"ജി എൽ പി എസ് വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kckvatayam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Kckvatayam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 78: | വരി 78: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
സമഗ്ര ആരോഗ്യ കായിക വികസനം | |||
വ്യക്തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സമഗ്രമായ വികാസം സാധ്യമാവണമെങ്കില്‍ ശാരീരിക, മാനസിക, വൈകാരിക, സാമമൂഹ്യ വികസനത്തിനുതകുന്ന അനുഭവങ്ങള്‍ കുട്ടികള്‍ക്കു ലഭിക്കേണ്ടതുണ്ട്. കുട്ടിയുടെ ശാരീരിക, മാനസിക വ്യാപാരങ്ങളെ സ്വാധീനിക്കുന്ന ചലനങ്ങള്‍, കായിക വ്യായാമങ്ങള്‍ എന്നിവയും ആരോഗ്യ കായിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നു. ശരിയായ ഭക്ഷണ ക്രമം, പോഷണം എന്നിവയും ചെറുപ്പത്തിലേ ശീലിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് കുട്ടിയെ പ്രാപ്തനാക്കുന്ന ഘടകങ്ങളാണ്. | |||
ഇക്കാര്യങ്ങളൊക്കെ മുന്നില്‍ വച്ചു കൊണ്ടാണ് വടക്കുമ്പാട് ഗവ. എല്‍.പി. സ്കൂള്‍ അതിന്‍റെ വാര്‍ഷിക പ്രവര്‍ത്തന കലണ്ടര്‍ രൂപീകരിക്കുന്നത്. ശരിയായ പോഷണം കുട്ടികള്‍ക്കു ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ സമീകൃതവും വൈവിധ്യമാര്‍ന്ന തുമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. | |||
1. പ്രഭാത ഭക്ഷണം : | |||
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സ്കൂളില്‍ പ്രഭാത ഭക്ഷണം നല്‍കി വരുന്നു. പൊടിയരിക്കഞ്ഞി, പാല്‍, ബൂസ്റ്റ്, കോഴിമുട്ട, പായസം, പഴം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പ്രഭാത ഭക്ഷണത്തിനായി ഒരുക്കി വരുന്നു. പൊടിയരിക്കഞ്ഞി സ്പോണ്‍സര്‍ ചെയ്യുന്നത് ഉദാരമതികളായ നാട്ടുകാരാണ്. പാല്‍ വിതരണമുള്ള ദിവസങ്ങളില്‍ പലപ്പോഴും പായസത്തിനുളള മറ്റു വിഭവങ്ങള്‍ രക്ഷിതാക്കളുടെ സഹായത്താല്‍ ലഭിക്കുന്നു. ബൂസ്റ്റ്, ഹോര്‍ലിക്സ് എന്നിവയും ഇങ്ങനെ ലഭിക്കാറുണ്ട്. | |||
മാതാപിതാക്കളില്‍ രണ്ടു പേരും കൂലിപ്പണിക്കു പോകുന്ന കുടുംബങ്ങളില്‍ രാവിലെ നേരത്തെ ഭക്ഷണം കഴിച്ചു വരുന്ന കുട്ടികള്‍ക്കും അതിരാവിലെ മദ്രസയിലേക്കു വരുന്ന കുട്ടികള്‍ക്കും ഈ പ്രഭാത ഭക്ഷണം നല്‍കുന്ന ആശ്വാസം ചെറുതല്ല. | |||
2. ഉച്ച ഭക്ഷണം : | |||
ഉച്ച ഭക്ഷണം വൈവിധ്യവല്‍ക്കരിക്കുന്നതിലും പാചകം, വിതരണം എന്നീ കാര്യങ്ങളിലും രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. നിത്യവും കറിക്ക് ആവശ്യമായ തേങ്ങ അരച്ച് എത്തിക്കുന്നത് രക്ഷിതാക്കളാണ്. ഇതിന് കൃത്യമായ ഊഴം നിശ്ചയിച്ചിട്ടുണ്ട്. അതു പോലെ മിക്ക വീടുകളിലും ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ ഒരിക്കലെങ്കിലും സ്കൂളിലേക്കു കൊടുത്തയക്കുക പതിവാണ്. സാമ്പാര്‍, കാളന്‍, എരിശ്ശേരി, പച്ചക്കറി, മുട്ടക്കറി എന്നിവ സാധാരണമാണ്. അപൂര്‍വമായി ചിക്കന്‍ കറി, ബീഫ് എന്നിവ പോലുള്ളതും നല്‍കാറുണ്ട്. | |||
കുട്ടികളുടെ പിറന്നാള്‍ പ്രമാണിച്ച് മിഠായി വിതരണം ശക്തിയായി നിരുത്സാഹപ്പെടുത്തുകയും പകരം പൊടിയരി, പച്ചക്കറി എന്നിവ ലഭിക്കുന്നത് പതിവാവുകയും ചെയ്തിട്ടുണ്ട്. | |||
ഉച്ച ഭക്ഷണ പരിപാടിയില്‍ എല്ലാ പ്രവൃത്തിദിനങ്ങളിലും അമ്മമാര്‍ സ്കൂളിലെത്തി സഹായിക്കുന്നു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഇതിനായി ക്ലാസ് പി.ടി.എ കളില്‍ വച്ച് അമ്മമാരെ 5 പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കുകയും ഓരോ ആഴ്ച ഓരോ ഗ്രൂപ്പിനു നിശ്ചയിച്ചു കൊടുക്കുകയുമാണു ചെയ്യുന്നത്. ഈ ഗ്രൂപ്പുകള്‍ തമ്മില്‍ ആലോചിച്ച് ദിവസവും ഒരാളെങ്കിലും സ്കൂളിലെത്തുന്നു. മിക്കവാറും ദിവസവും രണ്ടു പേര്‍ ഉണ്ടാവും. രാവിലെ 9 മണി മുതല്‍ ഉച്ച ഭക്ഷണ വിതരണവും ക്ലീനിംഗും കഴിയുന്നതു വരെ ഇവര്‍ സ്കൂളിലുണ്ടാവും. പല ദിവസങ്ങളിലും വിറകു കൊണ്ടു വരുന്നതു പോലുള്ള കാര്യങ്ങളിലും ഇവരുടെ സഹായം ഉണ്ടാവാറുണ്ട്. ഇവര്‍ക്കു വേണ്ടി ഒരു രജിസ്റ്റര്‍ സ്കൂളില്‍ സൂക്ഷിക്കുന്നുണ്ട്. രക്ഷിതാക്കള്‍ അതില്‍ ഒപ്പു വയ്ക്കുകയും തങ്ങളുടെ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. പാചകത്തൊ ഴിലാളികള്‍ തങ്ങളുടെ ശുചിത്വ കാര്യത്തിലും ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു. അവര്‍ക്ക് ഗൗണ്‍ പോലെയുള്ള പ്രത്യേക യൂണിഫോമും ഏര്‍പ്പെടുത്തിയിട്ടുണ്ട്. | |||
പാചകപ്പുര : | |||
അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട നിലവിലുള്ള പാചകപ്പുരയിലെ പുക ശല്യം പാചകത്തൊഴിലാളികള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ട് കാലമേറെയായി. പ്രശ്നപരിഹാരം ഉദ്ദേശിച്ചു നടത്തിയ പരിഷ്കരണ ശ്രമങ്ങളെല്ലാം കൂടുതല്‍ പ്രയാസങ്ങളാണു സമ്മാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു പാചകപ്പുര നിര്‍മാണത്തിനുള്ള പ്രൊപ്പോസല്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കു സമര്‍പ്പിച്ചത്. പ്രതീക്ഷിച്ചതു പോലെ അത് അംഗീകരിക്കപ്പെട്ടു. എന്നാല്‍ 3 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിച്ചപ്പോള്‍ 2,24,000 രൂപയാണ് അനുവദിക്കപ്പെട്ടത്. ജില്ലയില്‍ പരമാവധി അനുവദിക്കപ്പെട്ട സംഖ്യ സ്വാഭാവികമായും ഞങ്ങള്‍ക്കും ലഭിക്കുകയാണുണ്ടായത്. എന്നാല്‍ നേരത്തെ തയ്യാറാക്കിയ പ്ലാനനുസരിച്ചു തന്നെ കെട്ടിടം നിര്‍മിക്കാനായിരുന്നു പി.ടി.എ തീരുമാനം. കെട്ടിട നിര്‍മാണം പി.ടി.എ ക്കു വേണ്ടി പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷിന്‍റെ നേതൃത്വത്തില്‍ റെക്കോര്‍ഡു വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. ജില്ലയില്‍ ഈ വര്‍ഷത്തെ ഫണ്ടുപയോഗിച്ച് ആദ്യമായി പണി പൂര്‍ത്തിയായ കെട്ടിടവും ഒരു പക്ഷെ ഇതായിരിക്കാം. ഫണ്ടിന്‍റെ കുറവു നികത്തുന്നതിനായി ഞങ്ങള്‍ പുതിയ ഒരു പരിപാടി പരീക്ഷിച്ചു. മറ്റൊന്നുമല്ല, ഉദ്ഘാടനം എന്ന നിലയ്ക്ക് ഒരു പാലുകാച്ചല്‍ ചടങ്ങ് അങ്ങു നടത്തി. രക്ഷിതാക്കളും നാട്ടുകാരും ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചില്ല, അതൊരു വന്‍ വിജയമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പെഴ്സണും ചേര്‍ന്നു പാലു കാച്ചി. വന്നവര്‍ക്കെല്ലാം പായസം നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഈ പുതുമയുള്ള പരിപാടിയെ മുക്തകണ്ഠം പ്രശംസിച്ചു സംസാരിച്ചു. പൂര്‍ണ തോതിലല്ലെങ്കിലും ഒരളവു വരെ കമ്മി പരിഹരിക്കാന്‍ ഇതു മൂലം സാധിച്ചുവെന്നു പറയാം. | |||
