ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ജില്ലാ റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 364: വരി 364:


== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">ഉപജില്ലാ ക്യാമ്പ് </span> ==
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">ഉപജില്ലാ ക്യാമ്പ് </span> ==
{|class=wikitable
|+
|[[പ്രമാണം:Drcmlp-dec27-anm-pgi-2.jpg|‌നടുവിൽ|450x450ബിന്ദു]]
|}
അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി 2025 ഡിസംബർ 26 മുതൽ, 2026 ജനുവരി 03 വരെ  ജില്ലയിലെ വിവിധ ഉപജില്ലകളിൽ (താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം, കൊണ്ടോട്ടി, നിലമ്പൂർ, വേങ്ങര, എടപ്പാൾ, മഞ്ചേരി, വണ്ടൂർ, അരീക്കോട്, മലപ്പുറം, പൊന്നാനി, തിരൂർ, കിഴിശ്ശേരി, മങ്കട, മേലാറ്റൂർ, പെരിന്തൽമണ്ണ) ക്യാമ്പുകൾ പൂർത്തിയാക്കി
അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി 2025 ഡിസംബർ 26 മുതൽ, 2026 ജനുവരി 03 വരെ  ജില്ലയിലെ വിവിധ ഉപജില്ലകളിൽ (താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം, കൊണ്ടോട്ടി, നിലമ്പൂർ, വേങ്ങര, എടപ്പാൾ, മഞ്ചേരി, വണ്ടൂർ, അരീക്കോട്, മലപ്പുറം, പൊന്നാനി, തിരൂർ, കിഴിശ്ശേരി, മങ്കട, മേലാറ്റൂർ, പെരിന്തൽമണ്ണ) ക്യാമ്പുകൾ പൂർത്തിയാക്കി
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന്റെ ആനിമേഷൻ & പ്രോഗ്രാമിംഗ് വിഭാഗത്തിലെ ആർ പിമാർക്കുളള ഡി ആർ ജി പരിശീലനം 2025 ഡിസംബർ 15, 16 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത അധ്യാപകർ കൂടി പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്‍കൂൾ ക്യാമ്പിന് ശേഷം ഉപജില്ലകളിലെ എല്ലാ യൂണിറ്റുകളിൽ നിന്നും മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ഉപജില്ലാ ക്യാമ്പുകൾ നടന്നു.  
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന്റെ ആനിമേഷൻ & പ്രോഗ്രാമിംഗ് വിഭാഗത്തിലെ ആർ പിമാർക്കുളള ഡി ആർ ജി പരിശീലനം 2025 ഡിസംബർ 15, 16 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത അധ്യാപകർ കൂടി പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്‍കൂൾ ക്യാമ്പിന് ശേഷം ഉപജില്ലകളിലെ എല്ലാ യൂണിറ്റുകളിൽ നിന്നും മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ഉപജില്ലാ ക്യാമ്പുകൾ നടന്നു.
 
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">കൈത്താങ്ങാവാം മുന്നേറാം </span> ==
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">കൈത്താങ്ങാവാം മുന്നേറാം </span> ==
ജില്ലയിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾക്കും അധ്യാപകർക്കകം പരിശീലനം നൽകി.  
ജില്ലയിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾക്കും അധ്യാപകർക്കകം പരിശീലനം നൽകി.  

20:58, 13 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാനതാൾ ചുമതല പരിശീലനങ്ങൾ പ്രവർത്തനങ്ങൾ തനത് പ്രവർത്തനങ്ങൾ E CUBE ലിറ്റിൽ കൈറ്റ്സ് എം ടി മീറ്റിംഗ്

ജില്ലാ റിപ്പോർട്ട്

2025-26 അധ്യയനവർഷത്തിൽ ജില്ലയിൽ വിവിധ പ്രവർത്തനങ്ങർ കൈറ്റിന്റ നേതൃത്വത്തിൽ നടന്നു. വിവിധ പരിശീീലനങ്ങൾ, തനത് പ്രവർത്തനങ്ങൾ മാസ്റ്റർ ‌ട്രെയ്നർമാർ വഴി സ്‍കൂളുകളിലേക്കും അധ്യാപകരിലേക്കും എത്തിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ യൂണിറ്റിലും മികച്ച പ്രവർത്തനങ്ങൾ നടന്നു.

ഐ സി ടി പാഠപുസ്തക പരിശീലനം- പത്താം ക്ലാസ്

ജി എച്ച് എസ് തൃക്കുളം
ജി എച്ച് എസ് തൃക്കുളം

പത്താം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി മൂന്ന് ഘട്ടമായി അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം വേനലവധികാലത്തും രണ്ടാം ഘട്ടത്തിലെ ഒരു ദിവസത്തെ റോബോട്ടിക്സ് പരിശീലനം ജൂലൈ ആഗസ്ത് മാസത്തിലും മൂന്നാമത്തേത് ഒക്ടോബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 1421 അധ്യാപകരിൽ 1378 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട റോബോട്ടിക് പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 1231 അധ്യാപകരിൽ 1198 പേർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ട പരിശീലനത്തിൽ 742 ആധ്യാപകരാണ് പരിശീലനം നേടിയത്.

പത്താം ക്ലാസ് ഐടി പാഠപുസ്തക പരിശീലനം
പരിശീലനം ബാച്ച് ആർ പി ഷെഡ്യൂൾ

ചെയ്ത

എണ്ണം

പരിശീലനം

നൽകിയത്

ഒന്നാം ഘട്ടം 56 148 1421 1378
രണ്ടാം ഘട്ടം 49 107 1235 1220
മൂന്നാം ഘട്ടം 32 77 776 742

മൂന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുത്ത് അധ്യാപകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ദിനങ്ങളിൽ ബാച്ചുകൾ ക്രമീകരിച്ചതാണ് ഇതിന്റെ പ്രധാന കാരണം. ഇത് തരണം ചെയ്യുന്നതിനായി മെയ് മാസത്തിൽ ആവശ്യമായ അധ്യാപകർക്ക് പരിശീലനം നൽകുന്നതാണ്.

