"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 647: വരി 647:


യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി.ടി.എ ഭാരവാഹികൾ, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ്, അധ്യാപകർ എന്നിവർ പങ്കെടുത്തു. അനുമോദന പരിപാടി വിജയകരമായി നടത്തുന്നതിനുള്ള വിവിധ ക്രമീകരണങ്ങളും ചുമതലകളും യോഗത്തിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു.
യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി.ടി.എ ഭാരവാഹികൾ, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ്, അധ്യാപകർ എന്നിവർ പങ്കെടുത്തു. അനുമോദന പരിപാടി വിജയകരമായി നടത്തുന്നതിനുള്ള വിവിധ ക്രമീകരണങ്ങളും ചുമതലകളും യോഗത്തിൽ ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു.
== സംസ്ഥാന നേട്ടങ്ങൾക്ക് അനുമോദനം – എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം ==
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ വീണ്ടും ഒന്നാം സ്ഥാനം ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ലഭിച്ചതും, ഹരിത വിദ്യാലയം സീസൺ 4-ൽ പങ്കെടുത്ത് സംസ്ഥാനത്തെ മികച്ച 26 സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതുമായ നേട്ടങ്ങളുടെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു.
2026 മാർച്ച് 14-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കോഴിപ്പാലം ജംഗ്ഷനിൽ വച്ച് നടന്ന അനുമോദന സമ്മേളനം സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു.
=== ഉദ്ഘാടനം ===
യോഗം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജൻ കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ഈ അവസരത്തിൽ പൂർവവിദ്യാർത്ഥിനിയും 85-ാം ബാച്ച് പ്രതിനിധിയുമായ സോഫിയ സാം, പി.ടി.എ, മദർ പി.ടി.എ, മാനേജ്മെന്റ്, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ ചേർന്ന് മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.
=== ആശംസാപ്രസംഗങ്ങൾ ===
ആറന്മുള ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ അനിയൻ വി.ആർ., ദേവി രമേശ്, സോമവല്ലി ദിവാകരൻ, കൈറ്റ് മാസ്റ്റർ ട്രെയിനർ തോമസ് എം. ഡേവിഡ്, പി.ടി.എ പ്രസിഡണ്ട് രാജീവ് കുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ, പ്രധാന അധ്യാപിക അനില സാമുവൽ, കൈറ്റ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ്, സീനിയർ അധ്യാപിക സുനു മേരി സാമുവൽ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
=== മെമെന്റോ വിതരണം ===
മുൻ അധ്യാപകനായിരുന്ന സി. കെ. വർഗീസ് സാറിന്റെ മകളും 85-ബാച്ച് പ്രതിനിധിയുമായ സോഫിയ സാം, സ്കൂളിന് ലഭിച്ച അവാർഡുകളുടെയും ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗിൽ പങ്കെടുത്ത കുട്ടികളുടെയും അംഗീകാരമായി മെമെന്റോകൾ വിതരണം ചെയ്തു.
=== ആദരവ് ===
സ്കൂൾ പ്രധാന അധ്യാപിക അനില സാമുവലിനും, ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികളെയും, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശാ പി. മാത്യു, ലക്ഷ്മി പ്രകാശ് എന്നിവർക്കും പി.ടി.എ അംഗങ്ങൾ സ്നേഹാദരം അർപ്പിച്ചു.
=== പരിപാടിയുടെ അവതരണം ===
സീനിയർ അധ്യാപിക സുനു മേരി സാമുവൽ പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ആദിത്യ സുജിത്ത് പരിപാടി മുഴുവൻ മീഡിയ ഡോക്യുമെന്റേഷൻ നിർവഹിച്ചു.
=== വിപുലമായ ജനപങ്കാളിത്തം ===
കോഴിപ്പാലം ജംഗ്ഷനിൽ വച്ച് നടന്ന അനുമോദന സമ്മേളനത്തിൽ പ്രദേശവാസികളുടെ വലിയ ജനാവലി പങ്കെടുത്തത് പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി.