"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 650: വരി 650:
പ്രമാണം:൧2027 DEVAPRIYA.jpg|ദേവപ്രിയ
പ്രമാണം:൧2027 DEVAPRIYA.jpg|ദേവപ്രിയ
പ്രമാണം:12027 makarasree.jpg|മകരശ്രി
പ്രമാണം:12027 makarasree.jpg|മകരശ്രി
പ്രമാണം:12027 ANAMIKA.jpg|അനാമിക
</gallery>
</gallery>



16:08, 28 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26 പ്രവർത്തനങ്ങൾ

നവാഗതരുടെ ക്യാമ്പ്_28-05-2025

പുതുതായി വിദ്യാലയത്തിലേക്ക് അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരനെല്ലിക്ക എന്ന പേരിൽ മെയ് 28 ന് ഒരു ക്യാമ്പ് സംഘടിപ്പിച്ചു. സുഭാഷ് അറുകരയോടൊപ്പം കുട്ടികൾ ആടിയും പാടിയും ജീവിത പാഠങ്ങൾ മനസിലാക്കുകയും സ്കൂളിലെ ടീച്ചർമാരേയും സ്കൂൾ അന്തരീക്ഷവും പരിചയപ്പെടുകയും ചെയ്തു. നല്ല മഴയായിരുന്നിട്ടും പരിപാടി ജീവസുറ്റതും ഊഷ്മളവുമായിരുന്നു. പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻമടിക്കൈ അധ്യക്ഷത വഹിച്ച പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു വി പരിപാടിക്ക് നന്ദി അറിയിച്ചു.

പ്രവേശനോത്സവം_02-06-2025

പുത്തൻ പ്രതീക്ഷകളോടെ പുത്തൻ അറിവിലേക്ക് പുസ്‌തകസഞ്ചിയും നിറപുഞ്ചിരിയുമായി വന്ന കുരുന്നുകൾക്ക് സമഗ്ര ഗുണമേന്മയിലൂന്നിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി മറ്റു പൊതുവിദ്യാലയങ്ങൾക്കൊപ്പം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്കൂളും ഒരുങ്ങി. 2025 ജൂൺ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാതല പ്രവേശനോത്സവം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്‌കൂളിലാണ് നടന്നത്. ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. മണ്ഡലം എംഎൽഎ ഇ.ചന്ദ്രേശഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.വർണ്ണ ശഭളമായ ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെയും പുത്തൻ കൂട്ടുകാരെയും സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി വി മധുസൂദനൻ സ്വാഗതം ആശംസിച്ചതോടുകൂടികാര്യപരിപാടികൾക്ക് തുടക്കമായി.കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.ചന്ദ്രശേഖരൻ, എംഎൽഎ മുഖ്യാതിഥിയായിരുന്നു. മുൻ എംപി ശ്രീ. പി. കരുണാകരൻ ഉപഹാര ( നവാഗതർക്കുള്ള ബാഗും പഠനോപകരണങ്ങളും) വിതരണം നടത്തി.ശ്രീ. ഷാനവാസ് പാദൂർ (വൈസ് പ്രസിഡന്റ്,കാസർകോട് ജില്ലാ പഞ്ചായത്ത്)ശ്രീമതി എസ്. പ്രീത (പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്),ശ്രീമതി എസ്. എൻ. സരിത(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകാസർഗോഡ് ജില്ലാ പഞ്ചായത്ത്)ശ്രീമതി ശ്രീലത വി. (വൈസ് പ്രസിഡന്റ്,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) ശ്രീ. വി. പ്രകാശൻ(വൈസ് പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്) ശ്രീ. എം. അബ്ദുൾറഹ്മാൻ (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)ശ്രീമതി രമ പത്മനാഭൻ (ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്‌സൺ, മടിക്കൈ ഗ്രാമപഞ്ചായത്ത്)ശ്രീമതി ഡി. ഉദയകുമാരി(എഡി, വിഎച്ച്എസ്ഇ പയ്യന്നൂർ മേഖല), ശ്രീ. രഘുറാംഭട്ട് (പ്രിൻസിപ്പാൾ ഡയറ്റ്കാസർകോട്),ശ്രീ.ബിജുരാജ്(ജില്ലാ കോർഡിനേറ്റർ, എസ്.എ‌സ്.കെ) ശ്രീ. റോജി എം. (ജില്ലാ കോർഡിനേറ്റർ, കൈറ്റ്) ശ്രീ. റോഹിൻരാജ് കെ.എ.എസ് (ഡിഇഒ കാഞ്ഞങ്ങാട്)ശ്രീ. ടി. പ്രകാശൻ വിദ്യാകിരൺ കോർഡിനേറ്റർ), ഡോ. രാജേഷ് കെ.വി.(ബിപിസി ഹോസ്ദുർഗ്, ബിആർസി) ശ്രീ.ബങ്കളം കുഞ്ഞികൃഷ്‌ണൻ ശ്രീ. കെ. പ്രഭാകരൻ ശ്രീമതി ശ്രീകല.കെ(ഹെഡ്മിസ്ട്രസ്ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് മടിക്കൈസെക്കൻഡ്)ശ്രീ.സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്). ശ്രീമതി സ്മിത സുരേശൻ(എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു. തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.

പരിസ്ഥിതി ദിനം_05-06-2025

"പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക" എന്ന മഹത്തായ സന്ദേശമുയർത്തി 2025 ലെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതിയുടെ നാശം സർവ്വ നാശത്തിലേക്ക് നയിക്കുമെന്ന സത്യം ഇന്നത്തെ സാഹചര്യത്തിൽ ഓരോ മനുഷ്യനും മനസിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫസർ എം ഗോപാലൻ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. പദ്മനാഭൻ സ്വാഗതം പറഞ്ഞു.

ബോധവൽക്കരണ ക്ലാസ്സ് _3.06.25-13.06.25

കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ സമഗ്രഗുണമേന്മാ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ സംബന്ധിച്ച് 3.06.25 മുതൽ 13.06.25 വരെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം 8 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. വിവിധ വിഷയങ്ങൾ ക്ലാസ്സധ്യാപകർ തന്നെ അതത് ക്ലാസ്സുകളിൽ കൈകാര്യം ചെയ്യാനും ഒന്നാം പിരീഡ് ക്ലാസ്സില്ലാത്ത ക്ലാസ്സധ്യാപകന് പകരം ഒന്നാം പിരീഡ് ക്ലാസ്സുള്ള അധ്യാപകൻ ബോധവൽക്കരണം നടത്താനും ലീവുള്ളവർക്ക് പകരം മറ്റാരെങ്കിലും ക്ലാസ്സ് എടുക്കാനുമാണ് SRG മീറ്റിംഗിൽ തീരുമാനിച്ചത്. ഒന്നാം ദിവസം മയക്കുമരുന്ന് - ലഹരി ഉപയോഗത്തിനെതിരെ ക്ലാസ്സധ്യാപകർത്തന്നേ ബോധവൽക്കരണം നടത്തി. രണ്ടാം ദിവസം ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച് നീലശ്വേരം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ രാജേഷ് സർ ക്ലാസ്സെടുത്തു. മൂന്നാം ദിവസം ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൺവീനർ പ്രൊഫസർ. എം ഗോപാലൻ പരിസ്ഥിതി ശുചിത്വവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് ബോധവൽക്കരണം നടത്തി. നാലു മുതൽ എട്ട് വരെ ദിവസങ്ങളിൽ ആരോഗ്യം, വ്യായാമം, കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ സംബന്ധിച്ച് ക്ലാസ്സധ്യാപകർ തന്നേ ക്ലാസ്സെടുത്തു. 13-ാം തീയതി പൊതു ക്രോഡീകരണം നടത്തുകയും ചെയ്തു.

2025_ജൂൺ_12_ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽകൈറ്റ്സിന്റെ 2024-27 ബാച്ചിന്റെ ഏകദിന ക്യാമ്പ് ജൂൺ 12 ന് സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സർ നിർവ്വഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ കൈറ്റ്മിസ്ട്രസ് ആയ കവിത ടീച്ചറും സ്കൂളിലെ കൈറ്റ് മിസ്ട്രസുമാരായ ധന്യടീച്ചറും ഷീമ ടീച്ചറും ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.ഫോട്ടോ എടുക്കൽ, റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലാണ് പരിശീലനം നൽകിയത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ഫോട്ടോ എടുക്കുകയും രസകരമായ റീൽസ് നിർമ്മിക്കുകയും ചെയ്തു. ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവം ആയി.

ജുൺ13_സ്കൂൾ സുരക്ഷ സമിതി

GVHSS MADIKAI II ൽ 2025-26 വർഷത്തെ സ്കൂൾ സുരക്ഷ സമിതി രൂപീകരിച്ചു.പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശിന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ ശ്രീ രാജേഷ് കുമാർ (ASI), രാജീവൻ (SCPO), നീലേശ്വരം എക്സ്സൈസ് ഓഫീസിലെ ശ്രീ രാജൻ പി (പ്രിവന്റീവ് ഓഫീസർ ),ശ്രീമതി സജ്‌ന (വുമൺ എക്സ്സൈസ് ഓഫീസർ ), ശ്രീ പത്മനാഭൻ (ഹെഡ് മാസ്റ്റർ ), ശ്രീമതി പ്രീതി ശ്രീധർ (പ്രിൻസിപ്പാൾ),ശ്രീമതി ഇന്ദു വി കെ (സീനിയർ അസിസ്റ്റന്റ് ),ശ്രീമതി സ്മിത (എം പി ടി എ പ്രസിഡന്റ്) ,പി ടി എ മെമ്പർമാർ ,അധ്യാപക പ്രതിനിധികൾ , വിദ്യാർത്ഥി പ്രധിനിധികൾ,സ്കൂൾ പരിസരത്തെ കച്ചവടക്കാർ, ഓട്ടോ ഡ്രൈവർ പ്രധിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ അജയൻ എ കെ (spc, cpo)സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു നന്ദിയും പറഞ്ഞു.

ജുൺ19 വായനാദിനം

വായനാപക്ഷാചരണം ഈ വർഷത്തെ നമ്മുടെ സ്കൂളിന്റെ വായന പക്ഷാചരണം ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലുക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അദ്ധ്യക്ഷ ശ്രീ സുനിൽ- പട്ടേന അദ്ധ്യക്ഷനായിരുന്നു. സ്കൂൾ കുട്ടികളെ കൂടാതെ ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങൾ' പരിഭാഷയുടെ നൂറാം വാർഷികം കേരളത്തിൽ നടന്നുകൊണ്ടിരിക്കയാണ്. ലോകസാഹിത്യത്തിലെ നിത്യവിസ്മയമായ പാവങ്ങളെ കുറിച്ച് അസി.പ്രൊഫ. റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി. ജൂൺ 19 ന് പിറന്നാൾ ആഘോഷിക്കുന്ന അനന്ദകൃഷ്ണൻ,അനയ്കൃഷ്ണ എന്നീ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.ജയൻ മടിക്കൈ വായനദിന സന്ദേശം നൽകിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ ,എസ് പ്രീത(മടിക്കൈപഞ്ചായത്ത് പ്രസി.) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ശശീന്ദ്രൻ മടിക്കൈ സ്വാഗതവും പ്രിൻപ്പാൾ ഇൻചാർജ് ശ്രീമതി പ്രീതി ശ്രീധർ നന്ദിയും പറഞ്ഞു.

എൽ പി വിഭാഗം

എൽ.പി .സ്കൂളിലെ വായനവാരം പരിപാടിയുടെ ഭാഗമായി 20 .6. 25 ന് വെള്ളിയാഴ്ച പുസ്തക യാത്ര വായനശാലയിലേക്ക് നടത്തി .എല്ലാ കുട്ടികളെയും സ്കൂളിനു സമീപത്തെ 'ജ്ഞാന ദർപ്പണം, വായനശാലയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് ലൈബ്രേറിയനുമായി അഭിമുഖം നടത്തി .പുസ്തകം പരിചയപ്പെടുത്തി. കുട്ടികൾ പുസ്തകാവതരണം നടത്തി. 23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. 25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു.

യു.പി വിഭാഗം

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.

പുസ്തക പ്രദർശനം

വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിൽ ഇന്ന് (25 .6.25)നടന്ന പുസ്തക പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീപത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.

20-06-2025_സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം

ജി.വി.എച്ച് എസ്.എസ്. മടിക്കൈ സെക്കന്റിലെ മുൻ കായികാധ്യാപകനായ ശ്രീ ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം സ്ക്കൂളിൽ വച്ച് നടത്തുകയുണ്ടായി. PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബുഹുമാനപ്പെട്ട HM പത്മനാഭൻ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രീതി ശ്രീധർ, കായികാധ്യാപകൻ ശ്രീ സുധീർ എന്നിവർ പങ്കെടുത്തു.

June 20 എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ

എസ് പി സി ജൂനിയർ കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്ത് പരീക്ഷ നടന്നു. 72 കുട്ടികൾ പങ്കെടുത്തു.നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരും സ്കൂളിലെ അധ്യാപകരും ചേർന്ന് പരീക്ഷ നിയന്ത്രിച്ചു.

June 21 അന്താരാഷ്ട്ര യോഗാദിനം

അന്താരാഷ്ട്ര യോഗാദിനത്തിൽ കുട്ടികൾക്ക് യോഗയും ആരോഗ്യവും എന്ന വിഷയത്തിൽക്ലാസ്സ് നടത്തി.ഗവ ആയുർവേദ ഹോസ്പിറ്റൽ മടിക്കൈയിലെ ഡോക്ടർമാരായ ഡോ.ദീപ്തി എം.കെ,ഡോ.രമ്യ.ആർ.കെ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.തുടർന്ന് കുട്ടികൾക്ക് യോഗാപരിശീലനം നൽകി.

June 24 SPC ജൂനിയർ കേഡറ്റ്കായിക ക്ഷമത പരീക്ഷ

SPC ജൂനിയർ കേഡറ്റ്കളെ തിരഞ്ഞെടുക്കുന്നതിനുള്ള കായിക ക്ഷമത പരീക്ഷ നടത്തി. പോലീസ് ഓഫീസർ മാരായ ദിലീഷ്, സൈദ (DI), കായിക അധ്യാപകരായ സുധീർ, സജേഷ് എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും സീനിയർ കേഡറ്റുകളുടെ സഹകരണത്തോടെ ടെസ്റ്റ്‌ വിജയകരമായി പൂർത്തിയാക്കി.

25-06-2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 25 ന് നടത്തി. 92 കുട്ടികൾ പരീക്ഷ എഴുതി.കേരളത്തിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്കുള്ള അഭിരുചി പരീക്ഷ ഇന്നാണ് സംഘടിപ്പിച്ചത്.പ്രവേശന പരീക്ഷയിലൂടെ 40 വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബ് അംഗങ്ങളാവാം.

ലഹരി വിരുദ്ധ ദിനം26/06/2025

ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ. പ്രസിഡന്റ്‌ ശശിന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. ശ്രീ നസ്രുദീൻ എ. കെ ( സിവിൽ എക്സൈസ് ഓഫീസർ ) ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

28-06-2025_സ്കൂൾ വിക്കി പരിശീലനം

ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ പദ്മനാഭൻ നിർവ്വഹിച്ചു.അഭിലാഷ് രാമൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഷീമ പി സ്വാഗതവും മയൂഖ നന്ദിയും പറഞ്ഞു.അദ്ധ്യാപകരും വിദ്യാ‍‌ർഥികളുമായി ഇരുപതോളം പേ‌ർ പങ്കെടുത്തു.

ജുലൈ 1_ പേ വിഷബാധ പ്രതിരോധ ക്ലാസ്

പേവിഷബാധ പ്രതിരോധ ക്ലാസ് സുവാസിനി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പൂത്തക്കാൽ PHC)കൈകാര്യം ചെയ്തു.

ജുലൈ 2 SPC ജുനിയർ കേഡറ്റ്സിന്റെ രക്ഷിതാക്കളുടെ യോഗം

SPC ജൂനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം JULY 2ന് നടന്നു.42 രക്ഷിതാക്കൾ പങ്കെടുത്തു.

പത്രവാർത്താക്വിസ് മത്സരം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പത്രവാർത്താക്വിസ് മത്സരം നടത്തിവരുന്നു.ഒരാഴ്ചയിൽ പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം നടത്തുക. ക്ലാസ്സുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ കുട്ടികളെ ഉൾപ്പെടുത്തി മാസത്തിൽ ഒരു തവണ മെഗാ ക്വിസ് മത്സരം നടത്തി വരുന്നു.ജുലൈ മാസത്തിലെ വിജയികൾ ഹൈസ്കൂൾ തലത്തിൽ അഭിനന്ദ് കെ (8B),മാധവ് കൃഷ്ണ ആർ.എസ് (9C),ശ്രീനന്ദൻ ആർ(9C),യു.പി വിഭാഗത്തിൽ ദർശിൽ ദിലീഷ് (5B),ശ്രാവൺ(5A),ആയുഷ് ചന്ദ്(5B),എൽ.പി. വിഭാഗത്തിൽ ഋഷികേഷ് പി.എസ്(4B),ഹേമന്ത് എസ് രാജ്(3A),ദർശിത് ദിലീഷ്(4B) എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സോഷ്യൽസയൻസ് അദ്ധ്യാപകരായ രാജേഷ് മാസ്റ്ററും ഷീമ ടീച്ചറും നേതൃത്വം നൽകുന്നു.

ജുലൈ 5 ബഷീർ ദിനം

ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ഓർമ്മദിനം. വൈക്കം മുഹമ്മദ്‌ ബഷീറിന് ഓർമ്മപ്പൂക്കൾ അർപ്പിച്ചു കൊണ്ട് യു. പി തലത്തിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ രംഗത്ത് കൊണ്ടുവന്നു. 5B ക്ലാസിലെ ജാനകിയും ദിൽഷയും പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ പാത്തുമ്മയും, നബീസയുമായി വന്നു. വിസ്മയ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബയായും, ശിവനാഥ്‌ എട്ടുകാലിമമ്മൂഞ്ഞ്,ആയുഷ് ചന്ദ് പൊൻകുരിശ് തോമയായും, ദർഷിൽ, ശിവനന്ദ് എന്നീ കുട്ടികൾ ആനവാരി രാമൻ നായരായും, അഭിൻദേവ് ബാല്യകാലസഖിയിലെ മജീദായും അമേയ്ചന്ദ് ബഷീറായും രംഗത്തെത്തിയപ്പോൾ 6B ക്ലാസ്സിൽ നിന്നും സയൂജ്യ ബഷീറിനെ പ്രണയിച്ച സരസ്വതിയായി വന്നു. ശ്രീയ, സനത്ത് സൂര്യ എന്നിവർ ബഷീറും പാത്തുമ്മയും ആയി. ദേവപ്രിയ, സനത്ത്, നിത, കൽഹാര എന്നി കുട്ടികൾ മതിലുകളിലെ നാരായണിയും ബഷീറുമായി എത്തി.മേഘന, ദേവർഷ് എന്നിവർ ഭൂമിയുടെ അവകാശികളിലെ കഥാപാത്രങ്ങളായി. വൈഷ്മ സൈനബയായി എത്തി. 6A ക്ലാസിലെ ശ്രദ്ധയും നിയയും സുഹറയും കൂട്ടുകാരിയുമായി വേഷമണിഞ്ഞു. 5A ക്ലാസിലെ പ്രജ്വൽകൃഷ്ണ, 6A ക്ലാസിലെ വേദ കെ നായർ, 7A ക്ലാസിലെ ഷാസിൽ, ശ്രീമയ് രാജ്, ആരാധ്യ എന്നി കുട്ടികൾ പുസ്തക പരിചയം നടത്തി. 7A ക്ലാസിലെ പ്രാർത്ഥനയും ശ്രീലക്ഷ്മിയും പാത്തുമ്മയും ബഷീറായും രംഗത്തെത്തി. പരിപാടിയുടെ സമാപനമായി 7C യിലെ മുഴുവൻ കുട്ടികളും അണിനിരന്ന് സംഗീതശില്പം അവതരിപ്പിച്ചു.

