"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 337: വരി 337:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 :solid; font-size: small "
 
solid; font-size: small "


* കോഴിക്കോട് വയനാട് ദേശീയപാതയില് താമരശ്ശേരിയില് എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടില് 5 കി.മീ ദുരത്താണ് പൂനൂര്.         
* കോഴിക്കോട് വയനാട് ദേശീയപാതയില് താമരശ്ശേരിയില് എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടില് 5 കി.മീ ദുരത്താണ് പൂനൂര്.         

19:55, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം യു പി എസ് പൂനൂർ
വിലാസം
പൂനൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-2017Salammash





യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം. 
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.

ചരിത്രം

പിന്നോട്ടു നോക്കുമ്പോള്‍

1925 ഓഗസ്റ്റ് 3 നാണ് "പൂനൂര്‍ ബോര്‍ഡ് മാപ്പിള സ്കൂള്‍" എന്ന പേരില്‍ അന്നത്തെ കുറുമ്പ്രനാട് താലൂക്കില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.
പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്.
ഈറ്റഞ്ചേരി മണ്ണില്‍ ശേഖരന്‍ നായര്‍ മകന്‍ ഗോപാലന്‍ എന്ന ആളാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. 
ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാര്‍ത്ഥികളടക്കം 3-08-1925 മുതല്‍ 8-2-1926 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 98 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വര്‍ഷത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ മാത്രമേ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ.
മാപ്പിള സ്കൂള്‍ ആയിരുന്നിട്ടും ആരംഭ വര്‍ഷത്തില്‍ പ്രവേശനം നേടിയ മൂന്നു പെണ്‍കുട്ടികളും അമുസ്ലിംകളായിരുന്നു.
ഒന്നാം ക്ലാസ്സില്‍ 79 ഉം രണ്ടാം ക്ലാസില്‍ 19 ഉം ആയിരുന്നു തുടക്കത്തില്‍ കുട്ടികളുടെ എണ്ണം. പൂനൂര്‍ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2-11-1928 ല്‍ അധ്യാപകരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടര്‍ന്നു. 1960-61 ല്‍ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാന്‍ഡേര്‍ഡുവരെ മാത്രമായി ചുരുങ്ങി.
1968 ല്‍ പൂനൂര്‍ ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ ഈ വിദ്യാലയത്തിന്‍റെ ഭാഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. 
എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ അത് പൂനൂരങ്ങാടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. നാല്‍പതിലേറെ അധ്യാപകര്‍ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ല്‍ എല്‍.പി.വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടത്.
ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു.
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 
സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം.

മുന്‍ പ്രധാനാധ്യാപകര്‍

  1. ത്രേസ്യാമ്മ ജോർജ്ജ്
  2. കെ.കെ.മുഹ്സിൻ
  3. ടി.കെ‌ അബ്ദുറഹ്മാൻ
  4. പി.രാധാകൃഷ്ണൻ നായർ
  5. വർഗ്ഗീസ് മാസ്റ്റർ
  6. ശിവാത്മജൻ മെഴുവേലി

മുന്‍ പി.ടി.എ പ്രസിഡണ്ടുമാര്‍

  • മുഹമ്മദ് മാസ്റ്റർ
  • സി.പി.എ.വഹാബ്
  • നാസർ എസ്റ്റേറ്റുമുക്ക്
  • കെ.അബ്ദുൽ മജീദ്
  • വി.പി.മുഹമ്മദ് റഷീദ്
  • എ.പി.മുഹമ്മദ് മാസ്റ്റർ

പ്രമുഖ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കുട്ടികളുടെ സൃഷ്ടികള്‍

വിദ്യാരംഗം മാസിക

സ്കൂൾ ടൈംസ് (പഴയ സൃഷ്ടികൾ)

ഭൗതികസൗകരൃങ്ങൾ

മൂന്നു നിലകളിലായി 21 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്. കോ ഓപ്പ് സ്റ്റോർ, ലൈബ്രറി, സ്റ്റോർ റൂം എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.

