"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
*സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റി
*സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റി
*ശുചിത്വസേന
*ശുചിത്വസേന
==മാനേജ്‌മെന്റ്==
കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഭാഗമായ കുമാരനല്ലൂര്‍ ഊരാണ്മദേവസ്വം ആണ്.ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ സി.എന്‍. ശങ്കരന്‍ നമ്പൂതിരി മാനേജരായും ശ്രീ എം.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 7 അംഗസ്റ്റാഫ് സേവനം ചെയ്യുന്നു.


==വഴികാട്ടി==
==വഴികാട്ടി==

14:13, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുമാരനല്ലൂർ ഡിവി എൽപിഎസ്
വിലാസം
കുമാരനല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-02-201733242






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1905 ല്‍ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഉയര്‍ന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എന്‍. തുപ്പന്‍ നമ്പൂതിരി ഋഃ.ങഘഇ യാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകന്‍ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാള്‍ദിനം വിജയദശമിനാള്‍ അക്ഷരപൂജയായി ദേവീ വിലാസം എല്‍.പി.സ്‌കൂളില്‍ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളില്‍ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡര്‍ സ്‌കൂള്‍ എന്ന നിലയില്‍ 1968 ല്‍ ഈ സ്‌കൂള്‍ സ്ഥാപിതമായി. അതേവര്‍ഷം ജൂണില്‍ തന്നെ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐദ്യവര്‍ഷം തന്നെ ഒന്നാം ക്ലാസ്സില്‍ 3 ഡിവിഷനുകള്‍ ആരംഭിക്കാനുള്ള വിദ്യാര്‍ത്ഥികളെ ലഭിച്ചു. ഹൈസ്‌കൂള്‍ കെട്ടടത്തോടുചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവര്‍ഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂര്‍ത്തിയായി. ശ്രീ കേശവപിള്ള സാര്‍ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍. എല്ലാത്തരത്തിലുംമ ഒരു മാതൃകാദ്ധ്യാപകനും, മാര്‍ഗദര്‍ശിയും കഠിനാദ്ധ്വാനിയും എല്ലാമായിരുന്നു അദ്ദേഹം. തുടര്‍ന്നുവന്ന പ്രധാനാദ്ധ്യാപകരും അതേപാത പിന്‍തുടര്‍ന്നതിനാല്‍ സ്‌കൂള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു. സബ്ജില്ലയിലെ ഏറ്റവും നല്ല സ്‌കൂള്‍ എന്ന പദവി ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 48 വര്‍ഷങ്ങളായി ഈ നാട്ടിലെ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും പ്രാഥമികവിദ്യാഭ്യാസം നല്‍കാന്‍ സഹായിച്ച ഈ സ്‌കൂളിനെ ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുമാരനല്ലൂരിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂള്‍ പുരോഗതിയുടെ പാതയില്‍ അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഈ സരസ്വതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ്മുറികളുണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, സുസജമായ , കംപ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍, വായനാമുറി, കളിയുപകരണങ്ങളോടുകൂടിയ മൈതാനം, പാചകപ്പുര, ശുദ്ധജലം ലഭിക്കുന്ന കിണര്‍, 2 പ്രീമൈറി ക്ലാസ്സുകള്‍ എന്നിവയോടുകൂടിയ വിദ്യാലയമാണിത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യവേദി
  • അക്ഷരകളരി
  • ആഴ്ചവട്ടം
  • ഗണിതോത്സവം
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്
  • സയന്‍സ് ക്ലബ്ബ്
  • ഗണിത ക്ബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റി
  • ശുചിത്വസേന

മാനേജ്‌മെന്റ്

കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഭാഗമായ കുമാരനല്ലൂര്‍ ഊരാണ്മദേവസ്വം ആണ്.ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ സി.എന്‍. ശങ്കരന്‍ നമ്പൂതിരി മാനേജരായും ശ്രീ എം.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ 7 അംഗസ്റ്റാഫ് സേവനം ചെയ്യുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഡിവി_എൽപിഎസ്&oldid=341761" എന്ന താളിൽനിന്ന് ശേഖരിച്ചത്