ഐ സി ടി പാഠപുസ്തക പരിശീലനം- ഒമ്പതാം ക്ലാസ്

ജി വി എച്ച് എസ് എസ് വേങ്ങര

ഒമ്പതാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം മെയ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം നവംബർ, ഡിസംബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 824 അധ്യാപകരിൽ 777 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 95 ആധ്യാപകർക്ക് പരിശീലനം നൽകി.. പരീക്ഷ സമയമായതിനാൽ കൂടുതൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചില്ല.

ഒമ്പതാം ക്ലാസ് ഐടി പാഠപുസ്തക പരിശീലനം
പരിശീലനം ബാച്ച് ആർ പി ഷെഡ്യൂൾ

ചെയ്ത

എണ്ണം

പരിശീലനം

നൽകിയത്

ഒന്നാം ഘട്ടം 35 87 824 777
രണ്ടാം ഘട്ടം 5 13 102 95

രണ്ടാം ഘട്ട പരിശീലനങ്ങൾ മെയ് മാസത്തിൽ പത്താം ക്ലാസ് പരിശീലനത്തിന് സമാന്തരമായി പരിശീലനം ലഭിക്കാത്ത അധ്യാപകർക്ക് നൽകുന്നതാണ്

ഐ സി ടി പാഠപുസ്തക പരിശീലനം- എട്ടാം ക്ലാസ്സ്

ജി വി എച്ച് എസ് എസ് വേങ്ങര

എട്ടാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം മെയ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം ഡിസംബർ മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 783 അധ്യാപകരിൽ 739 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 72 ആധ്യാപകർക്ക് പരിശീലനം നൽകി. പരീക്ഷ സമയമായതിനാൽ അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തില്ല.

പരിശീലനം ബാച്ച് ആർ പി ഷെഡ്യൂൾ

ചെയ്ത

എണ്ണം

പരിശീലനം

നൽകിയത്

ഒന്നാം ഘട്ടം 30 69 783 739
രണ്ടാം ഘട്ടം 3 12 82 72

രണ്ടാം ഘട്ട പരിശീലനങ്ങൾ മെയ് മാസത്തിൽ പത്ത് ഒമ്പത് ക്ലാസ് പരിശീലനത്തിന് സമാന്തരമായി പരിശീലനം ആവശ്യമുളള അധ്യാപകർക്ക് നൽകുന്നതാണ്.

ഐ സി ടി പാഠപുസ്തക പരിശീലനം- ആറാം ക്ലാസ്

ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ
ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ

ആറാം ക്ലാസ് ഐടി പാഠപുസ്തകം വിനിമയം ചെയ്യുവാൻ വേണ്ടി രണ്ട് ഘട്ടമായി നാല് ദിവസത്തെ പരിശീലനമാണ് കൈറ്റ് നൽകിയത്. രണ്ട് ദിവസത്തെ ആദ്യ ഘട്ട പരിശീലനം ആഗസ്റ്റ് മാസത്തും രണ്ടാം ഘട്ടത്തിലെ രണ്ട് ദിവസത്തെ പരിശീലനം ജനുവരി മാസത്തിലും നൽകി. ആദ്യ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത 540 അധ്യാപകരിൽ 523 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനത്തിൽ 48 ആധ്യാപകർക്ക് പരിശീലനം നൽകി.

പരിശീലനം ബാച്ച് ആർ പി ഷെഡ്യൂൾ

ചെയ്ത

എണ്ണം

പരിശീലനം

നൽകിയത്

ഒന്നാം ഘട്ടം 23 56 540 523
രണ്ടാം ഘട്ടം 2 9 48 48

രണ്ടാം ഘട്ട പരിശീലനങ്ങൾ മെയ് മാസത്തിൽ പരിശീലനം ലഭിക്കാത്ത അധ്യാപകർക്ക് നൽകുന്നതാണ്

ഐ സി ടി പാഠപുസ്തക പരിശീലനം- രണ്ട്, നാല് കളിപ്പെട്ടി പരിശീലനം

‌നടുവിൽ

രണ്ട്, നാല് ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള ഒരു ദിവസത്തെ കളിപ്പെട്ടി പരിശീലനം കൈറ്റ് ആഗസ്റ്റ് മാസത്തിൽ നൽകി. 59 ബാച്ചുകളിലായി നടന്ന പരിശീലനത്തിൽ ഷെഡ്യൂൾ ചെയ്ത 873 അധ്യാപകരിൽ 856 പേർക്ക് പരിശീലനം നൽകി.

പരിശീലനം ബാച്ച് ആർ പി ഷെഡ്യൂൾ

ചെയ്ത

എണ്ണം

പരിശീലനം

നൽകിയത്

ഒന്നാം ഘട്ടം 23 56 540 523

അക്കാദമിക മോണിറ്ററിംഗ്‌ പരിശീലനം - DIET, SSK, വിദ്യാഭ്യാസ ഓഫീസർമാർക്ക്

അക്കാദമിക മോണിറ്ററിംഗ്‌ പരിശീലനം - വിദ്യാഭ്യാസ ഓഫീസർമാർക്ക്
അക്കാദമിക മോണിറ്ററിംഗ്‌ പരിശീലനം - വിദ്യാഭ്യാസ ഓഫീസർമാർക്ക്

സമഗ്ര ഗുണമേന്മ പദ്ധതി പ്രകാരം വിദ്യാലയങ്ങളിലെ അക്കാദമിക മോണിറ്ററിംഗ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി, വിദ്യാഭ്യാസ ഓഫീസർമാർക്കും DIET, SSK ഉദ്യോഗസ്ഥർക്കുമായി കൈറ്റിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്കായി ഏകദിന പരിശീലനം 24.06.2025-ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റിൽ വെച്ച് നടന്നു. പരിശീലനത്തിൽ അക്കാദമിക മോണിറ്ററിംഗ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള മാർഗരേഖകളും പ്രവർത്തനരീതികളും വിശദമായി പരിചയപ്പെടുത്തി. പരിശീലനത്തിന്റെ ഭാഗമായി Samagra, Sampoorna, Sahitham, Schoolwiki എന്നീ മേഖലകൾ പരിചയപ്പെടുത്തി. ഓഫീസ് ഓട്ടോമേഷൻ സഹായകരമാവുന്ന AI ടൂളുകൾ പരിചയപ്പെടുത്തുന്ന ഒരു പരിശീലനം ലഭിച്ചാൽ ഗുണകരമാവും എന്ന് അഭിപ്രായപ്പെട്ടു.

അക്കാദമിക മോണിറ്ററിംഗ്‌ പരിശീലനം - പ്രൈമറി, ഹൈസ്‍കൂൾ ഹെഡ്‍മാസ്റ്റർ

പരപ്പനങ്ങാടി ഉപജില്ല

സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പ്രൈമറി/ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി കൈറ്റിന്റെ നേതൃത്വത്തിൽ അക്കാദമിക മോണിറ്ററിംഗ് പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ സമഗ്ര പോർട്ടലിലെ റിസോഴ്സുകളുടെ നിലവിലെ സ്ഥിതിയും അവയുടെ പ്രായോഗിക ഉപയോഗവും, കൂടാതെ ടീച്ചിംഗ് മാനുവൽ സമഗ്ര വഴി തയ്യാറാക്കി സമർപ്പിക്കുന്നതിനും അതിന് അപ്രൂവൽ നൽകുന്നതിനുമുള്ള നടപടിക്രമങ്ങളും വിശദമായി പരിചയപ്പെടുത്തി. ഈ പരിശീലനം 28 ബാച്ചുകളിലായി 1063 പ്രൈമറി പ്രധാനാധ്യാപകർക്കും, നാല് വിദ്യാഭ്യാസ ജില്ലകളിലായി 188 ഹൈസ്കൂൾ പ്രധാനാധ്യാപകർക്കും മാസ്റ്റർ ട്രെയ്നർമാർ മുഖേന നൽകി.

ക്രമ

നമ്പർ

ഉപജില്ല ബാച്ചുകളുടെ

എണ്ണം

പങ്കെടുത്തവരുടെ

എണ്ണം

1 Nilambur 2 67
2 Wandoor 2 58
3 Melattur 1 39
4 Areekode 1 39
5 Kizhisseri 1 42
6 Kondotty 2 87
7 Malappuram 2 79
8 Manjeri 2 74
9 Mankada 2 71
10 Perinthalmanna 1 52
11 Vengara 2 82
12 Parappanangadi 1 41
13 Tanur 2 75
14 Tirur 2 81
15 Kuttipuram 2 74
16 Edappal 2 58
17 Ponnani 1 44
Total 28 1063

പി എസ് ഐ ടി സി, എസ് ഐ ടി സി - എസ് ആർ ജി കൺവീനർമാർക്കുള്ള പരിശീലനം

പി എസ് ഐ ടി സി പരിശീലനം - മേലാറ്റൂർ

സമഗ്രാ പ്ലസ് പരിശീലനത്തിന്റെ ഭാഗമായി ജില്ലയിലെ 381 എസ് ഐ ടി സിമാർക്കും എസ് ആർ ജി കൺവീണർമാർക്കും സമഗ്രയുടെ ഉപയോഗവും ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കി സമർപ്പിക്കാനും കൂടാതെ എസ് ആർ ജി മിനിറ്റ്സ് സമഗ്രയിൽ എങ്ങനെ ഉൾപ്പെടുത്താനുമുള്ള പരിശീലനം ജില്ലയിൽ നൽകി. കൂടാതെ ജില്ലയിലെ 1291 പി എസ് ഐ ടി സിമാർക്കും പരിശീലനം നൽകി

അൺഎയ്ഡഡ് അധ്യാപകർക്കുള്ള പരിശീലനം

സമഗ്രാ പരിശീലനം - അൺ എയ്ഡഡ്
സമഗ്രാ പരിശീലനം - അൺ എയ്ഡഡ്

മലപ്പുറം വിദ്യാഭ്യാസജില്ലയിലെ അൺ എയ്ഡഡ് അധ്യാപകർക്കുള്ള സമഗ്ര പരിശീലനം എം എസ് പി ഇ എം എച്ച് എസ് എസ് മലപ്പുറത്ത് നടന്നു. പരിശീലനത്തിൽ 45 അധ്യാപകർ പങ്കെടുത്തു.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ജി. എച്ച്. എസ് എസ് ഒതുക്കുങ്ങൽ

കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 വിവിധ സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിൽ പങ്കാളികളായത്. ജില്ലയിലെ തൊണ്ണൂറ് ശതമാനം സ്‍കൂളുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തത്. സ്‍കൂളിലെ എസ് ഐ ടി സി, കൈറ്റ് മെന്റർ എന്നിവർ കുട്ടികൾക്ക് മികച്ച പിന്തുണ നൽകി.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025-26

ജി എച്ച് എസ് എസ് ഇരുമ്പുഴി

2025-28 ബാച്ചിലേക്ക് തെരഞ്ഞെടുക്കുന്നതിനായി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജൂൺ 25ന് ബുധനാഴ്ച ജില്ലയിലെ 191 യൂണിറ്റുകളിൽ നടന്നു. പരീക്ഷക്ക് മുന്നോടിയായുള്ള പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ 2025 ജൂൺ 24 ന് എല്ലാ യൂണിറ്റിലും നടന്നു.

ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‌‍കൂൾ ക്യാമ്പ്

ജി എം എച്ച് എസ് സി യു ക്യാമ്പസ്

ആദ്യ ഘട്ട ക്യാമ്പിന്റെ എസ് ആർ ജി കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. തു‌ടർന്ന് നാല് വിദ്യാഭ്യാസജില്ലയിലും അതിന്റെ ആർപിമാർക്കുള്ള ഡി ആർ ജി നടന്നു. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ ജി ബി എച്ച് എസ് എസ് മഞ്ചേരിയിലും, കൈറ്റ് ജില്ലാ ഓഫീസിലും, പി പി എം എച്ച് എസ് എസ് കൊട്ടുകരയിലും, ജി എച്ച് എസ് എസ് പുലാമന്തോളിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ ജി. വി എച്ച്. എസ്. എസ് വേങ്ങരയിലും തിരൂർ വിദ്യാഭ്യാസജില്ലയിൽ ജി. എച്ച്. എസ്. എസ് കുറ്റിപ്പുറത്തും വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ ജി. ജി വി എച്ച്. എസ്. എസ് വണ്ടൂരിലും നടന്നു.റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ്‌ സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്‌. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ്‌ സ്‌കൂൾ ക്യാമ്പുകൾ. ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്. ഇതിൽ ആദ്യ ഘട്ടം എല്ലാ യൂണിറ്റുകളിലും 2025 മെയ് 31 ന് മുമ്പായി നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ റീൽസ് നിർമ്മിക്കാനും പ്രോമോ വീഡിയോ നിർമ്മിക്കാനും പ്രാപ്തരാക്കുകയായിരുന്നു ക്യാമ്പിന്റെ ഉദ്ദേശം.

ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശിൽപശാല

എൽ കെ ഏകദിന ശിൽപശാല

ലിറ്റിൽ കൈറ്റ്സ് ചുമതലക്കാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മികച്ച ഒരനുഭവമായിരുന്നെന്ന് മെന്റർമാർ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്.

പ്രിലിമിനറി ക്യാമ്പ് പരിശീലനം - പുതിയ എം ടിമാർക്ക്

പുതുതായി ചുമതലയേറ്റ എം ടിമാർക്ക് (30-08-2025)ലിറ്റിൽ കൈറ്റ്‍സ് പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. ജില്ലയിൽ ചുമതലയേറ്റ എഴ് എം ടിമാർക്കും മഹേഷ് സാറിന്റെ നേതൃത്വത്തിൽ മൊഡ്യൂൾ പരിചയപ്പെടുത്തി.

പ്രിലിമിനറി ക്യാമ്പ് - സ്‍കൂളുകളിൽ

2025 സെപ്‍തംബർ 09 മുതൽ ജില്ലയിലെ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റുകളിൽ പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ഉപജില്ല ചുമതലയുള്ള മാസ്റ്റേഴ്സ് ഓരോ സ്‍കൂളുകളിലും പരിശീലനം നൽകി. രാവിലെ 9.30 ന് കുട്ടികൾക്ക് ആരംഭിക്കുന്ന പരിശീലനം 3 മണിക്ക് അവസാനിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്‍സിനെ പരിചയപ്പെടുത്തുന്ന ക്ലാസ് മാസ്റ്റർ ട്രെയ്നർമാർ നൽകി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലികൾ ചേരുകയും സ്വതന്ത്ര സോഫ്റ്റ്‌വെയർ സംരക്ഷണത്തിനായുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. മുതിർന്ന ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രൈമറി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. സ്കൂൾ ഐടി ലാബുകൾ കേന്ദ്രീകരിച്ച് നടന്ന റോബോ ഫെസ്റ്റിൽ അൾട്രാസൗണ്ട് സെൻസർ ഉപയോഗിച്ചുള്ള റഡാർ, മോഷൻ ഡിറ്റക്ഷൻ ക്യാമറ, സ്മാർട്ട് റെയിൽവേ ഗേറ്റ്, അനിമേഷനുകൾ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആർഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലുകൾ എന്നിവ പ്രദർശിപ്പിച്ചു. കൂടാതെ, അനിമേഷൻ, ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, പ്രോഗ്രാമിംഗ്, ക്വിസ്, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങളും വിവിധ സോഫ്റ്റ്‌വെയറുകളുടെ ലോഗോ തയ്യാറാക്കുന്ന പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുറമെ തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഈ പ്രദർശനങ്ങൾ കാണാൻ അവസരമൊരുക്കിയിരുന്നു

രണ്ടാം ഘട്ട സ്‌‍കൂൾ ക്യാമ്പ്

രണ്ടാം ഘട്ട സ്‍കൂൾ ക്യാമ്പിന്റെ എസ് ആർ ജി പരിശീലനം ഒക്ടോബറിൽ കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. എല്ലാ എം ടിമാരും എസ് ആർ ജിയിൽ പങ്കെടുത്തു. .തു‌ടർന്ന് നാല് വിദ്യാഭ്യാസജില്ലയിലും അതിന്റെ ആർപിമാർക്കുള്ള ഡി ആർ ജി നടന്നു. .രണ്ടാം ഘട്ട സ്‍കൂൾ ക്യാമ്പിന്റെ ഡി ആർ ജി ക്ക് ശേഷം പരിശീലനം കിട്ടിയ ആർ പിമാരുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റിലും ഒരു ദിവസത്തെ പരിശീലനം നടന്നു. ക്യാമ്പ് നടക്കുന്ന സ്‍കൂളിലെ ഒരു കൈറ്റ് മെന്ററും മറ്റൊരു യൂണിറ്റിലെ കൈറ്റ് മെന്ററും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പുതുതായി ചുമതലയേറ്റ കൈറ്റ് (KITE) മെൻ്റർമാർക്കായി സ്കൂൾതല ഐ.ടി പ്രവർത്തനങ്ങൾ (LK routine class support) കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു(27-09-2025).