മികവുകൾ

അക്കാദമികം

കലാകായികം

സ്കൂള് ചാമ്പ്യന്മാര്

സബ് ജില്ലാ കലാമേള, കായിക മേള, ശാസ്ത്രോൽസവം, സാമൂഹ്യ ശാസ്ത്ര മ മേള, ഗണിത ശാസ്ത്ര മേള, പ്രവർത്തി പരിചയമേള, ഐടി മേള, ഉറുദു കലാമേള, അറബിക് കലാമേള, സംസ്കൃതോത്സവം, വിദ്യാരംഗം കലാമേള, വിജ്ഞാനോൽസവം എന്നിവയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ വർഷം കഴിഞ്ഞു.

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂൾ വികസന സെമിനാർ

സ്കൂൾ വികസന സെമിനാർ

പൂനൂർ.ജി.എം.യു.പി.സ്കൂൾ വികസന സെമിനാർ 2017 ജനുവരി 26 വൈകുന്നേരം 7 മണിക്ക് സ്കൂൾ അങ്കണത്തിൽ ചേർന്നു.

ഹെഡ്മാസ്റ്റർ ഇ ബാലൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.അബ്ദുല്ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ

പൊതു വിദ്യാലയ വികസന സെമിനാറിന്റെ പ്രസക്തിയെ പറ്റിയും സാമൂഹിക പിൻബലത്തോടെ പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു കൊണ്ടാണ് ബാലുശ്ശേരി ബി.പി.ഓ കെ .പി സഹീർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചത്.

തുടർന്ന് വികസന സെമിനാർ വിശദീകരണം സി.സത്യൻ മാസ്റ്റർ നടത്തി.
സ്കൂളിലെ വികസന പ്രൊജക്ടുകളെ അക്കാദമികം, ഭൗതികം, സാമൂഹികം എന്നിങ്ങനെ മൂന്നായി തരം തിരിച്ചു.
കെ.കെ.അബ്ദുൽ ജബ്ബാർ അക്കാദമിക പ്രൊജക്ടുകളും കെ.പി.പദ്മനാഭൻ ഭൗതിക പ്രൊജക്ടുകളും ടി.കെ.ബുഷ്റ സാമൂഹിക പ്രൊജക്ടുകളും അവതരിപ്പിച്ചു.
ഗ്രൂപ്പു ചർച്ചകൾക്കു ശേഷം നാസർ എസ്റ്റേറ്റുമുക്ക്, മുഹമ്മദ് മാസ്റ്റർ, കെ.അബ്ദുൽ റഷീദ്, സി പി കരീം മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹക്കീം മാസ്റ്റർ ഗ്രൂപ്പു ചർച്ചകൾ ക്രോഡീകരിച്ചു.
അടുത്ത ഒരു വർഷം കൊണ്ട് നടപ്പാക്കാവുന്ന പ്രൊജക്ടുകൾ മുൻഗണനാക്രമം അനുസരിച്ച് പട്ടികപ്പെടുത്താൻ  21 അംഗ കോർ കമ്മിറ്റി രൂപീകരിച്ചു. 
രാത്രി 10 മണിയോടെ പൂർത്തിയായ വികസന സെമിനാറിന് രമേശൻ മാസ്റ്ററുടെ നന്ദിയോടെ സമാപനമായി.

ദിനാചരണങ്ങൾ

പ്രവേശനോൽസവം

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

Environmental day

വായനാവാരം

വായന വാരം

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം

അധ്യാപക ദിനം

റിപ്പബ്ലിക് ദിനം

ഹരിത കേരളം

ഹരിത കേരളം

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം

ഭാരതത്തിന്റെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

പ്രധാനാധ്യാപകൻ ഇ ബാലൻ മാസ്റ്റർ പതാക ഉയർത്തി. 
കെ.പി.പദ്മനാഭൻ മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. എസ് ആർ ജി കൺവീനർ ജബ്ബാർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി രമേശൻ മാസ്റ്റർ സ്കൂൾ ലീഡർ ഷഹദ് എന്നിവർ ആശംസകൾ നേർന്നു.
ദേശഭക്തിഗാനാലാപനം, റിപ്പബ്ലിക് ദിന ക്വിസ്, ഇൻലൻഡ് മാസിക മത്സരം എന്നിവ നടത്തി.

