ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44252 (സംവാദം | സംഭാവനകൾ)
44252 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


== '''ഹിരോഷിമ ദിനം''' ==
== '''ഹിരോഷിമ ദിനം''' ==




ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു.  യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട്  സ്കൂൾ അസംബ്ലിയിൽ  
ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു.  യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട്  സ്കൂൾ അസംബ്ലിയിൽ  


സഡാക്കോ കൊക്കും കൈലേന്തി  യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ലാസ് തല യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടന്നു. 'യുദ്ധം ഇനി വേണ്ടേ വേണ്ട' എന്ന് വിഷയത്തെ ആസ്പദമാക്കി പ്രസംഗം മത്സരം സംഘടിപ്പിച്ചു.
സഡാക്കോ കൊക്കും കൈലേന്തി  യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ലാസതല യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടന്നു. 'യുദ്ധം ഇനി വേണ്ടേ വേണ്ട' എന്ന് വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു.

12:31, 18 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025 26 അധ്യയന വർഷത്തിൽ അധ്യാപകർ നൽകിയ കിരീടവും സമ്മാനങ്ങളും കയ്യിലേന്തി ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈയും പിടിച്ചു ഒന്നാം ക്ലാസിലേക്ക് നമ്മുടെ  കൊച്ചുകുട്ടുകാർ സന്തോഷത്തോടെ നടന്നു  കയറി. SAS UPS  വെങ്ങാനൂരിന്റെ പ്രവേശന ഉത്സവം, പിടിഎ പ്രസിഡന്റിന്റെയും മാനേജ്മെന്റിന്റെയും ഹെഡ്മിസ്ട്രസിന്റെയും ജനപ്രതിനിധികളുടെയും അകമ്പടിയോടെ വർണ്ണശബളമായി നടന്നു. പ്രവേശനോത്സവ ഗാനം ആഘോഷങ്ങൾക്ക് പുത്തൻ ഉണർവ് നൽകി. സ്കൂളിൽ എത്തിയ എല്ലാ  കൂട്ടുകാർക്ക് അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു നൽകി.

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനം ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ ശ്രീ ഗ്രേഷ്യസ് ബെഞ്ചമിൻ ( കർഷക അവാർഡ് ജേതാവ്) ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ നടുകയും, പ്ലാസ്റ്റിക്കിനെതിരെ, എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. Beat plastic pollution എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം മുദ്രാവാക്യം എന്നതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടുവന്ന കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനത്തിൽ PTA അംഗങ്ങളുംbരക്ഷിതാക്കളും പങ്കുകൊണ്ടു. പരിസ്ഥിതി ദിന ക്വിസിലും കുട്ടികൾ പങ്കെടുത്തു.

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ദിനാചരണ അസംബ്ലിയിൽ  ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. എല്ലാ കുട്ടികളും വാചകങ്ങൾ കിരീടങ്ങളിൽ  തയ്യാറാക്കി അസംബ്ലിയിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങൾ വിളിച്ചു. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ ദിന പോസ്റ്റർ രചനകൾ  തയ്യാറാക്കുകയും ചെയ്തു.

വായന ദിനം


ജൂൺ 19 മുതൽ ഒരാഴ്ച കാലം വായനാവാരമായി ആചരിച്ചു. വായനാദിനത്തിൽ ശ്രീ നസീർ കോലിയക്കോട് [പ്രശസ്ത മിമിക്രി നാടക കലാകാരൻ ) വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികൾക്ക് ക്ലാസ് നൽകി. തുടർന്ന് നാടൻപാട്ട് മേളം കുട്ടികളോടൊപ്പം ആഘോഷമാക്കി. വായന വാര ദിനങ്ങളിൽ പുസ്തകപ്രദർശനം, പുസ്തകത്തൊട്ടിൽ, ഉപന്യാസ രചന, വായനാ ചങ്ങാത്തo, അമ്മമാർ ലൈബ്രറിയിൽ  എന്നീ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഈ വർഷത്തെ വായനാവാരം കുട്ടികൾക്ക് വായനയുടെ പുതിയ ലോകം തുറന്നു നൽകി.

ചാന്ദ്ര ദിനം

ചാന്ദ്ര ഗവേഷണത്തിലും ബഹിരാകാശ പഠനത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യയുടെ വിജയകരമായ ബഹിരാകാശ  പദ്ധതികൾ

ചാന്ദ്രദിനമായ ജൂലൈ 21 നു കുട്ടികൾക്ക്  വീഡിയോ പ്രദർശനത്തിലൂടെ ഉറപ്പിച്ചു.  ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രദർശനവും നടന്നു. ക്വിസ് സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തുകയും ചെയ്തു. കുട്ടികളുടെ ഉള്ളിൽ തങ്ങിനിൽക്കുന്ന ഓർമ്മയാക്കി മാറ്റാൻ ചാന്ദ്രദിന വീഡിയോ പ്രദർശനത്തിനും ദിനാചരണത്തിനും കഴിഞ്ഞു.


ഹിരോഷിമ ദിനം

ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു.  യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട്  സ്കൂൾ അസംബ്ലിയിൽ

സഡാക്കോ കൊക്കും കൈലേന്തി  യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ലാസതല യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടന്നു. 'യുദ്ധം ഇനി വേണ്ടേ വേണ്ട' എന്ന് വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു.