"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
===2025-26 അധ്യയവർഷ ജാഗ്രത സമിതി=== | ===2025-26 അധ്യയവർഷ ജാഗ്രത സമിതി=== | ||
{| class="wikitable" | |||
|+ | |||
!സ്ഥാനപ്പേര് | |||
!അംഗത്തിന്റെ പേര് | |||
|- | |||
|ജോയിന്റ് ചെയർമാൻ | |||
|ലിജോ രാജപ്പൻ ASI | |||
|- | |||
|പ്രധാനാധ്യാപിക | |||
|സുബി സെബാസ്റ്റ്യൻ | |||
|- | |||
|ആനിമേറ്റർ | |||
|വിനീത പി എ | |||
|- | |||
|അധ്യാപക പ്രതിനിധി | |||
|ലിനറ്റ് ആന്റണി | |||
|- | |||
|എം പി ടി എ പ്രസിഡന്റ് | |||
|സിസിമോൾ | |||
|- | |||
|എം പി ടി എ അംഗം | |||
|ജിനു | |||
|- | |||
|വിദ്യാർത്ഥി പ്രതിനിധി | |||
|മാസ്റ്റർ എം ആർ അർജുൻ | |||
|- | |||
|വിദ്യാർത്ഥി പ്രതിനിധി | |||
|കുമാരി ലാവിന ആൻ മരിയ | |||
|} | |||
14:18, 2 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

2022 ൽ നടപ്പിലാക്കിയ Say no to Drug പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പോസറ്റർ മത്സരങ്ങൾ,നാർകോട്ടിക് മേലധികാരികളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കമായുള്ള ബോധവത്കരണ ക്ലാസ്സുകൾ, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നടത്തിയ Say no to Drug Drama, മയക്കുമരുന്നിനെതിരായി നടത്തിയ മനുഷ്യചങ്ങല, മയക്കുമരുന്നിന്റെ വിപത്തുകൾ വെളിപ്പെടുത്തുന്ന ഓട്ടം തുള്ളൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 2023-24 അധ്യയന വർഷത്തിൽ തുടക്ക ദിനങ്ങളിൽ കുട്ടികൾ തന്നെ മുൻകൈ എടുത്ത് നടത്തിയ മൈം വളരെ ആകർഷകമായതായിരുന്നു. സ്കൂളിൽ മയക്കുമരുന്ന്, പുകയില, മദ്യം എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കൂൾ തല യോദ്ധാക്കളെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ സൂക്ഷമനിരീക്ഷണ പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നു.



ജാഗ്രത സമിതി
| സ്ഥാനപ്പേര് | അംഗത്തിന്റെ പേര് |
|---|---|
| പ്രധാനാധ്യാപിക | സുബി സെബാസ്റ്റ്യൻ |
| കോഡിനേറ്റർ | വിനീത പി എ |
| ജോയിന്റ് കോഡിനേറ്റർ | ജിനി വർഗ്ഗീസ് |
| പി ടി എ പ്രസിഡന്റ് | ലിൻസ് എബ്രഹാം |
| പി ടി എ വൈസ് പ്രസിഡന്റ് | ജോസഫ് കെ ജി |
| എം പി ടി എ പ്രസിഡന്റ് | ആഷാ ജാൻസൺ |
സ്കൂൾ ജാഗ്രത സമിതി രൂപീകരണം
സ്കൂൾ ജാഗ്രത സമിതി രൂപികരണത്തിന്റെ ഭാഗമായി 2024 ആഗസ്റ്റ് 2 ന് യോഗം ചേരുകയും, കുട്ടികളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സ്കൂൾ ക്യാമ്പസിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു. അതിനായി സ്കൾ ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ബോധവത്കരണ ക്ലാസ്സ്3/6/2024
ജാഗ്രത സമിതിയുടെ ഭാഗമായി 2024 ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിേക്കെത്തുന്ന പഠനോപകരണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽകാരായിരിക്കണം എന്നുള്ള ബോധ്യം ലഹരി വിമുക്ത ക്ലബ് ആനിമേറ്റർ വിനീത ടീച്ചർ ഓർമ്മപ്പെടുത്തി.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാഥ് ക്ലാസ്സ് നയിച്ചു.
ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന് ക്ലാസ്സ് മുറികളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ പാർലമെന്റ് 30/6/2024
വിദ്യാലയത്തിന്റെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 30 ന് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇരു ഗ്രൂപ്പുകളായി തിരിച്ചതിനു ശേഷം പാർലമെന്റിൽ പ്രതിപക്ഷ - ഭരണപക്ഷ പാർട്ടിയായി രൂപപ്പെടുത്തിയ ശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ചർച്ച ചെയ്യുകയുണ്ടായി. തുടർന്ന് ലഹരി വിരുദ്ധത്തിനായി ബില്ല് സമർപ്പണവും വോട്ടെടുപ്പും നടന്നു. ലഹരിക്കെതിരെ ഇന്നത്തെ വിദ്യാർത്ഥികൾ എങ്ങനെ പ്രതികരിക്കണം എന്നീ വിഷയത്തെ ആസ്പദമാക്കി നിരവധി അഭിപ്രായങ്ങളും നിർദേശങ്ങളും വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് രൂപപ്പെടുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പാർലമെന്റിൽ വിദ്യാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
ഷോർട്ട് ഫിലിം 2024-2025
ജോമോന്റെ അതിജീവനം എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയും അവ എല്ലാ കാസ്സുകളിലെ പ്രോജകടർ സങ്കേതം ഉപയോഗിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ആധുനിക നൂറ്റാണ്ടിൽ വിദ്യാർത്ഥികളെ വലയം ചെയ്യുന്ന സൗഹൃദങ്ങൾ പോലും കുട്ടികളെ തെറ്റിലേക്കും തിന്മയിലേക്കും നയിക്കുന്നു വെന്നും തെറ്റും ശരിയും തിരിച്ചറിഞ്ഞ് നന്മയെ ചേർത്തു നിർത്തുവാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്ന ഒരു സന്ദേശമായിരുന്നു ഷോർട്ട് ഫിലിം പങ്കുവച്ചത്.
2025-26 അധ്യയവർഷ ജാഗ്രത സമിതി
| സ്ഥാനപ്പേര് | അംഗത്തിന്റെ പേര് |
|---|---|
| ജോയിന്റ് ചെയർമാൻ | ലിജോ രാജപ്പൻ ASI |
| പ്രധാനാധ്യാപിക | സുബി സെബാസ്റ്റ്യൻ |
| ആനിമേറ്റർ | വിനീത പി എ |
| അധ്യാപക പ്രതിനിധി | ലിനറ്റ് ആന്റണി |
| എം പി ടി എ പ്രസിഡന്റ് | സിസിമോൾ |
| എം പി ടി എ അംഗം | ജിനു |
| വിദ്യാർത്ഥി പ്രതിനിധി | മാസ്റ്റർ എം ആർ അർജുൻ |
| വിദ്യാർത്ഥി പ്രതിനിധി | കുമാരി ലാവിന ആൻ മരിയ |