ശുദ്ധമായ കുടിവെള്ളം : | |||
ശുദ്ധമായ കുടിവെള്ളത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി സമീപകാലത്ത് ഒരു വാട്ടര്‍ പ്യൂരിഫയര്‍ സ്കൂളില്‍ സ്ഥാപിച്ചിരുന്നു. നിരന്തരമായി പ്രവര്‍ത്തനം തകരാറിലായിക്കൊണ്ടിരുന്ന പ്രസ്തുത സംവിധാനം വാറണ്ടി കാലാവധി കഴിഞ്ഞതോടെ പൂര്‍ണമായി പ്രവര്‍ത്തന രഹിതമായി. കുട്ടികള്‍ക്കു വിശ്വസിച്ചു കൊടുക്കാന്‍ പറ്റുന്ന കുടിവെള്ളം ഇല്ലാതായതു ഞങ്ങള്‍ക്കു വലിയ ആശങ്കയുണ്ടാക്കി. പുതിയ തരം പ്യൂരിഫയറിനെ പറ്റിയായി പിന്നത്തെ അന്വേഷണം. ഡബിള്‍ പ്യൂരിഫയര്‍ സംവിധാനമുള്ള ഒരുപകരണം കണ്ടെത്തിയെങ്കിലും 30,000 രൂപയോളം വേണമായിരുന്നു അതിന്. നേരത്തെ തന്നെ സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നുവെങ്കിലും ഞങ്ങള്‍ പിന്‍വാങ്ങിയില്ല. അവസാനം ഒരു നല്ല മനുഷ്യന്‍ ഞങ്ങളെ സഹായിക്കാനെത്തി. വാട്ടര്‍ പ്യൂരിഫയറിനുള്ള മുഴുവന്‍ തുകയും അദ്ദേഹം നല്‍കി. പേരോ, പ്രശസ്തിയോ ആഗ്രഹിക്കാത്ത, ആ വലിയ മനുഷ്യന്‍റെ സന്മനസ്സിനു വടക്കുമ്പാട് ഗവണ്‍മെന്‍റ് എല്.പി. സ്കൂളിന്‍റെ പ്രണാമം. | |||
നീന്തല്‍ പരിശീലനം : | |||
ജലാശയ അപകടങ്ങള്‍ നിത്യ സംഭവമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 2007-2008 കാലം മുതല്‍ നമ്മുടെ സ്കൂളില്‍ നാലാം തരത്തിലെ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തി വരുന്നുണ്ട്. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് ഏതാണ്ട് നാനൂറോളം കുട്ടികളാണ് സ്കൂളില്‍ നിന്ന് നീന്തല്‍ അഭ്യസിച്ച് പുറത്തു പോയിട്ടുള്ളത്. മുന്‍ പ്രധാനധ്യാപകന്‍ ശ്രീ. പി.പി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ ആഭിമുഖ്യത്തില്‍ ആരം ഭിച്ച ഈ പദ്ധതി ഈ വര്‍ഷം കൂടുതല്‍ ജനകീയമായി നടന്നു. പി.ടി.എ യുടെയും തദ്ദേശവാസികളുടെയും പിന്തുണയും സഹകരണവുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കടിയങ്ങാട് പുഴയില്‍ കെട്ടിയിട്ടുള്ള ബണ്ടിനടുത്ത് ദിവസവും വൈകീട്ട് 3.30 മുതല്‍ 5 മണി വരെയാണ് പരിശീലനം. അധ്യാപകര്‍ക്കു പുറമെ എസ്.എസ്.ജി ചെയര്‍ പെഴ്സണ്‍ ജവാന്‍ പി. അബ്ദുല്ല, ശ്രീ. രാജന്‍ കരുകുളം, ശ്രീ. സമീഷ്, മുന്‍ എച്ച്.എം ശ്രീ. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എം.പി.ടി.എ യിലെ ശ്രീമതി രാജിസുനില്‍, കമല എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കുന്നു. നീന്തലിനു ശേഷം കുട്ടികള്‍ക്കു ഭക്ഷണം നല്‍കുന്നതിന് സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നു. | |||
മരം കയറ്റം : | |||
ആത്മ വിശ്വാസം വര്‍ധിപ്പിക്കുക, പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യപൂര്‍വം നേരിടാനുള്ള മനക്കരുത്ത് വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരം കയറല്‍ പരിശീലനം ആരംഭിച്ചത്. മുഖ്യമായും പെണ്‍കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിശീലനം. സ്കൂള്‍ മുറ്റത്തെ മരങ്ങളില്‍ ചകിരി കൊണ്ട് പടവുകള്‍ കെട്ടിയുണ്ടാക്കി അതില്‍ കയറിയാണ് പരിശീലനം ആരംഭിക്കുന്നത്. സ്കൂള്‍ സമയത്തിനു മുമ്പ് രാവിലെയും സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരവുമാണ് മരം കയറല്‍. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരീശീലനം അവസാന ഘട്ടത്തിലെത്തുമ്പോള്‍ കുട്ടികള്‍ ചകിരി കെട്ടാത്ത മരത്തില്‍ കയറുന്നതിന് പ്രാപ്തരായിട്ടുണ്ടാവും. അധ്യാപകരുടെ കര്‍ശനമായ മേല്‍നോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ഇതിനു വേണ്ടി ആഴ്ടയില്‍ അഞ്ചു ദിവസവും അധ്യാപകര്‍ മാറിമാറി ഡ്യൂട്ടി ഏറ്റെടുക്കുകയാണു ചെയ്യുന്നത്. രാവിലെ 9.15 നു തുടങ്ങുന്ന പരിശീലനത്തിന് ആവേശപൂര്‍വമാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്. രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് ഇതിനു ലഭിക്കുന്നത്. | |||
സൈക്കിള്‍ പരിശീലനം : | |||
കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും ആത്മ വിശ്വാസം വളര്‍ത്തുന്നതിനും സൈക്കിള്‍ പരിശീലനം ഉപകരിക്കുന്നു. അഞ്ചു സൈക്കിളുകളാണ് ഇപ്പോള്‍ ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ് പരിശീലനം. നാലാം ക്ലാസ് വിടുന്ന മുഴുവന്‍ കുട്ടികളും - പെണ്‍ കുട്ടികള്‍ പ്രത്യേകിച്ചും - സൈക്കിളോടിക്കാന്‍ പഠിച്ചിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഇതു നടത്തുന്നത്. പെണ്‍കുട്ടികളുടെ പരിശീലനത്തിന് അധ്യാപികമാര്‍ തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവിടെ സൈക്കിള്‍ പരിശീലനം നടക്കുന്നു. | |||
വിഷയാധിഷ്ഠിത പഠന മികവുകള്‍ | |||
