"ഗവ.ടി ടി ഐ ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
'''ടി. ടി.ഐ. ജൈവകൃഷി'''  
'''ടി. ടി.ഐ. ജൈവകൃഷി'''  
                           കുട്ടികൾക്ക്  ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൃഷിഭവന്റെ സ്കൂൾ ഗാർഡൻ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സമ്പുഷ്ടമായ ഒരു പച്ചക്കറിത്തോട്ടവും, വാഴത്തോട്ടവും ഉണ്ട്.
                           കുട്ടികൾക്ക്  ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൃഷിഭവന്റെ സ്കൂൾ ഗാർഡൻ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സമ്പുഷ്ടമായ ഒരു പച്ചക്കറിത്തോട്ടവും, വാഴത്തോട്ടവും ഉണ്ട്.
 
| ചിത്രം 31465Govt. T.T.I.Ettumanoori‎.jpg |
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==



14:04, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ടി ടി ഐ ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201731465




ചരിത്രം

                ഒരു  പ്രദേശത്തിന്റെ സാംസ്കാരികത്തനിമ അഥവാ പുരോഗതിയ്ക് ആ പ്രതേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അദ്യതീയമായാ സ്ഥാനമാണുള്ളത്. പ്രകൃതീദേവിയുടെ അനുഗ്രഹത്താൽ ഫലഭൂയിഷ്ഠമായ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മീനച്ചിലാറിന്റെ അരികുപറ്റിച്ചേർന്നു കിടക്കുന്നു. 95 ശതമാനവും സാക്ഷരത നേടിയ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി സാംസ്കാരികമായി വളരെ മുൻപന്തിയിലാണ്. അജ്ഞതകളുടെ ഇന്നലകളിൽ നിന്നും വിജ്ഞാനത്തിന്റെ ഉയർച്ചകളിലേക്കു ജനതകളെ എത്തിക്കുന്ന പല പ്രശസ്ത വിദ്യാലയങ്ങളും ഇന്ന് ഏറ്റുമാനൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
                         ഏറ്റുമാനൂരെ ഏറ്റവും പഴയെ സർക്കാർ വിദ്യാലയം 1981 - 92 ൽ തുടങ്ങിയ വെര്ണക്കുലാർ മിഡിൽ സ്കൂളാണ് . ഇത് ആദ്യം പ്രവർത്തിച്ചിരുന്നത് ഇപ്പോഴത്തെ ഗര്ലസ്   ഹൈ സ്കൂൾ നടക്കുന്ന കച്ചേരിത്താഴത്തെ  കെട്ടിടത്തിലായിരുന്നു.  ആ സ്കൂൾ പല മാറ്റങ്ങൾക്കു ശേഷം ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു. 
                   വിദ്യാര്തഥികളുടെ സംഖ്യ സ്കൂളിൽ കൂടി വന്നപ്പോൾ പല നിയന്ത്രണങ്ങളും വന്നു. 1974 സെപ്റ്റംബർ 3 നു ഏറ്റുമാനൂർ ഹൈ സ്കൂളിനെ ആണ് പെൺ സ്കൂളാക്കി തിരിച്ചു. ഇന്ന് സെൻട്രൽ ജംഗ്ഷനിൽ ബോയ്സ് ഹൈ സ്കൂളും കച്ചേരിത്താഴ ഗര്ലസ് ഹൈ സ്കൂളും അന്നത്തെ യുപി സ്കൂൾ ബേസിക് ട്രെയിനിങ് സ്കൂളുമായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിനു അഭിമുഖമായി എം സി റോഡിൻറെ പടിഞ്ഞാറേ ഓരം ചേർന്നുള്ള കുന്നിൽ സ്ഥിതിചെയ്യുന്നു ബേസിക് ട്രെയിനിങ് സ്കൂളിന്റെ പേര് വീണ്ടും പരിഷ്കാരത്തിന്‌ വിധേയമായി ഇന്ന് ഇത് ഏറ്റുമാനൂർ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (റ്റി. റ്റി. ഐ. ) എന്ന പേരിൽ അറിയപ്പെടുന്നു. എൽ പി, യു പി വിഭാഗത്തില്പെട്ട വിദ്യാര്തഥികൽ  ഇവിടെ അധ്യയനം നടത്തുന്നു. പ്രഗല്‍ഭരായ അധ്യാപകരുടെ  അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളില്‍‍ മികവു പുലര്‍ത്തുന്നു

ഭൗതികസൗകര്യങ്ങള്‍

               ഏറ്റുമാനൂർ ടൗണിനോട് ചേർന്ന് 1 ഏക്കർ 78 സെനറ്റ് സ്ഥലത്ത്  സ്ഥിതി  ചെയ്യുന്നതാണ് ടി. ടി. ഐ. ഏറ്റുമാനൂർ. പ്രവർത്തനരംഭിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ട ഈ സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെയേറെ മെച്ചപ്പട്ടതാണ്. ക്ലാസ്സ്മുറികൾ എല്ലാം വിജ്ഞാനപ്രദമായ പെയ്ന്റിങ്ങുകൾകൊണ്ടും ടൈലുകൾ പാകിയും ആകര്ഷകമാക്കിരിക്കുന്നു. വിശാലമായ ഡൈനിങ് ഹാൾ, വൃത്തിയായ പാചകപ്പുര എന്നിവ ഈ സ്കൂളിന്റെ എടുത്തുപറയത്തക്കവിധ പ്രത്യേകതകളാണ്.സയന്സ് ലാബ് ,കമ്പ്യൂട്ടര് ലാബ് . മാത്സ് ലാബ് ,സോഷ്യല് സയന്സ് ലാബ്, മള്ട്ടിമീഡിയ റൂം,സ്റ്റോര് റൂം,അസംബ്ലി ഗ്രൗണ്ടും എന്നിവയും ഉണ്ട്. സ്കൂള് കിണറിലേജലം കുട്ടികള്ക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാല് ജല ദൗര്ലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്ഥികളുടെ അധ്വാനത്തിന്റെ ഫലമാണ്. വെണ്ട ,വഴുതന ,പാവല് ,കോവല് ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്ളവര് ,പച്ചമുളക് ,പയര് തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു.  സോഷ്യല് സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,നേച്ചര് ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്ത്താന് സഹായിക്കുന്നു .എൽ.പി.,യു. പി. വിഭാഗങ്ങളായി ഒൻപത് അദ്ധ്യാപകരും ടി.ടി. സി. വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ നാല് അദ്ധ്യാപകരും ജോലി ചെയ്യുന്നു. അനധ്യാപക വിഭാഗത്തിൽ നാലുപരും ഉണ്ട്.

ടി. ടി.ഐ. ജൈവകൃഷി

                          കുട്ടികൾക്ക്  ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൃഷിഭവന്റെ സ്കൂൾ ഗാർഡൻ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സമ്പുഷ്ടമായ ഒരു പച്ചക്കറിത്തോട്ടവും, വാഴത്തോട്ടവും ഉണ്ട്.

| ചിത്രം 31465Govt. T.T.I.Ettumanoori‎.jpg |

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                       പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വൈകുന്നേരങ്ങളിൽ സ്കൂൾ സമയത്തിനു ശേഷം പരിഹാരബോധന ക്‌ളാസ്സുകൾ നടത്തിവരുന്നു. നിശ്ചിത ടൈം ടേബിൾ അനുസരിച്ച് എല്ലാ അധ്യാപകരും ക്‌ളാസ്സുകൾക്കു നേതൃത്യം നൽകുന്നു. അധ്യാപകയുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ലഘു ഭക്ഷണവും നൽകുന്നു. 

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍:

  1. നാരായണൻ നായർ
  2. തങ്കപ്പൻ
  3. തോമാസ് ഫിലിപ്
  4. സഫിയ ബീവി
  5. റോസമ്മ തോമസ്
  6. വത്സമ്മ കെ. ആർ.
  7. കെ. ജി. വിജയൻ

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. കുട്ടപ്പൻ പി.എ (അതിരമ്പുഴ ഗ്രാമ പഞ്ചയാത്ത് മെമ്പർ )
  2. മേരിക്കുട്ടി
  3. ലളിത കെ.എൻ.
  4. ലീലാമ്മ സി എൻ
  5. നിർമ്മലകുമാരി എൻ
  6. ജെസ്സി ജോസഫ്
  7. ചന്ദ്രൻ

നേട്ടങ്ങള്‍

പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം

== പ്രവര്‍ത്തന റിപ്പോര്‍ട്ട്

                    2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ അങ്കണത്തിൽ  ചേര്‍ന്ന  അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ മത്തായി വർഗീസ് ഗ്രീന്‍പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്‍കി.കൂടാതെ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് "ശുചിത്വ സന്ദേശപ്രതിജ്ഞ "എടുത്തു.അതിനുശേഷം 11 മണിക്ക് നടന്ന പൂർവ്വ വിദ്യാര്തഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രിതിനിധികളുടെയും യോഗത്തിൽ   85 -ല്‍ പരം ആളുകള്‍ പങ്കെടുത്തു. പൂർവ്വ വിദ്യാര്തഥിയും ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലറും ആയ ശ്രീ അനീഷ് വി നാഥ് യോഗം ഉദ്‌ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ ഗണേഷ് ഏറ്റുമാനൂർ, ശ്രീമതി ഉഷ സുരേഷ് ശ്രീമതി സ്മിത ബാബുരാജ് ( കൗൺസിലർമാർ) മുൻ എ ഇ ഓ ശ്രീ ഷംസുദീൻ ശ്രീ മത്തായി വർഗീസ് ശ്രീമതി പ്രീതിഭാർഗ്ഗവൻ ശ്രീ അഭിലാഷ് കെ റ്റി (സ്റ്റാഫ് സെക്രെട്ടറി ) എന്നിവർ സംസാരിച്ചു. പി റ്റി എ പ്രിസിഡന്റ് ശ്രീ ഇ ഡി സണ്ണി അധ്യക്ഷത വഹിച്ചു.
                                                                 പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്കൂളിൽ പൂര്ണ്ണമായി ഒഴുവാക്കിയതിന്റെ ഭാഗമായി വിദ്യാര്തഥികൾക്കും അതിഥികൾക്കും വെള്ളം കുടിക്കുന്നതിനായി സ്റ്റീൽ ഗ്ലാസ്സുകൾ വിതരണം ചെയ്തു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി (പ്രഥമ മുൻസിപ്പൽ ചെയര്മാന് ഏറ്റുമാനൂർ )
  2. ഗണേഷ് ഏറ്റുമാനൂർ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഏറ്റുമാനൂർ)
  3. കെ ഇ ദേവകി ( അധ്യാപിക )
  4. പത്മാവതിയമ്മ ടീച്ചർ
  5. ചിത്തിര മാത്യു സാർ
  6. അരവിന്ദാക്ഷൻ സാർ
  7. രേഷ്മ പി രംഗനാഥൻ ( സിനി ആർട്ടിസ്റ് )


സ്‌കൂളിലെ അധ്യാപകരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീജ പി. ഗോപാൽ
  2. അനിതാദേവി പി. എസ്‌.
  3. ഐറിഷ്‌മോൾ ജോസ്
  4. ജുബിമോൾ റ്റി. എം.
  5. രജനി ആർ.

വഴികാട്ടി

{{#multimaps:9.6726158,76.5569166 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.ടി_ടി_ഐ_ഏറ്റുമാനൂർ&oldid=301287" എന്ന താളിൽനിന്ന് ശേഖരിച്ചത്