"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
വേനപ്പാറ ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളില്‍ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വര്‍ഗീസ് വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.
വേനപ്പാറ ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളില്‍ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വര്‍ഗീസ് വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍,പൂര്‍വാധ്യാപകര്‍,പൂര്‍വവിദ്യാര്‍ഥികള്‍,പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂളിന് സംരക്ഷണ വലയം തീര്‍ക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വര്‍ഗീസ് വാര്‍ഡ് മെംബര്‍ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേല്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസണ്‍ മൈക്കിള്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാര്‍, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.
തുടര്‍ന്ന് രക്ഷിതാക്കള്‍,പൂര്‍വാധ്യാപകര്‍,പൂര്‍വവിദ്യാര്‍ഥികള്‍,പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂളിന് സംരക്ഷണ വലയം തീര്‍ക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വര്‍ഗീസ് വാര്‍ഡ് മെംബര്‍ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേല്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസണ്‍ മൈക്കിള്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാര്‍, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.
[[പ്രമാണം:47087 13.jpg|ലഘുചിത്രം|നടുവിൽ|IT Lab]]
[[പ്രമാണം:47039 1.jpg|ലഘുചിത്രം|നടുവിൽ|IT Lab]]


<FONT COLOR=/GREEN>
<FONT COLOR=/GREEN>

13:09, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
വിലാസം
വേനപ്പാറ

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201747039



ചരിത്രം

ആമുഖം:
വേനപ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങ‌ളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15 ന് വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്റില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്‍. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസ് കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റ്യന്‍ കാഞ്ഞിരക്കാട്ടു കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടയ്ക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാംകുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍,ഫാദര്‍. ജോസഫ് മൈലാടൂര്‍ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ആന്‍റണി പുരയിടം ആണ്.1993-ലാണ് സ്ക്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴില്‍ വന്നത്. 1983ല്‍ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ വര്‍ഗീസ്ആണ് . ശ്രീ.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മുഖവുര:
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ കളി സ്ഥലം സ്ക്കൂളിനുണ്ട്. 18 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബും മള്‍ട്ടി മീഡിയ റൂമും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ധാരാളം പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയും സ്ക്കൂളിലുണ്ട്. പ്രകൃതി ദത്തമായ ശുദ്ധജല വിതരണസംമ്പ്രദായവും മഴവെള്ള സംഭരണിയും സ്ക്കൂളിലുണ്ട് . ഉച്ച ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും നിലവിലുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ബസ്സ് സര്‍വീസ് നടത്തുന്നു.
സ്കൂള്‍ ഗ്രൗണ്ട്: വിശാലമായ സ്കൂള്‍ ഗ്രൗണ്ട് വിദ്യാര്‍ത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.വോളിബോള്‍ കോര്‍ട്ട്,ഹാന്‍ഡ്ബോള്‍ കോര്‍ട്ട്,ഷട്ടില്‍ കോര്‍ട്ട്,നെറ്റ്ബോള്‍ കോര്‍ട്ട് എന്നിവ പുതുതായി നിര്‍മ്മിച്ച് കുട്ടികള്‍ക്ക് പരിശീലനം കൊടുത്തു വരുന്നു.ഡോ.ടെനിസന്‍ കെ.എസ്. പരിശീലനങ്ങശ്‍ക്ക് നേതൃത്വം നല്കി വരുന്നു.
സ്കൂള്‍ ലൈബ്രറി: പുസ്തകങ്ങളുമായി നല്ല ചങ്ങാത്തം പുലര്‍ത്താന്‍ കഴിയുന്ന ലൈബ്രറിയാണ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തിലേറെ അപൂര്‍വ്വവും മികച്ചതുമായ ഇവിടുത്തെ പുസ്തകശേഖരം കുട്ടികള്‍ വളരെ നന്നായി ഉപയോഗക്കപ്പെടുത്തുന്നു.ലൈബ്രേറിയന്‍ ശ്രീമതി. ടെസി തോമസ് ആണ്


ഓഡിറ്റോറിയം: വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും വിദ്യാലയത്തിലെ പ്രധാന പരിപാടികളും നടത്തുന്നത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്.സ്കൂളിന്റെ സ്ഥാപക മാനേജര്‍ ഫാ.ജോസഫ് അരഞ്ഞാണിയുടെ പേരിലാണ് ഒാഡിറ്റോറിയം അറിയപ്പെടുന്നത്.
സ്മാര്‍ട്ട് ക്ലാസ് റൂം: ശ്രീ.മോയിന്‍കുട്ടി എം.എല്‍.എ. യുടെ ഫണ്ട് ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മിച്ചു.ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലാസ് റൂം വിദ്യാര്‍ത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതല്‍ രസകരവും ആഴമേറിയതും(ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവയിലൂടെ ) ആക്കിത്തീര്‍ക്കുന്നു.പ്രോജെക്ടറിന്റെ സഹായം വിദ്യാര്‍ത്ഥികള്‍ slide presentation തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു .
നൂണ്‍ മീല്‍ -അടുക്കള-കുടിവെള്ള സൗകര്യം: കുട്ടികളുടെ ആരോഗ്യവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സ്ക്കൂളിലെ നൂണ്‍ മീല്‍. കുടിവെള്ള സംവിധാനവും സ്ക്കൂളിലുണ്ട്.ശ്രീ.വി.എം.ഉമ്മര്‍ മാസ്റ്ററുടെ എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ച വാട്ടര്‍ ഫ്യൂരിഫെയറുകള്‍ കുടിവെള്ള സംവിധാനം കൂടുതല്‍ മികവുറ്റതാക്കിയിട്ടുണ്ട്.