നമ്മുടെ പാഠ്യപദ്ധതി നിഷ്കര്‍ഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും പഠനമികവ് കുട്ടികള്‍ നേടേണ്ടതുണ്ട്. പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്നതിന് നൂതനമായ വിനിമയരീതികള്‍, തന്ത്രങ്ങള്‍ എന്നിവ അവലംബിച്ചു കൊണ്ടുള്ള ഒരു പഠനപ്രക്രിയയാണ് നമ്മുടെ സ്കൂളില്‍ നടന്നു വരുന്നത്. ഈ അധ്യയന വര്‍ഷം സ്കൂളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. | |||
ദിനാചരണങ്ങള്‍ | |||
പ്രധാന ദിനങ്ങള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെടുത്തി സ്കൂളില്‍ ആചരിച്ചു വരുന്നു. | |||
1. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം | |||
2. ജൂണ്‍ 19 വായനാദിനം | |||
3. പത്രക്വിസ് | |||
4. ജൂലൈ 21 ചാന്ദ്ര ദിനം | |||
5. ആഗസ്ത് 6 ഹിരോഷിമ ദിനം | |||
6. ആഗസ്ത് 15 സ്വാതന്ത്ര്യദിനം | |||
7. ആഗസ്ത് 17 കര്‍ഷകദിനം | |||
8. ഓണാഘോഷം ആഗസ്ത് 21 | |||
കള്ളവും ചതിയുമില്ലാത്ത ആ നല്ല നാളുകളുടെ സ്മരണപുതുക്കി കൊണ്ട് സ്കൂളില്‍ വിവിധ പരിപാടികളോടെ ഞങ്ങള്‍ ഓണം ആഘോഷിച്ചു. കുട്ടികള്‍ക്കു പുറമെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ട് ഈ പ്രാവശ്യത്തെ ഓണാഘോഷം ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ഓണപ്പൂക്കളം, ഓണപ്പൊട്ടന്‍, ഓണക്കളികള്‍, ഓണപ്പാട്ടുകള്‍, ഓണസദ്യ എന്നിവയാല്‍ അവിസ്മരണീയമായിരുന്നു ഈ ഓണം. സമീപ അങ്കണവാടിയിലെ കുട്ടികള്‍ക്ക് വേണ്ടി ഓണക്കളികള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങളും നല്‍കി. അമ്മമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കസേരകളിയും സാരിമടക്കല്‍ മത്സരവും കാണികളില്‍ ആവേശത്തിരയിളക്കി. | |||
9. ലോകതപാല്‍ ദിനം ഒക്ടോബര്‍ 9 | |||
10. മനുഷ്യാവകാശദിനം - ഡിസംബര്‍10 | |||
2. വിജ്ഞാനച്ചെപ്പ് : | |||
കുട്ടികളുടെ പൊതു വിജ്ഞാന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി ആരംഭിച്ച പരിപാടിയാണിത്. എല്ലാ തിങ്കളാഴ്ചയും 10 ചോദ്യങ്ങള്‍ വീതം പൊതു ബോര്‍ഡില്‍ എഴുതിയിടുന്നു. കുട്ടികള്‍ അവ എഴുതിയെടുത്ത് ഉത്തരങ്ങള്‍ കണ്ടെത്തി ഉത്തരപ്പെട്ടിയിലിടുന്നു. വെള്ളിയാഴ്ച ഈ ഉത്തരങ്ങള്‍ ശേഖരിച്ച് മാര്‍ക്കിടുന്നു. ഒരേ മാര്‍ക്ക് കിട്ടിയവരില്‍ നിന്ന് നറുക്കിട്ട് ഒന്നാം സ്ഥാനക്കാരെ കണ്ടെത്തുകയും അവരെല്ലാം ചൊവ്വാഴ്ചത്തെ അസംബ്ലിയില്‍ വച്ച് ആദരിക്കുകയും ഒന്നാം സ്ഥാനം കിട്ടിയ ആള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യുന്നു. ഈ പരിപാടിയുടെ റിസള്‍ട്ട് സ്കൂളിനു ലഭിച്ചു. ഉപജില്ലാ, ജില്ലാ മത്സരങ്ങളില്‍ നടന്ന മിക്ക പ്രശ്നോത്തരികളിലും എല്‍.പി വിഭാഗത്തില്‍ ഞങ്ങളുടെ കുട്ടികള്‍ മുന്നിലെത്തി. | |||
3. ആശംസാ കാര്‍ഡ് കൈമാറല്‍ : | |||
കുട്ടികളില്‍ പരസ്പര സ്നേഹവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ വിവിധ ആഘോഷാവസരങ്ങളിലെ ആശംസാ കാര്‍ഡു കൈമാറല്‍ സഹായകമായി. കുട്ടികള്‍ സ്വന്തമായി തയ്യാറാക്കുന്ന ഇതക്തരം കാര്‍ഡുകള്‍ അവരുടെ സര്‍ഗശേഷിയും ഭാഷാ നൈപുണിയും ഭാവനയും വളര്‍ത്താന്‍ പര്യാപ്തമാണ്. | |||
4. സ്കൂള്‍ തല മേളകള്‍ : | |||
സ്കൂളിലെ പരമാവധി കുട്ടികള്‍ക്ക് അവരുടെ കായിക/കലാ ശേഷികള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി സ്കൂള്‍ തല മേളകള്‍ സംഘടിപ്പിച്ചു. ഈ മേളകള്‍ വിജയിപ്പിക്കുന്നതിനായി പി.ടി.എ യും സജീവമായി രംഗത്തിറങ്ങി. ഓട്ടവും ചാട്ടവും, ഡാന്‍സും പാട്ടുമൊക്കെയായി തങ്ങളുടെ കുരുന്നുകള്‍ സ്റ്റേജിലും ട്രാക്കിലും നിറഞ്ഞു നിന്നപ്പോള്‍ അവര്‍ക്ക് ഭക്ഷണമൊരുക്കിയും കൈയടിച്ചു പ്രോത്സാഹിപ്പിച്ചും സ്നേഹ മുത്തങ്ങള്‍ നല്‍കിയും അമ്മമാരും ഈ മേളകളുടെ ഭാഗമായി മാറി. | |||
5. സാഹിത്യകാരനെ അറിയുക : | |||
കുട്ടികളില്‍ വായന വളര്‍ത്തുക, സാഹിത്യകാരന്‍മാരെയും അവരുടെ കൃതികളെയും അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇങ്ങനെയൊരു പരിപാടിക്കു രൂപം കൊടുത്തത്. ഓരോ മാസവും ഓരോ സാഹിത്യകാരനെ പഠിക്കാന്‍ നിശ്ചയിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ പഠന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തന്നെ നല്‍കുകയുമാണ് ചെയ്തത്. | |||
കുട്ടികള്‍ അവരെ പറ്റി പഠിക്കുകയും അവരെ കുറിച്ചു ലഘു കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. പതിപ്പു നിര്‍മാണം, കവിതാലാപനം, ആസ്വാദനക്കുറിപ്പെഴുതല്‍, റേഡിയോ പരിപാടികള്‍ എന്നിവയും ഇതിന്‍റെ ഭാഗമായി നടന്നു. കുഞ്ഞുണ്ണി, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീര്‍, വയലാര്‍, ഒ.എന്‍.വി, വള്ളത്തോള്‍, കുമാരനാശാന്‍, മാധവിക്കുട്ടി എന്നിവരെയാണ് ഈ വര്‍ഷം വിവിധ മാസങ്ങളിലേക്കു നിശ്ചയിച്ചിരുന്നത്. ലൈബ്രറിയുടെ ഉപയോഗം വര്‍ധിക്കാനും ഇതു കാരണമായി. | |||
6. പ്രസംഗ പരിശീലനം : | |||
ഓണാവധിക്കാലത്ത് രണ്ടു ദിവസമായി നടന്ന പ്രസംഗ പരിശീലന ശില്‍പശാല കുട്ടികള്‍ക്കു വേറിട്ട അനുഭവമായി. താത്പര്യമുള്ള കുട്ടികളെയാണ് ഇതില്‍ പങ്കെടുപ്പിച്ചത്. കെ.പി. മുകുന്ദന്‍ മാസ്റ്ററായിരുന്നു ശില്‍പശാല നയിച്ചിരുന്നത്. പങ്കെടുത്ത കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഭാകമ്പമെന്യേ എഴുന്നേറ്റു നിന്നു കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ധൈര്യം പകര്‍ന്നു നല്‍കാനും ഇതുപകരിച്ചു. | |||
7. പ്രവൃത്തി പരിചയ ശില്‍പശാല : | |||
സ്കൂള്‍തല മേളയില്‍ വച്ചു തെരഞ്ഞെടുത്ത കുട്ടികള്‍ക്കു വേണ്ടി പ്രവൃത്തി പരിചയ അധ്യാപിക ശ്രീമതി. കെ.കെ.പ്രീതി ടീച്ചറുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. കളിമണ്‍ രൂപങ്ങള്‍, കയറുല്‍പന്നങ്ങള്‍, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണം, പേപ്പര്‍ ക്രാഫ്റ്റ് വെജിറ്റബിള്‍ പ്രിന്‍റിങ്, ചിത്രത്തുന്നല്‍ എന്നീ ഇനങ്ങളാണ് ഇതില്‍ ഉള്‍പെടുത്തിയത്. ഇതില്‍ ചില ഇനങ്ങളില്‍ ഉപജില്ലാ തലത്തിലും, ജില്ലാ തലത്തിലും കുട്ടികള്‍ മികവു കാട്ടി. | |||
