ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
 
വരി 6: വരി 6:

പ്രവേശനോത്സവത്തിനു മുന്നോടിയായി പ്രധാനാധ്യാപിക അധ്യാപകരുടേ യോഗം മെയ് 28 ന് വിളിച്ചു ചേർക്കുകയും,അതിനു തുടർച്ചയായി പിടിഎ കമ്മിറ്റി കൂടുകയും ചെയ്തു. പിടിഎയുടേയും പൂർണ പിന്തുണയിൽ പ്രവേശനോത്സവം മോടിപിടിപ്പിക്കണം എന്ന് സഭയിൽ  ചർച്ചചെയ്തു.കൂടാതെ മെയ്30 ശനിയാഴ്ച്ച എല്ലാ അധ്യാപകരും, പിടിഎ അംഗങ്ങളും സ്കുളും പരിസരവും ഉൽസവ മോടിയിൽ അലങ്കരിക്കുന്നതിനായി എത്തുകയും, അലങ്കാര വസ്തുക്കൾ നിർമ്മിച്ചു വയ്കുകയും ചെയ്തു. ഉൽസവ ദിവസമായ  തിങ്കളാഴ്ച രാവിലെ തന്നെ അലങ്കാരങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

<gallery>
<gallery mode="nolines">
പ്രമാണം:26036 pravesanolsavam 6.jpg|അമ്മയുടെ കൈപിടിച്ച് പുതിയ വിദ്യാലയാങ്കണത്തിൽ

പ്രമാണം:26036 pravesanolsavam 4.jpg|കലാപരിപാടി

21:23, 3 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2026-27

2026 അക്കാദമിക വർഷത്തേ പ്രവേശനോത്സവ ഉദ്ഘാടന സമ്മേളനം ജൂൺ 1 തിങ്കളാഴ്ച്ച രാവിലെ 9.30 ന് നടത്തുകയുണ്ടായി.പിടിഎ പ്രസിഡന്റ് ശ്രീ ലിൻസ് എബ്രഹാം അധ്യക്ഷനായ വേദിയിൽ വാർഡ് കൗൺസിലർ ശ്രീ ആൽബർട്ട് അമ്പലത്തിങ്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റിൻ സ്വാഗതവും, എൽ പി പ്രധാനാധ്യാപിക റവ.സി.അലീന, സ്കൂൾ ലോക്കൽ മാനേജർ റവ.സി. മാർഗ്രറ്റ് കെ എക്സ് എന്നിവർ ആശംസ പ്രസംഗവും നടത്തി.കൂടാതെ എൽ പി എം പിടിഎ പ്രസിഡന്റ് ശ്രീമതി ബിനി കെ എൻ,ഹൈസ്കൂൾ എം പിടിഎ പ്രസിഡന്റ് ശ്രീമതി റ്റീന ബെസ്റ്റേൻ കൊറേയ, സീനിയർ അധ്യാപിക ശ്രീമതി ബിന്ദു ഡൊമിനിക്, സ്കൂൾ ലീഡർ കുമാരി ഫിയ ജോർജ്ജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. എൽ പി വിഭാഗത്തിൽ നിന്നും പ്രാർത്ഥന ഗാന നൃത്തത്തോടെ ആരംഭിച്ച യോഗത്തിൽ കുട്ടികളുടെ വിവധ കാലപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ വിദ്യാലയത്തിലേക്ക് വന്ന പുതിയ വിദ്യാർത്ഥികളായ രണ്ടാം ക്ലാസ്സിലെ കുമാരി നീഹ പി എ ആക്ഷൻ സോങും, അഞ്ചാം ക്ലാസ്സിലെ ജൊവാൻ ജിജോ ഇംഗ്ലീഷ് പദ്യോച്ഛാരണവും ചൊല്ലി വേദിയിൽ കൂടുതൽ ഉണർവ്വ് നൽകി. കൂടാതെ 2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. ക്ക് ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ആദരവും നൽകി. അതിനു തുടർച്ചയായി സ്കൂൾ ലീഡറും, എസ്.എസ്.എൽ.സി. ക്ക് മുഴുവൻ എപ്ലസ്സും കരസ്ഥമാക്കിയ കുമാരി ഫിയ ജോർജ്ജ് മറുപടി പ്രസംഗവും നൽകി. ഇന്നേദിനം യുപിയിലെയും, ഹൈസ്കൂളിലേയും ഓരോ പുതിയ അംഗ വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തക വിതരണവും വേദിയിൽ നൽകി. പ്രവേശനം ലഭിച്ച എല്ലാ വിദ്യാർത്ഥികൾക്കും സ്വീകരണ മധുരവും, സമ്മാനവും നൽകി വേദിയിൽ നിന്നും അതാത് ക്ലാസ്സ് അധ്യാപകർ കുട്ടികളെ ക്ലാസ്സ് മുറികളിലേക്ക് കൊണ്ടു പോവുകയും ചെയ്തു. അന്നേ ദിവസം ഉച്ച ഭക്ഷണ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റിൻ നിർവഹിക്കുകയുണ്ടായി.