ജുലൈ 8 ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണപ്രഭാഷണം,ബഷീർ കഥാപാത്രങ്ങളിലൂടെ, പുസ്തക പരിചയം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

JULY 11ലോകജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാദിനത്തിൽ ക്വിസ് മത്സരം നടത്തി. യുപി വിഭാഗത്തിൽ നിന്നും നിവേദ് 7B,ആയുഷ് ചന്ദ് 5B,ദർശിൽ5B എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ തലത്തിൽ വിനീത എ.കെ10A, അഞ്ജന.M 10C, ശ്രീനന്ദ സി 10B, അഭിനന്ദ് കെ 8B എന്നീ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ലോകസഖ്യാ ദിനത്തിൽ പ്രസംഗം മത്സരം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകസഖ്യാ ദിനത്തിൽ പ്രസംഗം മത്സരം സംഘടിപ്പിച്ചു. യു.പി തലത്തിൽ വേദ കെ നായറും മുഹമ്മദ് ഷാസിലും ഹൈസ്കുൾ തലത്തിൽ തീർത്ഥ മോൾ ,വിസ്മയ എസ് കാർത്യായനി എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

july 21_ ചാന്ദ്രദിനാഘോഷം-LP തലം

വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. AI സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രമനുഷ്യനുമായി അഭിമുഖം നടത്തി. കുട്ടികൾക്ക് കൗതുകമുണർത്തുന്ന ഈ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ സാർ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം ,പതിപ്പ് നിർമ്മാണം,അമ്പിളിപ്പാട്ടുകൾ, ചിത്രം വര , വീഡിയോ പ്രദർശനം, ചന്ദ്രയാൻ മോഡൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ചാന്ദ്രദിനാഘോഷം-UPതലം

July 21- സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. LP UP HS വിഭാഗങ്ങളിലായി ക്വിസ് മത്സരം, ചാന്ദ്രയാത്ര - വീഡിയോ പ്രദർശനം, റോക്കറ്റ് മോഡൽ നിർമ്മാണം, പ്രദർശനം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന,ബഹിരാകാശ യാത്രികൻ - സിമുലേഷൻ തുടങ്ങിയ പരിപാടികൾ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.LP വിഭാഗത്തിൽ നിന്നും ബഹിരാകാശ യാത്രികൻ - സിമുലേഷൻ കുട്ടികൾക്ക് ഒരു നൂതന അനുഭവമാണ് നൽകിയത്. നാസയുടെ നിൽ ആംസ്ട്രോങ്ങും ടീമിൻ്റെയും യഥാർത്ഥ ചാന്ദ്രയാത്രയുടെ മലയാളത്തിലുള്ള സമ്പൂർണ്ണ വിവരണത്തോടെയുള്ള വീഡിയോ ദൃശ്യങ്ങൾ കുട്ടികളിൽ , ആകാംക്ഷയും, അത്ഭുതവും, കൗതുകവും ജനിപ്പിക്കുന്നതായിരുന്നു.

സ്പീഡ് ബ്രേക്കർ സമർപ്പണം ജുലൈ 26

ജി.വി.എച്ച് .എസ്.എസ് മടിക്കൈ II സ്കൂളിന് മുന്നിൽ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിനുള്ള ബാരിക്കേഡ് JCI Elite നീലേശ്വരത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എസ് പ്രീത ഉദ്ഘാടനം നിർവഹിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ രതീഷ്, JCI സോണൽ ഭാരവാഹികൾ,പിടിഎ അംഗങ്ങൾ,SPC കേഡറ്റുകൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

ജുലൈ 29 വാങ്മയം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭാഷാപ്രതിഭ പരീക്ഷയുടെ സ്കൂൾതലം 29.7.25 ന് ഉച്ചക്ക് രണ്ട് മണിക്ക് നടന്നു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ക്ലാസ്സ്മുറികളിലായാണ് പരീക്ഷ സംഘടിപ്പിച്ചത്.മലയാള ഭാഷയുടെ വളർച്ചയും, വായന സംസ്‌കാരം വർദ്ധിപ്പിക്കുവാനും വേണ്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി വാങ്ങ്മയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ നടത്തിയത്.എൽ.പി വിഭാഗത്തിൽ നിന്നും അൻവയഅനൂപ്,സൂസൻ വിജിൻ,യു.പി വിഭാഗത്തിൽ നിന്നും ശ്രേയ കെ,ആരാധ്യ കെ, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രീനന്ദ സി,മനീഷ ഒ.വി എന്നീ കുട്ടികൾ സബ്‍ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

ജുലൈ 30 ഗെയിം പരിശീലനം

ഗവൺമെന്റ് വൊക്കേഷനിൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കൈ സെക്കൻഡിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായി ഗെയിം പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ മാധവ് കൃഷ്ണ സ്വന്തമായി ഗെയിം തയ്യാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. നാലാം ക്ലാസിലെ മുപ്പതോളം കുട്ടികളെയാണ് ഗെയിം പരിശീലിപ്പിച്ചത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ഗെയിം പരിശീലനത്തിൽ ഏർപ്പെട്ടത്. ഈ പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ സർ, ഗീത സി വി ടീച്ചർ, ഗീത കുമ്പള ടീച്ചർ ലിറ്റിൽ കൈറ്റ്സ് ഒമ്പതാം തരം വിദ്യാർത്ഥികൾ എന്നിവരും സന്നിഹിതരായി.

സ്വദേശ് മെഗാ ക്വിസ് 2025ജുലൈ 30

അദ്ധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വദേശി മെഗാക്വിസ് സംഘടിപ്പിച്ചു.കുട്ടികൾക്ക് സ്വാതന്ത്രസമര ചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമര നേതാക്കളെക്കുറിച്ചും മനസിലാക്കാൻ വേണ്ടിയാണ് സ്വദേശി മെഗാ ക്വിസ് സംഘടിപ്പിച്ചത്.സ്വദേശി മെഗാ ക്വിസിന്റെ സ്കൂൾ തല മത്സരത്തിൽ എൽ.പി വിഭാഗത്തിൽ അൻവയ അനൂപ്,ഋഷികേശ്,ഹേമന്ത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.യു.പി.തലത്തിൽ ശ്രേയ.കെ,ദർശിൽ ദിലീഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.ഹൈസ്കൂൾ തലത്തിൽ അഭിനന്ദ്,ധിയ,അളകനന്ദ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ക്വിസ് മത്സരത്തിന് സുഷമ ‍ടീച്ചർ നേതൃത്വം നൽകി.

ജുലൈ 31 പ്രേംചന്ദ് ജയന്തി

ജൂലായ് 31 പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി പ്രത്യേകഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. 10 C യിലെ അഞ്ജന നേതൃത്വം നൽകി,ഹെഡ്മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു . 10 B യില ശ്രീനന്ദ പത്രവാർത്ത അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ നിവേദ് പ്രേംചന്ദിന്റെ കഹാനിയെകുറിച്ച് സംസാരിച്ചു.10 എ ക്ലാസിലെ വിനീത പ്രേംചന്ദിനെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. ദേശീയഗാനത്തോടുകൂടി അസംബ്ലി അവസാനിപ്പിച്ചു.

ആഗസ്ത് 2 എസ് പി സി ദിനാചരണം

ജി വി എച്ച് എസ് എസ് മടിക്കൈ സെക്കന്റിൽ എസ് പി സി യുണിറ്റിന്റെ നേതൃത്വത്തിൽ വിവിധപരിപാടികളോടെ എസ് പി സി ദിനചാരണം നടത്തി. നീലേശ്വരം സബ്ബ്ഇൻസ്‌പെക്ടർ സുമേഷ് ബാബു സാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം പി ടി എ പ്രസിഡണ്ട്‌ സ്മിത,എസ് പി സി ഗാർഡിയൻ പ്രസിഡണ്ട്‌ സനൽ, ഡി ഐ മാരായ ദിലീഷ്, സൈദ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി ഒ അജയൻ സ്വാഗതവും എ സി പി ഒ ബിന്ദു ടി ടി വി നന്ദിയും പറഞ്ഞു. തുടർന്ന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ കേഡറ്റുകൾക്ക് സൈബർ ബോധവൽക്കരണക്ലാസ്സ്‌ നടത്തി. കാസറഗോഡ് സൈബർ സെൽ സബ്ബ് ഇൻസ്‌പെക്ടർ അജിത് സർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. 87 കേഡറ്റുകൾ പങ്കെടുത്തു.

അനുമോദനം

കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ &കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന SPC ക്യാമ്പിൽ പങ്കെടുത്ത്‌ മികവ് തെളിയിച്ച കേഡറ്റുകൾക്ക് അനുമോദനം സംഘടിപ്പിച്ചു.മടിക്കൈII യുണിറ്റിലെ സീനിയർ കേഡറ്റ് നീരജ് കെ കെ അനുമോദനം ഏറ്റുവാങ്ങി.