8. ഇംഗ്ലീഷ് പദ സമ്പത്ത് വര്‍ധിപ്പിക്കല്‍ : | |||
9. എല്‍.എസ്.എസ് കോച്ചിങ്ങ് : | |||
10. ലാബ്, ലൈബ്രറി, ഐ.സി.റ്റി : | |||
11. വാര്‍ത്ത വായന : | |||
12. ക്വിസ് മത്സരങ്ങള്‍ : | |||
13. റെയിന്‍ബോ റേഡിയോ : | |||
14. പ്ലാസ്റ്റിക് ബോധവത്കരണം : | |||
15. പരിഹാര ബോധനം : | |||
കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണു സ്കൂള്‍ കലണ്ടറില്‍ നല്‍കിയിട്ടുള്ളത്. സ്കൂള്‍ തുറന്ന് ആദ്യ ആഴ്ച തന്നെ എല്ലാ ക്ലാസുകളിലും പിന്നാക്കക്കാരെ കണ്ടെത്തുന്നതിനായി ടെസ്റ്റ് നടത്തുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സി.പി.ടി.എ വിളിച്ചു ചേര്‍ത്ത് ഓരോ കുട്ടിയുടെയും നിലവാരംഅവരെ ബോധ്യപ്പെടുത്തുകയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണം ഇക്കാര്യത്തില്‍ തേടുകയും ചെയ്തു. പിന്നീട് പ്രത്യേകം മൊഡ്യൂള്‍ വച്ച് പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിഹാര ബോധനം നടത്തി. ഒരുഘട്ടം കഴിഞ്ഞ് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി പ്രത്യേകം സി.പി.ടി.എ വിളിച്ചു. അവിടെ വച്ച് കുട്ടികളുടെ ഇടക്കാല പുരോഗതി വിലയിരുത്തുകയും കുട്ടികളെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സഹായിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി കുറേ കുട്ടികള്‍ നല്ല പുരോഗതി നേടിയതായി കാണുന്നു. ഇപ്പോഴും പരിഹാര ബോധന പ്രവര്‍ത്തനം തുടരികയാണ്. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
12:56, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് വടക്കുമ്പാട് | |
---|---|
വിലാസം | |
വടക്കുമ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | Kckvatayam |
................................
ചരിത്രം
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്. 1902-ല്‍ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തന്‍പുരയില്‍ എന്ന സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് 8 വര്‍ഷത്തിനുശേഷം 1910-ല്‍ ആണ് ശ്രീ. ചാത്തന്‍ അധികാരി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാര്‍ ഡിസ്ട്രീക്റ്റ് ബോര്‍ഡ് നിലവില്‍ വന്നതോടെ സ്കൂള്‍ ഗവണ്‍മെന്‍റ് ചുമതലയിലാവുകയും ബോര്‍ഡ് ബോയ്സ് സ്കൂള്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കര്‍ഷകരും പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കുറഞ്ഞ വിദ്യാര്‍ത്ഥികളുമായി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളില്‍ 1956-ഓടുകൂടി സ്കൂളില്‍ കുട്ടികളുടെ എണ്ണം 220 ആയി വര്‍ദ്ധിക്കുകയും അധ്യാപക തസ്തിക 8 എന്ന നിലയില്‍ ഉയരുകയും ചെയ്തു. ഇന്ന് 2017-ല്‍ 8 ഡിവിഷനുകളും 217 കുട്ടികളും ഈ സ്കൂളില്‍ നിലവിലുണ്ട് എന്നത് കേരളത്തിലെ മറ്റൊരു പ്രൈമറി വിദ്യാലയത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമായിരിക്കും. സ്കൂള്‍ ആരംഭിച്ചതുമുതല്‍ ഏകദേശം 6000-ത്തോളം കുട്ടികള്‍ ഇവിടെനിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഇവരില്‍ പലരും സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. സ്കൂളിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പന്‍ മാസ്റ്ററും കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററും. ഇവര്‍ പ്രത്യേകം സ്മരണീയരാണ്. ഈ വിദ്യാലയം വടക്കുന്പാട് പ്രവര്‍ത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. സ്കൂള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ളപറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാം കുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവര്‍ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. സ്കൂള്‍ വടക്കുമ്പാട് പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാച്ചയിലെ പൊതുകാര്യ പ്രസക്തനും വില്ലേജ് ഓഫീസറുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ള പറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാംകുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവരുടെ പേരുകളും ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മിക്കപ്പെടേണ്ടതാണ്. പ്രഗദ്ഭരായ ഒട്ടേറെ അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. കെ.എം കേളപ്പന്‍ മാസ്റ്റര്‍, കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി.പി. കൃഷ്ണന്‍ മാസ്റ്റര്‍, സി.എച്ച്. കരുണന്‍ മാസ്റ്റര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെട്ടവരാണ്. സമൂഹത്തിന്റെ നാനാ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്. പ്രഗദ്ഭ സാഹിത്യകാരന്‍ ശ്രീ. ടി.പി. രാജീവന്‍, ചെറുകിട വ്യവസായ ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത ശ്രീ. കിഴക്കയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. നാളിതു വരെയുള്ള സ്കൂളിന്റെ പുരോഗതിയില്‍ കാലാ കാലങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികളും ജന പ്രതിനിധികളും വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് അത്യന്തം നിര്‍ണായകമാണ്. അന്തരിച്ച ശ്രീ. കെ സദാനന്ദന്‍ (ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മുന്‍ എം.എല്‍.എമാരായ എന്‍.കെ. രാധ, എ.