"ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
==വാകേരി ആധുനിക ചരിത്രം == | ==വാകേരി ആധുനിക ചരിത്രം == | ||
വാകേരിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തോടുകൂടിയാണ്. | വാകേരിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തോടുകൂടിയാണ്. | ||
തയ്യാറാക്കിയത് കെ. കെ. ബിജു ( മലയാളം അധ്യാപകന്‍) | |||
12:41, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാകേരി
വയനാട് ജില്ലയില്‍ പൂതാടി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമമാണ് വാകേരി സമീപ ഗ്രാമങ്ങളായ കല്ലൂര്‍കുന്ന്, മൂടക്കൊല്ലി, കക്കടം, സിസി, മടൂര്‍, എടയൂര്‍, കൂടല്ലൂര്‍ എന്നിവയുടെ മുഖ്യമായ കേന്ദ്രം എന്നുകൂടി വാകേരിയെ വിശേഷിപ്പിക്കാം. 'വാകേരി'ക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്.. ഈ നാട്ടിലെ ആദിമ നിവാസികള്‍ വിവിധ ആദിവാസി ഗോത്രജനതകളും വയനാടന്‍ ചെട്ടിമാരും ആണ്. വാകേരിയുടെ ആധുനികത ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തോടെയാണ്. 1950 കളിലും 60 കളിലുമാണ് ഈ പ്രദേശത്ത് കുടിയേറ്റം വ്യാപകമാകുന്നത്. പൂതാടി അധികാരികളുടെ ഉടമസ്ഥതയില്‍ ആയിരുന്ന ഇവിടുത്തെ ഭൂമി കോഴിക്കോട് ജില്ലയില്‍ നിന്നു വന്ന കച്ചവടക്കാര്‍ക്കു വില്‍ക്കുന്നതോടെയാണ് കുടിയേറ്റം ആരംഭിക്കുന്നത്. ഇവിടെയെത്തി ഭൂമി വാങ്ങിയവരില്‍ പ്രാനിയായ ഒരാള്‍ കക്കോടന്‍ അഹമ്മദ് ഹാജിയാണ്. ഇദ്ദേഹം വാങ്ങിയ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു വിറ്റശേഷം തിരുവിതാംകൂറില്‍ നിന്നു കുടിയേറിയ ആളുകള്‍ക്കു ചെറുതുണ്ടുകളായി ഭൂമി വില്‍പ്പന നടത്തി. ഇതോടെയാണ് ഈ മേഖലയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിക്കുന്നത്. കൂടാതെ വാകേരി ഒരു അങ്ങാടിയായി വികസിക്കുന്നതും . ഈതോടൊപ്പം അങ്ങാടിയിലേക്ക് എത്തുന്നതിനുള്ള നാട്ടവഴികള്‍ ക്രമേണ ആധുനികമായ റോഡുകളായി പരിണമിക്കുകയും ചെയ്തു. ഇന്ന് വാകേരി ചെറിയൊരു അങ്ങാടിയായി വികസിച്ചിരിക്കുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ധാന്യങ്ങള്‍പൊടിക്കുന്ന മില്ല്, ഇന്‍ഡസ്ട്രി, സ്കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.
വാകേരി സ്ഥലനാമം
ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാല്‍ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി കിഴക്ക് കാട് (രണ്ടാംനമ്പര്‍) എന്നിവിടങ്ങളില്‍ നിന്നുവരുന്ന വഴികള്‍ സംഘമിക്കുന്ന നാല്‍ക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോള്‍ അതിനകത്ത് മണിയുടെ ആകൃതിയില്‍ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്. " ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവന്‍ മൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂര്‍ണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാകേരി പ്രാചീന ചരിത്രം

വാകേരിക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. മഹാശിലാകാലത്തിന്റെ അവശേഷിപ്പുള്‍ ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് മുനിയറകളും നന്നങ്ങാടികളും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാകേരി സിസി യില്‍ കളിസ്ഥലം നിര്‍മ്മിച്ചപ്പോള്‍ മുനിയറ കണ്ടെത്തിയത്. ആ പ്രദേശങ്ങളില്‍ മുനിയറകള്‍ വിപുലമായി വ്യാപിച്ചുകിടക്കുന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്. കല്ലൂര്‍കുന്ന് ഭാഗങ്ങളില്‍ മരിച്ചവരെ കുടങ്ങളില്‍ അടക്കം ചെയ്തതതിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികള്‍ ധാരാളമുണ്ട്. പലരുടേയും പറമ്പുകളില്‍ നിന്ന് നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ട്. ഇവ സുചിപ്പിക്കുന്നത് വാകേരിയില്‍ അതി പ്രാചീന കാലം മുതല്‍ക്കുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ഇടക്കല്‍ ഗുഹയിലെ ശിലാ ചിത്രങ്ങള്‍ പ്രസിദ്ധമാണല്ലോ. അതേ കാലത്തുതന്നെ ഇവിടേയും ജനവാസം ആരംഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികള്‍. ഇവയില്‍ ശ്രദ്ധിക്കേണ്ടത് എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍ എന്നിവയാണ്. എന്തെന്നാല്‍ ഇവയില്‍ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരന്‍ കെ. എന്‍ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങള്‍ ഉള്ള സ്ഥലനാമങ്ങള്‍ക്ക് 2000 വര്‍ഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കല്‍ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആര്‍ രാഘവവാര്യര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഇടക്കല്‍ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്. മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതില്‍ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവര്‍ണ്ണകാലമാണ്. വാകേരിക്കടുത്ത് കല്‍പ്പന എസ്റ്റേറ്റില്‍ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയല്‍ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങള്‍ പാര്‍ത്തിരുന്നു എന്നതിന്റെ തെളിവുകള്‍ വാകേരിയില്‍ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിന്‍മുറക്കാരില്‍ പ്രധാനികള്‍ ഇന്നത്തെ ആദിവാസികളാണ്.
