"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
== <small>'''ഡെങ്കു ബോധവൽക്കരണ ക്ലാസ്'''</small> == | == <small>'''ഡെങ്കു ബോധവൽക്കരണ ക്ലാസ്'''</small> == | ||
<small>കുടുംബാരോഗ്യ കേന്ദ്രം എടത്തലയിൽ നിന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അനിത എന്നിവർ 2025 ജൂൺ 19ന് സ്കൂളിൽ എത്തി വിദ്യാർഥികൾക്ക് മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി</small> | <small>കുടുംബാരോഗ്യ കേന്ദ്രം എടത്തലയിൽ നിന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അനിത എന്നിവർ 2025 ജൂൺ 19ന് സ്കൂളിൽ എത്തി വിദ്യാർഥികൾക്ക് മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി</small> | ||
<gallery> | |||
പ്രമാണം:25095-DENGUE CLASS-2025.jpg | പ്രമാണം:25095-DENGUE CLASS-2025.jpg | ||
</gallery> | |||
== '''<small>യോഗദിനം(ജൂൺ 21,2025)</small>''' == | == '''<small>യോഗദിനം(ജൂൺ 21,2025)</small>''' == | ||
23:21, 23 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോൽസവം 2025
2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ ഉൽഘാടനം ജൂൺ 2 രാവിലെ 10 മണിക്ക് സ്‍കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.നവാഗതരെ പനിനീർ പൂ നൽകി പ്രവേശനോത്സവ തൊപ്പികൾ ധരിച്ച് സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റൂക്ക്സാന ബായി എ സ്വാഗതം അർപ്പിച്ചു. അധ്യക്ഷ പ്രസംഗം പി ടി എ പ്രസിഡന്റ് ശ്രീ അസൈനാർ നിർവ്വഹിച്ചു .ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റൈജ അമീർ നിർവ്വഹിക്കുകയുണ്ടായി ,യോഗത്തിലെ മുഖ്യാത്ഥി എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലിജി സി കെ ആയിരിരുന്നു.മുഖ്യപ്രഭാക്ഷണം ശ്രീ അജീഷ് എം എ,ആശംസകൾ ശ്രീ. സുധീർ മീന്ത്രക്കൽ (വാഴക്കുളം ബ്ലാക്ക് പഞ്ചായത്ത് മെമ്പർ ) ,ശ്രീ. അസീസ് മൂലയിൽ (വാഴക്കുളം ബ്ലോക്ക് ബ്ലാക്ക് പഞ്ചായത്ത് മെമ്പർ ) , ശ്രീ. എ എസ് കെ സലീം ( ഗ്രാമ പഞ്ചായത്ത് മെമ്പർ ) ശ്രീ. ജിജാ ജാൺ എം ( പ്രിൻസിപ്പാൾ) ശ്രീ. ഷംസുദീൻ ( എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ) ശ്രീ. ജയൻ കെ കെ ( എസ് എം സി ചെയർമാൻ) ശ്രീമതി .ഡിൻസി കെ ബിനു ( പിടി എ വൈസ് പ്രസിഡന്റ്) ശ്രീ. പി കെ ബേബി ( ജാഗ്രത കമ്മിറ്റി ചെയർമാൻ ) ശ്രീ. ദിനേശ് എംസി ( ജാഗ്രത സമിതി കൺവീനർ ) ശ്രീ. രാമ;ന്ദ്രൻ പി കെ( ഗ്രാമ സേവ സമിതി പ്രസിഡന്റ്) ശ്രീമതി. സീന മാർട്ടിൻ ( ഒ എസ് എ പ്രസിഡന്റ്&സി ഡി എസ് ചെയർപേയ്സൺ) .അക്ഷരദീപം കൊളുത്തി വേദി ഗംഭീരമാക്കി,സ്നേഹിതജെന്റർ ക്ലബ് സർവ്വിസ് പ്രോവൈഡർ ശ്രീമതി. അംബളി ദാസ് പ്രഭാക്ഷണം നടത്തി. തുടർന്ന് 2025 എസ്എസ് എൽ സി പരീക്ഷയിൽ ഉന്നതവീജയം നേടിയ വിദ്യാർത്ഥികൾക്കുളള അവാർഡ് നൽകി അഭിനന്ദിച്ചു.എല്ലാ വിദ്യാർത്ഥികൾക്ക് മധുരം നൽകിയും ചെയ്തു.
