ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lourdepuram (സംവാദം | സംഭാവനകൾ)
Lourdepuram (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 27: വരി 27:
===='''ലഹരി വിരുദ്ധ ദിനാചരണം'''====
===='''ലഹരി വിരുദ്ധ ദിനാചരണം'''====
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സ്കൂളിൽ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. എസ്.പി.സി മുൻ എ.ഡി. എൻ.ഒ ശ്രീദേവകുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു.  തൻറെ സർവീസ് കാലത്തെ അനുഭവങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നു. ശ്രീമതി ജീനറ്റ് ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ കായംകുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ രതിൻ ആൻ്റണി ആശംസകൾ അർപ്പിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്പിസി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഗാനവും സൂംമ്പാ ഡാൻസും പരിപാടിക്ക് മികവേകി. എസ് പി സി കേഡറ്റ് പ്രഭുൽ പ്രദീപ് നന്ദി അർപ്പിച്ചു.

==='''ലഹരി വിരുദ്ധ ക്ലാസ് '''===
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ലഹരിവിരുദ്ധ അവബോധ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസറായ ശ്രീ അജിത് ക്ലാസ് എടുത്തു.

12:25, 31 മാർച്ച് 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025 26

2025 26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. പുത്തനടുപ്പുകളും ബാഗുകളും പുസ്തകങ്ങളുമായി പൂമ്പാറ്റകളെ പോലെ ധാരാളം കുഞ്ഞുങ്ങൾ ഈ വർഷവും നമ്മുടെ സ്കൂളിൽ പ്രവേശനം നേടി. സ്കൂൾ പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് എൻ.ബെയ്സിൽ ഷിബു അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ കുമാരി ആർഷ എ. എസ് ആമുഖം അവതരിപ്പിച്ചു. റിട്ടയേർഡ് ഹൈസ്കൂൾ മലയാളം അധ്യാപകനും അധ്യാപക പരിശീലകനുമായ ശ്രീ ആർ. എം. അനിൽകുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. ഇന്നിന്റെ ചതിക്കുഴികളിൽ അകപ്പെടാതെ സ്വയം സൂക്ഷിച്ചു മുന്നോട്ട് നീങ്ങാൻ യുവതലമുറയെ ഉപദേശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. കവിതകളിലൂടെ ആശയങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിൻ്റെ പ്രഭാഷണം സദസ്സിന് പുത്തൻ ഉണർവ് പകരുന്നതായി. ലൂർദ്ദുപുരം ഇടവക വികാരി റവ. ഫാ. ജോൺ വിക്ടർ അനുഗ്രഹ പ്രഭാഷണം നടത്തി. കടംകഥകളിലൂടെ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ട് രസകരമായ രീതിയിൽ ഫാദർ സംസാരിച്ചു. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സംസാരിച്ചു. കുട്ടികൾക്കുണ്ടായിരിക്കേണ്ട ചില അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് സിസ്റ്റർ സൂചിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് സന്നിഹിതയായിരുന്നു. തുടർന്ന് നവാഗതരായ വിദ്യാർഥികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. എൽ. പി വിഭാഗം വിദ്യാർഥിനി ആൻദില കാർമിയോ അവതാരകയായ യോഗത്തിന് ശ്രീമതി പ്രിയ ടീച്ചർ സ്വാഗതവും കുമാരി ജിൻഷ ടീച്ചർ നന്ദിയും അർപ്പിച്ചു.

