ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
വരി 51: വരി 51:


== '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
== '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംകേന്ദ്രസർവകലാശാല പ്രൊഫസറും ദേശീയ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അമൃത് ജി കുമാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടികെ മുനീർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖ ബേബി, സ്റ്റാഫ് സെക്രട്ടറി അബ്ദു സമീർ, മറ്റ് ക്ലബ്ബ് പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
[[പ്രമാണം:11053 club inaguration1.jpg|ലഘുചിത്രം|216x216ബിന്ദു|inaguration]]
[[പ്രമാണം:11053 club inaguration1.jpg|ലഘുചിത്രം|216x216ബിന്ദു|inaguration]]
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംകേന്ദ്രസർവകലാശാല പ്രൊഫസറും ദേശീയ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അമൃത് ജി കുമാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടികെ മുനീർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖ ബേബി, സ്റ്റാഫ് സെക്രട്ടറി അബ്ദു സമീർ, മറ്റ് ക്ലബ്ബ് പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
[[പ്രമാണം:11053 club inaguration.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11053 club inaguration.jpg|നടുവിൽ|ലഘുചിത്രം]]



11:18, 13 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 02.06.2025

2025-26 അധ്യയനവർഷത്തിൽ സി.എച്ച്.എസ്.എസ്സിലേക്ക് കടന്നുവന്ന 566-ൽ പരം വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് കൊണ്ട് പ്രവേശനോത്സവം നടത്തി. സ്കൾ മാനേജർ ടി.കെ. മുഹമ്മദ് മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി. കെ. വിനോദ്കുമാർ അധ്യക്ഷനായി. ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ എം.ജെ ടോമി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സമീർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഒപ്പം മധുരവിതരണവും നടത്തി.

പരിസ്ഥിതിദിനം 05.06.2025

വിവിധ ക്ലബുകളുടെ നേതൃത്തതിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് അതി വിപുലമയി ആഘോഷിച്ചു. സയൻസ് ക്ലബ് essay writing competition നടത്തി. ഹിന്ദി ക്ലബ് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുക്യത്തിൽ പരിസ്ഥിതി കവിത, കഥ, കാർട്ടൂൺ, ചിത്രം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബിന്റെ പരിസ്ഥിതി ദിന സദസ്, അധ്യപക പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ഷൈജിത്ത് ഉദ്ഘാടനം ചെയ്തു.

ജൂൺ 19 വായനാദിനം

ചട്ടാഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വായനാപക്ഷാചരണം 'വായനാ പ്രതിജ്ഞ' യോടെ തുടക്കമിട്ടു. ലൈബ്രറിയുടേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന മത്സരം, കവിതാലാപന മത്സരം സംഘടിപ്പിച്ചു. ഹിന്ദി ക്ലബ്ബ് പുസ്തക പരിചയ മത്സരം നടത്തി. അറബിക് അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം, പ്രബന്ധരചനാ മത്സരം , കഥാ രചനാമത്സരം നടത്തി.

ലഹരി വിരുദ്ധ ദിനം 26.06.2025

കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് കാസർഗോഡ് ജില്ലാ യുവജനകേന്ദ്ര ലഹരി വിരുദ്ധദിനാചാരണം നടത്തി. ഉദ്ഘാടനം കാസർഗോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നടത്തി, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ദേവദാസൻ സി. എം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികളെ ബോധവാന്മാരാക്കാൻ 'കുരുക്ക്' എന്ന പേരിൽ തെരുവ് നാടകം അരങ്ങേറി.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പോസ്റ്ററുകളും പ്ലക്കാ‌‌ർഡു‌‌മായി ലഹരി വിരുദ്ധ റാലി നടത്തി. ചുമരിൽ കൈപ്പത്തി പതിപ്പിച്ച് പ്രതിജ്ഞ എടുത്തു.


25.10.25 ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 9th ബാച്ചിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ്‌ ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ക്യാമ്പ് രഞ്ജിത്ത് സാർ (ജി എച് എസ് കൊളത്തൂർ), സുനീന ടീച്ചർ (ടി ഐ എച് എസ് എസ് നായന്മാർമൂല )എന്നിവർ കാര്യം ചെയ്തു.പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മേഖലകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത് . സ്കൂൾ കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി.

സ്‌നേഹാദരം

SPC മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 spc സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5  സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു

madhuravanam


സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26)

14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു.

election
election

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംകേന്ദ്രസർവകലാശാല പ്രൊഫസറും ദേശീയ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അമൃത് ജി കുമാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടികെ മുനീർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖ ബേബി, സ്റ്റാഫ് സെക്രട്ടറി അബ്ദു സമീർ, മറ്റ് ക്ലബ്ബ് പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

inaguration

ഓണാഘോഷം - 2025

maveli

ആഗസ്റ്റ് 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ പൂക്കള മത്സരത്തോടെ വർണാഭമായ ഓണാഘോഷത്തിന് തുടക്കമിട്ടു. വിവിധ ക്ലാസ്സുകളുടെ ഓണപ്പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, ഓണപ്പാട്ട്, കമ്പവലി, വിവിധ കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമായി ഓണാഘോഷം.

കാസറഗോഡ് സബ് ജില്ലാ കലോൽസവം

ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി

വിജയോത്സവം

vijayolsavam 1

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഗംഭീരമായി വിജയോത്സവം നടത്തി. ചടങ്ങ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ A+ നേടിയ 128 കുട്ടികളെയും Plus two പരീക്ഷയിൽ A+ നേടിയ 57 കുട്ടികളെയും എം.പി ഉപഹാരവും മധുരവും നകി അനുമോദിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെയും എം.പി യെയും വേദിയിലേക്ക് ആനയിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ടി.കെ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജഞ ടി.കെ മുഹമ്മദ് മുനീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പാൾ എം.ജെ ടോമി, ഹെഡ്‍മാസ്റ്റർ പി.വി മനോജ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ തുടങ്ങിയവ‌‌ർ ആശംസയർപ്പിച്ച് സംസാരിച്ചു.

ദേശീയസ്കൂൾ ഗെയിംസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സ്വീകരണം

ജമ്മു കശ്‍മീരിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ തയ്‌ക്കൊണ്ടോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി .സ്വീകരണ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ്‌കുമാർ അധ്യക്ഷനായി

പിടിഎ ജനറൽ ബോഡിയോഗം

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി പിടിഎ വാർഷിക ജനറൽ ബോഡിയോഗം 2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച്ച 3 മണിക്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. അക്കാദമിക അനുബന്ധ പ്രവർത്തനങ്ങൾ അവയോകനം ചെയ്തു. റിപ്പോർട്ട് വായിച്ചു, വരവ് ചെലവ്. കണക്ക് അവതരിപ്പിച്ചു. പിടിഎ ഭാരവാഹികൾ മദർ പിടിഎ

പ്രതിഭകളെ അനുമോദിച്ചു

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി.

അനുമോദനം

സംസ്ഥാന തലത്തിലേക്ക്

ഹൈസ്‌കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിസംസ്ഥാന തലത്തിലേക്ക് വൃന്ദവാദ്യം, ഒപ്പന, ഇരുളനൃത്തം, സംഘനൃത്തം,  ചവിട്ടു നാടകം, നാടൻപാട്ട്  തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളും കുറേ individual items സംസ്ഥാന തലത്തിലേക്ക് മാറ്റുരയ്‌ക്കുന്നുണ്ട് 


ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.

കരിയർ ഗൈഡൻസ് ക്ലാസ്

2025 വർഷത്തിൽ sslcയിൽ വിജയം നേടിയ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. കൂടുതൽ അറിയുന്നതിനായി