"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 37: | വരി 37: | ||
=='''അധ്യാപക ദിനം സെപ്റ്റംബർ 5''' == | =='''അധ്യാപക ദിനം സെപ്റ്റംബർ 5''' == | ||
2025-ലെ അധ്യാപക ദിനം സെപ്റ്റംബർ 10-ന് പ്രത്യേക അസംബ്ലിയോടെയും ഗുരുവന്ദന പരിപാടിയോടെയും ആഘോഷിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ അധ്യാപകരായി വേഷമണിഞ്ഞ് യു.പി. വിഭാഗത്തിലും വിമല ഹൃദയ എൽ.പി. സ്കൂളിലും ബാലിക മറിയം എൽ.പി. സ്കൂളിലും ക്ലാസുകൾ എടുത്തു. | 2025-ലെ അധ്യാപക ദിനം സെപ്റ്റംബർ 10-ന് പ്രത്യേക അസംബ്ലിയോടെയും ഗുരുവന്ദന പരിപാടിയോടെയും ആഘോഷിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ അധ്യാപകരായി വേഷമണിഞ്ഞ് യു.പി. വിഭാഗത്തിലും വിമല ഹൃദയ എൽ.പി. സ്കൂളിലും ബാലിക മറിയം എൽ.പി. സ്കൂളിലും ക്ലാസുകൾ എടുത്തു. | ||
[[പ്രമാണം:41068 TEACHERS DAY1.jpg|ലഘുചിത്രം|left|കുട്ടി ടീച്ചർസ്]] | [[പ്രമാണം:41068 TEACHERS DAY1.jpg|ലഘുചിത്രം|left|'''കുട്ടി ടീച്ചർസ്''']] | ||
=='''2026 ജനുവരി 10 സ്വർണക്കപ്പിന് വിമല ഹൃദയ HSS പെൺകുട്ടികളുടെ ഉജ്ജ്വല സ്വീകരണം'''== | =='''2026 ജനുവരി 10 സ്വർണക്കപ്പിന് വിമല ഹൃദയ HSS പെൺകുട്ടികളുടെ ഉജ്ജ്വല സ്വീകരണം'''== | ||
17:26, 13 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 2 പ്രവേശനോത്സവം
വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് കൊല്ലം ക്രൈംബ്രാഞ്ച് എ സി പി ബിനു ശ്രീധറാണ് കൊല്ലം കോർപ്പറേറ്റ് മാനേജർ ബിനു തോമസ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയത് മലയാള മനോരമ സർക്കുലേഷൻ മാനേജർ ശ്രീ അരവിന്ദ് ദേവസ്യയാണ് മാതാപിതാക്കളുടെയും കുട്ടികളുടെയും കടമകളെ കുറിച്ചുംകുട്ടികൾ സമൂഹത്തിന് എപ്രകാരമാണ് മുതൽക്കൂട്ടായി മാറേണ്ടത് എന്നതിനെക്കുറിച്ചുള്ള വാക്കുകൾ ഏവർക്കും പ്രചോദനപ്രദമായിരുന്നു വിമലഹൃദയ ഹയർസെക്കൻഡറി പ്രിൻസിപ്പൽ റോയി സെബാസ്റ്റ്യൻ സ്വാഗതവും പി.ടി എ പ്രസിഡൻറ് ഹംബ്രി ആൻറണി,ആനി കെ എന്നിവർ ആശംസകൾ അർപ്പിച്ചു വിമലഹൃദയ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരിനന്ദി പ്രകാശിപ്പിച്ചു
ജൂൺ 5 പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനാഘോഷം വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-ലെ ലോക പരിസ്ഥിതി ദിനം ഭംഗിയായി ആഘോഷിച്ചു.വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സർവ്വശക്തന്റെ അനുഗ്രഹം പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി ആനി നൽകി. ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ കൺവീനറായ സിസ്റ്റർ റോസ്മേരി വേദിയിലുണ്ടായിരുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം ആശംസിച്ചു.സ്കൂളിന്റെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ഫ്രാൻസിനി മേരി ഉദ്ഘാടനം നടത്തി. പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനത്തെയും സ്കൂളിനെ സീറോ വേസ്റ്റ് ക്യാമ്പസാക്കുന്നതിനെയും കുറിച്ച് വിലപ്പെട്ട ഉപദേശങ്ങൾ നൽകി.തുടർന്ന് വിദ്യാർത്ഥി പ്രതിനിധിയായി എട്ടാം ക്ലാസ് വിദ്യാർത്ഥിനി രാജേശ്വരി പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം നടത്തി.വിജ്ഞാനം വിനോദത്തിലൂടെ എത്തിക്കുന്നതിനായി ഗ്രൂപ്പ് സോംഗ്, ഡാൻസ് തുടങ്ങിയ പരിപാടികൾ ഹൈസ്കൂൾ വിദ്യാർത്ഥികളും യു.