അദ്ധ്യാപകർ

നമ്പര് പേര് ചുമതല
1 ഇ. ബാലന്‍ ഹെഡ്മാസ്റ്റര്‍
2 എം.എസ്. സുവര്‍ണ്ണ സീനിയര്‍ അസിസ്റ്റന്‍റ
3 മീര പിസി യു.എസ്.എസ്.
4 ബി. സിതാര പ്രവര്‍ത്തിപരിചയ ക്ലബ്ബ്,
5 എ.കെ. അബ്ദുസ്സലാം സ്കൂള്‍ ഡയറി,
6 ടി.എം. അബ്ദുല്‍ ഹക്കീം പിടിഎ ജോ.സെക്രട്ടറി,
7 സത്യന്‍. ടി.കെ. ഫിനിക്സ് സ്പോര്‍ട്സ് ക്ലബ്ബ്.
8 എ.കെ. ഷീബ കലാമേള.
9 എ. മുഹമ്മദ് സാലിഹ് ഐടി വിദ്യാഭ്യാസം.
10 സി. സത്യന്‍ ഫ്ളോറ നേച്വര്‍ ക്ലബ്ബ്.
11 വി.കെ. റഹ് മത്ത് ഇംഗ്ലീഷ് ക്ലബ്ബ്.
12 എച്ച്. റസിയ ജാഗ്രതാ സമിതി
13 ടി.കെ. ബുഷ്റ മോള്‍ അസംബ്ലി.
14 ഇ.പി. ഷഹര്‍ബാനു സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ്
15 കെ.കെ.അബ്ദുല്‍ ജബ്ബാര്‍ എസ്.ആര്‍.ജി. കണ്‍വീനര്‍.
16 റംല മൂല്ല്യനിര്‍ണ്ണയം.
17 പദ്മനാഭൻ. കെ.കെ സയന്‍സ് ക്ലബ്ബ്
18 വി.എം. അബ്ദുല്ലത്തീഫ് കോ ഓപ് സ്റ്റോര്‍
19 നിഷ ഇംഗ്ളീഷ് ക്ലബ്ബ്
20 ടി.എം. രമേഷ് കുമാര്‍ സ്റ്റാഫ് സെക്രട്ടറി.
21 ഷാജു. വി ലൈബ്രറി.
22 റംല. സി. അറബിക് സാഹിത്യവേദി
23 എന്‍. ഗീത വിദ്യാരംഗം കലാ സാഹിത്യവേദി.
24 പി. മുഹമ്മദ് ഷഫീഖ് ഭാരത് സ്കൗട്ട്,
25 പി. ബാബുരാജന്‍ ഉച്ചഭക്ഷണ പദ്ധതി
26 എ.സി. ഇന്ദിര ജൂനിയര്‍ റെഡ് ക്രോസ്സ്,
27 എസ്. സജിത സി.ഡബ്ള്യു.എസ്.എന്‍ പരിചരണം.
28 എം.ടി. അബ്ദുല്‍ മജീദ് കാര്‍ഷിക ക്ലബ്ബ്
29 കെ.എം. ശാന്ത മ്യൂസിക് ക്ലബ്ബ്
30 എ.പി. അജിത സംസ്കൃതം ക്ലബ്ബ്
31 സി.കെ.മുഹമ്മദ് ബഷീര്‍ അയനം പഠനയാത്രാ ക്ലബ്ബ്

ക്ളബുകൾ

ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്

കായിക മേളകളിൽ വർഷങ്ങളോളം ചാമ്പ്യൻപട്ടം നിലനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ, ഷട്ടിൽ, വോളിബോൾ മുതലായ ഗെയിംസ് ഇനങ്ങളിലും നമ്മുടെ വിദ്യാലയം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

കായികമേള ഒരുക്കങ്ങള്‍
സംപുഷ്ടമായ കായിക ചരിത്രത്തിന് ഉടമയാണ് ഈ വിദ്യാലയം.