കെ. പദ്മനാഭന്‍ മാസ്റ്റര്‍, വി,വി. ദക്ഷിണാമൂര്‍ത്തി, ശ്രീ. കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവരെ മറന്നു കൊണ്ട് സ്കൂളിന്റെ ചരിത്ര രചന തന്നെ അസാധ്യമായിരിക്കും. 1978 ല്‍ ആണ് സ്കൂളിന് ഒരു പുതിയ കെട്ടിടെ നിര്‍മിക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുന്നത്. പി.ടി.എ പ്രസിഡണ്ടായിരുന്ന ശ്രീ. കെ.സി. കുഞ്ഞിക്കണ്ണന്‍ നായരും അന്തരിച്ച ശ്രീ. വി.വി. ദക്ഷിണാമൂര്‍ത്തിയുമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത്. തുടര്‍ന്ന് 1998 ല്‍ മുന്‍ എം.എല്‍.എ ശ്രീമതി. രാധയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പി.ടി.എ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 സെന്റ് സ്ഥലവും കെയ്യിടവും ഉടമ സൗജന്യമായി സ്കൂളിനു വിട്ടുതരികയായിരുന്നു. ഇതോടൊപ്പം വടക്കുമ്പാട് ഹൈസ്കൂള്‍ കമ്മിറ്റി മറ്റൊരു 15 സ്ഥലം കൂടി സ്കൂളിനു നല്‍കി. ഈ 30 സെന്‍റ് സ്ഥലത്താണ് ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പദ്ധതിയിലുള്‍പെടുത്തി 12 ലക്ഷം രൂപ ചെലവില്‍ 5 ക്ലാസ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം 2000 ല്‍ നിലവില്‍ വന്നു. വടകര എം.പി. ആയിരുന്ന ബഹുമാനപ്പെട്ട ശ്രീമതി. എ.കെ. പ്രേമജം 3 ക്ലാസുമുറികളുടെ വലിപ്പത്തിലുള്ള ഒരു ഹാളിനുള്ള ഫണ്ടും അനുവദിച്ചു നല്‍കി. ഇന്നും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ ലേവര്‍പ്രൈമറി തലത്തില്‍ ഏറ്റവും കൂടുതല്‍ കുച്ചികള്‍ പഠിക്കുന്ന വിദ്യാലയം ഇതു തന്നെയാണ്. പഠന കാര്യത്തിലെന്ന പോലെ പാഠ്യേതര വിഷയങ്ങളിലും സ്ഥാപനം നിലനിര്‍ത്തിപ്പോരുന്ന മികവു തന്നെയാണ് ഇതിനു കാരണം. 2002 ല്‍ സ്കൂളിന്റെ നൂറാം വാര്‍ഷികം വലിയ ജന പങ്കാളിത്തത്തോടെ നടക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
- വൈദ്യുതീകരിച്ച, ശുചിത്വവും പൊടിരഹിതവുമായ ക്ലാസു മുറികള്‍
- ക്ലാസ് മുറികളില്‍ ഫാന്‍ സൗകര്യം
- മുഴുവന്‍ ക്ലാസുമുറികളെയും ബന്ധിപ്പിക്കുന്ന ശബ്ദപ്രക്ഷേപണ സംവിധാനം
- ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍
- ശുദ്ധീകരിച്ച കുടിവെള്ളം
- സ്മാര്‍ട്ട് ക്ലാസ് റൂം
- സൈക്കിള്‍/കളിയുപകരണങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ബാല സഭ
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിജ്ഞാനച്ചെപ്പ് (പ്രതിവാര ക്വിസ് പരിപാടി)
- ദിനപത്ര ക്വിസ്
- ജൈവ കൃഷി
- സ്കൂള്‍ റേഡിയോ പ്രക്ഷേപണ പരിപാടി
- മരം കയറ്റ പരിശീലനം
- സൈക്കിള്‍ പരിശീലനം
- നീന്തല്‍ പരിശീലനം
- സഹവാസ ക്യാമ്പ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കെ.എം.കേളപ്പന്‍ മാസ്റ്റര്‍
- കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍
- വി.പി. കൃഷ്ണന്‍
- ചിറക്കൊല്ലി കുഞ്ഞിരാമന്‍
- വേലായുധന്‍
- ബാലന്‍ നായര്‍
- അഹമ്മദ്
- എന്‍.ആര്‍. ശാന്തകുമാരി
- സി.എച്ച്. കരുണാകരന്‍
- മുഹമ്മദുണ്ണി
- ശങ്കരന്‍
- രാമകൃഷ്ണന്‍
- വി.പി. ശാന്തകുമാരി
- മാധവന്‍
- ഗോപാലകൃഷ്ണന്‍ പുത്തന്‍പുരയില്‍
നേട്ടങ്ങള്‍
സമഗ്ര ആരോഗ്യ കായിക വികസനം വ്യക്തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സമഗ്രമായ വികാസം സാധ്യമാവണമെങ്കില്‍ ശാരീരിക, മാനസിക, വൈകാരിക, സാമമൂഹ്യ വികസനത്തിനുതകുന്ന അനുഭവങ്ങള്‍ കുട്ടികള്‍ക്കു ലഭിക്കേണ്ടതുണ്ട്. കുട്ടിയുടെ ശാരീരിക, മാനസിക വ്യാപാരങ്ങളെ സ്വാധീനിക്കുന്ന ചലനങ്ങള്‍, കായിക വ്യായാമങ്ങള്‍ എന്നിവയും ആരോഗ്യ കായിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നു. ശരിയായ ഭക്ഷണ ക്രമം, പോഷണം എന്നിവയും ചെറുപ്പത്തിലേ ശീലിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് കുട്ടിയെ പ്രാപ്തനാക്കുന്ന ഘടകങ്ങളാണ്. ഇക്കാര്യങ്ങളൊക്കെ മുന്നില്‍ വച്ചു കൊണ്ടാണ് വടക്കുമ്പാട് ഗവ. എല്‍.പി. സ്കൂള്‍ അതിന്‍റെ വാര്‍ഷിക പ്രവര്‍ത്തന കലണ്ടര്‍ രൂപീകരിക്കുന്നത്. ശരിയായ പോഷണം കുട്ടികള്‍ക്കു ലഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ സമീകൃതവും വൈവിധ്യമാര്‍ന്ന തുമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. 1. പ്രഭാത ഭക്ഷണം :
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സ്കൂളില്‍ പ്രഭാത ഭക്ഷണം നല്‍കി വരുന്നു. പൊടിയരിക്കഞ്ഞി, പാല്‍, ബൂസ്റ്റ്, കോഴിമുട്ട, പായസം, പഴം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പ്രഭാത ഭക്ഷണത്തിനായി ഒരുക്കി വരുന്നു. പൊടിയരിക്കഞ്ഞി സ്പോണ്‍സര്‍ ചെയ്യുന്നത് ഉദാരമതികളായ നാട്ടുകാരാണ്. പാല്‍ വിതരണമുള്ള ദിവസങ്ങളില്‍ പലപ്പോഴും പായസത്തിനുളള മറ്റു വിഭവങ്ങള്‍ രക്ഷിതാക്കളുടെ സഹായത്താല്‍ ലഭിക്കുന്നു. ബൂസ്റ്റ്, ഹോര്‍ലിക്സ് എന്നിവയും ഇങ്ങനെ ലഭിക്കാറുണ്ട്.
മാതാപിതാക്കളില്‍ രണ്ടു പേരും കൂലിപ്പണിക്കു പോകുന്ന കുടുംബങ്ങളില്‍ രാവിലെ നേരത്തെ ഭക്ഷണം കഴിച്ചു വരുന്ന കുട്ടികള്‍ക്കും അതിരാവിലെ മദ്രസയിലേക്കു വരുന്ന കുട്ടികള്‍ക്കും ഈ പ്രഭാത ഭക്ഷണം നല്‍കുന്ന ആശ്വാസം ചെറുതല്ല. 2. ഉച്ച ഭക്ഷണം :
ഉച്ച ഭക്ഷണം വൈവിധ്യവല്‍ക്കരിക്കുന്നതിലും പാചകം, വിതരണം എന്നീ കാര്യങ്ങളിലും രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. നിത്യവും കറിക്ക് ആവശ്യമായ തേങ്ങ അരച്ച് എത്തിക്കുന്നത് രക്ഷിതാക്കളാണ്. ഇതിന് കൃത്യമായ ഊഴം നിശ്ചയിച്ചിട്ടുണ്ട്. അതു പോലെ മിക്ക വീടുകളിലും ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ ഒരിക്കലെങ്കിലും സ്കൂളിലേക്കു കൊടുത്തയക്കുക പതിവാണ്. സാമ്പാര്‍, കാളന്‍, എരിശ്ശേരി, പച്ചക്കറി, മുട്ടക്കറി എന്നിവ സാധാരണമാണ്. അപൂര്‍വമായി ചിക്കന്‍ കറി, ബീഫ് എന്നിവ പോലുള്ളതും നല്‍കാറുണ്ട്.