August 6,9 ഹിരോഷിമ,നാഗസാക്കി ദിനം

2025 ആഗസ്റ്റ് 6-ാം തിയതി, ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ആഗസ്ത് 7 ന് അസംബ്ലി സഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് 1945-ൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ ആണവ ബോംബാക്രമണം നടത്തിയതിന്റെ ഓർമ്മയ്ക്കായി ആഗസ്റ്റ് 6 ഹിരോഷിമ ദിനം ആയി ആചരിക്കപ്പെടുന്നു. അസംബ്ലിയിൽ സോഷ്യൽ സയൻസ് അദ്ധ്യാപകൻ രാജേഷ് മാഷ് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ഹിരോഷിമ ദിനത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു. തുടർന്ന് up വിഭാഗം കുട്ടികൾ ജോവൻ ഗ്രേസ് രാജേഷ്,മുഹമ്മദ്‌ ഷാസിൽ, അനിരുദ് ശങ്കർ നായർ, എന്നി കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും മനോഹരമായ പ്രസംഗം നടത്തി. ശേഷം അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് ഒരു യുദ്ധ വിരുദ്ധ ഗാനം ആലപിച്ചു. ശേഷം കുട്ടികൾ എല്ലാവരും യുദ്ധവിരുദ്ധ സ്തംബത്തിന്റെ ചുറ്റുമായി നിന്ന് സമാധാനത്തിന്റെ പ്രതികമായ സ‍‍ഡാക്കോ കൊക്കുകൾ,യുദ്ധവിരുദ്ധ പോസ്റ്റർ എന്നിവ ഉയർത്തികൊണ്ട്" ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട "എന്ന മുദ്രാവാക്യം ഉച്ചത്തിൽ പറഞ്ഞു. ശേഷം പ്രധാന അദ്ധ്യാപകൻ പത്മനാഭൻ മാഷും ഇന്ദു ടീച്ചറും യുദ്ധ വിരുദ്ധ സ്തംബത്തിൽ ഒപ്പ് വച്ചു. തുടർന്ന് പ്രധാന അദ്ധ്യാപകൻ യുദ്ധ വിരുദ്ധ ചിത്ര പ്രദർശനം ഉൽഘാടനം ചെയ്‌തു. ഹിരോഷിമ നാഗസാക്കി യുദ്ധത്തോട് അനുബന്ധിച് മനോഹരമായ ഒരു ചിത്ര പ്രദർശനം ആണ് സഘടിപ്പിച്ചത്.

യുദ്ധ വിരുദ്ധ ചിത്ര പ്രദർശനം

ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ ആഗസ്ത് 7 ന് അസംബ്ലി സംഘടിപ്പിച്ചു.പ്രധാന അദ്ധ്യാപകൻ യുദ്ധ വിരുദ്ധ ചിത്ര പ്രദർശനം ഉൽഘാടനം ചെയ്‌തു. ഹിരോഷിമ നാഗസാക്കി യുദ്ധത്തോട് അനുബന്ധിച്ച് മനോഹരമായ ഒരു ചിത്ര പ്രദർശനം ആണ് സംഘടിപ്പിച്ചത്.

August 8_ഫ്രീഡം ക്വിസ്സ്

2025 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ ഉച്ചയ്ക്ക് 1.30 ന് എൽ,പി,യു.പി,ഹൈസ്കൂൾ വിഭാഗം സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി.മത്സരത്തിൽ സ്വാതന്ത്ര്യസമര ചരിത്രം,പ്രമുഖ സ്വാതന്ത്ര്യസമര നായകർ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തി.അധ്യാപക വിദ്യാർത്ഥികൾ ക്വിസ് മത്സരം സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം അഭിനന്ദ് K (8.B), രണ്ടാംസ്ഥാനം ദിയ N.P (8A ). മുന്നാം സ്ഥാനം വിനീത A.K (10A),എൽ.പി വിഭാഗത്തിൽ അൻവയ അനൂപ്(),കൃഷ്ണ സുധീഷ്(),ദർശിത് ദിലീഷ്()എന്നിവർ കരസ്ഥമാക്കി.

എൽ.പി.വിഭാഗം വിജയികൾ

ഹൈസ്കൂൾ വിജയികൾ

August 14 സ്കൂൾ പാർലമെന്റ് ഇലക്ഷൻ

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്ത് 14 ന് രാവിലെ10 മണിക്ക് ആരംഭിച്ചു.പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്.

August 14 ചങ്ങാതിക്കൊരു തൈ

ജി.വി. എച്ച് എസ് മടിക്കൈ സെക്കൻ്റിൽ 'ചങ്ങാതിക്കൊരു തൈ ' എന്ന പരിപാടി സംഘടിപ്പിച്ചു. 14/8/25 ന് എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സിലെയും കുട്ടികൾ തങ്ങളുടെ ചങ്ങാതിക്ക് സമ്മാനമായി ഒരു ഫലവൃക്ഷത്തൈ സമ്മാനിച്ചു.

AUGUST 14 സോപ്പ് നിർമ്മാണം

ഏഴാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം പാഠപുസ്തകത്തിലെ ആസിഡുകളും ബേസുകളും എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനമായ "സോപ്പ് നിർമ്മാണം" നടത്തി.

August 15 സ്വാതന്ത്ര്യദിനം

GVHSS MADIKAI II ൽ 79-മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി. ടി.എ പ്രസിഡന്റ് ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ പതാക ഉയർത്തി.ചടങ്ങിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. പ്രീത വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ,സീനിയർ അസിസ്റ്റന്റ് ഇന്ദു ടീച്ചർ, രാജേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട്‌ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് എസ് പി സി, സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ അടങ്ങിയ സംഘത്തിന്റെ സംഘനൃത്തവും എൻ എസ് എസ് കുട്ടികളുടെ ദേശഭക്തിഗാനവും ഉണ്ടായിരുന്നു.അസംബ്ലിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പായസവിതരണം ഉണ്ടായിരുന്നു.

വിജയോത്സവം

വിജയോത്സവത്തിന്റെ ഭാഗമായി 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെച്ച മുഴുവൻ വിദ്യാർത്ഥികൾക്കും, പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം നേടിയവർ, എൽ.എസ്.എസ് , യു.എസ്.എസ്,എൻ.എം.എം എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർ,കായിക ശാസ്ത്രമേളകളിലെ വിജയികൾ എന്നിവർക്ക് അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു.അനുമോദന സദസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉത്ഘാടനം ചെയ്തു.വി.എച്ച്.എസ് ഇ പ്രിൻസിപ്പൾ ഇൻ ചാർജ് ശ്രീമതി പ്രീതി ശ്രീധരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എസ് കെ യുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ടി. പ്രകാശൻ മാസ്റ്റർ മുഖ്യാതിഥിയായി.ഹെഡ്‍മാസ്റ്റർ പദ്മനാഭൻ മാസ്റ്റർ,പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ എന്നിവർ ആശംസയ‌ർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ലതീഷ് ബാബു നന്ദി പറഞ്ഞു.ച‍ടങ്ങിൽ ഇന്ത്യൻ വനിത ഫുട്ബോൾ ടീം അംഗം ആയ കുമാരി മാളവിക പ്രസാദിന് സ്വീകരണം നൽകി. തുടർന്ന് ഏകപാത്രനാടകം "ബന്ദർ ക" ദേവരാജ് കെ.വി(7ാം ക്ലാസ്സ് വിദ്യാർത്ഥി) അവതരിപ്പിച്ചു

സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരം

സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ നിന്നും ഹേമന്ത് എസ് രാജ് ഒന്നാം സ്ഥാനവും അൻവയ അനൂപ്,കൃഷ്ണ സുധീഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

August 17വാങ്മയം പ്രതിഭാനിർണയ പരീക്ഷ

17/8/25 ന് ACKNS മേലാങ്കോട്ട് വെച്ച് നടന്നഹോസ്ദുർഗ്ഗ് സബ്ജില്ലാതല വാങ്മയം പ്രതിഭാനിർണയ പരീക്ഷ (യു. പി. തലം)യിൽ ശ്രേയ കെ (7A) ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടി.

August 19സ്വാതന്ത്ര്യ സമരചരിത്ര ക്വിസ്സ് മത്സരം

യുവജന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് നടത്തിയ സ്വാതന്ത്ര്യ സമരചരിത്ര ക്വിസ്സ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും അൻവയ അനൂപ്,ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അഭിനന്ദ് കെ (8B) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി

August 20 സദ്ഭാവന ദിനം

അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ആദരസൂചകമായി, എല്ലാ വർഷവും ഓഗസ്റ്റ് 20 ന് ഇന്ത്യ സദ്ഭാവന ദിവസ് ആചരിക്കുന്നു.അക്രമ മാർഗ്ഗങ്ങൾ വെടിഞ്ഞ് ദേശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ മറന്ന് എല്ലാ വിഭാഗം ജനങ്ങളും ദേശീയ ഐക്യവും പരസ്പരം സ്നേഹവും വളർത്തുന്നതിനുള്ള സന്ദേശം നൽകുന്നതിനാണ് വർഷംതോറും ആഗസ്റ്റ് 20ന് സദ്ഭാവനാ ദിനം ആചരിക്കുന്നത്.സദ്ഭാവന ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും കുട്ടികൾ പ്രതിജ്ഞയെടുത്തു.

August 25 SPC രക്ഷിതാക്കളുടെയോഗം

ക്യാമ്പ് നടത്തിപ്പുമായി ബന്ധപെട്ട് SPC സ്കൂൾ തല ഉപദേശക സമിതി യോഗം 2.30 നും രക്ഷിതാക്കളുടെ യോഗം 3 മണിക്കും ചേർന്നു.

August 27 SPC Camp

  • ഈ വർഷത്തെ SPC ഓണം അവധികാല ക്യാമ്പ് മൂന്ന് ദിവസങ്ങളിൽ സ്കൂൾ തലത്തിൽ August 27 ന് തുടങ്ങി.August 29 ന് അവസാനിച്ചു.

August 29 ഓണാഘോഷം

ജി.വി.എച്ച്.എസ്.എസ് മടിക്കൈ2 ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. 29 /8 /25ന് രാവിലെ 8:30ന് പൂക്കളം ഒരുക്കി. 9 30ന് ഓണാഘോഷ പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ, സീനിയർ അസിസ്റ്റൻറ്,മദർ പി.ടി.എ പ്രസിഡന്റ്, സീനിയർ അധ്യാപിക ഗീത ടീച്ചർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. തുടർന്ന് അധ്യാപികമാരുടെ തിരുവാതിരക്കളിയും പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടിയും എൽപി യുപി ഹൈസ്കൂൾ കുട്ടികളുടെ വിവിധതരം പരിപാടികളും കമ്പവലി മത്സരവും ഉണ്ടായിരുന്നു. തുടർന്ന് രുചികരമായ ഓണസദ്യ വിളമ്പി.