ഫ്ളോറ നേച്വര്‍ ക്ലബ്ബ്

കുട്ടികളില്‍ പാരിസ്ഥിതികാവബോധവും പ്രകൃതി സ്നേഹവും വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നു. 
ശാസ്ത്രമേള ഉദ്ഘാടനം
ശാസ്ത്രമേള ഉദ്ഘാടനം
ഫീല്‍ഡ് ട്രിപ്പുകള്‍, പ്രൊജക്റ്റുകള്‍ മുതലായവ സംഘടിപ്പിക്കുന്നു.

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

എഡിസൺ ശാസ്ത്ര വേദി

School Science Fair

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

സോഷ്യൽ സർവീസ് ക്ലബ്ബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

അക്ഷര റീഡേഴ്സ് ക്ലബ്ബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

രാമാനുജം ഗണിത ക്ളബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

കരാട്ടെ ക്ലബ്ബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

ഹെൽത്ത് ക്ളബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

ജെ.ആർ.സി

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

ഭാരത് സ്കൗട്ട്

കണ്‍വീനര്‍ :- ജോ.കണ്‍വീനര്‍ :-

പ്രേംചന്ദ്ഹിന്ദി ക്ളബ്

കണ്‍വീനര്‍ :- ജോ.കണ്‍വീനര്‍ :-

അറബി ക്ളബ്

കണ്‍വീനര്‍ : - ജോ.കണ്‍വീനര്‍ :-

സാമൂഹ്യശാസ്ത്ര ക്ളബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

ഗാന്ധി ദര്‍ശന്‍

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

സംസ്കൃത ക്ളബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

കാര്‍ഷിക ക്ളബ്

കുട്ടികൾ കൃഷിസ്ഥലത്ത്

കണ്‍വീനര്‍ : - ജോ.കണ്‍വീനര്‍ :-

ഇംഗ്ലീഷ് ക്ളബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

ഡാൻസ് ക്ലബ്ബ്

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

സഞ്ചയിക

വിദ്യാരംഗം കലാ സാഹിത്യ വേദി

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

പിക്സൽ ഐ ടി ക്ലബ്ബ്

2004 മുതലാണ് പിക്സല്‍ ഐ.ടി ക്ലബ്ബിന്‍റെ പ്രവര്‍ത്തനം നമ്മുടെ വിദ്യാലയത്തില്‍ ആരംഭിച്ചത്. 

മലയാളം ടൈപ്പിങ്ങ്, മള്‍ട്ടിമീഡിയ സാധ്യതകള്‍ എന്നിവ ഐടിയില്‍ തല്‍പരരായ കുട്ടികളില്‍ എത്തിക്കുക, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഐടി സാക്ഷരത നല്‍കുക, വിദ്യാലയത്തില്‍ ഒരു ഐടി റിസോഴ്സ് ടീം വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ഐടി ക്ലബ്ബ് രൂപം കൊണ്ടത്.

നിരവധി വര്‍ഷങ്ങളില്‍ സബ്ജില്ലാ ഐടി ഓവറോള്‍ പട്ടം വിദ്യാലയത്തിലെത്തിക്കുവാന്‍ ഈ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്.

കണ്‍വീനര്‍ :-

ജോ.കണ്‍വീനര്‍ :-

സംഘാടനം

അധ്യാപകരക്ഷാകര്‍തൃസമിതി

സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി

എസ്.ആര്‍.ജി

സ്റ്റാഫ് കൗണ്‍സില്‍

വഴികാട്ടി

{{#multimaps:11.433850,75.900766|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_പൂനൂർ&oldid=296702" എന്ന താളിൽനിന്ന് ശേഖരിച്ചത്