"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 129: | വരി 129: | ||
47026-stghssv-Independence day6.jpg | 47026-stghssv-Independence day6.jpg | ||
</gallery> | </gallery> | ||
[[സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഫോട്ടോ ആൽബം|click more]] | |||
== അദ്ധ്യാപക ദിനാചരണം (09-09-2025):- == | == അദ്ധ്യാപക ദിനാചരണം (09-09-2025):- == | ||
2025-26 വർഷത്തെ അധ്യാപക ദിനാചരണം സ്കൂൾ ലീഡറും വിദ്യാർത്ഥികളും കൂടി വിഫലമായി ആചരിച്ചു. | 2025-26 വർഷത്തെ അധ്യാപക ദിനാചരണം സ്കൂൾ ലീഡറും വിദ്യാർത്ഥികളും കൂടി വിഫലമായി ആചരിച്ചു. | ||
18:06, 9 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം:-(02-06-2025)
കോടഞ്ചേരി പഞ്ചായത്തിന്റെ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വെച്ച് നടത്തി. വർണ്ണാഭമായ ചടങ്ങിൽ സ്കൂളിലെ എൻ.സി.സി, സ്കൗട്ട്, ഗൈഡ്, കബ്, ബുൾ ബുൾ, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ബാൻഡ് എന്നീ വിഭാഗങ്ങളുടെ നിറ സാന്നിധ്യം ചടങ്ങുകളിൽ ഉടനീളം ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ആണ്. തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ബിന്ദു ജോർജ്, എം.പി.ടി.എ പ്രസിഡന്റ് ഷംന, പി.ടി.എ വൈസ്പ്രസിഡന്റ് എൽസി ജോബി, ബി.ആർ.സി പ്രതിനിധി ലിൻസി എൻ.കെ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി ഹൃദ്യ ഹന്ന രഞ്ജിത്ത് എന്നിവർ സംസാരിച്ചു. നവാഗതർക്ക് ബലൂനും,തിരിയും നൽകി സ്വീകരിച്ചു. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് വിജയികളെ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് കുമാരി സിയ റോസിന്റെ ഗാനവും യുപി വിഭാഗം കുട്ടികളുടെ നൃത്ത വിസ്മയവും ഉണ്ടായിരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് കോടഞ്ചേരി പഞ്ചായത്തിന്റെ രാസാദിലഹരികൾക്കെതിരെയുള്ള പോരാട്ടവീര്യത്തിന് പുത്തനുണർവേകാൻ 'അഖിലിന്റെ സൂത്രവാക്യം' എന്ന ഷോർട്ട് ഫിലിം പ്രദർശനവും നടന്നു. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തുകൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് അവസാനമായി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ വചന എസ്.ഐ.സി നന്ദി പ്രകാശിപ്പിച്ചു.
പഞ്ചായത്ത്തല സ്ക്കൂൾ പ്രവേശനോൽസവം ഡോക്കുമെന്റ് കാണാൻ ഇവിടെ
സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി
കൂടുതൽ അറിയാൻ
വായനദിനം (19-06-2025) - റിപ്പോർട്ട് :-
സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വായനയുടെ മാധുര്യം ഓർമപ്പെടുത്തി ജൂൺ 19 വായനദിനം വിപുലമായി ആഘോഷിച്ചു. സ്കൂളിൽ പ്രേത്യക അസംബ്ലി നടത്തി. സ്കൂൾ ഹെഡ്-മിസ്ട്രെസ് സോഫിയ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗിൽഡ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ചടങ്ങിൽ കൂടത്തായി സ്കൂളിലെ സരിത ടീച്ചർ ഉദ്ഘാടകയായി എത്തി. വായനയുടെ ഗുണങ്ങളെക്കുറിച്ചു വാചാലയായ ടീച്ചർ കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയും ചെറിയ കഥകൾ പറഞ്ഞും പ്രസംഗം ഹൃദ്യമാക്കി. തുടർന്ന് കോടഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാർ ബേസിൽ ടെക്സ്റ്റൈൽസിന്റെ ഉടമയായ ജയ്സൺ സ്കൂൾ കുട്ടികൾക്കായി മാതൃഭൂമി പത്രം വിതരണം ചെയ്തു.പത്ര ഏജന്റ് രഞ്ജിത്ത് ചടങ്ങിൽ സന്നിഹിതനായിരുന്നു.വായനാദിന പ്രതിജ്ഞയും കുട്ടികൾ നടത്തി. പിന്നീട് ഉഷ ടീച്ചർ ചടങ്ങിന് ആശംസകൾ അറിയിച്ചു. എൽ.പി എസ്.ആർ.ജി കൺവീനർ അജയ് ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് എൽ.പി വിഭാഗം കുട്ടികൾ വിവിധ എഴുത്തുകാരായി വേഷമിട്ടു തങ്ങളെ തന്നെ പരിചയപ്പെടുത്തി.
സ്കൂളിൽ ഹരിത വൽക്കരണം നടത്തി (17-06-2025)
ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം ഹരിതവൽക്കരിച്ചു. സ്കൂൾ ഹെഡ് മിസ്സ്ട്രസ് സോഫിയ ജേക്കബ് നേതൃത്വം നൽകിയ പരിപാടിയിൽ കായിക അദ്ധ്യാപകൻ ബേസിലിനൊപ്പം കുട്ടികളും പങ്കെടുത്തു. സ്കൂൾ പരിസരമെല്ലാം ഹരിത വൽക്കരിക്കുന്നതിന്റെ ഭാഗമായി ആയുഷ് മന്ത്രാലയം സ്കൂൾ സന്ദർശിക്കുകയായിരുന്നു. ഹരിതവൽക്കരണം സാധ്യമാക്കിയ ആയുഷ് പ്രതിനിധികളെയും സഹകരിച്ച അധ്യാപകരെയും കുട്ടികളെയും ഹെഡ് മിസ്സ്ട്രസ് അഭിനന്ദിച്ചു.
എം.എൽ.എ വികസന ഫണ്ടിൽ നിന്ന് സ്കൂളിലേക്ക് 5 ലാപ് ടോപ്കൾ ലഭിച്ചു:-
വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്ക് കാലാതീതമായ മാറ്റങ്ങൾ അനിവാര്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം ഇതിന് അത്യന്താപേക്ഷികമായതിനാൽ എം.എൽ.എ ലിൻന്റോ ജോസഫ്, എം.എൽ.എ വികസന ഫണ്ടിൽ നിന്ന് സ്കൂളിലേക്ക് 5 ലാപ്ടോപ്പുകൾ നൽകി. ലാപ്ടോപ്പുകൾ ഏറ്റു വാങ്ങുന്നതിനായി പി.ടി.എ പ്രസിഡന്റ് ഷിജി ആന്റണി, സ്കൂൾ എസ്.ഐ.ടി.സി സിസ്റ്റർ വചന എസ്.ഐ.സി, പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു(26-06-2025):-
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രത്യേക സ്കൂൾ അസംബ്ലി നടത്തി. തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സോഫിയ ജേക്കബ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ടിനു വി മാത്യു എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ ജാഗ്രത സമിതി കൺവീനർ ജ്യോതിമോൾ 11.30 ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. കോടഞ്ചേരി എ.എസ്.ഐ എ. ടി. സിന്ധു മുഖ്യഅഥിതിയായ ചടങ്ങിൽ സിസ്റ്റർ ഉത്തമ എസ്.ഐ.സി, കുമാരി സിയ സനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബെനില ജേക്കബ് നന്ദി അർപ്പിച്ചു. തുടർന്ന് ഹൈസ്കൂൾ, യു.പി, എൽ.പി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ്, ഷോർട്ട് ഫിലിം എന്നീ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ശേഷം ലഹരി വിരുദ്ധ പ്ലക്കാർടുകൾ കയ്യിലേന്തി ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ സ്കൂളിന് ചുറ്റും ടൗണിലൂടെയും സൈക്കിൾ റാലി നടത്തി. ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധദിന സന്ദേശം എല്ലാ കുട്ടികളും അധ്യാപകരും ശ്രദ്ധാപൂർവ്വം ശ്രവിച്ചു.