എന്റെ സ്ക‍ൂൾ എന്റെ അഭിമാനം

എ വി എച്ച് എസ് എസ് പൊന്നാനി

സ്കൂൾ റീൽ നിർമ്മാണ മത്സരങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്ക‍ൂള‍ുകളിൽ നടന്നു. വിജയികളായ 101 സ്കൂളുകളിൽ ജില്ലയിൽ നിന്നും 26 സ്കൂളുകൾ ഇടം പിടിച്ചു. ജില്ലയിൽ നിന്ന് പൊന്നാനി എ വി എച്ച് എസ് എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എടയൂർ എ എം എൽ പി എസും വടശ്ശേരി ജി എച്ച് എസും പ്രത്യേക ജൂറി പരാമർശവും നേടുകയുണ്ടായി. മലപ്പുറം ജില്ലയിൽ നിന്ന് അവാർഡിനർഹമായ മറ്റു സ്കൂളുകൾ: ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, ജി.എച്ച്.എസ് മരുത, വി.എം.സി ജി.എച്ച്.എസ് വണ്ടൂർ, ജി.എച്ച്.എസ് മൂത്തേടത്ത്, ഐ.യു.എച്ച്.എസ് പറപ്പൂർ, ഡി.യു.എച്ച്.എസ് പാണക്കാട്, വി.പി.കെ.എം.എം.എച്ച്.എസ് പുത്തൂർ പള്ളിക്കൽ, ഓറിയന്റൽ എച്ച്.എസ് തിരൂരങ്ങാടി, ഇ.എം.ഇ.എ എച്ച്.എസ് കൊണ്ടോട്ടി, എസ്.എസ് .എച്ച്.എസ് എസ്. മൂർക്കനാട്, ജി.വി.എച്ച്.എസ്. നെല്ലിക്കുത്ത്, ജി.എച്ച്.എസ് ചേരിയം മങ്കട, ജി.ആർ.എച്ച്.എസ് കോട്ടക്കൽ, പി.എം.എസ്.എ.എച്ച്.എസ്.എസ് എളങ്കൂർ, എൻ.എച്ച്.എസ് കൊളത്തൂർ, എസ്.എൻ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി, എസ്.ഒ.എച്ച്.എസ് അരീക്കോട്, ടെക്നിക്കൽ എച്ച്.എസ് പെരിന്തൽമണ്ണ, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ, എ.എം.എൽ.പി.എസ് ചേങ്ങോട്ടൂർ, എസ്.എച്ച്,എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ, ജി.എച്ച്.എസ് പേരശ്ശന്നൂർ, ജി.എച്ച്.എസ്.എസ് തുവ്വൂർ.

ഉപജില്ലാ ക്യാമ്പ്

‌നടുവിൽ

അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി 2025 ഡിസംബർ 26 മുതൽ, 2026 ജനുവരി 03 വരെ ജില്ലയിലെ വിവിധ ഉപജില്ലകളിൽ (താനൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം, കൊണ്ടോട്ടി, നിലമ്പൂർ, വേങ്ങര, എടപ്പാൾ, മഞ്ചേരി, വണ്ടൂർ, അരീക്കോട്, മലപ്പുറം, പൊന്നാനി, തിരൂർ, കിഴിശ്ശേരി, മങ്കട, മേലാറ്റൂർ, പെരിന്തൽമണ്ണ) ക്യാമ്പുകൾ പൂർത്തിയാക്കി ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന്റെ ആനിമേഷൻ & പ്രോഗ്രാമിംഗ് വിഭാഗത്തിലെ ആർ പിമാർക്കുളള ഡി ആർ ജി പരിശീലനം 2025 ഡിസംബർ 15, 16 ന് കൈറ്റ് ജില്ലാ ഓഫീസിൽ നടന്നു. കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത അധ്യാപകർ കൂടി പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് രണ്ടാം ഘട്ട സ്‍കൂൾ ക്യാമ്പിന് ശേഷം ഉപജില്ലകളിലെ എല്ലാ യൂണിറ്റുകളിൽ നിന്നും മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ഉപജില്ലാ ക്യാമ്പുകൾ നടന്നു.

കൈത്താങ്ങാവാം മുന്നേറാം

ജില്ലയിലെ എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് കുട്ടികൾക്കും അധ്യാപകർക്കകം പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ വിവിധ ദിനാചരണങ്ങളും അനുബന്ധ പരിപാടികളും നടന്നു. വിദ്യാർത്ഥികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും ഡിജിറ്റൽ അച്ചടക്കം വളർത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ,. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലന പരിപാടികൾ, ഗ്രാമസഭകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണം തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള അനേകം പ്രവർക്കനങ്ങൾ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്നു.

ജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് ശേഷം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾകൾക്കായി വിദ്യാഭ്യാസജില്ലാതലത്തിൽ പ്രീക്യാമ്പുകൾ നടന്നു. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലകളിലും കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും യോഗങ്ങൾ നടന്നു. രക്ഷിതാക്കൾക്ക് ജില്ലാ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനരീതിയും പരിചയപ്പെടുത്തി. തുടർന്ന് അനിമേഷൻ, പ്രോഗ്രാമിംഗ് കുട്ടികൾ ജില്ലാ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുകയും അവരുടെ ലാപ്‍ടോപുകളും അനുബന്ധ ഉപകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിന് ശേഷം ഉപജില്ലകളിൽ നിന്ന് മികച്ച കുട്ടികൾകളെ തിരഞ്ഞെടുത്ത് ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി ജില്ലാ ക്യാമ്പ് ജി ആർ എച്ച് എസ് എസ് കോട്ടക്കലിൽ നടന്നു.

ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് പഠന പിന്തുണ ക്ലാസ്

Drcmlp-lklosers-chsspothukal-1.jpeg

ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പാഠഭാഗങ്ങൾ വ്യക്തമാകാതെ വരികയോ പൂർത്തിയാകാതെ വരികയോ ചെയ്ത യൂണിറ്റിൽ കൈറ്റ് മാസ്റ്റർ ട്രെയ്നർമാർ നേരിട്ട് പരിശീലനം നൽകി. ജില്ലയിലെ 98 യൂണിറ്റിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ എം ടിമാർ കൈറ്റ് മെന്റേഴ്സിന് പിന്തുണ നൽകി. അനിമേഷൻ, സ്‌ക്രൈബസ്, ആപ് ഇൻവെന്റർ, റോബോട്ടിക്സ് എന്നീ മേഖലകളിലാണ് മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകിയത്.

