"എ.എം.എൽ.പി.സ്കൂൾ അദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്. 1954
ആദൃശ്ശേരി എ.എം.എല്‍.പി സ്കൂള്‍, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങള്‍ക്കും ഓത്തു പള്ളിക്കൂടങ്ങള്‍ക്കും നിലത്തെഴുത്താശാന്‍മാര്‍ക്കും വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തില്‍ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി 1954ല്‍ ആണ് പൂര്‍ണ അര്‍ത്ഥത്തില്‍ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷന്‍ഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീന്‍ എന്ന വ്യകതിയാണ് സ്കൂള്‍ തുടങ്ങിയത്. പിന്നീട് പോണേരി അസ്സന്‍കുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിര്‍മിച്ച് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു
                          അന്ന് വിദ്യാര്‍ത്ഥികള്‍ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാര്‍വ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളില്‍ സ്കൂളിലെ അധ്യാപകര്‍ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാര്‍., ശ്രീ, മാണിക്കന്‍ മാസ്റ്റര്‍, ടി.പി. ഹസ്സന്‍മാസ്റ്റര്‍. കെ.മുഹമ്മദ് മാസ്റ്റര്‍. ശ്രീ.തരീക്കുട്ടി മാസ്റ്റര്‍. മുതലായവര്‍. തുടര്‍ന്നുള്ള കാലയളവില്‍ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങള്‍ നിലവില്‍ വന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം 400 വരെ ഉയര്‍ന്നു. അധ്യാപകര്‍ 11 വരെയും.
                          ഇതുവരെ ഏകദേശം 60ല്‍ അധികം അധ്യാപകര്‍ ഏറിയും കുറഞ്ഞുമുള്ള കാലയളവില്‍ ഈ സ്കൂളില്‍ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരില്‍ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരില്‍ ചിലരുടെ പേരുകള്‍ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റര്‍ , ശ്രീ.ടി.പി ഹസ്സന്‍ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരന്‍ മൂസ്സദ്, ശ്രീ. മാണിക്കന്‍ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമന്‍ മാഷ്, ശ്രീമതി. ജമീല ടീച്ചര്‍, ശ്രീ. പൂക്കോയതങ്ങള്‍, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചര്‍.
                          ഇതുവരെ 6000 ല്‍ അധികം കുട്ടികള്‍ ഇക്കാലയളവില്‍ ഇവിടെ പഠിച്ചു പോയി. ഇവരില്‍ പലരും പലമേഖലകളില്‍ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളില്‍ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയില്‍ നിന്ന് സ്കൂള്‍ ശ്രീ. പരുത്തിക്കുന്നന്‍ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നന്‍ മൊയ്തീന്‍ക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലാണ് സകൂള്‍ നിലവിലുള്ളത്
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/288364" എന്ന താളിൽനിന്ന് ശേഖരിച്ചത്