ക്ലാസ്സ് പി ടി എ യും തുടർന്ന് ജനറൽ പി ടി എ യും നടത്തി (01-07-2025)
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ജൂലൈ 1 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ സ്കൂളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി. ക്ലാസുകളിൽ നടത്തിയ യൂണിറ്റ് ടെസ്റ്റിന്റെ ഫലം ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളുമായും ചർച്ച ചെയ്തു. ഓരോ രക്ഷിതാവിനും തങ്ങളുടെ കുട്ടിയുടെ ഇപ്പോഴത്തെ പഠനനിലവാരം മനസ്സിലാക്കാൻ ഈ ചർച്ചകൾ വളരെ ഉപകാരപ്രദമായി. അതോടൊപ്പം ഓഗസ്റ്റ് 18ന് തുടങ്ങുന്ന പാദവർഷ പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറെടുക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന് ഇതൊരു പ്രചോദനമായി മാറി. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ തുറന്നു ചർച്ച നടക്കുകയും കൂട്ടായ പല തീരുമാനങ്ങളും എടുക്കുകയും ചെയ്തു. ശേഷം ഓരോ ക്ലാസിൽ നിന്നും പിടിഎ കമ്മിറ്റിയിലേക്ക് രണ്ട് ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ ക്ലാസ്സുകളിൽ നിന്നും തെരഞ്ഞെടുത്ത ഭാരവാഹികളുടെ ഒരു മീറ്റിംഗ് സ്കൂളിലെ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ ഉയർച്ചക്കായിട്ടുള്ള തീരുമാനങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തു. തുടർച്ചയായി എഴ് വർഷം പി.ടി.എ പ്രസിഡെന്റ് ആയി സേവനം കാഴ്ച്ച് വച്ച ഷിജി ആന്റണിക്ക് നന്ദി പറഞ്ഞു സെവനത്തിന് നന്ദി സൂചകമായി മുമെന്റോ കൊടുത്തു ആദരിച്ചു. റൂബി മർക്കോസിനെ പുതിയ പി.ടി.എ പ്രസിഡെന്റ് , വൈസ് പ്രസിഡന്റായി എൽസി ജോബിയും എം പി ടി എ പ്രസിഡന്റായി അലീന അജോഷും തിരഞ്ഞെടുക്കപ്പെട്ടു. ആയി തിരഞ്ഞെടുത്തു.
2025-26 അദ്ധ്യായന വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പു നടത്തി
-
LP Leader
-
Class leaders
-
Chairman - Annlia Jaison & Leader - Nova Jose
-
HM & Leaders
സയൻസ് കോർണർ
ജൂലൈ നാലിന് എച്ച് എം സോഫിയ ടീച്ചർ സയൻസ് കോർണർ ഉദ്ഘാടനം ചെയ്തു.
ബഷീർ ദിനം -(05-07-2025)
ജൂലൈ അഞ്ചിന് ബഷീർ ദിനത്തോട് അനുബന്ധിച്ച് ജോയൽ ലൈജു 9C അനുസ്മരണ പ്രഭാഷണം നടത്തി.
സ്ഥാപക പിതാവ് മാർ ഇവാനിയോസ് അനുസ്മരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാരംഗ കലാസാഹിത്യം ഉദ്ഘാടനവും നടത്തി (18-07-2025)
ജൂലൈ 18ന് സ്ഥാപക പിതാവ് മാർ ഇവാനിയോസ് അനുസ്മരണവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാരംഗ കലാസാഹിത്യം ഉദ്ഘാടനവും വിപുലമായി നടത്തി. പിടിഎ പ്രസിഡണ്ട് റൂബി മർക്കോസ് അധ്യക്ഷതയും വഹിച്ചു പരിപാടിയിൽ മാനേജ്മെന്റ് പ്രതിനിധി ഡോക്ടർ സിസ്റ്റർ പ്രകാശ് എസ്.ഐ.സി. അനുസ്മരണ പ്രഭാഷണം നടത്തി. Mrs. Reeja V John വിദ്യാരംഗം കലാസാഹിത്യം ഉദ്ഘാടനം നടത്തി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ജിജി എബ്രഹാം നിർവഹിച്ചു
-
സ്വാഗത ഡാൻസ്
-
സദസ്
-
വേദി
-
Clubs' convenors
കാർഗിൽ വിജയ ദിനാചരണം(26-07-2025) :-
ഹിരോഷിമ നാഗസാക്കി ദിനാചരണം (09-08-2025):-
സ്വാതന്ത്ര്യദിനാഘോഷം (15-08-2025):-
അദ്ധ്യാപക ദിനാചരണം (09-09-2025):-
2025-26 വർഷത്തെ അധ്യാപക ദിനാചരണം സ്കൂൾ ലീഡറും വിദ്യാർത്ഥികളും കൂടി വിഫലമായി ആചരിച്ചു.