സർവ്വം എ ഐ മയം - രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽകരണ ക്ലാസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത‍ൃത്വത്തിൽ സ്‍കൂളിലെ എല്ലാ രക്ഷിതാക്കൾക്കും സർവ്വം എ ഐ മയം ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. 198 യൂണിറ്റിൽ നിന്നായി 6620 രക്ഷിതാക്കൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകി. രണ്ടാം ഘട്ട പരിശീലനം: സർവ്വം എ ഐ മയം പരിശീലനം രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുളളത്. പരീക്ഷാക്കാലത്ത് നടന്ന ആദ്യഘട്ടത്തിൽ 6620 രക്ഷിതാക്കൾക്ക് മാത്രമെ പരിശീലനം നൽകാൻ സാധിച്ചിട്ടുള്ളു. ഇതിന്റെ രണ്ടാം ഘട്ട പരിശീലനം മെയ് മാസത്തിൽ പൂർത്തിയാക്കാൻ LK യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം ബാച്ച് ഒന്നിൽ സ്കൂളുകളിലെ മറ്റ് LK അംഗങ്ങൾക്ക് പരിശീലനം നൽകുകയും ഇവരെ ആർ പി മാരാക്കി കൂടുതൽ ബാച്ചുകൾ ക്രമീകരിക്കുവാനും വേണ്ട നിർദ്ദേശങ്ങൾ ഇതിനോടകം സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. മൂന്നാമത്തെ ബാച്ചിൽ സമീപ പ്രദേശത്തെ UP സ്കൂളുകളിലെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ബാച്ച് കൂടെ ക്രമീകരിക്കാവുന്നതാണ്.

ക്രമ നമ്പർ വിദ്യാഭ്യാസജില്ല മെയ് ബാച്ച് 1 മെയ് ബാച്ച് 2 മെയ് ബാച്ച് 3
1 വണ്ടൂർ 2400 2400 4000
2 മലപ്പുറം 3260 3260 6000
3 തിരൂരങ്ങാടി 1750 1750 3000
4 തിരൂർ 2000 2000 4000
9140 9140 17000

ഇ ക്യൂബ് ഇംഗ്ലീഷ്

വി പി എ യു പി എസ് വിളയിൽ പറപ്പൂർ
വി പി എ യു പി എസ് വിളയിൽ പറപ്പൂർ

2023 -24 കാലഘട്ടത്തിൽ സജ്ജമാക്കിയ 34 മോഡൽ ലാംഗ്വേജ് ലാബുകളിൽ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. കൃത്യമായ മോണിറ്ററിങ്ങും പിന്തുണയും കൊണ്ട് ഇതിനെ മികച്ചതാക്കാൻ സഹായിക്കുന്നു. ഈ അക്കാദമികവർഷം പ്രസ്തുത സ്കൂളുകളിലെ ഇംഗ്ലീഷ് അധ്യാപകരെ ഓൺലൈനായി വിളിച്ചു ചേർക്കുകയും ഇ ക്യൂബ് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ലാപ്ടോപ്പുകളുടെ ലഭ്യത പ്രവർത്തനത്തെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നാണ് കൂടുതൽ അധ്യാപകരും അഭിപ്രായപ്പെട്ടത്. പുതിയ പാഠപുസ്തകത്തിനനുയോജ്യമായ പുതിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇ ക്യൂബ് പരിഷ്കരിക്കാനുളള അഭിപ്രായവും മീറ്റീങ്ങിൽ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി ഇക്യൂബ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്ന സ്കൂളുകളിൽ അധിക ലാപ്‌ടോപ്പുകൾ സജ്ജമാക്കാനുള്ള ശ്രമങ്ങൾ ജില്ലാ തലത്തിൽ നടന്ന് വരുന്നു.

എൻ എസ് എസ് പ്രിസം പോർട്ടൽ

മലപ്പുറം
മലപ്പുറം

രാജ്യത്ത് ആദ്യമായി NSSന്റെ പ്രവർത്തനങ്ങൾക്ക് സമഗ്രമായ ഡിജിറ്റൽ മാനേജ്മെൻറ് സംവിധാനം 2025-26 അധ്യയനവർഷം മുതൽ Kite ൻ്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കി. ഹയർസെക്കൻഡറി ലൊക്കേഷണൽ ഹയർ സെക്കൻഡറി യൂണിറ്റുകൾക്കായി വ്യത്യസ്ത പോർട്ടലുകൾ സജ്ജീകരിച്ച് NSS വളണ്ടിയർ എൻറോൾമെൻറ്, അവരുടെ വിവിധ പ്രവർത്തനങ്ങളുടെ രേഖപ്പെടുത്തലുകൾ, ക്യാമ്പ് പ്രവർത്തനങ്ങളുടെ അവലോകനം, സപ്തദിന ക്യാമ്പ് മൂല്യനിർണയം, അന്തർജില്ലാ മൂല്യനിർണയം എന്നിവ ഈ പോർട്ടലിലൂടെ നടത്തുന്നു. NSS പ്രോഗ്രാം ഓഫീസർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതോടൊപ്പം സമയലാഭവും സമ്പൂർണ ഡിജിറ്റലൈസേഷനുമാണ് NSS Prism Portal ലക്ഷ്യം വെയ്ക്കുന്നത്.

ഇതിന്റെ ഭാഗമായി 2025 ഒക്ടോബർ 3, 6 തീയതികളിൽ ജില്ലയിൽ NSS പ്രോഗ്രാം ഓഫീസർമാർക്ക് പോർട്ടൽ പരിചയപ്പെടുത്തുന്ന പരിശീലനങ്ങൾ നടന്നു. ഹയർസെക്കൻഡറി വിഭാഗക്കാർക്ക് ഓഫ് ലൈൻ ആയും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗക്കാർക്ക് ഓൺലൈനായുമാണ് പരിശീലനങ്ങൾ നടത്തിയത്.

മറ്റു പ്രവർത്തനങ്ങൾ

കൈറ്റ് ഹരിതവിദ്യാലയം

പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ 'ഹരിതവിദ്യാലയം’ റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ മാതൃകാപരമായ പ്രകടനമാണ് കാഴ്‍ചവെച്ചത്. ജില്ലയിൽ നിന്നും 138 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 16 എണ്ണത്തിനെ പ്രാഥമിക ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. പിസിഎയുപി സ്കൂൾ പരിയാപുരം, എകെഎംഎച്ച്എസ്എസ് കോട്ടൂർ എന്നീ സ്കൂളുകൾ ഫൈനൽ റൗണ്ടിൽ എത്തുകയും യഥാക്രമം പ്രൈമറി വിഭാഗം മൂന്നാം സ്ഥാനവും, സെക്കണ്ടറി വിഭാഗം നാലാം സഥാനവും കരസ്ഥമാക്കി.

ഹരിത വിദ്യാലയം ഷോയുടെ മുന്നോടിയായി ജില്ലയിലെ എല്ലാ പ്രധാനാധ്യാപരുടെയും ഓൺലൈൻ മീറ്റിംഗ് ഉപജില്ലാ തലത്തിൽ നടത്തുകയും. ഹരിതവിദ്യാലയം ഷോ യുടെ പ്രാധാന്യത്തെ കുറിച്ചും അപേക്ഷകൾ നൽകേണ്ട രീതികളെ കുറിച്ചും മാസ്റ്റർ ട്രൈനർമാർ വിശദീകരിച്ചു. വിദ്യാഭ്യാസ ഓഫീസർമാർക്ക് പുറമെ എസ് എസ് കെ യുടെ ജില്ലാ പ്രോഗ്രാം ഓഫീസറും, ഡയറ്റ് പ്രിൻസിപ്പളും പങ്കെടുത്തു.

എന്റെ സ്‍കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം - പങ്കാളിത്തം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിൽ ജില്ലയിലെ സ്കൂളുകളിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളിൽ ജില്ലയിൽ നിന്നും 26 സ്കൂളുകൾ ഇടം പിടിച്ചു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. ജില്ലയിൽ നിന്ന് പൊന്നാനി എ വി എച്ച് എസ് എസ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എടയൂർ എ എം എൽ പി എസും വടശ്ശേരി ജി എച്ച് എസും പ്രത്യേക ജൂറി പരാമർശവും നേടുകയുണ്ടായി.

ഐ ടി പരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം

‌നടുവിൽ

പത്താം ക്ലാസ് ഐ ടി പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പേോകുന്ന അധ്യാപകർക്ക് കൈറ്റ് പരിശീലനം നൽകി. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലയിലും പരിശീലനം സംഘടിപ്പിച്ചു. 2026 ജനുവരി 29 നാണ് പരിശീലനം നടന്നത്. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൈറ്റിന്റെ മലപ്പുറം ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ ജി വി എച്ച് എസ് എസ് വേങ്ങരയിലും, തിരൂർ വിദ്യാഭ്യാസജില്ലയിൽ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിലും വണ്ടൂർ വിദ്യാഭ്യാസജില്ലയിലുമാണ് പരിശീലനം നടന്നത്.

ജില്ലയുടെ തനത് പ്രവർത്തനങ്ങൾ

റോബോട്ടിക്സ് ഫെസ്റ്റ്

ജില്ലയുടെ തനത് പ്രവർത്തങ്ങൾ ഈ വർഷവും മികച്ച രീതിയിൽ നടത്താൻ സാധിച്ചു. സ്കൂൾ തലത്തിൽ കഴിഞ്ഞ വർഷം നടത്തിയ പോലെ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ജില്ലാതല റോബോട്ടിക് ഫെസ്റ്റ് നടത്തനുള്ള എൻട്രികൾ ക്ഷണിക്കുകയും ഏപ്രിൽ ഏഴാം തീയതി ജില്ലാ ഫെസ്റ്റിന്റെ തീയതി തീരുമാനിക്കുകയും ചെയ്‌തെങ്കിലും സ്‌കൂളിൽ നിന്നും ആവശ്യപ്പെട്ടതനുസരിച്ച് എൻട്രിയുടെ തീയതി ദീർഘിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ ഫെസ്റ്റിന്റെ തീയതി ഏപ്രിൽ പതിനാറിലേക്ക് മാറ്റിയിട്ടുണ്ട്. മുൻ വർഷങ്ങളെപോലെ ഈ വർഷവും റോബോട്ടിക് ഫെസ്റ്റ് മികച്ച രീതിയിൽ പൂർത്തിയാക്കുന്നതാണ്. റോബോട്ടിക് ഫെസ്റ്റിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്ന മത്സരാർതഥികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും നല്കാൻ തീരുമാനിച്ചിട്ടുണ്ട്.

Maxiva-അനിമേഷൻ ഫെസ്റ്റ്

പ്രോഗ്രാമിങ് വിദ്യാർത്ഥികൾക്ക് അവരുടെ പ്രോജക്റ്റുകൾ അവതരിപ്പിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അനിമേഷൻ വിദ്യാർത്‌ഥികൾക്ക് അവർ നിർമിക്കുന്ന അനിമേഷനുകൾ പ്രദർശിപ്പിക്കാൻ മതിയായ പ്ലാറ്റ് ഫോമുകൾ ലഭിക്കുന്നില്ല. ഇതിന് ഒരുപരിഹാരമായി ജില്ലയിൽ ഒരു അനിമേഷൻ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു. അനിമേഷൻ വിഭാഗത്തിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കായി ഒരു അനിമേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ Maxiva-2026 എന്നപേരിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട് ഇതിന്റെയും എൻട്രികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട് ഏപ്രിൽ-17 ന് ഈ ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും നല്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം മുതൽ സംസ്ഥാന തലത്തിൽ ഒരു റോബോട്ടിക് അനിമേഷൻ ഫെസ്റ്റ് നടത്താൻ കഴിയുമോ എന്ന ഒരാലോചന ജില്ലയിൽ നടക്കുന്നുണ്ട്. ഇത് പ്രവർത്തികമാവുകയാണെങ്കിൽ സംസ്ഥാനതലത്തിൽ തന്നെ കൈറ്റിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ ഷോ കേസ് ചെയ്യാനുള്ള ഒരു അവസരം ലഭിക്കുന്നതാണ്.