ലോക പരിസ്ഥിതി ദിനാഘോഷം 2025
എടത്തല ഗ്രാമപഞ്ചായത്ത് തല ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം തേവയ്ക്കൽ ഗവ. വി എച്ച് എസ് എസ് തൃക്കാക്കരയിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സി കെ ഫല വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു .എടത്തല ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ൻ്റാഡിങ് കമ്മിറ്റി ചെയർമാൻ അജീഷ് എം എ ,പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ജെയ്സൺ , ഒന്നാം വാർഡ് മെമ്പർ റെഹമത്ത് ജെയ്സൽ , സി ഡി എസ് ചെയർപേയ്സൺ സീന മാർട്ടിൻ ,കൃഷി വകുപ്പ് പ്രതിനിധി ,പി ടി എ പ്രസിഡൻ്റ് അസൈനാർ എം എ ,വൈസ് പ്രസിഡൻ്റ് ഡിൻസി ബിനു ,എസ് എം സി ചെയർമാൻ ജയൻ കെ കെ ,പ്രിൻസിപ്പാൾ ജിജോ ജോൺ ,എച്ച് എം ഇൻ ചാർജ് വിജിമോൾ ടി എം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യത്തിൻ്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .പത്താം ക്ലാസ് വിദ്യാർത്ഥി കുമാരി വിദ്യാ ലക്ഷ്മി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾക്കുള്ള പോസ്റ്റർ നിർമ്മാണവും പ്രദർശനവും , വിവിധ പരിപാടികളും നടന്നു.
"വൊക്കേഷണൽ ഹയർ സെക്കൻഡറി"പ്ലസ് വൺ പ്രവേശനോത്സവം 2025
പ്ലസ് വൺ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം(18-06-2025)
എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശനോത്സവം തേവക്കൽ തൃക്കാക്കര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡൻ്റ് എം.എ.ഹ സൈനാർ, പഞ്ചായത്ത് അംഗം എം.എ.അജീഷ്, ജി ജോ ജോൺ, എം.മനോജ്, ശോഭ വർമ, ദി നേശ് മുക്കോട്ടിൽ, സീന മാർ ട്ടിൻ, കെ.ജയൻ എന്നിവർ പ്രസംഗിച്ചു
വായനദിനം 2025
സ്കൂളിൽ വായനവാരാഘോഷം പിടിഎ പ്രസിഡന്റ് ഹസൈനാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ മനോജ് സർ വായനദിന സന്ദേശം നൽകി. കുട്ടികൾ വിവധ കലാപരിപാടികൾ നടത്തി . വായനദിനത്തോടനുബന്ധിച്ച് മലയാള മനോരമ ദിനപത്രം കുട്ടികൾക്ക് പഠിപ്പുര പത്രം സൗജന്യമായി നൽകി.
ഡെങ്കു ബോധവൽക്കരണ ക്ലാസ്
കുടുംബാരോഗ്യ കേന്ദ്രം എടത്തലയിൽ നിന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അനിത എന്നിവർ 2025 ജൂൺ 19ന് സ്കൂളിൽ എത്തി വിദ്യാർഥികൾക്ക് മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
യോഗദിനം(ജൂൺ 21,2025)
അന്താരാഷ്‍ട്ര യോഗദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സ്‍കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗയുടെ ഗുണങ്ങളും ആവശ്യകതയും എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകുകയും യോഗപരിശീലനം നൽകുകയും ചെയ്തു. മുതിർന്നവരിലും കുട്ടികളിലും ഓർമ്മശക്തി മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു, ഇത് കുട്ടികളിൽ മികച്ച അക്കാദമിക് പ്രകടനം കാഴ്ചവയ്ക്കുന്നതിന് സഹായകമാകും. കുട്ടികളുടെ ശ്രദ്ധാകേന്ദ്രവും ശ്രദ്ധ കേന്ദ്രീകരിക്കലും മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ലഹരിവിരുദ്ധദിനം
2025 ജൂൺ 26,
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ കോഡിനേറ്ററും സീനിയർ അധ്യാപികയുമായ വിജിമോൾ ടീച്ചറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കൂടുകയും ലഹരി വിരുദ്ധ പ്രതിജ്ഞ പത്താം ക്ലാസ് വിദ്യാർത്ഥി ഐശ്വര്യ ചൊല്ലി കൊടുത്തു. ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ സന്ദേശം പ്രധാനാധ്യാപികനായ മനോജ് സാർ കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് ലഘു വ്യായാമമുറകൾ പരിശീലിപ്പിച്ചു, കൂടാതെ സൂംബാ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. പ്രാർത്ഥനയോടുകൂടി ആരംഭിച്ച സ്പെഷ്യൽ അസംബ്ലി ദേശീയഗാനത്തോടുകൂടി അവസാനിപ്പിച്ചു.
