"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 556: വരി 556:


ക്രിസ്മസിന്റെ സ്നേഹവും സമാധാനവും പങ്കുവെച്ച ഈ ദിനം സ്കൂൾ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത മനോഹര ഓർമ്മയായി.
ക്രിസ്മസിന്റെ സ്നേഹവും സമാധാനവും പങ്കുവെച്ച ഈ ദിനം സ്കൂൾ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത മനോഹര ഓർമ്മയായി.
== സ്കൂൾ വാർഷികവും  യാത്രയയപ്പ് സമ്മേളനവും ==
ഇടയാറൻമുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിന്റെ 106-മത് സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും 2026 ജനുവരി 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സക്കറിയയുടെ അധ്യക്ഷതയിൽ നടന്നു.
സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ സ്വാഗതം ആശംസിച്ചു. 2025–26 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി ജെബി. തോമസ് അവതരിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഡോ. റ്റി. റ്റി സക്കറിയ അധ്യക്ഷപ്രസംഗം നടത്തി.
അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത നിലവിളക്ക് കൊളുത്തി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയി വിരമിക്കുന്ന അധ്യാപകരുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. ജിയ സൂസൻ ജോബി ഗാനം ആലപിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗം ദേവി രമേശ്, ളാക സെന്തോം ഇടവക സഹവികാരി തോമസ് മാത്യു, പൂർവ്വവിദ്യാർത്ഥി റവ. റെൻസി തോമസ് ജോർജ്, മുൻ ഹെഡ്മാസ്റ്റർ മാമൻ മാത്യു, മുൻ അധ്യാപിക റെനി ലൂക്ക്, പി.ടി.എ പ്രസിഡന്റ് രാജീവ് കുമാർ, സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, സ്കൂൾ ചെയർപേഴ്സൺ ആദിയ അനീഷ്, സ്റ്റാഫ് പ്രതിനിധികളായ സുനുമേരി സാമുവൽ, സിബി മത്തായി എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ ഗായകസംഘത്തിന്റെ യാത്രാമംഗളഗാനവും തുടർന്ന് നടന്നു. സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് വിരമിക്കുന്ന അധ്യാപകർക്ക് പാരിതോഷികങ്ങൾ സമ്മാനിച്ചു.
തുടർന്ന് വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ് അനില സാമുവൽ, അധ്യാപകർ കെ. മേരി ജോൺ, ജീനു മേരി വർഗീസ്, അജിത്ത് എബ്രഹാം പി., ഓഫീസ് സ്റ്റാഫുകളായ ജോർജ് സക്കറിയ, മത്തായി മാത്യു കെ. എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. സീനിയർ അസിസ്റ്റന്റ് അഞ്ജലി ദേവി എസ്. കൃതജ്ഞത അറിയിച്ചു. ദേശീയഗാനാലാപനത്തോടെ യോഗം സമാപിച്ചു.
=== ലഹരിക്കെതിരെ ഒരു സംഗീതപ്രതിജ്ഞ ===
പൂർവ്വവിദ്യാർത്ഥിയായ ഇടയാറൻമുള ശ്രീകുമാർ രചനയും സ്കൂൾ സംഗീതാധ്യാപകൻ അജിത്ത് കുമാർ ടി. സി. സംഗീതവും നിർവഹിച്ച്, വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് അണിയിച്ചൊരുക്കിയ “പുത്തൻപുലരി” എന്ന ലഹരി വിരുദ്ധ വീഡിയോ ഗാന ആൽബം ഈ ചടങ്ങിൽ പ്രകാശനം ചെയ്തു.
.