സയന്‍സ് ലാബ്: ശാസ്ത്ര കൗതുകം ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന സയന്‍സ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകര്‍ഷണം..ഊര്‍ജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.
കമ്പ്യൂട്ടര്‍ ലാബ്: വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താന്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ് സ്കളിലുണ്ട്.ഇന്റര്‍നെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു.
സ്കൂള്‍ ബസ്സ്: സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിനായ് ആരംഭിച്ച സ്ക്കൂള്‍ ബസ് അകലെ നിന്നു വരുന്ന കുട്ടികള്‍ക്ക് വലിയൊരു ആശ്വാസമാ​ണ്.കല്ലുരുട്ടി,തെച്ച്യാട്,ഓമശ്ശേരി,പുത്തൂര്‍,മാനിപുരം,വെളിമണ്ണ,അമ്പലക്കണ്ടി തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം:
വേനപ്പാറ ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളില്‍ 27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ലി ചേരുകയും പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പരിപാടിയെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കുകയും ചെയ്തു. ഹെ‍ഡ് മിസ്ട്രസ് റോസമ്മ വര്‍ഗീസ് വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍,പൂര്‍വാധ്യാപകര്‍,പൂര്‍വവിദ്യാര്‍ഥികള്‍,പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂളിന് സംരക്ഷണ വലയം തീര്‍ക്കുകയും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. മനു ഇ.ജെ.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെ‍ഡ് മിസ്ട്രസ് ശ്രീമതി. റോസമ്മ വര്‍ഗീസ് വാര്‍ഡ് മെംബര്‍ ശ്രീമതി. ഗ്രേസി നെല്ലിക്കുന്നേല്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയസണ്‍ മൈക്കിള്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. വിനോദ്, പി.ടി.എ. അംഗങ്ങളായ ശ്രീ. ശാന്തകുമാര്‍, ശ്രീമതി. റുഖിയ,ശ്രീമതി. സെയ്ത, ശ്രീ. സാബു ജോണ്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം പരിപാടികളുടെ വിജയത്തിന് സഹായകമായി.

IT Lab

  • ജൂനിയര്‍ റെഡ് ക്രോസ് (J.R.C)

വര്‍ഷങ്ങളായി ജൂനിയര്‍ റെഡ് ക്രോസ് (J.R.C) സ്കൂളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം തുടങ്ങിയവ ജെ.ആര്‍.സി യുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.ബോധവത്ക്കരണ റാലികളും സംഘടിപ്പിക്കുന്നു.കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി. ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ക്ലബിലെ 17 കുട്ടികള്‍ എസ്.എസ്.എല്‍.സി. ക്ക് ഗ്രേസ് മാര്‍ക്ക് നേടി

  • വിദ്യാരംഗം കലാസാഹിത്യ വേദി:

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ യഥോചിതം നടത്തപ്പെടുന്നു.ക്ളാസുകളില്‍ പുസ്തകം പരിചയപ്പെടുത്തല്‍,കവിത ചൊല്ലല്‍,സാഹിത്യ മത്സരങ്ങള്‍,മാഗസിന്‍ നിര്‍മ്മാണം എന്നിവ നടത്തി വരുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ് ജില്ലാതല ശില്പശാലകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.ഈ വര്‍ഷം കവി സമ്മേളനവും പുസ്തകമേളയും നടത്തി.

  • ഐ. ടി കോര്‍ണര്‍:

  • ഗണിത ക്ലബ്

  • സയന്‍സ് ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്

  • ജാഗ്രതാ സമിതി:

  • സ്ക്കൂള്‍ പത്രം:

  • ജൈവ കൃഷി:

  • നീന്തല്‍ പരിശീലനം

മാനേജ്മെന്റ്

താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ.ഫാദര്‍. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985-1996 സി.എം. ജോസഫ്
1996-1997 ടി.കെ. മാത്യു
1997-2000 ജോസ് സക്കറിയാസ്
2000-2002 ടി.ജെ. ജെയിംസ്
2002-2007 മേരി പി.ജെ
2007-2011 വി.ജെ. മത്തായി
2011-2012 ആന്റണി കെ.ജെ.
2012-2014 ​എം.വി. വത്സമ്മ
2014-2016 ആന്റണി കെ.ജെ
2016-2017 റോസമ്മ വര്‍ഗീസ്

റിട്ടയര്‍ ചെയ്തവര്‍

  • ശ്രീ.ടി.ജെ. മാത്യു
  • ശ്രീ.ജോസ് സക്കറിയാസ്
  • ശ്രീ.ടി.ജെ. ജെയിംസ്
  • ശ്രീമതി. മേരി തോമസ്
  • സിസ്റ്റര്‍ ബെറ്റ്സി
  • ശ്രീമതി പത്മിനി കെ വി.
  • ശ്രി.തോമസ് കെ സി
  • ശ്രി.മത്തായി വി.ജെ.
  • ശ്രീമതി പി.ജെ. മേരി
  • ശ്രീമതി വത്സമ്മ എം.വി
  • ശ്രീമതി മേരിയമ്മ ജോസ്
  • ശ്രീ. ജോസഫ് എം.ടി
  • ശ്രീ. സ്കറിയ തോമസ്
  • ശ്രീ. സി.ടി.ജോര്‍ജ്
  • ശ്രീ. ചാക്കോ കെ.ടി.
  • ശ്രീമതി. പാര്‍വതി പി.ഇ.
  • ശ്രീ.ജോയി ടി.ജെ

വഴികാട്ടി

{{#multimaps: 11.3751252,75.9775671| width=800px | zoom=18 }}