കുട്ടികളുടെ പിറന്നാള്‍ പ്രമാണിച്ച് മിഠായി വിതരണം ശക്തിയായി നിരുത്സാഹപ്പെടുത്തുകയും പകരം പൊടിയരി, പച്ചക്കറി എന്നിവ ലഭിക്കുന്നത് പതിവാവുകയും ചെയ്തിട്ടുണ്ട്. ഉച്ച ഭക്ഷണ പരിപാടിയില്‍ എല്ലാ പ്രവൃത്തിദിനങ്ങളിലും അമ്മമാര്‍ സ്കൂളിലെത്തി സഹായിക്കുന്നു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഇതിനായി ക്ലാസ് പി.ടി.എ കളില്‍ വച്ച് അമ്മമാരെ 5 പേര്‍ വീതമുള്ള ഗ്രൂപ്പുകളാക്കുകയും ഓരോ ആഴ്ച ഓരോ ഗ്രൂപ്പിനു നിശ്ചയിച്ചു കൊടുക്കുകയുമാണു ചെയ്യുന്നത്. ഈ ഗ്രൂപ്പുകള്‍ തമ്മില്‍ ആലോചിച്ച് ദിവസവും ഒരാളെങ്കിലും സ്കൂളിലെത്തുന്നു. മിക്കവാറും ദിവസവും രണ്ടു പേര്‍ ഉണ്ടാവും. രാവിലെ 9 മണി മുതല്‍ ഉച്ച ഭക്ഷണ വിതരണവും ക്ലീനിംഗും കഴിയുന്നതു വരെ ഇവര്‍ സ്കൂളിലുണ്ടാവും. പല ദിവസങ്ങളിലും വിറകു കൊണ്ടു വരുന്നതു പോലുള്ള കാര്യങ്ങളിലും ഇവരുടെ സഹായം ഉണ്ടാവാറുണ്ട്. ഇവര്‍ക്കു വേണ്ടി ഒരു രജിസ്റ്റര്‍ സ്കൂളില്‍ സൂക്ഷിക്കുന്നുണ്ട്. രക്ഷിതാക്കള്‍ അതില്‍ ഒപ്പു വയ്ക്കുകയും തങ്ങളുടെ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. പാചകത്തൊ ഴിലാളികള്‍ തങ്ങളുടെ ശുചിത്വ കാര്യത്തിലും ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു. അവര്‍ക്ക് ഗൗണ്‍ പോലെയുള്ള പ്രത്യേക യൂണിഫോമും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാചകപ്പുര :
അശാസ്ത്രീയമായി നിര്‍മിക്കപ്പെട്ട നിലവിലുള്ള പാചകപ്പുരയിലെ പുക ശല്യം പാചകത്തൊഴിലാളികള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ട് കാലമേറെയായി. പ്രശ്നപരിഹാരം ഉദ്ദേശിച്ചു നടത്തിയ പരിഷ്കരണ ശ്രമങ്ങളെല്ലാം കൂടുതല്‍ പ്രയാസങ്ങളാണു സമ്മാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് പുതിയൊരു പാചകപ്പുര നിര്‍മാണത്തിനുള്ള പ്രൊപ്പോസല്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കു സമര്‍പ്പിച്ചത്. പ്രതീക്ഷിച്ചതു പോലെ അത് അംഗീകരിക്കപ്പെട്ടു. എന്നാല്‍ 3 ലക്ഷം രൂപയുടെ പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിച്ചപ്പോള്‍ 2,24,000 രൂപയാണ് അനുവദിക്കപ്പെട്ടത്. ജില്ലയില്‍ പരമാവധി അനുവദിക്കപ്പെട്ട സംഖ്യ സ്വാഭാവികമായും ഞങ്ങള്‍ക്കും ലഭിക്കുകയാണുണ്ടായത്. എന്നാല്‍ നേരത്തെ തയ്യാറാക്കിയ പ്ലാനനുസരിച്ചു തന്നെ കെട്ടിടം നിര്‍മിക്കാനായിരുന്നു പി.ടി.എ തീരുമാനം. കെട്ടിട നിര്‍മാണം പി.ടി.എ ക്കു വേണ്ടി പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷിന്‍റെ നേതൃത്വത്തില്‍ റെക്കോര്‍ഡു വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. ജില്ലയില്‍ ഈ വര്‍ഷത്തെ ഫണ്ടുപയോഗിച്ച് ആദ്യമായി പണി പൂര്‍ത്തിയായ കെട്ടിടവും ഒരു പക്ഷെ ഇതായിരിക്കാം. ഫണ്ടിന്‍റെ കുറവു നികത്തുന്നതിനായി ഞങ്ങള്‍ പുതിയ ഒരു പരിപാടി പരീക്ഷിച്ചു. മറ്റൊന്നുമല്ല, ഉദ്ഘാടനം എന്ന നിലയ്ക്ക് ഒരു പാലുകാച്ചല്‍ ചടങ്ങ് അങ്ങു നടത്തി. രക്ഷിതാക്കളും നാട്ടുകാരും ഞങ്ങളുടെ പ്രതീക്ഷ തെറ്റിച്ചില്ല, അതൊരു വന്‍ വിജയമായി മാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പെഴ്സണും ചേര്‍ന്നു പാലു കാച്ചി. വന്നവര്‍ക്കെല്ലാം പായസം നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഈ പുതുമയുള്ള പരിപാടിയെ മുക്തകണ്ഠം പ്രശംസിച്ചു സംസാരിച്ചു. പൂര്‍ണ തോതിലല്ലെങ്കിലും ഒരളവു വരെ കമ്മി പരിഹരിക്കാന്‍ ഇതു മൂലം സാധിച്ചുവെന്നു പറയാം.
ശുദ്ധമായ കുടിവെള്ളം :
ശുദ്ധമായ കുടിവെള്ളത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി സമീപകാലത്ത് ഒരു വാട്ടര്‍ പ്യൂരിഫയര്‍ സ്കൂളില്‍ സ്ഥാപിച്ചിരുന്നു. നിരന്തരമായി പ്രവര്‍ത്തനം തകരാറിലായിക്കൊണ്ടിരുന്ന പ്രസ്തുത സംവിധാനം വാറണ്ടി കാലാവധി കഴിഞ്ഞതോടെ പൂര്‍ണമായി പ്രവര്‍ത്തന രഹിതമായി. കുട്ടികള്‍ക്കു വിശ്വസിച്ചു കൊടുക്കാന്‍ പറ്റുന്ന കുടിവെള്ളം ഇല്ലാതായതു ഞങ്ങള്‍ക്കു വലിയ ആശങ്കയുണ്ടാക്കി. പുതിയ തരം പ്യൂരിഫയറിനെ പറ്റിയായി പിന്നത്തെ അന്വേഷണം. ഡബിള്‍ പ്യൂരിഫയര്‍ സംവിധാനമുള്ള ഒരുപകരണം കണ്ടെത്തിയെങ്കിലും 30,000 രൂപയോളം വേണമായിരുന്നു അതിന്. നേരത്തെ തന്നെ സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നുവെങ്കിലും ഞങ്ങള്‍ പിന്‍വാങ്ങിയില്ല. അവസാനം ഒരു നല്ല മനുഷ്യന്‍ ഞങ്ങളെ സഹായിക്കാനെത്തി. വാട്ടര്‍ പ്യൂരിഫയറിനുള്ള മുഴുവന്‍ തുകയും അദ്ദേഹം നല്‍കി. പേരോ, പ്രശസ്തിയോ ആഗ്രഹിക്കാത്ത, ആ വലിയ മനുഷ്യന്‍റെ സന്മനസ്സിനു വടക്കുമ്പാട് ഗവണ്‍മെന്‍റ് എല്.പി. സ്കൂളിന്‍റെ പ്രണാമം.