SEPTEMBER 9_എൽ.എസ്.എസ് പരിശീലനം

നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുളള എൽ.എസ്.എസ് പരിശീലനം സെപ്റ്റംബർ9 ാം തീയ്യതി മുതൽ ആരംഭിച്ചു

September 11 സ്കൂൾ തല പ്രവർത്തിപരിചയമേള

GVHSS MADIKAI 2 സ്കൂളിൽ രാവിലെ 10 മണി മുതൽ എൽ പി,യു.പി,ഹൈസ്കൂൾ കുട്ടികൾക്കായി പ്രവൃത്തി പരിചയം, സയൻസ്, സോഷ്യൽ, ഗണിതം എന്നീ വിഷയങ്ങളിലെ മേളകൾ വളരെ വിജയകരമായി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പദ്‍മനാഭൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.മേളകൾ വിദ്യാർത്ഥികൾക്ക് അവരുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ മികച്ച വേദിയായി.

September 12 ടീൻസ് ക്ലബ്ബ്

ജി വി എച്ച് എസ് എസ് മടിക്കൈ സെക്കൻഡ് ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും "സ്വയം തിരിച്ചറിയൽ വൈകാരിക സുസ്ഥിതി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെപ്റ്റംബർ 12ന് 2 മണി മുതൽ അഡോളസെൻസ് കൗൺസിലറായ Miss. അശ്വതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.കുട്ടികൾ സ്വന്തമായ മികച്ച മൂന്ന് കഴിവുകളും സുഹൃത്തുക്കളുടെ മൂന്നു കഴിവുകളും കണ്ടെത്തി അവതരിപ്പിച്ചു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ എന്തൊക്കെയാണെന്ന് പറഞ്ഞു. നല്ല ഉന്മേഷത്തോടു കൂടിയും ഉത്സാഹത്തോടു കൂടിയും കുട്ടികൾ ക്ലാസ്സ് അറ്റൻഡ് ചെയ്തു.

September 12 ക്ലാസ്സ് പി.ടി.എ10 STD

പാദവാർഷിക പരീക്ഷ കഴിഞ്ഞു മൂല്യ നിർണയം നടത്തി എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകി. പരീക്ഷ ഫലം അവലോകനം ചെയ്യുന്നതിനും തുടർ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി പത്താം ക്ലാസ്സിന്റെ ക്ലാസ്സ്‌ PTA യോഗം അതാതു ക്ലാസ്സിൽ വെച്ചു വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30ന് ചേർന്നു.

September 16_LP UP,8,9ക്ലാസ്സ് പി.ടി.എ

പരീക്ഷ ഫലം അവലോകനം ചെയ്യുന്നതിനും തുടർ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി എൽ.പി,യു.പി.8,9 ക്ലാസ്സിന്റെ ക്ലാസ്സ്‌ PTA യോഗം അതാതു ക്ലാസ്സിൽ വെച്ചു ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30ന് ചേർന്നു.

September 16 അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം സെപ്റ്റംബർ 2 ന് ഉച്ചക്ക് സംഘടിപ്പിച്ചു. എൽ പി. തലത്തിൽ ഒന്നാം സ്ഥാനം അൻവയ ദിലീപ് രണ്ടാം സ്ഥാനം ദക്ഷിണ.കെ എന്നിവർ കരസ്ഥമാക്കി.യു.പി തലത്തിൽ ആരാധ്യ.കെ()ദക്ഷിണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഹൈസ്കൂൾ തലത്തിൽ അഭിനന്ദ് കെ ഒന്നാം സ്ഥാനവും ശ്രീനന്ദ സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

September 17_ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിന്റെ 2025 28 വർഷത്തെ ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ലിറ്റിൽ കൈസ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യം വെച്ച് മടിക്കൈ സെക്കന്റ് സ്കൂളിലെ 2025 2028 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററായ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം പത്മനാഭൻ സാർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ എൻ കെ ബാബു മാസ്റ്റർ ആയിരുന്നു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീമ നന്ദി പറഞ്ഞു. ലിറ്റിൽകൈറ്റ്സിനെ കുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, സ്ക്രാച്ച് ആനിമേഷൻ എ, ഐ. ഗ്രാഫിക്സ് തുടങ്ങിയവയും പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിൽ പുതുതായി എത്തിച്ചേർന്ന കുട്ടികൾ വളരെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്നേ ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ യോഗവും നടന്നു.

September 18_സ്കൂൾതല ഐ.ടി മേള

സ്കൂൾതല ഐ.ടി മേളയിൽ ഐടി ക്വിസ് മത്സരത്തിൽ മാധവ് കൃഷ്ണ ആർ എസ് 9C ഒന്നാം സ്ഥാനം നേടി. ഡിജിറ്റൽ പെയിൻറിംഗ് വിഭാഗത്തിൽ കാശിനാഥ് ,മലയാളം ടൈപ്പിംഗ് രൂപകൽപ്പനയും വിഭാഗത്തിൽ ദേവലക്ഷ്മി കെ 8C,സ്ക്രാച്ച് പ്രോഗ്രാമിംഗ് നിരഞ്ജൻ ശങ്കർ നായർ,ആനിമേഷൻ വിഭാഗത്തിൽ അശ്വിൻ രാജ് പി കെ ,വെബ് പേജ് നിർമ്മാണം അനുരഞ്ജ് കെ 10B,രചനയും അവതരണവും മൽഹാർ കൃഷ്ണ.10B എന്നിവർ സബ്‍ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

September 18 സാഹിത്യ ഉത്സവം

തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ നമ്മുടെ സ്കൂളിലെ മയൂഖ മനോജ് പങ്കെടുത്തു.യു പി,ഹൈസ്‍കൂൾ വിഭാഗത്തിൽ പുസ്തകം പുറത്തിറക്കിയ കുട്ടികളെ ഉൾപ്പെടുത്തി ഉള്ള ഒരു പരിപാടിയായിരുന്നു സാഹിത്യോത്സവം. മയൂഖ മനോജ് "അക്ഷരമഴ" എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.

September 18 സ്കൂൾ തല സയൻസ് ക്വിസ്സ്

സ്കൂൾ തല സയൻസ് ക്വിസ്സ് മത്സരത്തിൽ എട്ടാംതരത്തിലെ അഭിനന്ദും പത്താം തരത്തിലെ അശ്വന്തും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

September 19_സ്കൂൾ സ്പോർട്സ്

September 19_ഹോസ്‍ദുർഗ്ഗ് ഉപജില്ല ശാസ്ത്രനാടകം

ഹോസ്‍ദുർഗ്ഗ് ഉപ ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ ഒന്നാം സ്ഥാനം മടിക്കൈ സെക്കൻഡ് സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. മികച്ച നടനായി നീരജിനേയും(10std) മികച്ച നടിയായി ദിയ(9std)യെയും തെരഞ്ഞെടുത്തു.

September 22_little kites സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഐ ടി പ്രതിജ്ഞ എടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള കുറിച്ചു എച്ച് എം പത്മനാഭൻ സാർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് ലിറ്റിൽ കൈറ്റ്സിലെ 8,9 ക്ലാസുകളിലെ കുട്ടികൾക്കായി ഓൺലൈൻ സെമിനാറിന്റെ പ്രക്ഷേപണം ടെലകാസ്റ്റ് ചെയ്തു.സെമിനാർ അവതരണം ഹസൈനാർ മങ്കട ( കൈറ്റ് സ്റ്റേറ്റ് അക്കാദമിക് മെമ്പർ )

September_23 സോഷ്യൽ സയൻസ് ക്വിസ്സ് എൽ.പി.വിഭാഗം

സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഹേമന്തരാജ് ഒന്നാം സ്ഥാനവും അൻവയ അനൂപ് രണ്ടാം സ്ഥാനവും നേടി.

September 24_അറിവുത്സവം

അറിവുത്സവത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ഹേമന്ത് എസ് രാജ്,രണ്ടാംസ്ഥാനം അൻവയ അനൂപ്,യു.പി തലത്തിൽ ഒന്നാം സ്ഥാനം ദർശിൽ ദിലീഷ് (5b),ശിവനന്ദ് (7b),വിവേക് അരവിന്ദ് (7a)എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

September 25 സി.എച്ച്.പ്രതിഭ ക്വിസ്സ് സ്കൂൾ തലം

സി.എച്ച്.പ്രതിഭ ക്വിസ്സ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ ബിഷ്ണിത ഒന്നാം സ്ഥാനവും,സൈനബേ റാഷിദ രണ്ടാം സ്ഥാനവും നേടി.

September 27_ സബ്‍ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ്

സബ്‍ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സബ്‍ജുനിയർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ നിവേദ്യ മോഹൻ ഒന്നാം സ്ഥാനം നേടി

September 26,27,സ്കൂൾ കലോത്സവം

നാടിന്റെ കലാസാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന ജി. വി.എച്ച് എസ് എസ് മടിക്കൈ 2 സ്കൂൾ കലോത്സവം കലയാട്ടം 2025, സപ്തംബർ 26,27ന് വിപുലമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. വർണാഭമായ സാംസ്കാരിക പരിപാടികളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറിയ ചടങ്ങ്, കലയുടെയും സർഗാത്മകതയുടെയും ആഘോഷമായി മാറി.
ഉദ്ഘാടന ചടങ്ങ്
പ്രശസ്ത സിനിമാ താരം ശ്രീമതി അപർണ്ണ ജനാർദ്ദനൻ മുഖ്യാതിഥിയായി എത്തി,വിളക്ക് തെളിയിച്ച് കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രീ.ശശീന്ദ്രൻ മടിക്കൈ,മദർ പി.ടി എ പ്രസിഡന്റ് ശ്രീമതി സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾ കലോത്സവം_ലോഗോ തയ്യാറാക്കൽ മത്സരം

സ്കൂൾ കലോത്സവം ലോഗോ തയ്യാറാക്കൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ലിറ്റിൽ കൈറ്റ്സ് അംഗമായ അവനീത് കൃഷ്ണയാണ്.അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ ശിവനന്ദും ശിവനാഥും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലോത്സവഉദ്ഘാടന വേദിയിൽ വച്ച് പ്രശസ്ത സിനിമാ താരം അപർണ ജനാർദ്ദനനിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.

