"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 168: | വരി 168: | ||
https://www.facebook.com/share/v/16r7xa2HVw/ | https://www.facebook.com/share/v/16r7xa2HVw/ | ||
=== '''<u>വാനനിരീക്ഷണം</u>''' === | |||
അയർക്കാട്ടൂവയൽ പയനിയർ u.p school ൽ ഗലീലിയോ സയൻസ് സെൻ്റർ കോട്ടയത്തിൻ്റെ സഹകരണത്തോടെ വാനനിരീക്ഷണം സംഘടിപ്പിച്ചു. 6.30 മുതൽ അര മണിക്കൂർ ജ്യോതിശാസ്ത്രജ്ഞൻമാരെക്കുറിച്ചും ആകാശഗോളങ്ങളെ കുറിച്ചും പ്രൊജക്ടറുടെ സഹായത്തോടെ വിശദീകരിച്ചു. കോപ്പർനിക്കസ്, ഗലീലിയോ തുടങ്ങിയ ജ്യോതിശാസ്ത്രജ്ഞന്മാരെ കുറിച്ചും വിവിധ ആകാശഗോളങ്ങൾ, ഗ്രഹങ്ങൾ, ഭൂമിയുടെ പ്രത്യേകതകൾ എന്നിവയും ക്ലാസിൽ പ്രതിപാദിച്ചു. | |||
ഏഴ് മണി മുതൽ വാനനിരീക്ഷണം ആരംഭിച്ചു.രണ്ട് ടെലിസ്കോപ്പുകൾ ക്രമീകരിച്ചിരുന്നു .ഒന്നിൽ ചന്ദ്രനും മറ്റൊന്നിൽ വ്യാഴവും ആണ് ഫോക്കസ് ചെയ്തത്.ഇടക്കൊക്കെ കാർമേഘം വന്ന് കാഴ്ച തടസ്സപ്പെടുത്തിയാലും പെട്ടെന്ന് തന്നെ മാറിയതിനാൽ എല്ലാവർക്കും വാനനിരീക്ഷണം സാധ്യമായി.ചന്ദ്രനിലെ ഗർത്തങ്ങൾ കാണുവാൻ സാധിച്ചു. രക്ഷകർത്താക്കളും കുട്ടികളും ഉൾപ്പെടെ ഏകദേശം 500 ആളുകൾ പരിപാടിയിൽ പങ്കെടുത്തു .അ പ്രതീക്ഷിതമായി ചങ്ങനാശ്ശേരി A.E.O പരിപാടിയിൽ പങ്കെടുക്കുവാൻ എത്തി.വൻ ആവേശത്തോടെയാണ് എല്ലാവരും ഈ പരിപാടി സ്വീകരിച്ചത്. 9 മണി വരെ തീരുമാനിച്ചിരുന്ന വാനനിരീക്ഷണം 10.30 വരെ നീണ്ടു. | |||
https://www.facebook.com/share/v/1CSipszAYG/ | |||
=== '''<u>പൂർവ്വ വിദ്യാർത്ഥി സംഗമം</u>''' === | |||
2025 26 അധ്യായന വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം 2026 ഫെബ്രുവരി 13 വെള്ളിയാഴ്ച പൂർവ്വാധികം ഭംഗിയായി നടത്തി.രാവിലെ എത്തിച്ചേർന്ന എല്ലാവർക്കും ചായയും ലഘു ഭക്ഷണവും നൽകി സ്വീകരിച്ചു. തുടർന്ന്10 30 ന് ഈശ്വര പ്രാർത്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു.പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ശ്രീ കെ എം ചാക്കോ കരിങ്ങണാമറ്റം സ്വാഗതം ആശംസിച്ചു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻറ് ശ്രീ ജോസഫ് ആന്റണി പ്രാക്കുഴി അധ്യക്ഷപദം അലങ്കരിച്ചു. പ്രസ്തുത യോഗം പ്രശസ്ത കവിയും നമ്മുടെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ പ്രഭാവർമ്മ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരായ ശ്രീ എം ആർ ശശി മുഖ്യപ്രഭാഷണം നടത്തി.പൂർവാധ്യാപക വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും നിലവിലുള്ള അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടു കൂടി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ സമർപ്പണവും മുൻകാല അധ്യാപക അനധ്യാപക മാനേജർമാരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി.തുടർന്ന് ഓഡിറ്റോറിയം നിർമ്മാണത്തിൽ സഹകരിച്ച എല്ലാ സുമനസ്സുകൾക്കും പയനിയർ കുടുംബത്തിന്റേതായ ഒരു സ്നേഹാദരവ് നൽകി .