നീന്തല്‍ പരിശീലനം :
ജലാശയ അപകടങ്ങള്‍ നിത്യ സംഭവമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 2007-2008 കാലം മുതല്‍ നമ്മുടെ സ്കൂളില്‍ നാലാം തരത്തിലെ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തി വരുന്നുണ്ട്. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് ഏതാണ്ട് നാനൂറോളം കുട്ടികളാണ് സ്കൂളില്‍ നിന്ന് നീന്തല്‍ അഭ്യസിച്ച് പുറത്തു പോയിട്ടുള്ളത്. മുന്‍ പ്രധാനധ്യാപകന്‍ ശ്രീ. പി.പി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ ആഭിമുഖ്യത്തില്‍ ആരം ഭിച്ച ഈ പദ്ധതി ഈ വര്‍ഷം കൂടുതല്‍ ജനകീയമായി നടന്നു. പി.ടി.എ യുടെയും തദ്ദേശവാസികളുടെയും പിന്തുണയും സഹകരണവുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കടിയങ്ങാട് പുഴയില്‍ കെട്ടിയിട്ടുള്ള ബണ്ടിനടുത്ത് ദിവസവും വൈകീട്ട് 3.30 മുതല്‍ 5 മണി വരെയാണ് പരിശീലനം. അധ്യാപകര്‍ക്കു പുറമെ എസ്.എസ്.ജി ചെയര്‍ പെഴ്സണ്‍ ജവാന്‍ പി. അബ്ദുല്ല, ശ്രീ. രാജന്‍ കരുകുളം, ശ്രീ. സമീഷ്, മുന്‍ എച്ച്.എം ശ്രീ. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എം.പി.ടി.എ യിലെ ശ്രീമതി രാജിസുനില്‍, കമല എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കുന്നു. നീന്തലിനു ശേഷം കുട്ടികള്‍ക്കു ഭക്ഷണം നല്‍കുന്നതിന് സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നു.
മരം കയറ്റം :
ആത്മ വിശ്വാസം വര്‍ധിപ്പിക്കുക, പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യപൂര്‍വം നേരിടാനുള്ള മനക്കരുത്ത് വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരം കയറല്‍ പരിശീലനം ആരംഭിച്ചത്. മുഖ്യമായും പെണ്‍കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പരിശീലനം. സ്കൂള്‍ മുറ്റത്തെ മരങ്ങളില്‍ ചകിരി കൊണ്ട് പടവുകള്‍ കെട്ടിയുണ്ടാക്കി അതില്‍ കയറിയാണ് പരിശീലനം ആരംഭിക്കുന്നത്. സ്കൂള്‍ സമയത്തിനു മുമ്പ് രാവിലെയും സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരവുമാണ് മരം കയറല്‍. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരീശീലനം അവസാന ഘട്ടത്തിലെത്തുമ്പോള്‍ കുട്ടികള്‍ ചകിരി കെട്ടാത്ത മരത്തില്‍ കയറുന്നതിന് പ്രാപ്തരായിട്ടുണ്ടാവും. അധ്യാപകരുടെ കര്‍ശനമായ മേല്‍നോട്ടത്തിലാണ് പരിശീലനം നടക്കുന്നത്. ഇതിനു വേണ്ടി ആഴ്ടയില്‍ അഞ്ചു ദിവസവും അധ്യാപകര്‍ മാറിമാറി ഡ്യൂട്ടി ഏറ്റെടുക്കുകയാണു ചെയ്യുന്നത്. രാവിലെ 9.15 നു തുടങ്ങുന്ന പരിശീലനത്തിന് ആവേശപൂര്‍വമാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്. രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് ഇതിനു ലഭിക്കുന്നത്.
സൈക്കിള്‍ പരിശീലനം :
കുട്ടികളുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനും ആത്മ വിശ്വാസം വളര്‍ത്തുന്നതിനും സൈക്കിള്‍ പരിശീലനം ഉപകരിക്കുന്നു. അഞ്ചു സൈക്കിളുകളാണ് ഇപ്പോള്‍ ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമാണ് പരിശീലനം. നാലാം ക്ലാസ് വിടുന്ന മുഴുവന്‍ കുട്ടികളും - പെണ്‍ കുട്ടികള്‍ പ്രത്യേകിച്ചും - സൈക്കിളോടിക്കാന്‍ പഠിച്ചിരിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഇതു നടത്തുന്നത്. പെണ്‍കുട്ടികളുടെ പരിശീലനത്തിന് അധ്യാപികമാര്‍ തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവിടെ സൈക്കിള്‍ പരിശീലനം നടക്കുന്നു.
വിഷയാധിഷ്ഠിത പഠന മികവുകള്‍ നമ്മുടെ പാഠ്യപദ്ധതി നിഷ്കര്‍ഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും പഠനമികവ് കുട്ടികള്‍ നേടേണ്ടതുണ്ട്. പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്നതിന് നൂതനമായ വിനിമയരീതികള്‍, തന്ത്രങ്ങള്‍ എന്നിവ അവലംബിച്ചു കൊണ്ടുള്ള ഒരു പഠനപ്രക്രിയയാണ് നമ്മുടെ സ്കൂളില്‍ നടന്നു വരുന്നത്. ഈ അധ്യയന വര്‍ഷം സ്കൂളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ദിനാചരണങ്ങള്‍ പ്രധാന ദിനങ്ങള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെടുത്തി സ്കൂളില്‍ ആചരിച്ചു വരുന്നു. 1. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം 2. ജൂണ്‍ 19 വായനാദിനം 3. പത്രക്വിസ് 4. ജൂലൈ 21 ചാന്ദ്ര ദിനം 5. ആഗസ്ത് 6 ഹിരോഷിമ ദിനം 6. ആഗസ്ത് 15 സ്വാതന്ത്ര്യദിനം 7. ആഗസ്ത് 17 കര്‍ഷകദിനം 8. ഓണാഘോഷം ആഗസ്ത് 21 കള്ളവും ചതിയുമില്ലാത്ത ആ നല്ല നാളുകളുടെ സ്മരണപുതുക്കി കൊണ്ട് സ്കൂളില്‍ വിവിധ പരിപാടികളോടെ ഞങ്ങള്‍ ഓണം ആഘോഷിച്ചു. കുട്ടികള്‍ക്കു പുറമെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം കൊണ്ട് ഈ പ്രാവശ്യത്തെ ഓണാഘോഷം ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ഓണപ്പൂക്കളം, ഓണപ്പൊട്ടന്‍, ഓണക്കളികള്‍, ഓണപ്പാട്ടുകള്‍, ഓണസദ്യ എന്നിവയാല്‍ അവിസ്മരണീയമായിരുന്നു ഈ ഓണം. സമീപ അങ്കണവാടിയിലെ കുട്ടികള്‍ക്ക് വേണ്ടി ഓണക്കളികള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങളും നല്‍കി. അമ്മമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കസേരകളിയും സാരിമടക്കല്‍ മത്സരവും കാണികളില്‍ ആവേശത്തിരയിളക്കി. 9. ലോകതപാല്‍ ദിനം ഒക്ടോബര്‍ 9 10. മനുഷ്യാവകാശദിനം - ഡിസംബര്‍10 2. വിജ്ഞാനച്ചെപ്പ് :
കുട്ടികളുടെ പൊതു വിജ്ഞാന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി ആരംഭിച്ച പരിപാടിയാണിത്. എല്ലാ തിങ്കളാഴ്ചയും 10 ചോദ്യങ്ങള്‍ വീതം പൊതു ബോര്‍ഡില്‍ എഴുതിയിടുന്നു. കുട്ടികള്‍ അവ എഴുതിയെടുത്ത് ഉത്തരങ്ങള്‍ കണ്ടെത്തി ഉത്തരപ്പെട്ടിയിലിടുന്നു. വെള്ളിയാഴ്ച ഈ ഉത്തരങ്ങള്‍ ശേഖരിച്ച് മാര്‍ക്കിടുന്നു. ഒരേ മാര്‍ക്ക് കിട്ടിയവരില്‍ നിന്ന് നറുക്കിട്ട് ഒന്നാം സ്ഥാനക്കാരെ കണ്ടെത്തുകയും അവരെല്ലാം ചൊവ്വാഴ്ചത്തെ അസംബ്ലിയില്‍ വച്ച് ആദരിക്കുകയും ഒന്നാം സ്ഥാനം കിട്ടിയ ആള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യുന്നു. ഈ പരിപാടിയുടെ റിസള്‍ട്ട് സ്കൂളിനു ലഭിച്ചു. ഉപജില്ലാ, ജില്ലാ മത്സരങ്ങളില്‍ നടന്ന മിക്ക പ്രശ്നോത്തരികളിലും എല്‍.പി വിഭാഗത്തില്‍ ഞങ്ങളുടെ കുട്ടികള്‍ മുന്നിലെത്തി.