അധ്യാപകർക്കായുള്ള കൂൾ പരിശീലനം: അനിമേഷൻ

എറണാകുളം RRC യിൽ നടന്ന എം ടി മീറ്റിംഗിന്റെ അടിസ്ഥാനത്തിൽ എം ടി ശാക്തീകരണത്തിന്റെ ഭാഗമായി എല്ലാ എം ടി മാർക്കും അനിമേഷൻ നിർമാണത്തിൽ പരിശീലനം നൽകി മാർച്ച് 7,9 എന്നീ രണ്ട് ദിവസങ്ങളായി എല്ലാ എം ടി മാർക്കും അനിമേഷൻ നിർമാണത്തിന് സഹായിക്കുന്ന സോഫ്ട്‍വെയറായ ഓപ്പൺ ടൂൺസിൽ പരിശീലനം നൽകി. ഓപ്പൺ ടൂൺസിന്റെ ബേസിക് മുതൽ അഡ്വാൻസ്ഡ് ടൂളുകൾ വരെ ഈ പരിശീലനത്തിന്റെ ഭാഗമായി പരിചയപ്പെടുത്തി. പരിശീലനത്തിന് ശേഷമുള്ള ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കൈറ്റ് മെന്റർമാർക്കും മറ്റ് അദ്ധ്യാപകർക്കുമായി കൂൾ പ്ലാറ്റ് ഫോമിൽ ഓപ്പൺ ടൂൺസ് അടിസ്ഥാനമാക്കി ഒരു കോഴ്സ് ഡിസൈൻ ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് വന്ന ദിവസങ്ങളിൽ എല്ലാ എം ടി മാർക്കും ടോപ്പിക്കുകൾ വിഭജിച്ച് കൊടുക്കുകയും ലഭിച്ച ടോപ്പിക്കുകൾക്ക് അനുസൃതമായി പരിശീലനത്തിന്റെ മോഡലുകളും റിസോർസുകളും തയാറാക്കുകയും ചെയ്തു. കൂൾ പരിശീലനത്തിന്റെ ആദ്യ രണ്ട് ആഴ്ച്ചകൾക്ക് അവശ്യമായ മെറ്റീരിയലുകൾ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

എം ടി മാർക്കുള്ള എംപവർമെൻറ് പരിശീലനങ്ങൾ

എറണാകുളം ആർ ആർ സി യിൽ വച്ച് നടന്ന ഓൾ എം ടി മീറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ എം ടി എംപവർമെൻറ് പരിശീലനങ്ങൾ നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ജില്ലയിൽ രണ്ട് പരിശീലനങ്ങളാണ് നടന്നിട്ടുള്ളത്. മാർച്ച് 7,9 എന്നീ രണ്ട് ദിവസങ്ങളായി അനിമേഷൻ നിർമാണത്തിൽ ഓപ്പൺ ടൂൺസ് സോഫ്ട്‍വെയർ അടിസ്ഥാനമാക്കിയുള്ള പരിശീലനവും സ്കൂൾവിക്കി അപ്ഡേഷനുള്ള പരിശീലനവും നടത്തുകയുണ്ടായി.

കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് KOOL പരിശീലനമൊഡ്യൂൾ പരിഷ്കരണം

2019 മുതൽ 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചായിരുന്നു കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് KOOL പരിശീലനം നൽകിയിരുന്നത്. എന്നാൽ 2025 മുതൽ സ്കൂളുകളിൽ പരിഷ്കരിച്ച പാഠപുസ്തകവും 22.04 ഓപ്പറേറ്റിംഗ് സിസ്റ്റവും നിലവിൽവന്നു. ഇതിന്റെ ഭാഗമായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി പരിശീലന മോഡ്യൂളിൽ ആവശ്യമായ മാറ്റങ്ങൾ വുരുത്തുന്നതിനുള്ള ച‌ർച്ചകൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു. ഓരോ സോഫ്റ്റ്‍വെയറിലും കാഴ്ച പരിമിതിയുള്ള അധ്യാപകർക്ക് ആക്സസിബിലിറ്റി എത്രമാത്രമുണ്ട് എന്ന പരിശോധനയാണ് നടക്കുന്നത്.

സ്‍കൂൾവിക്കി ജില്ലാതല ‍ ഡോക്യുമെന്റേഷൻ

സ്‌കൂൾ വിക്കി ജില്ലാ ഡോക്യൂമെന്റഷൻ ജില്ലയിൽ കൃത്യമായി നടന്നു വരുന്നു. പുതിയ എം ടി മാർക്ക് സ്‌കൂൾ വിക്കി പരിശീലനം ലഭിക്കാത്ത സാഹചര്യം സ്‌കൂൾ വിക്കി അപ്ഡേഷനെ ബാധിച്ചിരുന്നു. സ്‌കൂൾ വിക്കി അപ്ഡേഷൻ കാര്യക്ഷമമാക്കാൻ എല്ലാ എം ടി മാരെയും ഉൾപ്പെടുത്തി സ്‌കൂൾവിക്കി അപ്ഡേഷനുള്ള ഒരു പരിശീലനം ജില്ലാ തലത്തിൽ നടത്തുകയുണ്ടായി. ജില്ലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും വിവരങ്ങൾ സ്‌കൂൾവിക്കിയിൽ ഉൾപ്പെടുത്തിവരുന്നുണ്ട്. പരിശീലനത്തിന്റെ അവസാനം നടന്ന ചർച്ചയിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ ഒരു വിക്കി അപ്ഡേഷൻ ഡ്രൈവ് നടത്താൻ തീരുമാനിക്കുകയും. ഈ പ്രവർത്തനം ജില്ലയിൽ തുടർന്ന് വരികയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ എല്ലാ സ്‌കൂളുകളുടെയും ഇൻഫോ ബോക്സ് അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായ ഡാറ്റ സ്‌കൂളുകളിൽ നിന്നു ശേഖരിച്ച് ഇൻഫോബോക്സ് അപ്‌ഡേഷൻ നടന്ന് വരുന്നു.

ഇൻഫോ ബോക്സ് അപ്ഡേറ്റ് ചെയ്ത പ്രൈമറി സ്‌കൂളുകൾ
ക്രമ നമ്പർ ജില്ലയിലെ ആകെ പ്രൈമറി സ്‌കൂളുകൾ ഇൻഫോ ബോക്സ് അപ്ഡേറ്റ് ചെയ്ത പ്രൈമറി സ്‌കൂളുകൾ
1 1260 910
ഇൻഫോ ബോക്സ് അപ്ഡേറ്റ് ചെയ്ത ഹൈ സ്‌കൂളുകൾ
ക്രമ നമ്പർ ജില്ലയിലെ ആകെ ഹൈ സ്‌കൂളുകൾ ഇൻഫോ ബോക്സ് അപ്ഡേറ്റ് ചെയ്ത ഹൈ സ്‌കൂളുകൾ
1 204 198