നമ്മുടെ സ്കൂളിൻറെ മുൻകാല അധ്യാപകരും വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളുംസമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ സ്കൂൾകാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.പ്രസ്തുത സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതിപ്രീതി എച്ച്പിള്ള കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് ഒരു മണിയോടുകൂടി വിഭാവ സമ്യദ്ധമായ സദ്യ കഴിച്ച്എല്ലാവരും പിരിഞ്ഞു. | |||
https://www.facebook.com/share/v/18DmYdR3M2/ | |||
=== '''<u>വാർഷികാഘോഷം</u>''' === | |||
അയർക്കാട്ടവയൽ പയനിയർ യുപി സ്കൂളിൽ 2025 - 26 അധ്യയനവർഷത്തെ വാർഷിക ആഘോഷവും നവതി ആഘോഷ സമാപന സമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും ഫെബ്രുവരി 13, 14 തീയതികളിൽ അതിവിപുലമായി ആഘോഷിച്ചു. | |||
ഫെബ്രുവരി 11 ബുധനാഴ്ച ആഘോഷത്തിന്റെ മുന്നോടിയായി വാദ്യഘോഷ ങ്ങളുടെയും താലപ്പൊലി ഏന്തിയ പെൺകുട്ടികളുടെയും അകമ്പടിയോടുകൂടി വിളംബര ഘോഷയാത്ര നടത്തി. നവതി സ്മാരകം എന്ന രീതിയിൽ പൂർവ അധ്യാപക വിദ്യാർത്ഥികളുടെയും മനസ്സുകളുടെയും അധ്യാപകരുടെയും കുട്ടികളുടെയും പ്രവർത്തനത്തിന്റെ ഫലമായി ഒരു ഓഡിറ്റോറിയം നിർമ്മിക്കുവാൻ സാധിക്കുകയും ഫെബ്രുവരി പതിമൂന്നാം തീയതി പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിൽ നമ്മുടെ പൂർവവിദ്യാർത്ഥിയും അഭിമാനവുമായ പ്രശസ്ത കവി ശ്രീ പ്രഭാവർമ്മ സ്കൂളിന് സമർപ്പിക്കുകയും ചെയ്തു. | |||
ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10 മണിക്ക് പി.ടി.എ.പ്രസിഡന്റ് ശ്രീ രഞ്ജു രമേശ് പതാക ഉയർത്തി. 10.30 ന് നടന്ന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രീതി എച്. പിള്ള സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി പാർവതി ബി. സ്കൂൾ വാർഷീകറിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷ പ്രസംഗവും ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വിനു ജോബ് വാർഷികാഘോഷം ഉദ്ഘാടനം,സുവനീർ പ്രകാശനം എന്നിവ ചെയ്യുകയും ശ്രീ പ്രഭാവർമ്മ മുഖ്യഭാഷണം നടത്തുകയും ചെയ്തു. ഏഴാമത് ഗ്രാമപ്രതിഭാ പുരസ്‌കാരം നൽകി | |||
ശ്രീ തൃക്കൊടിത്താനം രാധാകൃഷ്ണനെ ശ്രീ പ്രഭാവർമ ആദരിച്ചു. പ്രശസ്ത സിനിമാതാരം ശ്രീമതി സ്മിനു സിജോ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. | |||
ശ്രീമതി സെലിൻ ബാബു, ശ്രീ തോമസ് വർഗീസ്, ശ്രീ കെ. എ. ജോസഫ്, ശ്രീ സതീഷ് ചസന്ദ്രബോസ്, ശ്രീ എം. എസ്. വിശ്വനാഥൻ എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപകനായ ശ്രീ രതീഷ് ജി. കൃതജ്ഞത അറിയിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
https://www.facebook.com/Ayerkkattuvayalpioneerups/posts/pfbid0y1r3eugpciZLBzxJPgvHQS69NegRPY2G7bSLg9siw7zfd8ZxJCbman9Jem5Mt5bDl | |||
[[വർഗ്ഗം:33302]] | [[വർഗ്ഗം:33302]] | ||