പി. വിദ്യാർത്ഥികളും അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ പരിപാടികൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി പ്രമീള ആലപിച്ച കവിതയും പ്രേക്ഷകർക്ക് ആസ്വാദ്യമായി.ലോകത്തോടും പരിസ്ഥിതിയോടും ഉള്ള നമ്മുടെ കടമ ഓർമ്മിപ്പിക്കുന്നതിനായി ഇന്ത്യയിലെ പ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അത് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭീകരമായ ഫലങ്ങൾ വെളിപ്പെടുത്തുകയും, പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാനും കുറയ്ക്കാനും വേണ്ട വിവിധ നടപടികൾ സ്വീകരിക്കാൻ മാർഗനിർദ്ദേശം നൽകുകയും ചെയ്തു.അവസാനമായി ഇക്കോ ക്ലബ് കൺവീനറായ ശ്രീമതി അജീന നന്ദി പ്രസംഗം നടത്തി.അവസാനം എന്നതിലുപരി തുടർച്ചയുടെ ഭാഗമായി ഹെഡ്മിസ്ട്രസ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, അധ്യാപകർ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിവിധ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.വർഷം മുഴുവൻ വിവിധ പരിപാടികളും പ്രവർത്തനങ്ങളും നടത്താൻ പദ്ധതിയിടപ്പെട്ടിട്ടുണ്ട്.
ജൂൺ 19 വായന ദിനം
വായന ദിനത്തോടനുബന്ധിച്ചു പി എൻ ഫൗണ്ടേഷൻ ൻ്റെ നേതൃത്വത്തിൽ വിമല ഹൃദയഹയർ സെക്കന്ററി സ്കൂളിൽവച്ച് ജില്ല തല ഉത്ഘാടനം നിർവഹിച്ചത് കൊല്ലം കളക്ടർ എൻ ദേവീദാസ് ആണ് ഫൗണ്ടേഷൻ സെക്രട്ടറികെ എസ് ജ്യോതി അധ്യഷനായി ചലച്ചിത്ര സെക്രട്ടറി അജോയ്ചന്ദ്രൻ സന്ദേശം നൽകി ഹെഡ്‌മിസ്ട്രെസ് ഫ്രാൻസിനിമേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു ഫാത്തിമ കോളേജ് വൈസ് പ്രിൻസിപ്പൽ എം ആർ ഷെല്ലി മുഖ്യ പ്രഭാഷണം നടത്തി പി ടി എ പ്രസിഡന്റ് ഹംബ്രി ആന്റണി നല്ല പാഠം കോർഡിനേറ്റർ പ്രമീള ജെ എന്നിവർ ആശംസഅർപ്പിച്ചു പ്രിൻസിപ്പൽ റോയ് സെബാസ്റ്റ്യൻ സ്വാഗതവും ഷെറിൻ എൻ തോമസ് നന്ദിയും അർപ്പിച്ചു
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26,വ്യാഴാഴ്ച സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥിനിയായ ദേവനന്ദ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ആനി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ് കൺവീനർ മേരി ഹെലൻ ടീച്ചർ അധ്യക്ഷത വഹിച്ചു. സൂംബയും, ഫ്ലാഷ് മോബും,സ്കിറ്റും ഒക്കെയായി നിറഞ്ഞുനിന്ന ബോധവൽക്കരണം ഹെഡ്മിസ്ട്രസ് സിസ്റ്റർ.ഫ്രാൻസിനി മേരി ഉദ്ഘാടനം ചെയ്തു. സൂംബ ട്രെയിനറും വിമലഹൃദയ സ്കൂൾ അധ്യാപികയുമായ ശ്രീമതി. ജോസ്ഫിൻ ജോർജ് സൂംബ ഫിറ്റ്നസ് ഡെമോൺസ്ട്രേഷന് നേതൃത്വം നൽകി. അധ്യാപകരായ ബിജു.പി.തോമസ്, ഷിജിൻ,ഷെറിൻ റൊസാരിയോ, സിസ്റ്റർ. ജിൽജിയ എന്നിവർ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി. പട്ടത്താനം വിമലഹൃദയ ഗേൾസ് സ്കൂളിന് പുറമെ ബിഷപ്പ് ജെറോം നഗർ, ആർ.കെ. വെഡിങ്മാൾ, വിമലഹൃദയ ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്, ബാലിക മറിയം എൽ.പി. എസ് എന്നിവിടങ്ങളിലും ഫ്ലാഷ് മോബും സൂംബയും, സ്കിറ്റും നടത്തി. ജൂൺ 26ന് പ്രതികൂല കാലാവസ്ഥ ആയതിനാൽ അന്നേദിവസം നടത്താനിരുന്ന ലഹരി വിരുദ്ധ റാലി ജൂൺ 27ന് സ്കൂളിൽ സംഘടിപ്പിക്കുവാൻ സാധിച്ചു. ലഹരി വിരുദ്ധ റാലിയിൽ കുട്ടികൾ ലഹരിക്ക് എതിരായ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് അവർ നിർമ്മിച്ച ലഹരി വിരുദ്ധ പ്ലക്കാടുകൾ കൈകളിൽ വഹിച്ചുകൊണ്ട്, ലഹരി വിരുദ്ധ സന്ദേശം നൽകി.
