== 79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ.പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ==
== പിടിഎ ജനറൽ ബോഡി യോഗം ==
== പിടിഎ ജനറൽ ബോഡി യോഗം ==
[[പ്രമാണം:23033 GHS KUZHUR PTA GENERAL BODY 2025.jpg|ലഘുചിത്രം|PTA GENERAL BODY_2025]]
[[പ്രമാണം:23033 GHS KUZHUR PTA GENERAL BODY 2025.jpg|ലഘുചിത്രം|PTA GENERAL BODY_2025]]
17:26, 7 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യദിനാഘോഷം
79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ.പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പിടിഎ ജനറൽ ബോഡി യോഗം
PTA GENERAL BODY_2025
2025 ഓഗസ്റ്റ് ഒന്നിന് പിടിഎ ജനറൽബോഡി നടത്തുകയും പിടിഎ പ്രസിഡന്റായി ശ്രീ ബിനുരാജ് പി ആർ നെയും വൈസ് പ്രസിഡന്റായി ശ്രീമതി സ്വാതികൃഷ്ണ പ്രതീഷിനെയും എം പി ടി എ പ്രസിഡന്റായി നിഷ അനിൽകുമാറിനെയും തിരഞ്ഞെടുത്തു.
ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം
CREATIVE CORNER
സമഗ്ര ശിക്ഷ കേരളം മാള ബിആർസിയുടെ കീഴിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെകുഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ അനുവദിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ നിർവഹിച്ചു. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജൻ കൊടിയൻ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ പ്രധാനധ്യാപിക ജീജ ടീച്ചർ സ്വാഗതം ആശംസിച്ചു. മാള ബിപി സി Dr ലീജു പി പദ്ധതി വിശദീകരണം നടത്തി.കുഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ്, വാർഡ് മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്,നന്ദിത വിനോദ്,റോസ്മി രാജു, ബിജി വിൽസൺ,പി ടി എ പ്രസിഡന്റ് ശ്രീ ബിനു രാജ്, അധ്യാപികയായ ഷിൻസി കെ ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ മുൻ പ്രധാന അധ്യാപകരായ ശ്രീ മൊയ്തീൻകുട്ടി,സരസു ടീച്ചർ, ബി ആർ സി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങിൽ Meet the collector പരിപാടിയിൽ സ്കൂളിന് ലഭിച്ച സ്പോർട്സ്കിറ്റ് ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് എഡ്യുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് കുമാർ നിർവഹിച്ചു. സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി രജനി ടീച്ചർ യോഗത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.
CREATIVE CORNER
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
കുഴൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുഴൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുകൊണ്ട് പ്രസിഡന്റ് പി എസ് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജീജ എംഡി, PTA വൈസ് പ്രസിഡന്റ് സ്വാതികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.’ചങ്ങാതിക്കൊരു തൈ ‘പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൂട്ടുകാർക്കായി കൊണ്ടുവന്ന തൈകൾ വിതരണം ചെയ്തു.
PRAVESANOLSAVAM
പ്രവേശനോത്സവം
PRAVESANOLSAVAM
പഞ്ചായത്ത്തല പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്. ഹെഡ് മിസ്ട്രസ് ജീജ എംഡി സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച മാലിന്യമുക്ത നവകേരള പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ചടങ്ങിൽ USS നേടിയ വിദ്യാർത്ഥികളായ ലക്ഷ്മിനന്ദ പി എസ്, മിന്നു ബൈജു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. PTA പ്രസിഡന്റ് പി ആർ ബിനുരാജ് നന്ദി പറഞ്ഞു.