"മോറാഴ സൗത്ത് എ എൽ.പി. സ്ക്കൂൾ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാന്‍സ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം  
കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാന്‍സ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം  
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളില്‍ സാഹിത്യ ശില്പശാല നടത്തുന്നുണ്ട് .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

16:24, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മോറാഴ സൗത്ത് എ എൽ.പി. സ്ക്കൂൾ,
വിലാസം
ഒഴക്രോം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-02-201713838




ചരിത്രം

 "മോറാഴ കല്ല്യാശ്ശേരി ഗ്രാമങ്ങളുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിന് നിറച്ചാർത്തായി സൂര്യ തേജസ്സോടെ തിളങ്ങിനിൽക്കുകയാണ്  മോറാഴ സൗത്ത് എ എൽ പി സ്കൂൾ".   
 1917- ലാണ് മോറാഴ സൗത്ത് എ എൽ പി സ്കൂളി നു ഗവഃ അംഗീകാരം ലഭിച്ചത് . ഈ സ്കൂളിന് പശ്ചാത്തലമൊരുക്കിയ പഠന പുരയുടെ തുടക്കം 1910 -ൽ  ആയിരുന്നു . 
  ഇന്നത്തെ സ്‌ക്കൂളിന്റെ തെക്ക് ഭാഗത്ത് 80 മീറ്റർ അകലെ കല്യാശ്ശേരി  വില്ലേജിൽ ഒഴക്രോത്ത് അമ്പലത്തിനു  അടുത്തതായിരുന്നു അത് .അമ്പലത്തിനു പടിഞ്ഞാറു വശത്തെ ഒരു ഓല മേഞ്ഞ വീടായിരുന്നു അന്നത്തെ പഠന പ്പുര  ഈ വിദ്യാലയത്തിൽ നിന്നും 1972 ൽ വിരമിച്ച ശ്രീ പി കുഞ്ഞപ്പ  നമ്പ്യാരുടെ പിതാവ് ശ്രീ. പാപ്പിനിശ്ശേരി ചന്ദ്രോത്ത്  ചെറിയാൻ രാമൻ നമ്പ്യാരാണ് ഈ പഠനപ്പുര തുടങ്ങിയത് . അദ്ദേഹം തനിക്കറിയാവുന്നത് മറ്റുള്ളവർക് നൽകണമെന്ന ഉദ്ദേശത്തോടെ ആ ഓലപ്പുരയിൽ ഒരു ഇംഗ്ലീഷ് ട്യൂട്ടോറിയൽ ആരംഭിച്ചു .പക്ഷെ ആ സംരംഭം അധിക കാലം മുന്നോട്ടു കൊണ്ട് പോകാൻ അദ്ദേഹത്തിനായില്ല . യശ:ശരീരനായ  ശ്രീ ഗോപാല വാര്യർ മാസ്റ്ററുടെ അച്ഛൻ ശ്രീ നാരായണ വാര്യർ ഒഴക്രോത്ത് അമ്പല ത്തിലെ കഴക ക്കാരനായി വന്നപ്പോൾ അമ്പലം വകയായ ഭവനം അദ്ദേഹത്തിനു ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു .
   പക്ഷെ അദ്ദേഹം നിശ്ചയ ദാർഢ്യത്തോടെ ഇന്ന് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു 432 ചതുരശ്ര അടി വിസ്‌തൃതിയിൽ ഒറ്റവാതിൽ മാത്ര മുള്ള ഒരു ഓല ഷെഡ് ഉണ്ടാക്കി ,ഇംഗ്ലീഷ് പഠനം മാറ്റി മലയാളം പാഠശാലയാക്കി അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.1911-12 ൽ ആയിരുന്നു അത് .1917 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു
    നാലാം തരം വരെയുള്ള ക്ലാസ്സുകൾക്കാണ് അംഗീകാരം ലഭിച്ചത് . 1934 അഞ്ചാംതരം വരെ അനുവദിച്ചു കിട്ടി . മഹാരഥന്മാരായ പല അദ്ധ്യാപകരും ആദ്യ കാലത്തിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മോറാഴ സൗത്ത് എ എൽ പി സ്കൂളിന്റെ വളർച്ചയ്ക്ക് ശക്തമായ ഒരു അടിത്തറ പാകിയത് 1958 ഡിസംബർ 12 ന് ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ എം വി ഗോപാലൻ മാസ്റ്ററാണ്. 1984 -85 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങള്‍

   കേവലം ഒറ്റ മുറി ക്ലാസ്സിൽ ആരംഭിച്ച്  1917 ൽ അംഗീകാരം ലഭിച്ച മോറാഴ സൗത്ത് എ എൽ പി സ്കൂൾ ഇന്ന് 4 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും , എൽ  ഇ ഡി  ടി വി ,എൽ  ഇ ഡി പ്രൊജക്ടർ, സ്ക്രീൻ എന്നീ സജ്ജീകരണങ്ങളോടുകൂടിയ ഇംഗ്ലീഷ് തിയേറ്റർ ,2000 ത്തോളം പുസ്‌തകങ്ങളുള്ള  ലൈബ്രറി,ഒരു യു പി സ്കൂളിന്റെ നിലവാരത്തുള്ള ലാബ്,വായനക്കൂടാരം ,കുട്ടികളുടെ പാർക്ക് ,ആകാശവാണി ,2008  ജൂണിൽ സ്കൂള്‍ ബസ്സ് സര്‍വ്വീസ് ആരംഭിച്ചു . ഇപ്പോള്‍ 3 സ്കൂള്‍ ബസ്സുകളുണ്ട്.
   ഇന്റർലോക്ക്  ചെയ്ത അസംബ്ലി ഹാൾ മുറ്റം, കുട്ടികളുടെ പാർക്ക് ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പി ടി എ യും മാനേജരും സാദാ തല്പരരാണ് . 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാന്‍സ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

ക്ലബ് പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളില്‍ സാഹിത്യ ശില്പശാല നടത്തുന്നുണ്ട് .


മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.984133, 75.358284 | width=600px | zoom=15 }}