അന്നേദിവസം കെ എം ഇ എ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അന്താരാഷ്ട്ര ലോക ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി, പിടിഎ പ്രസിഡൻറ് എം എ അസൈനാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഹെഡ്മാസ്റ്റർ മനോജ് എസ് സ്വാഗതമാശംസിച്ചു. മുഖ്യപ്രഭാഷണം കെ എം ഇ എ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പൽ പ്രൊഫസർ ഡോ. കെ ആർ അബ്ദുൽ കരീം നടത്തി. കുട്ടികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ കൊച്ചു കഥകളിലൂടെ അദ്ദേഹം ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നൽകി. വളരെ ലളിതവും കുട്ടികൾക്ക് വളരെ പ്രയോജനപരമായ തരത്തിൽ വളരെ മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീ സാജിദ് എ എം കുട്ടികൾക്ക് സന്ദേശം നൽകി ,കൂടാതെ കോളേജ് വിദ്യാർത്ഥികൾ സുംബാ ഡാൻസ് പരിശീലനം നൽകി. പഠനമാണ് കുട്ടികളുടെ ലഹരി എന്ന ആശയത്തോടെ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ആൻസി സേവിയർ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.
കിയോസ്‍ക്-കോലുമിഠായിയുമായി ജില്ലാ പഞ്ചായത്ത്
2025 ജൂൺ 26,ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും കൂടി നടപ്പിലാക്കുന്ന കോലുമിഠായി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര തേവക്കൽ ഗവൺമെന്റ് സ്കൂളിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷയായി ,ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ,എടത്തല പഞ്ചായത്ത്പ്രസിഡൻറ് സി കെ ലിജി ,സ്കൂൾ പ്രധാന അധ്യാപകൻ മനോജ് എസ്, കുടുംബശ്രീ മിഷ്യൻ ജില്ലാ കോഡിനേറ്റർ കെ എം റെജീന ,പിടിഎ പ്രസിഡൻറ് അസൈനാർ,സിഡിഎസ് ചെയർപേഴ്സൺ സീന മാർട്ടിൻ എന്നിവർ സംസാരിച്ചു സ്കൂളിൽ സ്ഥാപിക്കുന്ന കിയോസ്‍കിൽ നോട്ട്ബുക്ക് ,ചായ ,സ്നാക്സ് ഉൾപ്പെടെ ലഭ്യമാകും .ക്ലാസ് സമയത്ത് സാധനങ്ങൾ വാങ്ങാൻ കുട്ടികൾ പുറത്തു പോകാതിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .ഇവയുടെ നടത്തിപ്പ് ചുമതല കുടുംബശ്രീയാണ്. ഇതിലൂടെ ലഹരി വ്യാപനം ഉൾപ്പെടെയുള്ള തെറ്റായ പ്രവർത്തികൾ തടയുന്നതിനും സാധിക്കും എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്
പേവിഷബാധ ബോധവൽക്കരണ ക്ലാസ്
2025 ജൂൺ 30
സ്കൂൾ അസംബ്ലിയിൽ വച്ച് എടത്തല സെന്ററിൽ നിന്നും എം എൽ എസ് പി ടിന്റു. ആശാവർക്കർ സുൽഫത്ത് എന്നിവ പേവിഷബാധ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നൽകി ,തുടർന്ന് പേവിഷബാധയ്ക്കെതിരെ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു
ഒറ്റശബ്ദത്തിൽ 'വേണ്ട'...
ജൂലൈ ആദ്യവാരം തന്നെ ഫോർത്ത് വേവ് ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന 'പ്രൊജക്റ്റ് വേണ്ട' സംഘടിപ്പിക്കുകയുണ്ടായി. 'വേണ്ട' ലഹരിക്കെതിരെ അവബോധരാവുക , എന്ന ലക്ഷ്യത്തോടെ നടത്തുന്ന ശ്രമമാണ്. വിദ്യാർത്ഥികളെ മയക്കുമരുന്നിനോടും ലഹരിപദാർത്ഥ ദുരുപയോഗത്തോടും വേണ്ട എന്നു പറയുവാൻ പ്രാപ്തരാക്കുന്നു , 'വേണ്ട' എന്ന ഈ പ്രോജക്ട്. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഇതിൽ ശ്രദ്ധയോടെ പങ്കെടുക്കുകയുണ്ടായി.
വായനാവാരസമാപനം
ഇതൾ വിരിയുന്നു _സ്കൂൾ പത്രം
വായനാവാരസമാപന വേദിയിൽ 11 ജൂലൈ സ്കൂൾ മാസപത്രമായ ഇതളിന്റെ പ്രകാശനം നടന്നു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് ആണ് മാസപത്രം ഇറക്കുന്നത്. ഇതളിന്റെ പ്രകാശനം സമാപനചടങ്ങിലെ മുഖ്യാതിഥിയായ ഡോ. ജോർജ് മരങ്ങോലി നടത്തി ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങി.
