"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 47: വരി 47:


== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 ==
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 ==
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് 2026-ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡിൽ ഒന്നാം സ്ഥാനം നേടി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സമഗ്രമായ പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഈ മഹത്തായ അംഗീകാരം സ്കൂളിന് ലഭിച്ചത്.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹ്യ ഇടപെടലുകൾ, അംഗങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തം എന്നിവ ഈ നേട്ടത്തിന് പ്രധാന കാരണങ്ങളായി. കൂടാതെ നാടൻ കലകളുടെ ഡോക്യുമെന്റേഷൻ, പ്രാദേശിക തൊഴിൽ സംരംഭങ്ങളുടെ രേഖപ്പെടുത്തൽ, കുടുംബശ്രീ യൂണിറ്റുകൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും വേണ്ടി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവൽക്കരണ പരിപാടികൾ എന്നിവയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.
സ്കൂൾ വിക്കി പേജിന്റെ സമൃദ്ധമായ ഉള്ളടക്കം, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിലെ സജീവ പങ്കാളിത്തം, ഐ.ടി. മേളകളിലെ മികച്ച പ്രകടനം, വിക്ടേഴ്സ് ചാനലിലേക്ക് അയച്ചുകൊടുത്ത വാർത്തകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനൽ സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ പങ്കാളിത്തം എന്നിവയും ഈ നേട്ടത്തിലേക്ക് നയിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകിയ സഹകരണം, വിവിധ ഐ.സി.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രത്യേക പരിശീലനങ്ങൾ, വിവിധ റോബോട്ടിക്സ് പ്രവർത്തനങ്ങൾ എന്നിവയും ഈ അംഗീകാരത്തിന് അടിസ്ഥാനമായി.
ഈ അവാർഡ് സ്കൂളിന്റെ സൃഷ്ടിപരവും സാങ്കേതികവുമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. സ്കൂളിനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇതൊരു വമ്പിച്ച നേട്ടവും അഭിമാനകരമായ മുഹൂർത്തവുമാണ്.