"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 268: വരി 268:
വിദ്യാർത്ഥികളെ ജൈവകൃഷി രീതി പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ഹരിത സേന ക്ലബ്ബ് ഈ പദ്ധതി നടപ്പാക്കിയത്. വിളവെടുപ്പ് ഉത്സവത്തിൽ പ്രധാന അധ്യാപകൻ എം.എസ്. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹരിത സേന കോർഡിനേറ്റർ നിസാം, അധ്യാപകരായ ഫർസാന, നുസ്രത്ത്, വിദ്യാർത്ഥി പ്രതിനിധികളായ അജ്ലാൽ, ഫെല്ല നിസ്റിൻ, ഹംന, മുഹമ്മദ് ശാദുലി എന്നിവർ പങ്കെടുത്തു.

=='''ജനാധിപത്യത്തിൻ്റെ ബാലപാഠം; പന്നിപ്പാറ സ്കൂളിൽ തിരഞ്ഞെടുപ്പ് ആവേശം'''==
പന്നിപ്പാറ: പൊതു തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന ആവേശത്തിലും ചിട്ടയിലും പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. വോട്ടിംഗും സ്ഥാനാർത്ഥികളും പ്രചാരണവുമെല്ലാമായി, ജനാധിപത്യ പ്രക്രിയയുടെ തനതുരൂപം വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമാക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ്.
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ പ്രധാന പദവികളിലേക്കായിരുന്നു മത്സരം. യഥാർത്ഥ തിരഞ്ഞെടുപ്പിന് സമാനമായി സ്ഥാനാർത്ഥി നിർണ്ണയം, നാമനിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, പ്രചാരണം എന്നിവയ്ക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. സ്കൂളിലെ 1200-ൽ അധികം വരുന്ന വിദ്യാർത്ഥികളിൽ 95 ശതമാനം പേരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുവെന്നത് ശ്രദ്ധേയമായി.
വോട്ടെടുപ്പിൻ്റെ പൂർണ്ണ നിയന്ത്രണം വിദ്യാർത്ഥികൾ തന്നെയായിരുന്നു നിർവഹിച്ചത്. ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റുകളിലെ അംഗങ്ങൾ പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഉദ്യോഗസ്ഥരായും മീഡിയ വിങ്ങായും പ്രവർത്തിച്ച് തിരഞ്ഞെടുപ്പ് സുഗമമാക്കി.
കേവലം ഒരു തിരഞ്ഞെടുപ്പ് എന്നതിലുപരി, ഉത്തരവാദിത്തം, നേതൃത്വപാടവം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. അധ്യാപകരായ കെ. ജംഷിദ്, ടി. ലബീബ്, സുരേഷ് ബാബു, പി. മുഹമ്മദ്, കെ. ഷിജിമോൾ, പി.സി. സിദ്ധീഖ് അലി, ശിഹാബ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

=='''സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയിൽ പന്നിപ്പാറ ഹൈസ്കൂൾ'''==
=='''സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയിൽ പന്നിപ്പാറ ഹൈസ്കൂൾ'''==