September 29_ സ്കൂൾതല സർഗ്ഗോത്സവം

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂൾ തല സർഗ്ഗോത്സവം സംഘടിപ്പിച്ചു.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി കഥാരചന, കവിതാരചന, ചിത്രരചന, പുസ്തകാസ്വാദനം, അഭിനയം, കാവ്യാലാപനം എന്നീവിഭാഗങ്ങളായാണ് സർഗ്ഗോത്സവം നടന്നത്.സ്കൂൾതലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർ ഉപജില്ലാ തല സർഗ്ഗോത്സവത്തിൽ പങ്കെടുക്കും.
എൽ.പി വിഭാഗം
ചിത്രരചന --അനുപം ഗോവിന്ദ്
കഥാരചന--അർജുൻ എം
അഭിനയം--കൃഷ്ണ സുധീഷ് കെ
യു.പി വിഭാഗം
കവിതാരചന --ദേവപ്രിയ കെ.എസ് (6B)
കഥാരചന--റിത്വിക് സജേഷ് (7A)
ചിത്രരചന --ആരാധ്യ കെ (7A)
നാടൻപാട്ട് --ശ്രീലക്ഷ്മി സുഗേഷ് (7A)
കാവ്യാലാപനം -- സായൂജ്യ എസ് കൃഷ്ണ (6B)
അഭിനയം-- വേദ കെ നായർ (6A)
പുസ്തകാസ്വാദനം-- ബിഷ്ണിത പി(7A)
ഹൈസ്കൂൾ വിഭാഗം
പുസ്തകാസ്വാദനം--വിനീത എ.കെ(10A)
കാവ്യാലാപനം -- ഷനയ ജാൻകി(10A)
അഭിനയം--ദിയ(9B)
കവിതാരചന --മയൂഖ മനോജ് (9B)
കഥാരചന-ശ്രീനന്ദ സി(10B)
നാടൻപാട്ട് --ശീതൾ വിജയൻ(8A)
ചിത്രരചന --വൈഗ ഒ.വി(10A)

September 29_ ദേശീയ ആയുർവേദ ദിനാചരണ ക്വിസ്സ് മത്സരം

ദേശീയ ആയുർവ്വേദ ദിനാചാരണത്തിന്റെ ഭാഗമായി മടിക്കൈ ഗവൺമെന്റ് ആയുർവേദ ആശുപത്രി സ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നിമിഷ ഒ വി, രണ്ടാം സ്ഥാനം നിവേദ്യ മോഹൻ, മൂന്നാം സ്ഥാനം വൈഗ ഒ വി എന്നിവർ നേടി. ഡോക്ടർമാരിൽ നിന്നും മൊമെന്റോയും സർട്ടിഫിക്കറ്റും മൂന്നുപേരും ഏറ്റുവാങ്ങി.

OCTOBER 2 ഗാന്ധി അനുസ്മരണം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം മടിക്കൈ സെക്കന്റ്‌SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഅനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. പി ടി എ പ്രസിഡണ്ട്‌ ശ്രീ ശശീന്ദ്രൻ മടിക്കൈയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി പ്രീതി ശ്രീധർ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.തുടർന്ന് സീനിയർ കേഡറ്റ് ശ്രീയ.എം ഗാന്ധിയൻ മൂല്യങ്ങളും ചിന്തകളും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സി പി ഒ അജയൻ സ്വാഗതവും ജൂനിയർ കേഡറ്റ് അളകനന്ദ നന്ദിയും പറഞ്ഞു. ശേഷം കേഡറ്റുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.

OCTOBER 4_സർഗ്ഗോത്സവം

ഹോസ്‍ദുർഗ്ഗ് ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ സർഗ്ഗോത്സവത്തിൽ ഹൈസ്‍കൂൾ വിഭാഗത്തിൽ നടത്തിയ പുസ്തകാസ്വാദനത്തിൽ നമ്മുടെ സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ വിനീത എ.കെ ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

October8,9,10_സബ്‍ജില്ല ഒളിംപിക്സ്

ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ സബ്‍ജൂനിയർ പെൺകു‍ട്ടികളുടെ ഷോട്ട് പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിഥുന എസ് ബൈജു സ്കൂളിന്റെ അഭിമാനമായി മാറി.

ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അമയ് പാർവ്വൺ സ്കൂളിന്റെ അഭിമാനമായി മാറി.

ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ സബ്‍ജൂനിയർ പെൺകു‍ട്ടികളുടെ 600mts Race ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആരാധ്യ കെ.പി സ്കൂളിന്റെ അഭിമാനമായി മാറി.

ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ സബ്‍ജുനിയർ ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിൽ ദേവാനന്ദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ സബ്‍ജുനിയർ ആൺകുട്ടികളുടെ ഷോട്പുട്ട് മത്സരത്തിൽ ശ്രാവൺ സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ ജുനിയർ ആൺകുട്ടികളുടെ 4*100 മീറ്റർ റിലെ മത്സരത്തിൽ മുഹമ്മദ് റിസ്വാൻ ,മണികണ്ഠൻ,ആദർശ് ,അക്ഷർ ദേവ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ ജുനിയർ പെൺകുട്ടികളുടെ 4*100 മീറ്റർ റിലെ മത്സരത്തിൽ ധ്യാന വാണിയ,ആരാധ്യ കെ.പി,ആവണി രാജു,നിരഞ്ജന എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹോസ്‍ദുർഗ്ഗ് സബ്‍ജില്ല ഒളിംപിക്സ് മത്സരത്തിൽ സബ്‍ജൂനിയർ പെൺകു‍ട്ടികളുടെ 200mts Race ൽ ആവണി രാജു രണ്ടാം സ്ഥാനം കരസ്ഥമാക്കി .

കേരള സ്കൂൾ വനിത ജൂനിയർ,സബ്‍ജുനിയർ കബഡി

കേരള സ്കൂൾ വനിത ജൂനിയർ,സബ്‍ജുനിയർ കബഡി ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലാ ‍ടീമിന് വേണ്ടി ജേഴ്സി അണിയുന്ന ജി.വി.എച്ച്.എസ് എസ് സെക്കന്റിന്റെ മിന്നും താരങ്ങൾ മകശിത,അനാമിക,ദേവപ്രിയ,മകരശ്രി ഋതുവർണ്ണ എന്നിവർ.

October 11 അറിവുത്സവം ഉപജില്ലാതലം

ഒക്ടോബർ ന് നടന്ന എ.കെ.എസ്.ടി.യു .ജനയുഗം സഹപാഠി ഹോസ്ദുർഗ്ഗ് സബ്‍ജില്ലാതല അറിവുത്സവം(എൽ.പി.വിഭാഗം) ഹേമന്ത് എസ് രാജ് (ക്വിസ്സ് മത്സരം)രണ്ടാം സ്ഥാനം കരസ്ഥമാക്കി.ബഹു.‍ഡെപ്യുട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ അവർകളിൽ നിന്നും സർട്ടിഫിക്കറ്റും മൊമന്റോയും കൈപ്പറ്റി.

October 11 സി.എച്ച് പ്രതിഭ ക്വിസ്സ് സബ്ജില്ലാതലം

കെ എസ് ടി.യു നടത്തിയ സബ്ജില്ലാതല സി.എച്ച് പ്രതിഭ ക്വിസ്സ് മത്സരത്തിൽ എൽ.പി.വിഭാഗത്തിലെ അൻവയഅനൂപ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

October 13_അമീബിക് മസ്തിഷ്ക ജ്വരം ബോധവത്കരണക്ലാസ്സ്

13.10.25 ന് തിങ്കളാഴ്ച സ്കൂളിൽ ഒരു പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. നമ്മുടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം എന്ന മാരക രോഗം പിടിപെട്ട് സമീപകാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ മരിച്ചു പോകുന്ന അവസ്ഥ ഉണ്ടായി. ഈ ഒരു പ്രത്യേക സാഹചര്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരം എന്തെന്നും ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും കുട്ടികളിലേക്ക് ഈ മാരക രോഗത്തിനെതിരെയുള്ള സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് അസംബ്ലി ചേർന്നത്. പ്രസ്തുത അസംബ്ലിയിൽ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് മടിക്കൈയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിംഷാദ് സർ കുട്ടികളെ അഭിസംബോധന ചെയ്ത് അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയുണ്ടായി. ആ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നും അസുഖം വരികയാണെങ്കിൽ എന്തു ചെയ്യണം എന്നും കുട്ടികളെ അദ്ദേഹം ബോധ്യപ്പെടുത്തുകയുണ്ടായി.

October 15-18_ജില്ലാ കായിക മേള

കാസർഗോഡ് ജില്ലാ കായിക മേളയിൽ സബ്‍ജുനിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ ശ്രാവൺ സന്തോഷ് ഒന്നാം സ്ഥാനം നേടി.

കാസർഗോഡ് ജില്ലാ കായിക മേളയിൽ സബ്‍ജുനിയർ ഗേൾസ് ഷോട്പുട്ട് മത്സരത്തിൽ മിഥുന എസ് ബൈജു ഒന്നാം സ്ഥാനം നേടി.
കാസർഗോഡ് ജില്ലാ കായിക മേളയിൽ ജൂനിയർ ബോയ്സ് ഹൈജംപിൽ ദേവാനന്ദ് ഒന്നാം സ്ഥാനം നേടി.

KHO KHO

കാസർഗോഡ് ജില്ലാ കായിക മേളയിൽ സബ്‍ജുനിയർ ഗേൾസ് ഖൊ ഖൊ മത്സരത്തിൽ മടിക്കൈ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. കാസർഗോഡ് ജില്ലാ കായിക മേളയിൽ സബ്‍ജുനിയർ ബോയ്സ് ഖൊ ഖൊ മത്സരത്തിൽ മടിക്കൈ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി.

October 16-17ഹോസ്‍ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം

എൽ.പി.വിഭാഗം

workexperience

മാത്സ് ഫെയർ എൽ പി.വിഭാഗം

ജ്യോമെട്രിക്കൽ ചാർട്ട്
മുഹമ്മദ് റാസിൽ സി---- എ ഗ്രേഡ്
സ്റ്റിൽ മോ‍ഡൽ
ആരാധ്യ എം----------ബി ഗ്രേഡ്
പസ്സിൽ
റിഷികേഷ് പി.എസ് ---------എ ഗ്രേഡ്
നമ്പർ ചാർട്ട്
ആരാധ്യ പി ---------ബി ഗ്രേഡ്
സയൻസ് ഫെയർ
കളക്ഷൻ
കൃഷ്ണ പ്രിയ,നിവേദ്യ ടി ------ബി ഗ്രേഡ്
ചാ‍ർട്ട്
കൃഷ്ണ സുധീഷ് കെ,റസ ഫാത്തിമ സി----------എ ഗ്രേഡ്
സിമ്പിൾ എക്സ്മിരിമെന്റ്
അർജുൻ എം,ധ്യാൻ കൃഷ്ണ കെ.എ-------എ ഗ്രേഡ്
ഒബ്സ‍ർവേഷൻ
ഇഷിക സൂരജ്,നിയ ലക്ഷ്മി.വി.വി----------ബി ഗ്രേഡ്
സയൻസ് ക്വിസ്
അൻവയ അനൂപ്,ദക്ഷിണ.കെ---------ബി ഗ്രേഡ്
സോഷ്യൽ സയൻസ് ഫെയർ
ചാർട്ട്
ഹേമന്ത് എസ് രാജ് ,മുഹമ്മദ് സൽമാൻ ----- എ ഗ്രേഡ് നേടി.
ആൽബം
വേദിക, നിവേദ്യ രാജ്------ എ ഗ്രേഡ് നേടി.
work experience fair
ബാംബു പ്രൊഡക്ട്
ദയാൽ കൃഷ്ണ----------എ ഗ്രേഡ് നേടി.
ബീ‍ഡ്സ് വർക്ക്
നൈനിക നിജിഷ്--------എ ഗ്രേഡ്
എംബ്രോയി‍ഡറി
അൻവയ അനൂപ് എ ഗ്രേഡ് ഒന്നാം സ്ഥാനം
ഫാബ്രിക് പെയിന്റ്
ശിവാനി പി----------എ ഗ്രേഡ്
ഫാബ്രിക് പെയിന്റ് യൂസിംഗ് വെജിറ്റബിൾ
ദർഷിത് ദിലീഷ് എൻ.ജി എ ഗ്രേഡ് മൂന്നാം സ്ഥാനം
പേപ്പർ ക്രാഫ്റ്റ്
മിതാലി എസ് ചന്ദ്--------എ ഗ്രേഡ്
ഒറിഗാമി
ഇഷാൻ രാജ്-------എ ഗ്രേഡ് ഷീറ്റ് മെറ്റൽ വർക്ക്
ദക്ഷിണ കെ ഒന്നാം സ്ഥാനം--എ ഗ്രേഡ്
വുഡ് വർക്ക്
അനുപം ഗോവിന്ദ് എ ,ഒന്നാം സ്ഥാനം--എ ഗ്രേഡ്
പോട്ടറി പെയിന്റിംഗ്
സുസൻ വിജിൻ---എ ഗ്രേഡ്

ഹോസ്‍ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം യു.പി ,ഹൈസ്കൂൾ വിഭാഗം

ഐ.ടി.മേള

ഐ.ടി.ക്വിസ്സിൽ മാധവ് കൃഷ്ണ ആർ.എസ് എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

‍കാശിനാഥ് ഡിജിറ്റൽ പെയിന്റിംഗ് വിഭാഗത്തിൽ ബി ഗ്രേഡ് നേടി.

വെബ്പേജ് നിർമ്മാണത്തിൽ അനുരഞ്ജ് സി.ഗ്രേഡ് നേടി.

മലയാളം ടൈപ്പിംഗും രൂപകല്പനയും വി‍ഭാഗത്തിൽ ദേവലക്ഷ്മി കെ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്ക്രാച്ച് പ്രോഗ്രാമിംഗിൽ നിരഞ്ജൻ ശങ്കർ നായർ ബി ഗ്രേഡ് നേടി.

Workexperience Fair UP,HS

UP വിഭാഗം

മുളകൊണ്ടുള്ള ഉൽപ്പന്നത്തിൽ അമൽദേവ് ബി എ ഗ്രേ‍ഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഇലക്ട്രിക്കൽ വയറിംഗ് വിഭാഗത്തിൽ ശ്രീഹരി ടി.പി എ ഗ്രേ‍ഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഫാബ്രിക് പെയിന്റിംഗ് വിഭാഗത്തിൽ ആരാധ്യ കെ എ ഗ്രേ‍ഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജിറ്റബിൾസ് വിഭാഗത്തിൽ ദർശിൽ ദിലീഷ് എൻ.ജി എ ഗ്രേ‍ഡ് കരസ്ഥമാക്കി.
പോട്ടറി പെയിന്റിംഗ് വിഭാഗത്തിൽ ശിവനന്ദ് പി എ ഗ്രേ‍ഡ് കരസ്ഥമാക്കി.
പപ്പെറ്റ് മെയ്ക്കിംഗിൽ ദേവ്ന പി. എ ഗ്രേ‍ഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഷീറ്റ് മെറ്റൽ വർക്കിൽ ദേവർഷ് കെ രാഘവൻ എ ഗ്രേ‍ഡ് കരസ്ഥമാക്കി.
സ്റ്റഫ്ഡ് ടോയ്സ് വിഭാഗത്തിൽശ്രീലക്ഷ്മി സുഗേഷ് പി എ ഗ്രേ‍ഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വുഡ് വർക്കിൽ സായ് നാഥ് ബി ഗ്രേ‍ഡ് കരസ്ഥമാക്കി.

HS വിഭാഗം

കാരി ബാഗ് നിർമ്മാണം ധ്രുവ എസ്. എ ഗ്രേ‍ഡ് നേടി.
കോക്കനട്ട് ഷെൽ പ്രൊ‍‍ഡക്ടിൽ സ്വർണ്ണ രാകേഷ് ബി ഗ്രേ‍ഡ് നേടി.
കയർ ‍ഡോർ മാറ്റ്സിൽ ആരാധ്യ എം.പി എ ഗ്രേ‍ഡ് നേടി.
ഇലക്ട്രിക് വയറിംഗ് വിഭാഗത്തിൽ ദേവാംഗ് ടി ബി ഗ്രേ‍ഡ് നേടി.
എംബ്രോയി‍ഡറി വിഭാഗത്തിൽ ശ്രീലക്ഷ്മി എൻ എ ഗ്രേ‍ഡ് നേടി.
ഫാബ്രിക് പെയിന്റിംഗ് വിഭാഗത്തിൽ തീർത്ഥമോൾ എൻ എ ഗ്രേ‍ഡ് നേടി.
ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജ്റ്റബിൾ വിഭാഗത്തിൽ പൗർണ്ണമി പവിത്രൻ എ ഗ്രേ‍ഡ് നേടി.
പോട്ടറി പെയിന്റിംഗ് വിഭാഗത്തിൽ അബ്ദുൾ ഹസീബ് സി. എ ഗ്രേ‍ഡ് നേടി.
മോ‍ഡലിംഗ് വിത്ത് ക്ലേ വിഭാഗത്തിൽ അഷിൻ രാജ് ബി. ഗ്രേ‍ഡ് നേടി.
അറേക്ക ട്രീ ലീഫ് വിഭാഗത്തിൽ ആദിത്യനന്ദൻ ബി. എ ഗ്രേ‍ഡ് നേടി.
പേപ്പർ ക്രാഫ്റ്റിൽ ദീക്ഷിത പി ബി. ഗ്രേ‍ഡ് നേടി.
ത്രഡ് പാറ്റേൺ വിഭാഗത്തിൽ നന്ദന യു.കെ.മൂന്നാം സ്ഥാനത്തോടെ എ ഗ്രേ‍ഡ് നേടി.
പോസ്റ്റർ ഡിസൈനിംഗിൽ വൈഗ ഒ.വി എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി

സോഷ്യൽ സയൻസ് ഫെയർ

യു.പി

വർക്കിംഗ് മോ‍ഡലിൽ അമേയ് ചന്ദ്,അനന്തജിത്ത് എന്നിവർ ബി ഗ്രേ‍ഡ് നേടി.
സ്റ്റിൽ മോ‍ഡലിൽ ബിഷ്ണിത പി.ആരാധ്യ യു.വി എന്നിവർ ബി ഗ്രേ‍ഡ് നേടി.
പ്രസംഗത്തിൽ പ്രജ്വൽ കൃഷ്ണ ബി ഗ്രേ‍ഡ് നേടി.

HS

വർക്കിംഗ് മോ‍ഡലിൽ സൂര്യദേവ്,ശ്രീനന്ദൻ എന്നിവർ എ ഗ്രേ‍ഡ് നേടി.
സ്റ്റിൽ മോ‍ഡലിൽ റന ഫാത്തിമ,ശിവനന്ദ എന്നിവർ എ ഗ്രേ‍ഡ് നേടി.
പ്രസംഗത്തിൽ ദേവനന്ദ പ്രമോദ് എ ഗ്രേ‍ഡ് നേടി.

മാത്സ് ഫെയർ

UP

നമ്പർ ചാർട്ടിൽ ശ്രീഷ്ണ കെ ബി‍.ഗ്രേഡ് നേടി.
ജ്യോമെട്രിക്കൽ ചാർട്ടിൽ ശ്രേയ എ ഗ്രേ‍ഡ് നേടി.
സ്റ്റിൽ മോ‍ഡലിൽ ദേവരാജ് കെ.വി എ ഗ്രേ‍ഡ് നേടി.
പസ്സിലിൽ മുഹമ്മദ് ഷാസിൽ എ ഗ്രേ‍ഡ് നേടി.
മാത്സ് ക്വിസ്സിൽ ശ്രേയ സി ഗ്രേ‍ഡ് നേടി.
ഗെയിമിൽ ദേവപ്രിയ കെ.എസ് എ ഗ്രേ‍ഡ് നേടി.

