"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
No edit summary
വരി 440: വരി 440:


</gallery>
</gallery>
== ദിനാചരണങ്ങൾ 2025 ==
'''പരിസ്‌ഥിതിദിനം'''
ജൂൺ 5, 2025, "ബീറ്റ് ദ പ്ലാസ്റ്റിക് പൊലുഷൻ "എന്ന ആപ്ത‌വാക്യത്തെ മുൻനിർത്തിക്കൊണ്ടുള്ള പരിസ്ഥ‌ിതി ദിനാഘോഷങ്ങൾ നടത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുവാനും പ്ലാസ്‌റ്റിക് മാലിന്യം ചെറുക്കുന്നതിനുള്ള ബോധവൽക്കരണത്തിനുമുതകുന്ന തെരുവു നാടകം, പ്രസംഗം, പ്രതിജ്ഞ, വിത്തുപേന നിർമാണം, ഒപ്പുശേഖരണം എന്നിവ നടത്തുകയുണ്ടായി.
'''വായനാദിനം,ജൂൺ 19'''
ദേശീയ വായനാദിനം വിപുലമായ പരിപാടികളോടുകൂടെ ആഘോഷിക്കപ്പെട്ടു. എഴുത്തുകാരനായ രാജേന്ദ്രൻ രാജശേഖരൻ മുഖ്യാതിഥിയായ ചടങ്ങിൽ കുട്ടികൾക്കായി ബോധവൽക്കരണക്ലാസ്, പുസ്‌തകവിതരണം എന്നിവ നടത്തപ്പെട്ടു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എഴുത്തുപെട്ടി സ്ഥാപിച്ചു. ക്ലാസുകളിൽ വായനാമൂല അധ്യാപകരുടെ സഹായത്തോടെ രൂപികരിച്ചു.
'''ലഹരി വിരുദ്ധ ദിനം,ജൂൺ 26'''
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കി. "വോയിസ് എഗൈൻസ്റ്റ് ഡ്രഗ്സ്" എന്ന പരിപാടിയിൽ വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങളും കവിതകളും അവതരിപ്പിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി എങ്ങനെ സ്വപ്നങ്ങളെയും ബന്ധങ്ങളെയും നശിപ്പിക്കുന്നു എന്ന് കാണിച്ചുള്ള തെരുവുനാടകം ആകർഷണീയമായിരുന്നു.
'''പേവിഷ പ്രതിരോധ ബോധവൽക്കരണ ദിനം,ജൂൺ 30'''
പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി. ഹെഡ്മിസ്ട്രസ് സന്ദേശം നൽകി. വിദ്യാർത്ഥികളും ജീവനക്കാരും പ്രതിജ്ഞയെടുത്തു. 7C-യിലെ ഷാഹിന അവതരിപ്പിച്ച തെരുവുനായയെക്കുറിച്ചുള്ള മോണോആക്ട് വൈകാരികമായ പങ്കാളിത്തം നൽകി. ബോധവൽക്കരണ ക്ലാസ് നടത്തി സംശയങ്ങൾ ദുരീകരിച്ചു.
'''ജൂലൈ 5, പി ടി എ ജനറൽ ബോഡി'''
2025-26 അക്കാദമിക വർഷത്തെ സ്കൂൾ പിടിഎ ജനറൽ ബോഡി മീറ്റിങ്ങും പുതിയ പിടിഎ അംഗങ്ങളുടെ യോഗവും 2025 ജൂലൈ 5 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.തദവസരത്തിൽ മാതാപിതാക്കൾക്കായി ശ്രീ. സാം സണ്ണിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും നൽകി.
'''ജൂലൈ 5,ബഷീർ ദിനം'''
ബേപ്പൂർ സുൽത്താൻ ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെടുത്തി ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം അരങ്ങേറി.
'''ജൂലൈ 21,ചാന്ദ്ര ദിനം'''
മനുഷ്യ കാൽവെയ്പ്-മാനവ രാശിക്കൊരു കുതിച്ചു ചാട്ടം- ചാന്ദ്ര ദിനത്തിന്റെ ഭാഗമായി ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികരെ പരിചയപ്പെടൽ, പതിപ്പ് പ്രകാശനം തുടങ്ങിയവ അവതരിപ്പിച്ചു.
'''ജൂലൈ 21,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''
കുട്ടികളുടെ സർഗവാസനകളും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും കർഷകനുമായ ശ്രീ. ജോഷി വർഗീസിന്റെ നേതൃത്വത്തിൽ നടന്നു.