ജൂലൈ 7 ബഷീർ ദിനം
ബഷീർ ദിനം ജൂലൈ 5 ന് ആണ്.അന്ന് അവധി ആയതിനാൽ സ്കൂളിൽ ജൂലൈ 7ന് മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പട്ടത്താനം വിമലഹൃദയ സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. പ്രശസ്ത സാഹിത്യകാരനും വിശ്വധർമ്മം മാസികയുടെ എഡിറ്ററുമായ ശ്രീ.മാർഷൽ ഫ്രാങ്ക് പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അധ്യക്ഷയായിരുന്നു. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള നർമ്മത്തിൽ പൊതിഞ്ഞ പ്രഭാഷണം ഉദ്ഘാടകൻ നടത്തുകയുണ്ടായി.മലയാളം വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ ബഷീർ കഥാപാത്രങ്ങൾ ശ്രദ്ധേയമായി. അദ്ധ്യാപകരായ പ്രമീള, ജെനിഫർ, ജനോവ, റാണി, ഷെറിൻ എന്നിവർ പ്രസംഗിച്ചു.
14 ഓഗസ്റ്റ് 2025 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025–26
2025–2026 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്സ്കൂളിൽ ജനാധിപത്യ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിനും നേതൃത്വഗുണങ്ങൾ വികസിപ്പിക്കുന്നതിനുമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ക്രമബദ്ധമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി.14/8/2025 ന് നോട്ടീസ് പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ :പ്രഥമാധ്യാപിക സിസ്റ്റർ ഫ്രാൻസിനി മേരി അസിസ്റ്റന്റ് ഇലക്ഷൻ ഓഫീസർ :ശ്രീമതി മേരി ഹെലൻ ഇലക്ഷൻ സൂപ്പർവൈസർ :ശ്രീമതി സെറീന മോറിസ് നിരീക്ഷകൻ :ശ്രീമതി അതുല്യ , ത്രീമാൻ ബിജു തുടങ്ങിയ അധ്യാപകരെ ചുമതലകൾ ഏൽപ്പിച്ചു. സാങ്കേതിക സഹായത്തോടെ ഡിജിറ്റൽ വോട്ടിംഗ് നടത്താനാണ് തീരുമാനമായത് അതിനായി കൈറ്റ് മെന്റേഴ്സ് മാരായ മേരി ജനിഫർ നിസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ കെ അംഗങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്തു. നാമനിർദേശ പത്രിക സ്വീകരിക്കൽ 8 ഓഗസ്റ്റ് 8 നാം നിർദേശ പത്രിക പരിശോധിച്ചു അവർ സ്വീകരിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 11 നാമനിർദ്ദേശപത്രിക പിൻവലിക്കൽ ഓഗസ്റ്റ് 12 മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി ഓഗസ്റ്റ് 12 പല പ്രഖ്യാപനം എന്നിങ്ങനെ തീയതികൾ ക്രമീകരിച്ചു ഓഗസ്റ്റ് 14ന് തന്നെ ലിറ്റിൽ കൈ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും 6 ബൂത്തുകളിലായി ലാപ്ടോപ്പുകൾ ക്രമീകരിക്കുകയും ചെയ്തു.സെക്യൂരിറ്റി എൻസിസി എസ് പി സി കേഡറ്റ് സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ്. നമ്മുടെ വിവിധ വകുപ്പുകളിൽ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ
- പ്രധാനമന്ത്രി -ആയിഷ സലിം 10 C
- വിദ്യാഭ്യാസ മന്ത്രി -നവമി സന്നിത്ത് 10 K
- ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി - ഹൃതിക റാം ആർ
- ആരോഗ്യമന്ത്രി -അനന്യ അജിത്ത്
- ഡെപ്യൂട്ടി ആരോഗ്യമന്ത്രി -ദേവപ്രിയ വി
- സ്പോർട്സ് മന്ത്രി -തൃഷ ബറോയ്
- ഡെപ്യൂട്ടി സ്പോർട്സ് മന്ത്രി -റിസ് വാന
- സാംസ്കാരിക വകുപ്പ് മന്ത്രി -ആദിത്യാ എസ് പി
- ഡെപ്യൂട്ടി സാംസ്കാരിക മന്ത്രി -ശില്പ എസ്
- ഐടി മന്ത്രി -അലീന ബിജു
- ഡെപ്യൂട്ടി ഐടി മന്ത്രി -ആൽബിയ
അധ്യാപക ദിനം സെപ്റ്റംബർ 5
2025-ലെ അധ്യാപക ദിനം സെപ്റ്റംബർ 10-ന് പ്രത്യേക അസംബ്ലിയോടെയും ഗുരുവന്ദന പരിപാടിയോടെയും ആഘോഷിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ അധ്യാപകരായി വേഷമണിഞ്ഞ് യു.പി. വിഭാഗത്തിലും വിമല ഹൃദയ എൽ.പി. സ്കൂളിലും ബാലിക മറിയം എൽ.പി. സ്കൂളിലും ക്ലാസുകൾ എടുത്തു.

2026 ജനുവരി 10 സ്വർണക്കപ്പിന് വിമല ഹൃദയ HSS പെൺകുട്ടികളുടെ ഉജ്ജ്വല സ്വീകരണം
സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പിന് വിമല ഹൃദയ HSS പെൺകുട്ടികളുടെ ഉജ്ജ്വല സ്വീകരണം കൊല്ലം പത്തത്താനം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ എൻസിസി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC) കേഡറ്റുകൾ ബാൻഡ് ട്രൂപ്പിന്റെ അകമ്പടിയോടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പിന് ഭംഗിയാർന്ന സ്വീകരണം നൽകി. 2026 ജനുവരി 10-നാണ് സ്വർണക്കപ്പ് സ്കൂളിൽ എത്തിയത്. പരമ്പരാഗത അച്ചടക്കത്തോടെയും അഭിമാനത്തോടെയും നടത്തിയ പരേഡും ബാൻഡ് മേളവും ചടങ്ങിന് പ്രത്യേക മികവ് നൽകി. എൻസിസി, SPC കേഡറ്റുകൾ കർശനമായ അച്ചടക്കത്തോടെ സ്വർണക്കപ്പ് സ്വീകരിച്ച്. സ്വർണക്കപ്പ് സ്വീകരണ ചടങ്ങിൽ സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. സംസ്ഥാന സ്‌കൂൾ കലോത്സവം വിദ്യാർത്ഥികളുടെ കലാപ്രതിഭയും സാംസ്‌കാരിക ബോധവും വളർത്തുന്ന വേദിയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കലോത്സവത്തിന്റെ ആവേശവും ഉത്സവാന്തരീക്ഷവും സ്കൂൾ പരിസരത്ത് നിറഞ്ഞുനിന്നു. സ്വർണക്കപ്പ് സ്വീകരണം വിദ്യാർത്ഥികളിൽ കലാസ്നേഹവും അഭിമാനവും വളർത്തുന്ന അനുഭവമായി മാറി.
2026 ജനുവരി 12 സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചടങ്ങ്
വിമല ഹൃദയ സ്കൂളിന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു കൊല്ലം പത്തത്താനം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിന് ബഹുമാനപ്പെട്ട കൊല്ലം എംപി എൻ. കെ. പ്രേമചന്ദ്രൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ (MP LAD ഫണ്ട്) നിന്നും അനുവദിച്ച സ്കൂൾ ബസ് 2026 ജനുവരി 12-ന് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ്, NCC, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC), ജൂനിയർ റെഡ് ക്രോസ് (JRC), ഗൈഡ്സ്, കേഡറ്റുകൾ എന്നിവർ ഭംഗിയാർന്ന മാർച്ച് പാസ്റ്റ് നടത്തി എംപിയെ സ്വീകരിച്ചു. കർശനമായ അച്ചടക്കത്തോടെയും ദേശസ്നേഹത്തോടെയും നടത്തിയ മാർച്ച് പാസ്റ്റ് ചടങ്ങിന് പ്രത്യേക ശോഭ നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, അനധ്യാപക , പി.ടി.എ പ്രസിഡന്റും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഈ സ്കൂൾ ബസ് വലിയ സഹായമാകുമെന്ന് എംപി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ബസ് ലഭിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തോഷം രേഖപ്പെടുത്തി.[[ https://www.instagram.com/reel/DTcBqcJiWQx/?igsh=YWtzaGJ2bDAzYnRy]]