"ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
| |||
14:33, 12 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
അവധിക്കാലം
മുമ്പുള്ള അവധിക്കാലമെന്നത് വളരെ സന്തോഷവും ആഹ്ലാദവും നിറഞ്ഞതാണ്. വിഷു എത്തുന്നത് വരെ കൂട്ടുകാരുടെ കൂടെ ഉല്ലസിക്കുകയാണ് പതിവ്. വിഷു കഴിഞ്ഞാൽ അമ്മയുടെ വീട്ടിൽ പോകും. തിരിച്ചു വന്നാൽ വീണ്ടും കളി തുടരും. എന്നാൽ ഈ വർഷം ലോകമൊട്ടാകെ പടർന്ന് പിടിച്ചിരിക്കുന്ന കൊറോണ വൈറസ് നമ്മെ ഭീതിയിൽ ആഴ്ത്തി. മനുഷ്യനെ കാർന്ന് തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. അതിനാൽ എല്ലാവരും വീട്ടിനുള്ളിൽ തന്നെ അടച്ചിരിപ്പായി.കൂട്ടുകാരോടൊത്ത് കളിച്ച് ഉല്ലസിക്കാൻ കഴിയുന്നില്ല. ഈ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുന്നു. ഇതിനകം നൂറ്റി അറുപതിലധികം രാജ്യങ്ങളിൽ ഈ വൈറസ് വ്യാപനം സ്ഥിരീകരിച്ചിരിക്കുന്നു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് എല്ലാവരും ലോക്ക് ഡൗണിലാണ്. അത്കൊണ്ട് തന്നെ "ഈ പ്രതിസന്ധിയും ലോകം തരണം ചെയ്യുമെന്നതിൽ ഒരു സംശയവും വേണ്ട. ലോകം അതിൻ്റെ വേഗതയും കരുത്തും വീണ്ടെടുക്കുക തന്നെ ചെയ്യും. പുതിയ ലോക സൃഷ്ടി, ബഹുവിധത്തിൽ നിർവ്വഹിക്കാനുള്ള ഊർജം സംഭരിക്കുന്ന കാലമായി മനുഷ്യൻ ഈ കോവിഡ് 19 കാലത്തെ അടയാളപ്പെടുത്തും".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 12/ 09/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം