"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 32: വരി 32:
1921 കളില്‍ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതല്‍ 1965 വരെ എല്‍.പി സ്കൂളായും 1966 മുതല്‍ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികള്‍ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ മികച്ച രീതിയില്‍ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.
1921 കളില്‍ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതല്‍ 1965 വരെ എല്‍.പി സ്കൂളായും 1966 മുതല്‍ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികള്‍ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ മികച്ച രീതിയില്‍ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
നവീകരിച്ച ‍ഡെെനിംഗ് ഹാള്‍--ഉദ്ഘാടനം== ഭൗതികസൗകര്യങ്ങള്‍ ==
നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികള്‍ ,ഡെെനിംഗ് ഹാള്‍ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലില്‍ നിന്ന് നവീകരിച്ചു നല്‍കിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.
നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികള്‍ ,ഡെെനിംഗ് ഹാള്‍ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലില്‍ നിന്ന് നവീകരിച്ചു നല്‍കിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.



21:32, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ
വിലാസം
നെട്ടൂ൪
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Indu Saseendran




................................

ചരിത്രം

ആമുഖം

1921 കളില്‍ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതല്‍ 1965 വരെ എല്‍.പി സ്കൂളായും 1966 മുതല്‍ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികള്‍ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ മികച്ച രീതിയില്‍ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.

നവീകരിച്ച ‍ഡെെനിംഗ് ഹാള്‍--ഉദ്ഘാടനം== ഭൗതികസൗകര്യങ്ങള്‍ == നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികള്‍ ,ഡെെനിംഗ് ഹാള്‍ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലില്‍ നിന്ന് നവീകരിച്ചു നല്‍കിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1.കേശവ മേനോ൯ 2. രാജമ്മ ടീച്ച൪ 3.സാവിത്രിയമ്മ 4.മാലതിയമ്മ 5.മീനാക്ഷിയമ്മ 6.ഒ.എ.പുരുഷോത്തമപ്പണിക്ക൪ 7.എം.മീനാക്ഷി 8.ഇ.ജി.ഫിലോ എന്നിവ൪ സ്കൂള്‍ തലവ൯മാരായി പ്രവ൪ത്തിച്ചു.

വായനാ ദിനം

'പ്രവര്‍ത്തനങ്ങള്‍' 2015-2016 അദ്ധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആര്‍.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു.2015 ജൂണ്‍ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വര്‍ഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാര്‍‍‌ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ മജീദ് നിര്‍വഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസി‍ഡന്‍റ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങള്‍ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോര്‍ജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്ത്ക്കള്‍ക്കും ലഡുവിതരണം നടത്തി. ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍പരിസരം വൃത്തിയാക്കി പച്ചക്കറികൃഷി ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട തെരുവുനാടകം കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമാണ് നല്‍കിയത്. ജൂണ്‍ 19 ശ്രീ. പി.എന്‍ പണിക്കര്‍ ചരമദിനം വായനാവാരമായിട്ടാണ് ആഘോഷിച്ചത്. യു.എസ്.ടി. ഗ്ലോബല്‍ കമ്പനി കുട്ടികള്‍ക്കായി ഒരു ലാപ് ടോപ് സംഭാവന നല്‍കി. വായനാശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി മാതൃഭൂമി പത്രവിതരണോദ്ഘാടനം കവിത ടെക്സ്റ്റൈല്‍സ് ഉടമ ശ്രീ. ബഷീര്‍ നിര്‍വഹിച്ചു. ജൂണ്‍ 22-ാം തീയതി മാധ്യമം പത്രവിതരണോദ്ഘാടനം ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം നിര്‍വഹിച്ചു. 23-ാം തീയതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ നല്‍കി വായനാകുറിപ്പ് തയ്യാറാക്കി. 24-ാം തീയതി സിറാജ് പത്ര വിതരണോദ്ഘാടനം നടത്തി. ജൂലൈ 2 കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു. ജൂലൈ 9 കുട്ടികളില്‍ കലാപരമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാന്‍സ്, കവിത, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്. ആഗസ്റ്റ് സ്കൂള്‍ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അല്‍ഫിയ എ. സ്കൂള്‍ ലീഡറായി ചുമതലയേറ്റു. ആഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികള്‍ സമാധാനപ്രാവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആഗസ്റ്റ് 13 കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ഔഷധത്തോട്ട നിര്‍മ്മാണവും വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. സി.ഇ. വിജയന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ആഗസ്റ്റ്‌ 21 പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബല്‍ കമ്പനി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ആഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി. നവംബര്‍ 1 കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നിവയുടെ അവതരണം നടത്തി. നവംബര്‍ 14 വൈസ് മെന്‍ ക്ലബ്ബ് സ്കൂള്‍ സന്ദര്‍ശിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാര്‍ത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു. ഡിസംബര്‍ 11 തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദര്‍ശിച്ചു. ഡിസംബര്‍ 18 ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ ഒത്തുചേര്‍ന്നു. ക്രിസ്സ്മസ്സ് ഫാദര്‍ കുട്ടികള്‍ക്ക് കേക്ക് വിതരണം നടത്തി. ഡിസംബര്‍ 28 എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എല്‍.പി. യു.പി. വിദ്യാര്‍ത്ഥികള്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികള്‍ വിത്തുകള്‍ പാകി ചെടികള്‍ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്. ഡിസംബര്‍ 30 എസ്.എസ്.എയുടെ നിര്‍ദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. 2016 ജനുവരി 6 സ്കൂള്‍തല ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി സയന്‍സ് സെമിനാര്‍ നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോര്‍ജ്ജ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി. 2016 ഫെബ്രുവരി ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു. '2016-17 പ്രവേശനോത്സവം പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. പരിസ്ഥിതിദിനാഘോഷം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പരിസരം ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റര്‍ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത് വിതരണം ചെയ്തു. ഒരു ചോദ്യം ഒരുത്തരം ഗണിതക്ലബ്ബിന്റെ ഭാഗമായി എല്ലാ ദിവസവും അസംബ്ലിയില്‍ ഒരു ചോദ്യം ഒരുത്തരം ഗണിത ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാദിവസത്തേയും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ മുഹമ്മദ് ഷാഫി, മുഹമ്മദ് ഹാസിം എന്നിവരെ ചുമതലപ്പെടുത്തി. ലഹരിവിരുദ്ധ ദിനാചരണം ലഹരിവിരുദ്ധ പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലി. ഉച്ചയ്ക്കുശേഷം പനങ്ങാട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ബഷീര്‍ അനുസ്മരണം ലൈബ്രറിയിലെ ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് ബഷീര്‍ അനുസ്മരണം നടത്തി. ഔഷധത്തോട്ട നിര്‍മ്മാണം കര്‍ക്കിടകമാസാരംഭത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ആയുര്‍വ്വേദമരുന്നുകളുടെ പ്രയോജനം എന്നിവ സംബന്ധിച്ച് ശ്രീകല എസ്. ക്ലാസ്സെടുത്തു. യോഗം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്കൂളിന്റെ നടുമുറ്റം ഔഷധത്തോട്ടം നിര്‍മ്മിച്ചു. ജനപര്‍വ്വം തേവര എസ്.എച്ച്. കോളേജുമായി ലിങ്ക് ചെയ്ത് ജനപര്‍വ്വം പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നും മൂന്നും ശനിയാഴ്ചകളില്‍ സ്കൂളിലെത്തുകയും രാവിലെ പത്തുമണിമുതല്‍ ഒരു മണിവരെ കുട്ടികളെ ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യപാഠം വിഷയങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. വായനാവാരാചരണം വായനാവാരവുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. എല്ലാ തിങ്കളാഴ്ചയും പുസ്തകങ്ങള്‍ വായിച്ച് വായനാകുറിപ്പ് കുട്ടികള്‍ തയ്യാറാക്കുന്നുണ്ട്. വായനാദിനവുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് അദ്ധ്യാപിക (ഫിഷറീസ് സ്കൂള്‍) ക്ലാസ്സെടുത്തു. അമ്മമാരുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ലൈബ്രറി പുസ്തക വിതരണം പി.ടി.എ. കമ്മിറ്റി അംഗം നസീമയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഓണാഘോഷം തേവര എസ്.എച്ച്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഓണാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ പരിപാടികള്‍ പൂക്കളം, ഓണസദ്യ എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകി. നഗരസഭാ ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അമേരിക്കയിലെ ബൂട്ട്സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പാട്രീഷ്യ - സ്കൂള്‍ സന്ദര്‍ശനം. അമേരിക്കയിലെ ബൂട്ട്സ് കമ്പനി എം.ഡി. പാട്രീഷ്യ സ്കൂള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡോര്‍ ഗെയിമിനുള്ള ഉപകരണങ്ങളും ഫുട്ബോളുകളും നല്‍കി. സ്കൂള്‍ ലൈബ്രറി വികസനത്തിനായി ആയിരം യൂറോ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ മുഖേന സ്കൂളിന് കൈമാറി. വയോജന ദിനാഘോഷം തേവര ഗവണ്‍മെന്റ് ഓള്‍ഡേജ് ഹോം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സന്ദര്‍ശിച്ച് ഒരുദിവസം അന്തേവാസികളുമൊത്ത് ചിലവഴിച്ചു. കുട്ടികള്‍ കലാപരിപാടി അവതരിപ്പിച്ചതും വൃദ്ധജനങ്ങളെ ഏറെ സന്തോഷിപ്പിച്ചു. ശിശുദിനാഘോഷം വൈസ് മെന്‍ ക്ലബ്ബ് അംഗങ്ങള്‍ സ്കൂളിലെ ശിശുദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഒരു നോട്ടീസ് ബോര്‍ഡ് സ്കൂളിലേക്ക് സംഭാവന ചെയ്തു. ക്രിസ്തുമസ്സ് ദിനാഘോഷം തേവര എസ്.എച്ച്. കോളേജിലെ കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തി ക്രിസ്തുമസ്സ് ദിനാഘോഷത്തിന് നേതൃത്വം നല്‍കി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ.വി.ഡി.സതീശ൯ M L A

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}