3. ആശംസാ കാര്‍ഡ് കൈമാറല്‍ :
കുട്ടികളില്‍ പരസ്പര സ്നേഹവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ വിവിധ ആഘോഷാവസരങ്ങളിലെ ആശംസാ കാര്‍ഡു കൈമാറല്‍ സഹായകമായി. കുട്ടികള്‍ സ്വന്തമായി തയ്യാറാക്കുന്ന ഇതക്തരം കാര്‍ഡുകള്‍ അവരുടെ സര്‍ഗശേഷിയും ഭാഷാ നൈപുണിയും ഭാവനയും വളര്‍ത്താന്‍ പര്യാപ്തമാണ്.
4. സ്കൂള്‍ തല മേളകള്‍ :
സ്കൂളിലെ പരമാവധി കുട്ടികള്‍ക്ക് അവരുടെ കായിക/കലാ ശേഷികള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി സ്കൂള്‍ തല മേളകള്‍ സംഘടിപ്പിച്ചു. ഈ മേളകള്‍ വിജയിപ്പിക്കുന്നതിനായി പി.ടി.എ യും സജീവമായി രംഗത്തിറങ്ങി. ഓട്ടവും ചാട്ടവും, ഡാന്‍സും പാട്ടുമൊക്കെയായി തങ്ങളുടെ കുരുന്നുകള്‍ സ്റ്റേജിലും ട്രാക്കിലും നിറഞ്ഞു നിന്നപ്പോള്‍ അവര്‍ക്ക് ഭക്ഷണമൊരുക്കിയും കൈയടിച്ചു പ്രോത്സാഹിപ്പിച്ചും സ്നേഹ മുത്തങ്ങള്‍ നല്‍കിയും അമ്മമാരും ഈ മേളകളുടെ ഭാഗമായി മാറി.
5. സാഹിത്യകാരനെ അറിയുക :
കുട്ടികളില്‍ വായന വളര്‍ത്തുക, സാഹിത്യകാരന്‍മാരെയും അവരുടെ കൃതികളെയും അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇങ്ങനെയൊരു പരിപാടിക്കു രൂപം കൊടുത്തത്. ഓരോ മാസവും ഓരോ സാഹിത്യകാരനെ പഠിക്കാന്‍ നിശ്ചയിക്കുകയും അതിനാവശ്യമായ സഹായങ്ങള്‍ പഠന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തന്നെ നല്‍കുകയുമാണ് ചെയ്തത്.
കുട്ടികള്‍ അവരെ പറ്റി പഠിക്കുകയും അവരെ കുറിച്ചു ലഘു കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. പതിപ്പു നിര്‍മാണം, കവിതാലാപനം, ആസ്വാദനക്കുറിപ്പെഴുതല്‍, റേഡിയോ പരിപാടികള്‍ എന്നിവയും ഇതിന്‍റെ ഭാഗമായി നടന്നു. കുഞ്ഞുണ്ണി, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീര്‍, വയലാര്‍, ഒ.എന്‍.വി, വള്ളത്തോള്‍, കുമാരനാശാന്‍, മാധവിക്കുട്ടി എന്നിവരെയാണ് ഈ വര്‍ഷം വിവിധ മാസങ്ങളിലേക്കു നിശ്ചയിച്ചിരുന്നത്. ലൈബ്രറിയുടെ ഉപയോഗം വര്‍ധിക്കാനും ഇതു കാരണമായി. 6. പ്രസംഗ പരിശീലനം :
ഓണാവധിക്കാലത്ത് രണ്ടു ദിവസമായി നടന്ന പ്രസംഗ പരിശീലന ശില്‍പശാല കുട്ടികള്‍ക്കു വേറിട്ട അനുഭവമായി. താത്പര്യമുള്ള കുട്ടികളെയാണ് ഇതില്‍ പങ്കെടുപ്പിച്ചത്. കെ.പി. മുകുന്ദന്‍ മാസ്റ്ററായിരുന്നു ശില്‍പശാല നയിച്ചിരുന്നത്. പങ്കെടുത്ത കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഭാകമ്പമെന്യേ എഴുന്നേറ്റു നിന്നു കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ധൈര്യം പകര്‍ന്നു നല്‍കാനും ഇതുപകരിച്ചു.
7. പ്രവൃത്തി പരിചയ ശില്‍പശാല :
സ്കൂള്‍തല മേളയില്‍ വച്ചു തെരഞ്ഞെടുത്ത കുട്ടികള്‍ക്കു വേണ്ടി പ്രവൃത്തി പരിചയ അധ്യാപിക ശ്രീമതി. കെ.കെ.പ്രീതി ടീച്ചറുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. കളിമണ്‍ രൂപങ്ങള്‍, കയറുല്‍പന്നങ്ങള്‍, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണം, പേപ്പര്‍ ക്രാഫ്റ്റ് വെജിറ്റബിള്‍ പ്രിന്‍റിങ്, ചിത്രത്തുന്നല്‍ എന്നീ ഇനങ്ങളാണ് ഇതില്‍ ഉള്‍പെടുത്തിയത്. ഇതില്‍ ചില ഇനങ്ങളില്‍ ഉപജില്ലാ തലത്തിലും, ജില്ലാ തലത്തിലും കുട്ടികള്‍ മികവു കാട്ടി.
8. ഇംഗ്ലീഷ് പദ സമ്പത്ത് വര്‍ധിപ്പിക്കല്‍ : 9. എല്‍.എസ്.എസ് കോച്ചിങ്ങ് : 10. ലാബ്, ലൈബ്രറി, ഐ.സി.റ്റി : 11. വാര്‍ത്ത വായന : 12. ക്വിസ് മത്സരങ്ങള്‍ : 13. റെയിന്‍ബോ റേഡിയോ : 14. പ്ലാസ്റ്റിക് ബോധവത്കരണം : 15. പരിഹാര ബോധനം :
കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണു സ്കൂള്‍ കലണ്ടറില്‍ നല്‍കിയിട്ടുള്ളത്. സ്കൂള്‍ തുറന്ന് ആദ്യ ആഴ്ച തന്നെ എല്ലാ ക്ലാസുകളിലും പിന്നാക്കക്കാരെ കണ്ടെത്തുന്നതിനായി ടെസ്റ്റ് നടത്തുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സി.പി.ടി.എ വിളിച്ചു ചേര്‍ത്ത് ഓരോ കുട്ടിയുടെയും നിലവാരംഅവരെ ബോധ്യപ്പെടുത്തുകയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണം ഇക്കാര്യത്തില്‍ തേടുകയും ചെയ്തു. പിന്നീട് പ്രത്യേകം മൊഡ്യൂള്‍ വച്ച് പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിഹാര ബോധനം നടത്തി. ഒരുഘട്ടം കഴിഞ്ഞ് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി പ്രത്യേകം സി.പി.ടി.എ വിളിച്ചു. അവിടെ വച്ച് കുട്ടികളുടെ ഇടക്കാല പുരോഗതി വിലയിരുത്തുകയും കുട്ടികളെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സഹായിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി കുറേ കുട്ടികള്‍ നല്ല പുരോഗതി നേടിയതായി കാണുന്നു. ഇപ്പോഴും പരിഹാര ബോധന പ്രവര്‍ത്തനം തുടരികയാണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}