"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
| സ്കൂള്‍ ചിത്രം=25804photo.png |}} | | സ്കൂള്‍ ചിത്രം=25804photo.png |}} | ||
== ചരിത്രം == | == ചരിത്രം ==നമ്മുടെ വിദ്യാലയം | ||
നമ്മുടെ ഗ്രാമത്തില്‍ 1947 ല്‍ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സര്‍ക്കാര്‍ പള്ളിക്കൂടമായി നമ്മുടെ മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തില്‍ ഡോ.ശങ്കരന്‍ അവര്‍കള്‍ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനം കൂടിയായിരിക്കാം. | |||
വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്ന നമ്മുടെ ഗ്രാമത്തിലെ പൂര്‍വ്വികര്‍ ഏറെ ത്യാഗം സഹിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ ദൂരസ്ഥലമായ ചേന്ദമംഗലം, പറവൂര്‍ എന്നിവിടങ്ങളിലാണ് പോയിരുന്നതെന്നോര്‍ക്കുമ്പോള്‍ നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യം കെട്ടിപൊക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചതിന്റെ സാക്ഷ്യപത്രമാണെന്ന തിരിച്ചറിവ് നമുക്കേവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. ഏറെ പ്രകൃതി രമണീയവും എളന്തിക്കര ദേശത്തിന്റെ തിലകക്കുറിയുമായ ഒരു കുന്നിന്റെ മുകളിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഉദയസൂര്യന്റെ നൈര്‍മല്ല്യവും അസ്തമയ സൂര്യന്റെ വിട വാങ്ങലും നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്നും ദര്‍ശിക്കാന്‍ കഴിയുന്ന ഭാഗ്യവും നമുക്ക് ലഭ്യമാണ്. | |||
ഈ അവസരത്തില്‍ ഒരു ജനതയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ ഉയര്‍ച്ചയ്ക്ക് കൈവിളക്കായി നിന്ന ഒരു പറ്റം ഗുരുഭൂതന്മാരെ നമ്രശിരസ്ക്കരായി നമുക്ക് വണങ്ങിടാം. കര്‍ത്താവ് സാര്‍, ജോസഫ് മാസ്റ്റര്‍, ശങ്കരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ക്ലാര ടീച്ചര്‍, സുകുമാരന്‍ മാസ്റ്റര്‍, മൈഥിലി ടീച്ചര്‍, കൊച്ചമ്മിണി ടീച്ചര്‍, സുമതി ടീച്ചര്‍, ആന്റണി മാസ്റ്റര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ ഇവരെ കൂടാതെ നന്മയില്‍ നിന്നും അകന്നു പോയ കര്‍മ്മ ധീരന്മാരായ നിരവധി അദ്ധ്യാപിക – അദ്ധ്യാപകന്മാര്‍ ഇവരെല്ലാം ചേര്‍ന്ന് കൊളുത്തി വെച്ച ഈ ഭദ്രദീപം ഒളിമങ്ങാതെ നമുക്ക് കാത്തു സൂക്ഷിക്കാം. | |||
നമ്മുടെ നാടിനു ചുറ്റും മുളച്ചു പൊന്തുന്ന പല തരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തേക്കാള്‍ ഏറെ മികവാര്‍ന്ന സൗകര്യങ്ങളാണ് എളന്തിക്കര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളിന്റേതെന്ന് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്നതാണ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വളരെ ശ്രദ്ധയോടെയാണ് നമ്മുടെ സ്കൂളില്‍ പഠിപ്പിക്കുന്നത്.സ്കൂളിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ തന്നെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ളതാണ് . ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവര്‍ക്ക് തേതൃത്വം നല്‍കുന്ന ഹെഡ് മാസ്റ്റര്‍ വത്സലന്‍ മാസ്റ്ററുടേയും കൂട്ടായ പരിശ്രമവും സര്‍വ്വോപരി രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ സ്കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുന്നു. കുട്ടികള്‍ക്ക് നല്‍കി വരുന്ന പ്രഭാത ഭക്ഷണം നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സാങ്കേതിക പരിജ്ഞാനം കൊച്ചു കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ പര്യാപ്തമായ സ്മാര്‍ട്ട്റൂം നമ്മുടെ സ്ഥാപനത്തിലുള്ളത് നാട്ടുകാരില്‍ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. | |||
സാധാരണക്കാരുടെ പ്രാഥമിക പഠനകേന്ദ്രമായ ഈ സ്കൂളിലേക്ക് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെ കുട്ടികള്‍ കൂടി വന്നുചേരുന്നതും അവരെല്ലാം തന്നെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതും നമ്മുടെ വിദ്യാലയത്തിന്റെ മികവുകൊണ്ടു മാത്രമാണ്. സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ നിലനില്‍ക്കേണ്ടത് ഒരു നാടിന്റെ സാംസ്ക്കാരിക വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേര്‍ന്ന എല്ലാ സുമനസുകളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ ==ഓപ്പണ്‍ സ്റ്റേജ് | == ഭൗതികസൗകര്യങ്ങള്‍ ==ഓപ്പണ്‍ സ്റ്റേജ് | ||