"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopgnm (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 270: വരി 270:
|
|
|}
|}
== '''കൈറ്റിന്റെ 'ഹരിതവിദ്യാലയം 4.0 ' വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ ജില്ലയിൽ നിന്നും രണ്ട് സ്കൂളുകൾ''' ==
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ  ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ രണ്ടെണ്ണം കോട്ടയം ജില്ലയിൽ നിന്നുള്ളവ. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, അക്കരപ്പാടം ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂൾ  എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം. ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.
ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട മീറ്റിംഗിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളമായി കൈറ്റ് സി ഇ ഒ  കെ. അൻവ‌സാദത്ത് ആശയവിനിമയം നടത്തി. ഫ്ലോർ ഷൂട്ടിന് മുമ്പായി വിദ്യാലയങ്ങൾ ചെയ്തു വരേണ്ട കാര്യങ്ങളെ സംബന്ധിച്ചും 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ  പ്രത്യേകതകളെ സംബന്ധിച്ചും  വിശദീകരണം നൽകി. ജില്ലാ കോ- ഓർഡിനേറ്റർ തോമസ് വർഗീസ് പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.
== '''കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ: മികച്ച നേട്ടവുമായി അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂൾ''' ==
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ കോട്ടയം  ജില്ലക്ക് മികച്ച നേട്ടം.  പ്രൈമറി വിഭാഗത്തിൽ ജില്ലയിൽ നിന്നുള്ള അക്കരപ്പാടം ഗവൺമെൻ്റ് യുപി സ്കൂൾ അവസാന റൗണ്ടിലെത്തി. ടർഫോടുകൂടിയ ഫുട്ട്ബോൾ ഗ്രൗണ്ട്, ആഡിറ്റോറിയം, സൈക്കിൾ പാർക്കിംഗ് ഷെഡ്ഡ്, ഡൈനിംഗ് ഹാൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഉള്ള ഈ സ്കൂൾ പൊതു സമൂഹവും സ്കൂളും ഒന്നിച്ചാൽ എന്തൊക്കെ സാധ്യമാകും എന്ന് കാണിച്ചു തരുന്നു. പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ നടപ്പാക്കിയ മികവുകളാണ് സ്കൂളിനെ അംഗീകാരത്തിന് അർഹമാക്കിയതെന്ന്  കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. അമ്പതിനായിരം രൂപയും ശില്പവുമാണ് സ്കൂളിന് സമ്മാനമായി ലഭിച്ചത്.
ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.  സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.