'''ഓഗസ്റ്റ് 4 ,ടാലെന്റ്സ് ഡേ'''
കുട്ടികളുടെ സർഗ്ഗവാസനയും കലാപരമായ കഴിവുകളും തെളിയിക്കുന്നതിന്റെ ഭാഗമായി സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ് 4 നു നടത്തുകയുണ്ടായി. ഇത് തുടർന്ന് വിവിധ പേരുകളിൽ വിവിധ മത്സരങ്ങൾ നടത്തുകയും കുട്ടികളുടെ സർഗ്ഗവാസനകൾ, കഴിവുകൾ തെളിയിക്കുവാൻ സാധിക്കുകയും ചെയ്തു.
'''ഓഗസ്റ്റ് 7 - ഹിരോഷിമ നാഗസാക്കി ദിനം'''
1945ലെ ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുസ്മരിച്ചു സ്കൂളിൽ അസംബ്ലിയോട് അനുബന്ധിച്ച് പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വീഡിയോ ദൃശ്യങ്ങൾ കുട്ടികളെ കാണിക്കുകയും അന്നത്തെ ദിനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ഉണ്ടായി .ഇതിന്റെ ഭാഗമായി കുട്ടികൾ സഡാക്കോ കൊക്ക് നിർമ്മിക്കുകയും ചെയ്തു.
'''ഓഗസ്റ്റ് 13- എം.എൽ.എ.യുടെ പുസ്തകവിതരണവും നിക്ഷേപ ചടങ്ങും'''
ഓഗസ്റ്റ് 13 എംഎൽഎ പുസ്തകനിധി പദ്ധതിയോട് അനുബന്ധിച്ച് സ്കൂളിൽ ഓഗസ്റ്റ് 13 ആം തീയതി പ്രധാന അധ്യാപകരുടെയും ടീച്ചേഴ്സിന്റെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട ഉമ തോമസ് എംഎൽഎ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക വിതരണം നടത്തുകയുണ്ടായി. ഇതിനോട് അനുബന്ധിച്ച് സ്കൂൾ ഇൻവെസ്റ്റിച്ചർ സെറിമണി നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് സി എം സി സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു.
'''ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനാഘോഷം'''
ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. സ്കൂളിൽ പതാക ഉയർത്തുകയും പ്രധാനാധ്യാപിക സിസ്റ്റർ സീന ജോസ് സിഎംസി കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.
'''ഓഗസ്റ്റ് 29 ഓണാഘോഷം'''
2025 ഓണത്തിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് അധ്യക്ഷതവഹിക്കുകയും തുടർന്ന് കുട്ടികളുടെ വിവിധ ഓണാഘോഷ പരിപാടികൾ നടത്തുകയും ചെയ്തു . ഓണത്തോടു അനുബന്ധിച്ചു കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ പൂണിത്തുറയിലെ മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്യുകയുണ്ടായി.
'''സെപ്റ്റംബർ 5 ,അധ്യാപക ദിനം'''
.അധ്യാപക ദിനത്തിൻ്റെ പ്രാധാന്യംമനസ്സിലാക്കാ നും ബഹുമാനിക്കുവാനുമായി അധ്യാപകരെ ക്കുറിച്ചുള്ള ഓരോ വാക്യങ്ങൾ കുട്ടികൾ തന്നെ എഴുതുകയും അസംബ്ളിയിൽ അത് പറഞ്ഞു കൊണ്ട് അധ്യാപകർക്ക് നൽകി അനുമോദിച്ചു . അനുമോദന പ്രസംഗവും ഉണ്ടായിരുന്നു.
'''സെപ്റ്റംബർ 16,ഓസോൺ ഡേ'''
വിവിധ തരത്തിലുള്ള പോസ്റ്റർ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.ക്വിസ് നടത്തി സമ്മാനങ്ങൾ നൽകി .
'''ഒക്ടോബർ 1,വയോജന ദിനം'''
വീടുകളിൽ കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കണമെന്ന സന്ദേശം ഉൾകൊള്ളുന്ന പ്രസംഗം അവതരിപ്പിച്ചു.സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകൾ വീടുകളിൽ വയോജനങ്ങൾക്ക് കൈമാറി.
'''ഒക്ടോബർ 2,ഗാന്ധി ജയന്തി'''
ഗാന്ധി ജയന്തി ദിനാഘോഷത്തോ ടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദേശ ലഘുലേഖ വിതരണം ചെയ്തു. ഗാന്ധിജിയുടെ വേഷത്തിൽ അസ്സം ബ്ലിയിൽ കുട്ടി ഗാന്ധി സ്കൂളിനെ അഭിസംബോധന ചെയ്തു. ഗാന്ധിജിയുടെ മൊഴിമുത്തുകൾ പരിചയപെടുത്തുകയും ക്വിസ് സംഘടിപ്പിക്കുകയും പോസ്റ്റർ പ്രദർശനം നടത്തുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
'''ഒക്ടോബർ 13,14 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ഒന്നാം സ്ഥാനവും പ്രവർത്തി പരിചയ മേളയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി'''.
