദയസൂര്യന്റെ നൈര്‍മല്ല്യവും അസ്തമയ സൂര്യന്റെ വിട വാങ്ങലും നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്നും ദര്‍ശിക്കാന്‍ കഴിയുന്ന ഭാഗ്യവും നമുക്ക് ലഭ്യമാണ്.
           ഈ അവസരത്തില്‍ ഒരു ജനതയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ ഉയര്‍ച്ചയ്ക്ക് കൈവിളക്കായി നിന്ന ഒരു പറ്റം ഗുരുഭൂതന്മാരെ നമ്രശിരസ്ക്കരായി നമുക്ക് വണങ്ങിടാം. കര്‍ത്താവ് സാര്‍, ജോസഫ് മാസ്റ്റര്‍, ശങ്കരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ക്ലാര ടീച്ചര്‍, സുകുമാരന്‍ മാസ്റ്റര്‍, മൈഥിലി ടീച്ചര്‍, കൊച്ചമ്മിണി ടീച്ചര്‍, സുമതി ടീച്ചര്‍, ആന്റണി മാസ്റ്റര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ ഇവരെ കൂടാതെ നന്മയില്‍ നിന്നും അകന്നു പോയ കര്‍മ്മ ധീരന്മാരായ നിരവധി അദ്ധ്യാപിക – അദ്ധ്യാപകന്മാര്‍ ഇവരെല്ലാം ചേര്‍ന്ന് കൊളുത്തി വെച്ച ഈ ഭദ്രദീപം ഒളിമങ്ങാതെ നമുക്ക് കാത്തു സൂക്ഷിക്കാം.
       നമ്മുടെ നാടിനു ചുറ്റും മുളച്ചു പൊന്തുന്ന പല തരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തേക്കാള്‍ ഏറെ മികവാര്‍ന്ന സൗകര്യങ്ങളാണ് എളന്തിക്കര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളിന്റേതെന്ന് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്നതാണ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വളരെ ശ്രദ്ധയോടെയാണ് നമ്മുടെ സ്കൂളില്‍ പഠിപ്പിക്കുന്നത്.സ്കൂളിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ തന്നെ  ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ളതാണ് . ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവര്‍ക്ക് തേതൃത്വം നല്‍കുന്ന ഹെഡ് മാസ്റ്റര്‍ വത്സലന്‍ മാസ്റ്ററുടേയും കൂട്ടായ പരിശ്രമവും സര്‍വ്വോപരി രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ സ്കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുന്നു. കുട്ടികള്‍ക്ക് നല്‍കി വരുന്ന പ്രഭാത ഭക്ഷണം നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സാങ്കേതിക പരിജ്ഞാനം കൊച്ചു കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ പര്യാപ്തമായ സ്മാര്‍ട്ട്റൂം നമ്മുടെ സ്ഥാപനത്തിലുള്ളത് നാട്ടുകാരില്‍ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. 
        സാധാരണക്കാരുടെ പ്രാഥമിക പഠനകേന്ദ്രമായ ഈ സ്കൂളിലേക്ക് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെ കുട്ടികള്‍ കൂടി വന്നുചേരുന്നതും അവരെല്ലാം തന്നെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതും നമ്മുടെ വിദ്യാലയത്തിന്റെ മികവുകൊണ്ടു മാത്രമാണ്. സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ നിലനില്‍ക്കേണ്ടത് ഒരു നാടിന്റെ സാംസ്ക്കാരിക വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേര്‍ന്ന എല്ലാ സുമനസുകളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.  

== ഭൗതികസൗകര്യങ്ങള്‍ ==ഓപ്പണ്‍ സ്റ്റേജ്

  *    2008-ല്‍ പ്രീ-പ്രൈമറി വിഭാഗം 
  *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്‍കി.
   *   2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
   *   2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍.
   *   2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്.
   *  2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
   * 2014 -MP P.RAJEEV ഫ​ണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം.
   * 2013-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
    


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പൂര്‍വ്വ പ്രധാനധ്യാപകര്‍

1. അയ്യപ്പന്‍ മാസ്റ്റര്‍

2. ബാലന്‍ മാസ്റ്റര്‍ 3. വിനോദിനി ടീച്ചര്‍ 4. ജോര്‍ജ്ജ് മാസ്റ്റര്‍ 5. ആന്റണി മാസ്റ്റര്‍ 6. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ 7. ശിവദാസന്‍ മാസ്റ്റര്‍ 8. ശാന്തകുമാരി ടീച്ചര്‍ 9. മാത്യു ചെറിയാന്‍ മാസ്റ്റര്‍ 10.ഓമന ടീച്ചര്‍ 11.സാറാമ്മ ടീച്ചര്‍ 12.മീനാകുമാരി ടീച്ചര്‍ 13.രാജമ്മ ടീച്ചര്‍ 14.സരള ടീച്ചര്‍ 15.സുജാത ടീച്ചര്‍


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അധ്യാപകര്‍

എം.എ വത്സലന്‍ (പ്രധാനധ്യാപകന്‍)
സോണി കെ.ആര്‍ (പി.ഡി ടീച്ചര്‍)
ഷിബി ശങ്കര്‍ (പി.ഡി ടീച്ചര്‍)
പ്രിയ ( എല്‍. പി. എസ്. എ )
അജിത്കുമാര്‍ ( എല്‍. പി. എസ്. എ )
ആഷ ( എല്‍. പി. എസ്. എ )
റിപ്സി ( എല്‍. പി. എസ്. എ )
ലിസ ( പ്രവര്‍ത്തി പരിചയം)
ഹരി ( കായിക അധ്യാപകന്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_എളന്തിക്കര&oldid=342160" എന്ന താളിൽനിന്ന് ശേഖരിച്ചത്