ലോക ജനസംഖ്യ ദിനം
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജൂലൈ 18-ന് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .' ജനസംഖ്യ വർദ്ധിക്കുന്നത് നന്മയോ?' എന്ന വിഷയത്തിൽ നടത്തിയ സംവാദം വിദ്യാർത്ഥികളിൽ ഉണർവ് സൃഷ്ടിച്ചു. ജനസംഖ്യയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിനും ഈ ദിനാചരണം വഴി അവസരം ലഭിച്ചു. നിർവ്വചിതമായ നിയന്ത്രണത്തോടെ ജനസംഖ്യ ഒരു ശ്രേഷ്ഠമായ സമ്പത്ത് ആയി മാറാൻ കഴിയും അതിനാൽ അതിനോടുള്ള അവബോധം വളർത്തുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
സംവാദത്തിന് നേതൃത്വം നൽകിയത് ബി എ സോഷ്യൽ സയൻസ് ട്രെയിനിങ് അധ്യാപകർ ആയിരുന്നു.
ചാന്ദ്രദിനം-ശാസ്ത്രത്തിൻ്റെ ചിറകിലേറാൻ കുട്ടികൂട്ടം ചന്ദ്രനൊപ്പം
ജൂലൈ 21ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. ശാസ്ത്ര ലാബിൽ വെച്ച് നടന്ന ക്വിസ്സിൽ ഹൈസ്കൂൾ രസതന്ത്ര-ഊർജ്ജതന്ത്ര അധ്യാപിക ശ്രീമതി ആൻസി നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഇരുപതിനടുത്ത് കുട്ടികൾ പങ്കെടുത്തു. ശാസ്ത്രത്തിൻ്റെ പല മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾ ക്വിസ്സിൽ കാണാനായി. ശാസ്ത്രത്തിൻ്റെ വൈവിധ്യവും ആഴവും മനസ്സിലാക്കാനും, ശാസ്ത്രത്തിന്റെ അറിയാവഴികളിലൂടെ നടക്കാനും കുട്ടികളെ പ്രേരിപ്പിക്കണം എന്നതായിരുന്നു ക്വിസ്സിന്റെ ലക്ഷ്യം. ക്വിസ്സിൽ നിന്നും തിരഞ്ഞെടുത്ത വിജയികളെ ഉപജില്ലയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
സ്കൂൾ ഗാർഡിയൻസ് ഇനി ചുമതലയിൽ ...
സ്കൂൾ വാർഷിക പൊതുയോഗം & പിടിഎ തിരഞ്ഞടുപ്പ്
സ്കൂളിൻ്റെ വാർഷിക പൊതുയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ 29ന് നടക്കുകയുണ്ടായി. കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തയോഗത്തിൽ പ്രിൻസിപ്പൾ ജിജോ ജോൺ സാർ സ്വാഗതം ആശംസിച്ചു. എറണാംകുളം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി റൈജ അമീർ ഉദ്ഘാടനകർമ്മം നിർവഹിച്ചു . മുഖ്യപ്രഭാഷണം എടത്തല പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ അജേഷ് എം എ നടത്തി. വാർഷിക റിപ്പോർട്ട് അവതരണം ഹൈസ്കൂൾ വിഭാഗം സീനിയർ ടീച്ചർ ശ്രീമതി വിജിമോൾ നടത്തി. കഴിഞ്ഞ അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു റിപ്പോർട്ട്. അതേത്തുടർന്ന് വാർഷിക കണക്കവതരണം ഹെഡ്മാസ്റ്റർ ശ്രീ മനോജ് സാർ അവതരിപ്പിച്ചു. തുടർ ഈ അധ്യായന വർഷത്തെ പിടിഎ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടക്കുകയുണ്ടായി. യോഗാവസാനത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി ഗ്രാസി നന്ദി പ്രകടിപ്പിച്ചു.
കാൽപന്തിന് പുതുണർവ് -
സ്കൂൾ ഫുട്ബോൾ ടീം രംഗത്തേക്ക്
ജൂലൈ 30ന് സ്കൂൾ ഫുട്ബോൾ ടീമിൻ്റെ സെലക്ഷൻ നടക്കുകയുണ്ടായി. കായിക-ആരോഗ്യ അധ്യാപിക ശ്രീമതി മരിയയാണ് സെലക്ഷന് നേതൃത്വം വഹിച്ചത്. 9 മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സെലക്ഷൻ നടന്നത്. കായിക മേഖലയിൽ മികവ് പുലർത്തുന്നവരെ കണ്ടെത്താനും , ഫുട്ബോൾ മേഖലയിൽ പരിശീലനം നൽകുവാനുമാണ് സെലക്ഷൻ ലക്ഷ്യമിടുന്നത്