'''ഒക്ടോബർ 9,തപാൽ ദിനം'''
വീഡിയോ പ്രദർശനം ,സ്കിറ്റ് എന്നിവ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.
'''ഒക്ടോബർ 15,ലോക കൈകഴുകൽ ദിനം'''
പൂണിത്തുറ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ നിന്നും നഴ്സുമാർ സ്കൂളിൽ എത്തി കൈ കഴുകലിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ്സ്‌ നടത്തുകയും കുട്ടികൾ കൈക ഴുകലിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ രീതിയിൽ കൈകൾ കഴുകുകയും ചെയ്തു.
'''ഒക്ടോബർ 16,ലോക ഭക്ഷ്യ ദിനം'''
സ്കൂൾ കുട്ടികളിൽ ആരോഗ്യ ശീലങ്ങളും ശുചിത്വവും വളർത്തുന്നതിന് നാഷണൽ ആയുഷ് മിഷൻ കേരളത്തിന്റെ ഭാഗമായി ഡോ. ശരണ്യയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കുട്ടികൾക്കു ചാർട്ട് നിർമ്മാണ മത്സരം സംഘടിപ്പിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ഒന്ന് മുതൽ ഏഴു വരെ ക്ലാസുകാർക്ക് ക്വിസ് നടത്തുകയും സമ്മാനം നൽകുകയും ചെയ്തു.
'''ഒക്ടോബർ 21,സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു'''
'''ഒക്ടോബർ 23,ഭക്ഷ്യ മേള'''
മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസുകാരും ഓരോ തരം വിഭവങ്ങൾ കൊണ്ട് വന്നു. ഹെഡ്മിസ്ട്രെസ് സി. സീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
'''ഒക്ടോബർ 29,പുസ്തകക്കൂട്ട് പദ്ധതി'''
'''ഉദ്ഘാടനം ചെയ്തു.'''
വായനയാകട്ടെ ലഹരി എന്ന സന്ദേശവുമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. എഴുത്തുകാരനും തിരക്കഥാകൃത്തുമായ അനന്തപദ്മനാഭൻ പങ്കാളിയായി.
'''നവംബർ5'''
വിദ്യാർത്ഥികളിൽ സുസ്ഥിരതയും പരിസ്ഥിതി ഉത്തരവാദിത്തവും വളർത്തുന്നതിനായി അത്യന്തം പ്രധാനമാണ്.അതിന്റെ ഭാഗമായി ഹീൽ കൊച്ചി പ്രൊജക്റ്റ്‌ന്റെ ഒരു പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി.
'''നവംബർ13'''
സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരുടെ ഒരു കൂടി ചേരൽ സംഘടിപ്പിച്ചിരുന്നു. മൂന്ന് മണിക്ക് പരിപാടി ആരംഭിച്ചു.മുൻ അധ്യാപിക എൽസമ്മ ടീച്ചർ തന്റെ വിലപ്പെട്ട അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. തുടർന്ന്  മുൻ അധ്യാപിക ജോളി ടീച്ചർ ഒരു ചെറുകവിത അവതരിപ്പിച്ചു, അത് വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ചു.വിരമിച്ച അധ്യാപകർക്ക് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ആദരസൂചകമായി നൽകി. അവരുടെ സമർപ്പിത സേവനത്തെ മാനിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു ആദരഗാനം കൂടി ആലപിച്ചു.ഈ പരിപാടി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബന്ധം കൂടുതൽ ശക്തമാക്കിയ ഒരു പുത്തൻ അനുഭവമായിരുന്നു.
'''നവംബർ14'''
ശിശു ദിന ആഘോഷങ്ങൾ മരട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പീറ്റർ അഗസ്റ്റിൻ സാന്റിഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടുകൂടി റാലിയും ബാൻഡ് പ്രകടനവും സംഘടിപ്പിച്ചു. .യു പി വിഭാഗത്തിലെ വിദ്യാർത്ഥികളും വർണാഭമായ      പ്ലക്കാർഡുകൾ നിർമ്മിച്ചു. എൽ.പി വിഭാഗം ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് അതേ ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഉപജില്ലാ ശാസ്ത്രോത്സവം, കലോത്സവം എന്നിവയിൽ ഒന്നാം, രണ്ടാം സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കും ഈ ദിവസം സമ്മാനങ്ങൾ വിതരണം ചെയ്തു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==