വാകേരിയിലെ ആദിമ നിവാസികള്‍
വാകേരിയിലെ ആദിമ നിവാസികള്‍ മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, ഊരാളിക്കുറുമര്‍, വയനാടന്‍ ചെട്ടിമാര്‍എന്നീ ജനവിഭാഗങ്ങളാണ്.
മുള്ളക്കുറുമര്‍

വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തന്‍, പൂതാടി ദൈവംങ്ങള്‍(കിരാത ശിവനും പാര്‍വ്വതിയും ഭൂതഗണങ്ങളും), കണ്ടന്‍വില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂര്‍ത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാര്‍ഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമര്‍ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാല്‍ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാല്‍ ആഘോഷിക്കുന്ന പ്രധാന കുടി.
സാമൂഹിക ജീവിതം
നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളര്‍ത്തല്‍, നായാട്ട്, മീന്‍പിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍. ( ഇപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകള്‍ ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തില്‍നിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)
ഊരാളിക്കുറുമര്‍
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് ഊരാളിക്കുറുമര്‍. ഊരിന്റെ അധിപതികള്‍ എന്ന അര്‍ത്ഥത്തിലാണ് ഊരാളികള്‍ എന്ന പേര് വന്നതെന്നു പറയപ്പെടുന്നു. കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരാണിവര്‍. ഇരുമ്പുപകരണങ്ങളുടെ നിര്‍മ്മാണം കുട്ട, മുറം മുതലായ മുള യുല്പ്പന്നങ്ങളുടെ നിര്‍മ്മാണമാണിവരുടെ തൊഴില്‍. വയനാട്ടില്‍ എല്ലാ സ്ഥലങ്ങളിലും ഇവര്‍ കാണപ്പെടുന്നു. പഴയ പല്ലവരുടെപിന്‍ഗാമികളാണിവരെന്നു എഡ്ഗാര്‍ തേസ്റ്റണ് അഭിപ്രായമുണ്ട്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങളും ധാരാളമായി ഇവര്‍ ഉപയോഗിക്കാറുണ്ട്. മൂടക്കൊല്ലി, ചോയിക്കൊല്ലി, എന്നിവിടങ്ങളാണ് അധിവാസ മേഖലകള്‍
കാട്ടുനായ്ക്കര്‍
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കര്‍. ഇവര്‍ തേന്‍ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാര്‍ എന്ന അര്‍ഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവര്‍ക്കുണ്ടായത്. തേന്‍ ശേഖരിക്കല്‍ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേന്‍ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങള്‍ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. കര്‍ഷകത്തൊഴിലാളികളാണ് ഇവര്‍. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി.
പണിയര്‍
വയനാട്ടിലെ ആദിവാസികളില്‍ അംഗസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയര്‍. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവര്‍ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളില്‍ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവര്‍. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവര്‍. ചീനി, തുടി, കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങള്‍ ഇവര്‍ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദര്‍ഭങ്ങളിലും അല്ലാതെയും ഇവര്‍ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചെറു സന്തോഷം മതി ഇവര്‍ക്കാഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവര്‍ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതില്‍ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉല്‍ഭവ കേന്ദ്രമെന്നാണ് ഇവര്‍ വിശ്വ സിക്കുന്നത്. വയനാട്ടില്‍ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പന്‍ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകള്‍ക്കും മരണാടി യന്തിരങ്ങള്‍ക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയര്‍ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകള്‍ പൊതുവേ പണിയരുടെ സംസാരത്തില്‍ എല്ലാ വാക്കുകള്‍ക്കുമൊടുവില്‍ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവര്‍ക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാന്‍ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരന്‍ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങള്‍ നിര്‍മ്മിക്കുന്നതിലും അതി വിദഗ്ധരാണിവര്‍. കക്കടം , പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ വാകേരി മേഖലയില്‍ താമസിക്കുന്നത്.
വയനാടന്‍ ചെട്ടിമാര്‍
വയനാടന്‍ ചെട്ടിമാര്‍ വാകേരിയല്‍ ധാരാളമായി അധിവസിക്കുന്ന. 17ാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ നിന്നു കുടിയേറി എന്നാണ് ഐതിഹ്യം. കൃഷിയാണ് മുഖ്യജീവനോപാധി. വട്ടത്താനി, ഞാറ്റാടി , കല്ലൂര്‍കുന്ന്, ഓടക്കുറ്റി, വാകേരി എന്നിവിടങ്ങളില്‍ അധിവസിക്കുന്നു.
വാകേരി ആധുനിക ചരിത്രം
വാകേരിയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് വയനാടന്‍ കുടിയേറ്റത്തോടുകൂടിയാണ്. തയ്യാറാക്കിയത് കെ. കെ. ബിജു ( മലയാളം അധ്യാപകന്‍)