വീഡിയോ കാണാം

പരിസ്ഥിതി ദിനാചരണം

2025 26 അക്കാദമി വർഷത്തിലെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന മുദ്രാവാക്യത്തോടെ ആചരിക്കപ്പെട്ട ഈ വർഷത്തെ പരിസ്ഥിതി ദിനം കാഞ്ഞിരംകുളം കൃഷി ഓഫീസർ ശ്രീമതി അമൃത ഉദ്ഘാടനം ചെയ്തു. ശാഖകൾ മാത്രമുള്ള ഒരു വൃക്ഷത്തിന് വിരലടയാളം കൊണ്ട് ഇലകൾ നൽകി കൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. തുടർന്ന് വിശിഷ്ടാതിഥികളും കുട്ടികളും അവരവരുടെ വിരലടയാളങ്ങൾ ഇലകൾ ആയി പകർത്തി വൃക്ഷത്തിന് പൂർണ്ണത നൽകി. പരിസ്ഥിതിയെ നിലനിർത്താനും സംരക്ഷിക്കാനും നമുക്ക് ഓരോരുത്തർക്കും നമ്മുടേതായ കർത്തവ്യങ്ങൾ നിറവേറ്റാൻ ഉണ്ടെന്ന് ഈ പ്രവർത്തി കുട്ടികളെ ബോധവാന്മാരാക്കി. പരിസ്ഥിതി ദിന സമ്മേളനത്തിന് സ്കൂൾ പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് എൻ. ബേസിൽ ഷിബു അധ്യക്ഷത വഹിച്ചു. തരുമിത്ര എന്ന ദേശീയ പരിസ്ഥിതി സംരക്ഷണ സംഘടനയുടെ മുന്നണി പോരാളികളായ മൂന്നു വ്യക്തിത്വങ്ങളെയാണ് നമുക്കിന്ന് അതിഥികൾ ആയി ലഭിച്ചത്. ഡൽഹി ജെ.എൻ. യു യൂണിവേഴ്സിറ്റി മുൻ വിദ്യാർത്ഥിയായ ഡോ. സാദ്രേ ആലം, ബീഹാറിൽ നിന്നുള്ള അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമായ കുമാരി പ്രണിത റാണി, പൂവാർ ലയോള കോളേജ് ഓഫ് കോമേഴ്സിന്റെ ഡയറക്ടറും പ്രിൻസിപ്പാളുമായ റവ. ഫാ. ബിനു മൈക്കിൾ എന്നിവരുടെ സാന്നിധ്യവും വാക്കുകളും പരിസ്ഥിതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങാൻ കുട്ടികൾക്ക് ഊർജ്ജം പകരുന്നവയായിരുന്നു. സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ അവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ലൗ പ്ലാസ്റ്റിക് പദ്ധതിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ആദരണീയനായ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് നിർവഹിച്ചു. ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയെ ഏൽപ്പിച്ചു. യോഗത്തിൽ അധ്യാപികമാരായ ശ്രീമതി ജാൻസി സ്വാഗതവും ശ്രീമതി ഹയറൻസ ലാൻസ്ലറ്റ് നന്ദിയും രേഖപ്പെടുത്തി.

വായന വാരാഘോഷം

2025 26 അക്കാദമിക വർഷത്തെ വായനാവാരാഘോഷം ജൂൺ 19 തീയതി മുതൽ 25 തീയതി വരെ സമുചിതമായി ആഘോഷിച്ചു. ഉദ്ഘാടന സമ്മേളനം ജൂൺ 19 രാവിലെ 9 30ന് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. അക്ഷരങ്ങളുടെ കുഞ്ഞു കൂട്ടുകാരി കുമാരി വരദ ആർ പി ഉദ്ഘാടകയായി എത്തി. കുഞ്ഞു പാവകളെ ഉപയോഗിച്ചുകൊണ്ട് വരദ അവതരിപ്പിച്ച കഥ സദസ്സിനെ ആകർഷിച്ചു. പിടിഎ പ്രസിഡൻറ് അഡ്വ. ബെയ്സിൽ ഷിബു അധ്യക്ഷനായിരുന്ന യോഗത്തിൽ നിഷ ടീച്ചർ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ തന്നെ കൂട്ടിയെഴുത്തുകാരികളായ കുമാരി അലീന ജെബി കുമാരി ജ്യുവൽ എസ് ജോൺ എന്നിവരെ ആദരിച്ചു. വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാന്യയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ തോമസ് നിർവഹിച്ചു. നീനു ടീച്ചർ നന്ദി അർപ്പിച്ചു. തുടർന്ന് വരുന്ന ഓരോ ദിവസവും ഓരോ ഭാഷാ ദിനങ്ങൾ ആയി ആചരിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ ദിനങ്ങളിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വായനയുടെ പ്രാധാന്യവും വായന നൽകുന്ന അനുഭൂതിയും തിരിച്ചറിയാൻ ഈ വാരാഘോഷം കുട്ടികളെ സഹായിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സ്കൂളിൽ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. എസ്.പി.സി മുൻ എ.ഡി. എൻ.ഒ ശ്രീദേവകുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. തൻറെ സർവീസ് കാലത്തെ അനുഭവങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നു. ശ്രീമതി ജീനറ്റ് ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ കായംകുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ രതിൻ ആൻ്റണി ആശംസകൾ അർപ്പിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്പിസി വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഗാനവും സൂംമ്പാ ഡാൻസും പരിപാടിക്ക് മികവേകി. എസ് പി സി കേഡറ്റ് പ്രഭുൽ പ്രദീപ് നന്ദി അർപ്പിച്ചു.

ലഹരി വിരുദ്ധ ക്ലാസ്

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ലഹരിവിരുദ്ധ അവബോധ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസറായ ശ്രീ അജിത് ക്ലാസ് എടുത്തു.