HS

നമ്പർ ചാർട്ടിൽ വിസ്മയ എസ് കാർത്തായനി ബി ഗ്രേഡ് നേടി.
ജ്യോമെട്രിക്കൽ ചാർട്ടിൽ ദിയ എൻ പി എ ഗ്രേഡ് നേടി.
അദർ ചാർട്ടിൽ അഭിനവ് എം .എ ഗ്രേഡ് നേടി.
സ്റ്റിൽ മോഡലിൽ ശ്രാവൺ രാജ് ആർ ബി ഗ്രേഡ് നേടി.
പസ്സിലിൽ അളകനന്ദ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം നേടി.
ഗെയിമിൽ അശ്വന്ത് എം.വി ബി ഗ്രേഡ് നേടി.
മാത്സ് ക്വിസ്സിൽ അശ്വന്ത് എം.വി ബി ഗ്രേഡ് നേടി.
ടാലന്റ് സെർച്ച് എക്സാമിൽ ശ്രീനന്ദ സി ബി ഗ്രേഡ് നേടി.

സയൻസ് ഫെയർ

യു.പി
വ‍ർക്കിംഗ് മോഡലിൽ കനിഷ്ക വി.കെ,മകരശ്രീ എന്നിവർ ബി ഗ്രേഡ് നേടി.
സ്റ്റിൽ മോഡലിൽ ആത്മിക.ടി,നക്ഷത്ര ഒ.കെ എന്നിവർ എ ഗ്രേഡ് നേടി.
ഇംപ്രവൈസ്ഡ് എക്സ്പിരിമെൻറിൽ സായൂജ്യ എസ് കൃഷ്ണ,വൈഷ്മ എസ് എന്നിവർ ബി ഗ്രേഡ് നേടി.

HS

വ‍ർക്കിംഗ് മോഡലിൽ ആദിഷ് കെ,അഭിജിത്ത് ബി എന്നിവർ ബി ഗ്രേഡ് നേടി.
സ്റ്റിൽ മോഡലിൽ അഹമ്മദ് ഹാരിസ്,അതുൽ കൃഷ്ണ എന്നിവർ ബി ഗ്രേഡ് നേടി.
സയൻസ് ‍ഡ്രാമയിൽ അനാമിക ടി & പാ‍ർട്ടി എഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി.

ഇൻവെസ്റ്റിഗേറ്ററി പ്രൊജക്ടിൽ ദിയ വിജിൻ എ ഗ്രേഡ് നേടി.

ലോക ഭക്ഷ്യദിനം

ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 21 ചൊവ്വാഴ്ച അസംബ്ലിയിൽ വെച്ച് ഭക്ഷ്യ സുരക്ഷാ പ്രതിജ്ഞ,പോസ്റ്റർ രചനാ മത്സരം ,ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരം

എൽ.പി വിഭാഗം ക്വിസ്സ് മത്സരത്തിൽ ഹേമന്ത് എസ് രാജ് ഒന്നാം സ്ഥാനവും അൻവയ അനൂപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

എൽ.പി വിഭാഗം പോസ്റ്റർ നിർമ്മാണത്തിൽ ദർശിത് ദിലീഷ് ഒന്നാം സ്ഥാനവും അനുപം ഗോവിന്ദ് രണ്ടാം സ്ഥാനവും അൻവയ അനൂപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗം ക്വിസ്സ് മത്സരത്തിൽ ശ്രാവൺ എസ് രാജ് ഒന്നാം സ്ഥാനവും അഭിഷ ഇ.ടി രണ്ടാം സ്ഥാനവും ആരാധ്യ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഖൊ ഖൊ കാസർഗോഡ് ജില്ലാ ടീമിലെ നമ്മുടെ മിന്നും താരങ്ങൾ

sub junior boys


sub junior Girls

ദേശീയ സ്കൂൾ കബഡി

ദേശീയ സ്കൂൾ കബഡി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്ന ജി.വി.എച്ച് എസ് എസ് മടിക്കൈ 2 ന്റെ മിന്നും താരമാണ് മകശിത എം.ഋതുവർണ്ണ കെ സബ്‍ ജൂനിയർ വിഭാഗത്തിൽ കേരളത്തിന് വേണ്ടി ജഴ്സി അണിയുന്നു.ഈ വിദ്യാർത്ഥിനികൾ തിരുവനന്തപുരത്തു വെച്ച് 2025 ഒക്ടോബർ മുതൽ നടക്കുന്ന കേരള സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് ദേശീയതലത്തിൽ ജേഴ്സി അണിയാൻ അർഹയായത് .ഇത് സ്കൂളിൻറെ സ്പോർട്സ് വിഭാഗത്തിന് ഒരു അഭിമാന നിമിഷമാണ്. സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സുധീർ പി,സജേഷ് എന്നിവർ വിദ്യാർഥിനികളെ പരിശീലിപ്പിച്ചു.

October 22_രണ്ടാം ക്ലാസ്സ് പാഠഭാഗത്തെ അടിസ്ഥാനമാക്കി ഫ്രൂട്സ് സലാഡ് ഉണ്ടാക്കി

രണ്ടാം ക്ലാസിലെ പാഠഭാഗത്തിൽ പഴങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി, ഞങ്ങൾ ഒരു ഫ്രൂട്ട് സലാഡ് നിർമ്മിക്കാനുള്ള പ്രവർത്തനം നടത്തി. ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം കുട്ടികൾക്ക് വിവിധ പഴങ്ങളെ പരിചയപ്പെടുത്തുക, അവയുടെ പോഷകഗുണങ്ങൾ മനസ്സിലാക്കുക, ഒപ്പം ഒരു ലളിതമായ പാചക പ്രവർത്തനത്തിലൂടെ ടീം വർക്കും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു.

October 22_NMMS PARENTS MEETING

എൻഎംഎം (നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്)സ്കോളർഷിപ് പരീക്ഷ എഴുതുന്ന എട്ടാം ക്ലാസ്സ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. സ്കോളർഷിപ്പിന്റെ നിയമാവലി, ഉപയോഗ നിർദേശങ്ങൾ എന്നിവ വിശദീകരിക്കുന്നതിനും രക്ഷിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായിരുന്നു ഈ പരിപാടി.

October 24_വിദ്യാഭ്യാസ ഓഫീസ‌ർമാരുടെ അക്കാദമിക മോണിറ്ററിങ്

സ്കൂളിന്റെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ വിലയിരുത്തുക, അധ്യാപന-പഠന പ്രക്രിയയുടെ ഗുണനിലവാരം പരിശോധിക്കുക, വിദ്യാർത്ഥികളുടെ പുരോഗതി വിലയിരുത്തുക, അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുക എന്നിവയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ടീം അംഗങ്ങൾ
രോഹിത് രാജ് KAS(DEO KANHANGAD) ഗിരീശൻ(HM GHSS UPPILIKAI) രാജേഷ്(HM GHSS AMBALATHARA) ശ്രീജിത്ത് (ജൂനിയർ സൂപ്രണ്ട് DEO KANHANGAD സുനിത(ക്ലർക്ക്) സുധ (ക്ലർക്ക്)
സന്ദർശന വിശദാംശങ്ങൾ:
സമയം: [സമയം, : രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ]
നടത്തിയ പ്രവർത്തനങ്ങൾ: ക്ലാസ്‌റൂം നിരീക്ഷണം, വിവിധ ക്ലാസുകളിൽ അധ്യാപന രീതികൾ നിരീക്ഷിച്ചു. അധ്യാപകർ ഉപയോഗിക്കുന്ന പഠനോപകരണങ്ങൾ, വിദ്യാർത്ഥികളുടെ ഇടപെടൽ, ക്ലാസ്‌റൂം മാനേജ്മെന്റ് എന്നിവ വിലയിരുത്തി.അധ്യാപക-വിദ്യാർത്ഥി ചർച്ച: അധ്യാപകരുമായി അവരുടെ പാഠ്യപദ്ധതി, പഠന ലക്ഷ്യങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തു. വിദ്യാർത്ഥികളുമായി അവരുടെ പഠനാനുഭവങ്ങൾ, സ്കൂൾ അന്തരീക്ഷം, പിന്തുണ പഠന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. അടിസ്ഥാന സൗകര്യ പരിശോധന: ലൈബ്രറി, ലാബുകൾ, കളിസ്ഥലം, ശുചിമുറികൾ, ക്ലാസ്‌റൂമുകൾ എന്നിവയുടെ അവസ്ഥ വിലയിരുത്തി.

October 24_ജില്ലാ ശാസ്ത്ര മേള

ജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്ര നാടക മത്സരത്തിൽ ജി.വി.എച്ച് എസ് എസ് മടിക്കൈ സ്കൂളിലെ കുട്ടികൾ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദിയ പി എന്ന കുട്ടി മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്ര മേള പോസ്റ്റർ ‍ഡിസൈനിംഗ്

ജില്ലാ ശാസ്ത്ര മേളയിൽ പോസ്റ്റർ ‍ഡിസൈനിംഗ് മത്സരത്തിൽ വൈഗ ഒ.വി എ ഗ്രേഡ് നേടി.

എസ്.പി.ക്വിസ്സ്

എസ്.പി.സി സ്കൂൾ തലക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം അഭിനന്ദ് കെ,രണ്ടാം സ്ഥാനം ശ്രീഹരി,മൂന്നാം സ്ഥാനം അളകനന്ദ എന്നിവർ കരസ്ഥമാക്കി.ജില്ലാതല മത്സരത്തിന് അർഹത നേടി.

OCTOBER_27_യു.എസ്.എസ് പരിശീലനം ആരംഭിച്ചു