"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
അദ്ധ്യാപകരുടെ എണ്ണം=42| | അദ്ധ്യാപകരുടെ എണ്ണം=42| | ||
പ്രിന്‍സിപ്പല്‍=ജമീല | | പ്രിന്‍സിപ്പല്‍=ജമീല | | ||
പ്രധാന അദ്ധ്യാപകന്‍=സില്‍വിതോമസ് | പ്രധാന അദ്ധ്യാപകന്‍=സില്‍വിതോമസ്| | ||
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍നിസാര്‍| | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍നിസാര്‍| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| |
07:47, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന | |
---|---|
വിലാസം | |
കരൂപ്പടന്ന തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 10 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 23051 |
കരൂപ്പടന്ന പഴയ കൊച്ചി സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലോര തുറമുഖ പട്ടണമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിന്‍റെ പടിവാതില്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈപ്രദേശം കേരളത്തിലെ അതിപ്രാചീന ഗതാഗത കേന്ദ്രങ്ങളില്‍വെച്ച് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പഴയകൊച്ചി രാജ്യത്തിന്‍റെ തലസ്ഥാനമായ എറണാകുളത്തെയും രാജധാനിയായ തൃപ്പൂണിത്തറയേയും കൊച്ചിയുടെ വടക്കന്‍ ജില്ലകളുമായി കൂട്ടിമുട്ടിച്ചത് കരൂപ്പടന്നയായിരുന്നു. കരൂപ്പടന്ന ബംഗ്ലാവും ഊട്ടുപുരയും കൊച്ചി രാജാവിന്‍റെ ഔദ്യോഗിക രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ വിദ്യഭ്യാസ വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കരൂപ്പടന്ന വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വഴിയില്‍ കരൂപ്പടന്നയേയും കരൂപ്പടന്നയിലെ ജനങ്ങളെകുറിച്ചും അറിയാനിടയായി. അതിന്‍റെ ഫലമായി ഇവിടത്തെ ജനങ്ങളെ വിദ്യാസന്പന്നരാക്കാനുള്ള ഉദേശ്യത്തോടുകൂടി മുസാഫരി കുന്നിലെ ചന്തയില്‍ ഒരു എല്‍.പി.സ്ക്കൂള്‍ തുടങ്ങുവാന്‍ സര്‍ക്കാരില്‍ല സമ്മര്‍ദ്ദം ചെലുത്തി. ഈ നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാര്‍ ഉടനെ സ്ക്കൂള്‍ തുടങ്ങി. അങ്ങനെയാണ് കരൂപ്പടന്ന ചന്തയില്‍ വിദ്യാഭ്യാസത്തിന്‍റെ വിത്ത് വീണ് ഈ സരസ്വതി ക്ഷേത്രം പൊട്ടി മുളച്ചത്. പിന്നീട് സ്ക്കൂള്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം പടിപടിയായി വളര്‍ന്ന് ഈ അവസ്ഥയിലെത്തി. 1955 എസ്.എസ്.എല്‍.സി. ആദ്യബാച്ച് പുറത്തിറങ്ങി. 1964ല്‍ എസ്.എസ്.എല്‍.സി.പരീക്ഷയുടെ കേന്ദ്രമായി പ്രഖ്യാപിച്ചു. 04.08.2000 ല്‍ ഈ വിദ്യാലയം ഹയര്‍ സെക്കന്ററി സ്ക്കൂളാക്കി ഉയര്‍ത്തി. 2002 മുതല്‍ I.T@ Schoolപ്രവര്‍ത്തനം ആരംഭിച്ചു. കരൂപ്പടന്ന സ്ക്കൂള്‍ ഇന്ന് ഇന്ന് പ്രീ പ്രൈമറി മുതല്‍ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവര്‍ത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍,ഐ.ടി.സാധ്യതകളടക്കം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പഠനം നടക്കുന്നത്. ഈ വിദ്യാലയം വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലും ഉപജില്ലാ തലത്തില്‍ കൊടുങ്ങല്ലര്‍ ഉപജില്ലയുടെ പരിധിയിലുമാണ്. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഏക ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ എന്ന പ്രത്യേകതയും ഈ വിദ്യാലയത്തിനുണ്ട്. ഹയര്‍ സെക്കന്‍ററി വിഭാഗത്തിലെ കംപ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, ബയോളജി എന്നീ വിഭാഗങ്ങളില്‍ ബാച്ചുകള്‍ ഉണ്ട്.
- SH 23 ന് കൊടുങ്ങല്ലൂര്‍ പട്ടണത്തില്‍ നിന്നും 6.5 കി.മി. അകലത്തായി ഇരിങ്ങാലക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു.
|} |} {{#multimaps:10.2202762,76.1994677 |zoom=10}}